1
00:00:02,000 --> 00:00:07,000
Downloaded from
YTS.MX

2
00:00:08,000 --> 00:00:13,000
Official YIFY movies site:
YTS.MX

3
00:00:43,291 --> 00:00:45,291
ബി ഹാപ്പി

4
00:00:45,375 --> 00:00:47,208
ഡ്രീം, ഡ്രീം, ഡ്രീം

5
00:00:47,291 --> 00:00:53,250
ഡ്രീം, ഡ്രീം, ഡ്രീം

6
00:00:53,958 --> 00:00:55,500
ഡ്രീം

7
00:00:57,083 --> 00:01:00,541
എൻ്റെ ചിറകിനടിയിലെ കാറ്റിനൊപ്പം
ഞാൻ പറക്കുന്നു

8
00:01:00,625 --> 00:01:03,916
പട്ടത്തിൻ മേലെയേറി,
വൈബുകളിൽ തെന്നിത്തെന്നി

9
00:01:04,000 --> 00:01:06,416
ഞാൻ സൂര്യോദയത്തിലൂടെ ഉയരുന്നു

10
00:01:06,500 --> 00:01:09,375
അത് സത്യമാക്കാൻ

11
00:01:09,458 --> 00:01:11,625
ഞാൻ ദിവസവും പരിശ്രമിക്കുന്നു

12
00:01:11,708 --> 00:01:16,666
എൻ്റെ ബിൽഡിംഗ് ബ്ലോക്കുകളാൽ
ഞാൻ എൻ്റെ ബിൽഡിംഗ് ഉയർത്തുന്നു

13
00:01:16,750 --> 00:01:17,875
ആകാശം

14
00:01:17,958 --> 00:01:21,250
എന്നെ സൃഷ്ടിച്ചത് ഇതിനാണ്
എനിക്ക് ജീവൻ വയ്ക്കുന്നു

15
00:01:21,333 --> 00:01:23,166
ഞാൻ എൻ്റെ കൈകൾ നീട്ടുമ്പോൾ

16
00:01:23,250 --> 00:01:26,958
എൻ്റെ സ്വപ്നത്തെ എത്തിപ്പിടിക്കാൻ

17
00:01:27,041 --> 00:01:32,916
ഡ്രീം, ഡ്രീം, ഡ്രീം

18
00:01:34,083 --> 00:01:35,750
ഡ്രീം

19
00:01:37,291 --> 00:01:42,916
ഡ്രീം, ഡ്രീം, ഡ്രീം

20
00:01:47,458 --> 00:01:50,500
ഡ്രീം

21
00:01:50,583 --> 00:01:54,875
ഡ്രീം, ഡ്രീം, ഡ്രീം--

22
00:01:59,041 --> 00:02:02,791
അച്ഛാ, ഒരിക്കലെങ്കിലും എന്നെ പിടിക്കൂ.
ഒരിക്കലെൻ്റെ സ്വപ്നം പൂർത്തിയാവട്ടെ.

23
00:02:05,291 --> 00:02:07,333
അതൊരിക്കലും പൂർത്തിയാകാൻ
ഞാൻ ആഗ്രഹിക്കുന്നില്ല.

24
00:02:08,750 --> 00:02:10,750
മഹതികളെ മാന്യന്മാരെ,

25
00:02:10,833 --> 00:02:15,250
ഏറ്റവും ക്രൂരനായ പിതാവിനുള്ള പുരസ്കാരം
മിസ്റ്റർ ശിവ് രസ്തോഗിക്ക്.

26
00:02:22,916 --> 00:02:24,250
പ്രാതൽ തണുക്കുന്നു.

27
00:02:30,416 --> 00:02:32,083
അമ്മയ്ക്ക് ഇതിലും നല്ല
ആരെയും കിട്ടിയില്ലേ?

28
00:02:46,500 --> 00:02:47,458
നീ എന്താ കഴിക്കാത്തത്?

29
00:02:48,708 --> 00:02:50,000
കഴിക്കാൻ കൊള്ളുന്നതാകണ്ടേ.

30
00:02:51,958 --> 00:02:54,916
- നീ എന്തെങ്കിലും പറഞ്ഞോ?
- എൻ്റെ വയറ് നിറഞ്ഞു.

31
00:02:55,458 --> 00:02:58,666
എൻ്റെ വയറ്റിൽ നിറയെ ചിത്രശലഭങ്ങളാണ്.
ഞാൻ ഇന്ന് മാഗി ടീച്ചറെ കാണും.

32
00:02:59,666 --> 00:03:01,208
അതൊരു സ്വപ്നം പോലെയായിരിക്കും.

33
00:03:02,083 --> 00:03:03,875
സ്കൂളിൽ ഞങ്ങൾക്ക് ഒരു നൃത്ത മത്സരമുണ്ട്.

34
00:03:03,958 --> 00:03:05,958
എന്താ പരീക്ഷ സമയത്ത്
ഈ ചിത്രശലഭങ്ങൾ വരാത്തത്?

35
00:03:06,541 --> 00:03:09,500
ജീനിയസ് കുട്ടികൾ
പരീക്ഷയെക്കുറിച്ച് വിഷമിക്കാറില്ല.

36
00:03:09,583 --> 00:03:11,541
ശരിക്കും?

37
00:03:11,625 --> 00:03:15,833
ജീനിയസ് കുട്ടികൾ പരീക്ഷയിൽ
49% മാർക്ക് വാങ്ങാറുമില്ല.

38
00:03:15,916 --> 00:03:19,916
- 49.8. 0.8 മറക്കരുത്.
- ക്ഷമിക്കണം.

39
00:03:20,000 --> 00:03:21,958
- മാഗി?
- ലക്കി മാഗി.

40
00:03:22,041 --> 00:03:23,958
- ഈ മനുഷ്യൻ.
- നിൻ്റെ ലക്കി ദിവസത്തിനായി.

41
00:03:24,458 --> 00:03:28,541
മാഗി കഴിക്കാതെ എങ്ങനെ
മാഗി ടീച്ചറെ കാണാൻ പോകും?

42
00:03:28,625 --> 00:03:32,041
എൻ്റെ മത്സരത്തിന് വരാത്തതിന്
എനിക്ക് കൈക്കൂലി തരാൻ ശ്രമിക്കുകയാണോ?

43
00:03:32,125 --> 00:03:36,791
നിനക്കറിയാമോ, നിൻ്റെ നൃത്ത ടീച്ചർ,
മിസ് ലൂട്ടേറ...

44
00:03:37,458 --> 00:03:41,708
- മിസ്. ലൊറേറ്റ .
- മിസ് ലോട്ടെറയോ ലോറെറ്റയോ, എന്തുമാകട്ടെ.

45
00:03:41,791 --> 00:03:45,500
ഞാൻ അവളുടെ ലോൺ പാസ്സാക്കിയില്ല.

46
00:03:45,583 --> 00:03:48,333
എന്നെ അവിടെ കണ്ടാൽ
അവൾ നിന്നെ ജയിക്കാൻ വിടില്ല.

47
00:03:48,416 --> 00:03:49,416
കഴിക്ക്.

48
00:03:51,291 --> 00:03:55,458
ഞാനില്ലായിരുന്നുവെങ്കിൽ ഈ നിഷ്കളങ്കയായ
കുട്ടിക്ക് എന്ത് സംഭവിക്കുമായിരുന്നു?

49
00:03:56,166 --> 00:03:59,250
ദൈവമേ, എല്ലാവർക്കും
എന്നെപ്പോലെ ഒരു താത്തയെ നൽകണേ.

50
00:04:05,416 --> 00:04:06,416
അങ്കിൾ!

51
00:04:13,875 --> 00:04:15,000
മിസ്റ്റർ നാടാർ.

52
00:04:17,458 --> 00:04:18,541
ഹേയ് കുസും.

53
00:04:21,791 --> 00:04:23,416
എന്താ വിശേഷം? ഇന്ന് ബാങ്കിൽ പോകുന്നില്ലേ?

54
00:04:23,500 --> 00:04:26,416
നീ ഒരിക്കലും വരാറില്ല,
പിന്നെ ഞാൻ അവിടെ പോയിട്ട് എന്ത് കാര്യം?

55
00:04:26,500 --> 00:04:28,416
ഇപ്പോൾ എല്ലാം ഓൺലൈനിൽ ചെയ്യാം.

56
00:04:29,958 --> 00:04:33,625
നീ ഓൺലൈനിൽ പോകാറുണ്ട്, എന്നിട്ടും
എൻ്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല?

57
00:04:36,458 --> 00:04:38,666
നല്ലോണം വെള്ളമൊഴിക്ക്.

58
00:04:43,666 --> 00:04:44,583
കാത്തുകൊള്ളണേ.

59
00:04:55,875 --> 00:04:58,291
താത്താ, എൻ്റെ ലക്കി സ്റ്റെപ്പ്?

60
00:05:17,208 --> 00:05:18,458
സീറ്റ് ബെൽറ്റ്.

61
00:05:28,916 --> 00:05:30,375
{\an8}അച്ഛാ, ഞാൻ ടാബ് എടുക്കുന്നുണ്ടേ.

62
00:05:31,583 --> 00:05:32,708
{\an8}പ്ലീസ്, ഒറ്റ പാട്ട്.

63
00:05:33,333 --> 00:05:36,833
{\an8}മാഗി മാഡത്തിൻ്റെ അനുഗ്രഹമില്ലാതെ
എനിക്ക് എങ്ങനെ സ്റ്റേജിൽ കയറാനാകും?

64
00:05:48,333 --> 00:05:51,333
{\an8}അഴകായ പൊൻ നാഗമാണിക്യമേ

65
00:05:51,916 --> 00:05:53,875
{\an8}മിന്നുന്ന രാതിങ്കളേ

66
00:05:53,958 --> 00:05:58,708
{\an8}നിൻ ഉന്മാദ സങ്കൽപ്പമേ

67
00:05:58,791 --> 00:05:59,875
{\an8}ആം ദ ക്വീൻ

68
00:05:59,958 --> 00:06:02,541
{\an8}നടയിൽ ആടയിൽ റോയൽറ്റി

69
00:06:02,625 --> 00:06:04,625
{\an8}പടരും നോക്കിൽ
ഫയർ ആൻറ് ഫ്രീ

70
00:06:05,208 --> 00:06:08,791
{\an8}ഉടലിൽ പാതി
സ്വത്തു പകുക്കും ജാലക്കാരി

71
00:06:08,875 --> 00:06:11,166
{\an8}ഞാനോ ഈയുലകിൽ
സുൽത്താന

72
00:06:11,250 --> 00:06:13,791
{\an8}പ്രപഞ്ചമിതെൻ പിറകിൽ
സുൽത്താന

73
00:06:13,875 --> 00:06:16,541
{\an8}ഉണരുമൊരാൺകനവിൽ

74
00:06:16,625 --> 00:06:17,500
{\an8}സുൽത്താന

75
00:06:26,208 --> 00:06:28,708
- ബൈ.
- എന്ത്?

76
00:06:29,291 --> 00:06:31,541
എൻ്റെ ഡാൻസ് പെർഫോമൻസിന് വരുന്നില്ലേ?

77
00:06:32,291 --> 00:06:34,375
എനിക്ക് ഒരുപാട് പണി ബാക്കിയുണ്ട് മോളേ.

78
00:06:34,458 --> 00:06:37,583
കഴിഞ്ഞ തവണയും അങ്ങനെ തന്നെയായിരുന്നു.
അതിന് മുമ്പും അതെ.

79
00:06:37,666 --> 00:06:40,500
ഇത്ര കൊള്ളാത്തവരെ ആരാ
ജോലിക്കെടുക്കുന്നതെന്ന് എനിക്കറിയില്ല.

80
00:06:45,541 --> 00:06:47,875
അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ,
തീർച്ചയായും വരുമായിരുന്നു.

81
00:07:02,916 --> 00:07:05,541
ലെറ്റ്സ് ഡാൻസ്
ഇൻ്റർ സ്കൂൾ ഡാൻസ് മത്സരം

82
00:07:07,750 --> 00:07:11,458
- കൊള്ളാം.
- ഇനി വരുന്നു ജിഗർ ശർമ്മ.

83
00:07:11,541 --> 00:07:16,500
അതെൻ്റെ മകനാണ്. ഞാൻ മെനക്കെട്ട്
പഠിപ്പിച്ചതാ. അവന് ഒരു കൈയ്യടി കൊടുക്കൂ!

84
00:07:17,458 --> 00:07:18,458
ജിഗർ!

85
00:07:41,750 --> 00:07:43,166
അവൻ നന്നായി ചെയ്തു, അല്ലേ?

86
00:07:52,166 --> 00:07:55,333
ജിഗർ ശർമ്മയുടെ ഈ മികച്ച പ്രകടനത്തിന് ശേഷം,

87
00:07:55,416 --> 00:08:00,208
ഒരുങ്ങിക്കോളൂ ധാരാ രസ്തോഗിക്കായി!

88
00:08:00,291 --> 00:08:06,250
- ധാര! ധാര! ധാര!
- വൗ.

89
00:08:10,833 --> 00:08:15,166
ഹേയ്, അമിതാഭ് ബച്ചൻ, താഴ്ന്നിരിക്കൂ,
എനിക്കും കാണണം.

90
00:08:16,250 --> 00:08:17,083
ഇനിയും താഴെ.

91
00:08:17,166 --> 00:08:21,541
ധാര! ധാര! ധാര!

92
00:08:48,625 --> 00:08:49,916
ഇവൾ നന്നായിട്ടുണ്ട്.

93
00:09:20,750 --> 00:09:22,041
അവൾക്ക് നല്ല താളമുണ്ട്.

94
00:09:28,625 --> 00:09:34,291
ഇപ്പോൾ, സ്വാഗതം ചെയ്യാം,
പകരക്കാരില്ലാത്ത മാഗി മാഡം!

95
00:09:34,375 --> 00:09:36,875
- മാഗി മിസ്!
- നന്ദി.

96
00:09:36,958 --> 00:09:39,458
- മാഗി മിസ്!
- ഹായ്.

97
00:09:39,541 --> 00:09:42,416
- മാഗി മിസ്!
- നന്ദി.

98
00:09:48,708 --> 00:09:50,125
മാഗി മാം!

99
00:09:52,791 --> 00:09:55,833
- എല്ലാവർക്കും ഹലോ.
- ഹായ് മാം!

100
00:09:55,916 --> 00:09:58,208
ഇന്ന് ഇവിടെ വന്നതിൽ
എനിക്ക് അതിയായ സന്തോഷമുണ്ട്.

101
00:09:58,291 --> 00:10:00,541
എത്ര മനോഹരമായ പ്രകടനങ്ങൾ.

102
00:10:00,625 --> 00:10:03,083
വിജയിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ്,

103
00:10:03,916 --> 00:10:06,750
എനിക്ക് നൃത്തത്തെപ്പറ്റി എന്ത് തോന്നുന്നു
എന്ന് നിങ്ങളോട് പറയട്ടെ.

104
00:10:08,666 --> 00:10:11,250
നൃത്തം വെറുമൊരു നൈപുണ്യം മാത്രമല്ല,

105
00:10:12,375 --> 00:10:16,208
അത് ഒരു വികാരമാണ്, ഒരു ഭാവപ്രകടനമാണ്.

106
00:10:17,958 --> 00:10:23,416
അതുള്ള വൃക്തിയാണ് എല്ലാം തികഞ്ഞ ഡാൻസർ.

107
00:10:24,875 --> 00:10:30,833
എന്നെ സംബന്ധിച്ചിടത്തോളം,
നമ്മുടെ വിജയി തികഞ്ഞ ഒരു നർത്തകിയാണ്.

108
00:10:33,541 --> 00:10:35,500
അപ്പോള്‍, നമ്മുടെ വിജയിയാണ്...

109
00:10:41,666 --> 00:10:43,958
ധാരാ രസ്തോഗി!

110
00:10:49,250 --> 00:10:52,375
അഭിനന്ദനങ്ങൾ മോളേ! വളരെ നന്നായിരുന്നു.

111
00:11:03,208 --> 00:11:07,041
പറയൂ, ധാരാ,
നീ എവിടെ നിന്നാണ് നൃത്തം പഠിച്ചത്?

112
00:11:07,750 --> 00:11:11,458
നിങ്ങളിൽ നിന്ന്. നിങ്ങളുടെ റീലുകളും
ഡാൻസ് വീഡിയോകളും കണ്ട്.

113
00:11:11,541 --> 00:11:13,333
- ശരിക്കും?
- അതെ.

114
00:11:14,375 --> 00:11:16,875
ഇനി നീ അത് ചെയ്യേണ്ടി വരില്ല മോളെ.

115
00:11:16,958 --> 00:11:18,375
കാരണം ഞാൻ നിന്നെ ക്ഷണിക്കുന്നു

116
00:11:18,458 --> 00:11:21,958
മാഗിസ് ഡാൻസ് അക്കാഡമിയിലേക്ക്,
എന്നോടൊപ്പം പരിശീലനം നടത്താൻ.

117
00:11:26,000 --> 00:11:27,166
അത് ശരിയാണ്.

118
00:11:29,125 --> 00:11:33,416
കൂടാതെ, ഈ പരിശീലനങ്ങളെല്ലാം
നിന്നെ തയ്യാറെടുക്കാൻ സഹായിക്കും,

119
00:11:34,000 --> 00:11:36,958
- ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസറിന്!
- ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ!

120
00:11:37,041 --> 00:11:39,666
അതെ, ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ,

121
00:11:39,750 --> 00:11:41,708
ഏതൊരു ഡാൻസറുടെയും സ്വപ്നം.

122
00:11:42,208 --> 00:11:45,541
അത് യാഥാർത്ഥ്യമാക്കാൻ
ഞാൻ നിന്നെ സഹായിക്കാം.

123
00:11:46,458 --> 00:11:49,041
അപ്പോൾ എൻ്റെ കൂടെ മുംബൈയിലേക്ക് വരുന്നോ?

124
00:11:58,916 --> 00:11:59,833
മിസ്റ്റർ നാടാർ

125
00:12:00,583 --> 00:12:01,583
ഹലോ?

126
00:12:08,708 --> 00:12:11,708
മിസ്റ്റർ രസ്തോഗി! എനിക്ക് നിങ്ങളോട്
സംസാരിക്കണം.

127
00:12:11,791 --> 00:12:13,666
മിസ് ലൊറെറ്റാ എനിക്ക് നേരം വൈകി.
ക്ഷമിക്കണം.

128
00:12:13,750 --> 00:12:15,958
രണ്ടു മിനിറ്റ് മാത്രം മതി, പ്ലീസ്.

129
00:12:16,458 --> 00:12:20,500
മിസ്റ്റർ രസ്തോഗി, ഇത് ധാരയ്ക്ക് ഒരു
സുവർണ്ണാവസരമാണ്. എല്ലാം ഞാൻ നോക്കിക്കോളാം.

130
00:12:20,583 --> 00:12:23,458
ക്ഷമിക്കണം, ധാര അവിടേക്ക് പോകില്ല.
ഞാൻ നാളെ സംസാരിക്കാം.

131
00:12:24,041 --> 00:12:25,875
പക്ഷെ നാളെ ഞാനിവിടെ ഉണ്ടാകില്ല.

132
00:12:27,750 --> 00:12:28,750
അച്ഛാ, പ്ലീസ്.

133
00:12:30,875 --> 00:12:36,375
മിസ്റ്റർ ശിവ്, ധാരയുടെ പ്രകടനം കാണുമ്പോൾ
അവൾ നൃത്തം ചെയ്യാൻ ജനിച്ചവളാണെന്ന് തോന്നി.

134
00:12:38,333 --> 00:12:41,208
ഒരു പ്രകടനം കണ്ടിട്ടാണോ
നിങ്ങൾ ഇത് തീരുമാനിച്ചത്?

135
00:12:41,291 --> 00:12:45,000
അച്ഛാ, കഴിവ് തിരിച്ചറിയാൻ ഒരു നോട്ടം മതി.

136
00:12:45,583 --> 00:12:48,666
മറ്റ് നഗരങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ
നൃത്തം പഠിക്കാൻ എൻ്റെ സ്കൂളിൽ വരുന്നു.

137
00:12:50,041 --> 00:12:51,500
നിങ്ങൾ എവിടെ നിന്നാ ഇത് പഠിച്ചത്?

138
00:12:51,583 --> 00:12:56,166
ഞാൻ ബോസ്റ്റണിലാണ് വളർന്നത്,
കുട്ടിക്കാലം മുതൽ ഡാൻസ് ചെയ്യുന്നു.

139
00:12:56,250 --> 00:12:57,666
ഡാൻസ് അല്ല.

140
00:12:58,625 --> 00:13:00,166
മാർക്കറ്റിംഗ്.

141
00:13:01,916 --> 00:13:03,583
എവിടെ നിന്നാണ് മാർക്കറ്റിംഗ് പഠിച്ചത്?

142
00:13:04,791 --> 00:13:09,333
- എക്സ്ക്യൂസ് മീ?
- ധാര "ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ" ആയാൽ

143
00:13:10,375 --> 00:13:13,541
നിങ്ങളുടെ അക്കാദമിയിലെ
ബാക്കി കുട്ടികൾ എന്തു ചെയ്യും?

144
00:13:14,833 --> 00:13:17,458
- വെറുതെ നിങ്ങളുടെ ബാങ്ക് ബാലൻസ് കൂട്ടും.
- അച്ഛാ!

145
00:13:18,333 --> 00:13:22,916
നൃത്തം ജയത്തിനും തോൽവിക്കും
ബാങ്ക് ബാലൻസിനും അപ്പുറമാണ്.

146
00:13:23,000 --> 00:13:25,041
അത് സ്വയം പ്രകടിപ്പിക്കാനുള്ള
ഒരു മാധ്യമമാണ്.

147
00:13:25,125 --> 00:13:27,250
സന്തോഷമായിരിക്കാനുള്ള
കുറുക്കുവഴിയാണ് നൃത്തം.

148
00:13:28,125 --> 00:13:31,208
ധാര ഒരു വേദിയിൽ തിളങ്ങേണ്ടവളാണ്,
ഓഫീസിലല്ല.

149
00:13:34,416 --> 00:13:38,666
മിസ്റ്റർ ശിവ്, രണ്ട് തരത്തിലുള്ള
മാതാപിതാക്കളുണ്ട്.

150
00:13:40,083 --> 00:13:42,625
ആദ്യ തരക്കാരുടെ സ്വപ്നങ്ങളാണ്
അവരുടെ കുട്ടികൾ ജീവിക്കുന്നത്.

151
00:13:42,708 --> 00:13:46,208
രണ്ടാമത്തേത് കുട്ടികളുടെ
സ്വപ്നങ്ങൾക്കായി ജീവിക്കുന്നവരാണ്.

152
00:13:47,083 --> 00:13:48,333
നിങ്ങൾ ഇതിൽ ഏതാണ്?

153
00:13:49,208 --> 00:13:50,541
ആദ്യത്തേതോ രണ്ടാമത്തേതോ?

154
00:14:00,666 --> 00:14:02,416
നിങ്ങളുടെ രണ്ട് മിനിറ്റ് അഞ്ച് ആയി മാറി.

155
00:14:03,958 --> 00:14:06,166
എനിക്ക് ശരിക്കും നേരം വൈകുന്നു.
എക്സ്ക്യൂസ് മീ.

156
00:14:13,708 --> 00:14:14,875
- സോറി.
- സാരമില്ല.

157
00:14:17,916 --> 00:14:22,291
ധാരാ, ഒരു നർത്തകിക്ക്
ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്?

158
00:14:23,291 --> 00:14:25,541
- ബീറ്റ്സ്?
- അതെ.

159
00:14:25,625 --> 00:14:27,791
- പിന്നെ?
- താളം.

160
00:14:28,833 --> 00:14:29,833
പിന്നെ?

161
00:14:32,416 --> 00:14:33,666
സന്തോഷം.

162
00:14:34,958 --> 00:14:38,041
ഇവിടെയും... പിന്നെ ഇവിടെയും.

163
00:14:40,041 --> 00:14:41,250
നൃത്തം തുടരൂ കുഞ്ഞേ.

164
00:14:41,958 --> 00:14:45,708
ഒരു ദിവസം നമ്മൾ ഒരുമിച്ച് അതിശയകരമായതെന്തോ
ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേട്ടോ?

165
00:14:46,708 --> 00:14:47,708
ശരി.

166
00:14:48,791 --> 00:14:51,833
ഹലോ ഗയ്‌സ്! ഹായ്!

167
00:14:51,916 --> 00:14:55,083
ഹായ്. സുഖമാണോ?

168
00:15:01,666 --> 00:15:06,333
അതാണ് ഏറ്റവും മികച്ച തമിഴ് കോമഡി ചിത്രം.
ഇപ്പോൾ അത് സബ്ടൈറ്റിലുകളോടെ കാണാം.

169
00:15:06,416 --> 00:15:07,541
എന്താ?

170
00:15:07,625 --> 00:15:09,000
- ഞാൻ അകത്തേക്ക് വന്നോട്ടെ സർ?
- വരൂ.

171
00:15:09,083 --> 00:15:10,083
എന്നെ വിളിച്ചോ?

172
00:15:11,541 --> 00:15:12,541
ശിവ്...

173
00:15:14,416 --> 00:15:17,500
എനിക്ക് തോന്നുന്നു എൻ്റെ
ഓഫീസ് ക്ലോക്ക് നേരത്തെയാണെന്ന്.

174
00:15:18,708 --> 00:15:21,333
സമയം 9:00 ആണ്,
എന്നാൽ 9:40 ആണ് കാണിക്കുന്നത്.

175
00:15:23,000 --> 00:15:27,166
ധാരയുടെ ഡാൻസ് പെർഫോമൻസ് ആയിരുന്നു സർ...
എൻ്റെ മകളുടെ...

176
00:15:27,250 --> 00:15:31,375
നിർത്തൂ. നിങ്ങളുടെ വ്യക്തിപരമായ
പ്രശ്നങ്ങൾ വീട്ടിൽ വയ്ക്കൂ.

177
00:15:31,458 --> 00:15:34,208
ഞാൻ നിങ്ങളുടെ മാനേജർ ആണ്,
നിങ്ങളുടെ അമ്മായിയപ്പനല്ല.

178
00:15:36,250 --> 00:15:39,666
- ക്ഷമിക്കണം സർ.
- ശ്രീമതി ഗുപ്തയ്ക്ക് നെറ്റ് ബാങ്കിങ്ങിന്

179
00:15:39,750 --> 00:15:40,750
ഒരു അക്കൗണ്ട് തുടങ്ങണം.

180
00:15:40,833 --> 00:15:43,666
അവരുടെ മകൻ അമേരിക്കയിൽ നിന്ന് പണം
അയയ്ക്കുന്നു, അത് പരിശോധിക്കണം.

181
00:15:43,750 --> 00:15:46,125
- സർ.
- മറ്റെന്തെങ്കിലും, മിസിസ് ഗുപ്ത?

182
00:15:46,208 --> 00:15:48,083
ഇല്ല, മിസ്റ്റർ നാടാർ. വളരെ നന്ദി.

183
00:15:48,166 --> 00:15:49,541
- നന്ദി.
- സന്തോഷം.

184
00:15:51,375 --> 00:15:54,375
പിന്നെ, നിങ്ങൾക്ക് യുഎസിൽ നിന്ന്
എന്തെങ്കിലും ആവശ്യമുണ്ടോ?

185
00:15:56,916 --> 00:15:58,000
ഉവ്വ്!

186
00:15:58,125 --> 00:16:00,750
മെർലിൻ മൺറോയുടെ ആ
ഐക്കോണിക് പോസ്റ്റർ അറിയില്ലേ?

187
00:16:02,083 --> 00:16:04,208
വലിയ ഒരെണ്ണം വേണം.

188
00:16:06,250 --> 00:16:07,250
നന്ദി.

189
00:16:08,625 --> 00:16:09,708
ഹേയ് ശിവ്!

190
00:16:10,583 --> 00:16:13,458
ധാരയുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?
അവൾ വിജയിച്ചു, അല്ലേ?

191
00:16:15,125 --> 00:16:18,541
സർ, ഞാൻ ഈ ബാങ്കിലെ ജീവനക്കാരനാണ്.
നിങ്ങളുടെ മരുമകനല്ല.

192
00:16:20,500 --> 00:16:21,458
എക്സ്ക്യൂസ് മീ.

193
00:16:22,833 --> 00:16:24,875
ശ്രദ്ധയോടെ. മൂക്ക് തകർക്കണ്ട.

194
00:16:29,291 --> 00:16:32,125
ഇടയ്ക്കൊക്കെ കുട്ടിയെ സ്കൂളിൽ വിടാൻ
ഭാര്യയോട് പറയൂ.

195
00:16:34,166 --> 00:16:35,500
അവളായിരുന്നു അത് ചെയ്തിരുന്നത്...

196
00:16:37,791 --> 00:16:38,916
അവൾ ജീവിച്ചിരിക്കുമ്പോൾ.

197
00:16:40,875 --> 00:16:41,875
എന്താ പറ്റിയത്?

198
00:16:45,083 --> 00:16:47,625
ഇതാ, പണി കഴിഞ്ഞു. നന്ദി.

199
00:17:16,250 --> 00:17:20,958
ഇന്ത്യാസ് സൂപ്പർസ്റ്റാർ ഡാൻസർ,
സീസൺ അഞ്ചിലേക്ക് സ്വാഗതം!

200
00:17:21,041 --> 00:17:25,375
ശരി വിധികർത്താക്കളേ,
ഇപ്പോൾ കണ്ടെത്താൻ സമയമായി...

201
00:17:25,458 --> 00:17:28,708
ഈ പച്ചക്കറികൾ അത്താഴത്തിനുള്ളതാണ്,
പ്രഭാതഭക്ഷണത്തിനല്ല.

202
00:17:29,708 --> 00:17:33,750
അച്ഛൻ എപ്പോഴും ഇങ്ങനെയായിരുന്നോ അതോ
അമ്മയുടെ മരണം ഇങ്ങനെ ആക്കിയതാണോ?

203
00:17:33,833 --> 00:17:35,666
ആദ്യദിവസം മുതൽ അവൻ ഇങ്ങനെ മുരടനായിരുന്നു.

204
00:17:36,166 --> 00:17:38,166
- കുട്ടിക്കാലം മുതൽ?
- അതെ.

205
00:17:38,250 --> 00:17:39,791
ആ നാമമാണ്...

206
00:17:41,416 --> 00:17:44,333
- എന്ത് തോന്നുന്നു?
- ദയവായി, മിതാലി ഫൈനലിൽ എത്തണേ.

207
00:17:44,416 --> 00:17:45,791
ഹേയ്! അർജുൻ അവളെക്കാൾ മികച്ചതാണ്.

208
00:17:45,875 --> 00:17:48,666
- അല്ല, മിതാലി!
- അർജുൻ!

209
00:17:48,750 --> 00:17:51,416
- അവൾ മാഗി മാമിൻ്റെ വിദ്യാർത്ഥിയുമാണ്.
- അതുകൊണ്ട്?

210
00:17:52,041 --> 00:17:55,041
ആ നാമമാണ് അർജുൻ!

211
00:17:55,125 --> 00:17:56,708
അതുതന്നെ!

212
00:17:58,416 --> 00:18:02,166
അയ്യോ. എൻ്റെ മോളേ!

213
00:18:02,250 --> 00:18:03,833
ഹേയ്!

214
00:18:03,916 --> 00:18:08,458
നീ ഫൈനലിലെത്താത്തത് പോലെയാണല്ലോ
നീ സങ്കടപ്പെടുന്നത്.

215
00:18:08,541 --> 00:18:11,833
മിതാലിയാണ് ഏറ്റവും മികച്ചത്.
അവൾ ഫൈനലിൽ എത്തേണ്ടതായിരുന്നു.

216
00:18:15,541 --> 00:18:17,583
നിനക്ക് സങ്കടമായി, അല്ലേ?

217
00:18:17,666 --> 00:18:20,500
ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമാണ്.

218
00:18:20,583 --> 00:18:24,041
- ജയിക്കുന്നതോ തോല്ക്കുന്നതോ അല്ല കാര്യം.
- പിന്നെ?

219
00:18:24,708 --> 00:18:27,791
ഫൈനൽ സ്റ്റേജിൽ പെർഫോം
ചെയ്യുന്നതാണ് പ്രധാനം.

220
00:18:32,416 --> 00:18:34,916
ഒരു സ്പോട്ട്ലൈറ്റ്
നിങ്ങളുടെ മേൽ പതിക്കുന്നു.

221
00:18:39,958 --> 00:18:40,958
ശരി, മനസ്സിലായി.

222
00:18:44,458 --> 00:18:47,333
ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും നിലക്കുന്നു.

223
00:18:48,291 --> 00:18:53,208
ജീവിതത്തിലെ അനന്തമായ
ഉയർച്ചകളും താഴ്ചകളും പ്രശ്നമല്ല.

224
00:18:54,375 --> 00:18:59,083
നിങ്ങളും നിങ്ങളുടെ നൃത്തവും
മാത്രമാണ് പ്രധാനം.

225
00:19:00,375 --> 00:19:03,000
നിങ്ങൾക്ക് പരിഭ്രമവും ആവേശവുമുണ്ട്.

226
00:19:03,791 --> 00:19:05,750
ഒരുപാട് വികാരങ്ങളുണ്ട്.

227
00:19:05,833 --> 00:19:07,458
വികാരങ്ങളുടെ ഒരു മഴവില്ല്.

228
00:19:08,041 --> 00:19:09,041
മഴവില്ല്...

229
00:19:19,708 --> 00:19:21,625
പിന്നെ ആ തിളങ്ങുന്ന ട്രോഫി...

230
00:19:28,291 --> 00:19:32,541
ഫിനാലെയിൽ എത്തുന്നവരുടെ പേരുകൾ
ട്രോഫിയിൽ കൊത്തിവെച്ചിട്ടുണ്ട്.

231
00:19:33,291 --> 00:19:38,875
നിങ്ങൾ ജീവിച്ചാലും മരിച്ചാലും,
ആ പേര് എന്നെന്നേക്കുമായി നിലനിൽക്കും.

232
00:19:40,791 --> 00:19:42,416
സ്വപ്ന സീക്വൻസ് കഴിഞ്ഞോ?

233
00:19:43,000 --> 00:19:46,875
നോക്കിക്കോ, ഒരുനാൾ ഈ സ്വപ്നം
എൻ്റെ യാഥാർത്ഥ്യമാകും.

234
00:19:46,958 --> 00:19:50,250
അപ്പോൾ അച്ഛനും എൻ്റെ അരികിലുണ്ടാവും,
എന്നെ പിന്തുണച്ച്.

235
00:19:50,750 --> 00:19:51,625
ശരിയല്ലേ?

236
00:19:51,708 --> 00:19:53,500
നീ മുംബൈയ്ക്ക് പോകുന്നില്ല.

237
00:19:54,708 --> 00:19:55,708
ഹേയ്.

238
00:19:56,291 --> 00:19:57,416
വിഡ്ഢി!

239
00:20:18,541 --> 00:20:20,375
ഹേയ് കുസും!

240
00:20:23,708 --> 00:20:25,791
മുത്തശ്ശിയുടെ പേര് ദേവയാനി
എന്നായിരുന്നില്ലേ?

241
00:20:26,791 --> 00:20:29,166
എന്തായാലും, നമുക്ക്
യുദ്ധത്തിന് തയ്യാറാകണം.

242
00:20:30,250 --> 00:20:31,500
{\an8}ഇത് എന്താണ്?

243
00:20:31,583 --> 00:20:33,958
- താത്താ!
- എന്താ.

244
00:20:34,041 --> 00:20:35,500
- ഇതാണ് അതിർത്തി.
- ശരി.

245
00:20:35,583 --> 00:20:38,041
- ഈ വശത്ത് ഊട്ടി, മറുവശത്ത് മുംബൈ.
- അതെ.

246
00:20:38,125 --> 00:20:39,666
- നമുക്ക് അതിർത്തി കടക്കണം.
- അതെ.

247
00:20:39,750 --> 00:20:43,666
അതിനായി നമുക്ക് ശത്രു ക്യാപ്റ്റൻ
ശിവ് രസ്തോഗിയെ തോൽപ്പിക്കണം.

248
00:20:44,250 --> 00:20:47,125
ഓ! ശരി--

249
00:20:49,125 --> 00:20:50,125
എങ്ങനെ?

250
00:20:51,041 --> 00:20:54,250
- സോപ്പിട്ട്.
- സോപ്പിട്ടോ?

251
00:20:58,708 --> 00:21:03,000
സുപ്രഭാതം. ഇനി ഇന്നത്തെ
ഏറ്റവും പുതിയ വാർത്ത കേൾക്കാം.

252
00:21:03,583 --> 00:21:07,625
ശത്രു തീരെ പ്രതീക്ഷിക്കാത്ത
സമയത്താണ് ആക്രമിക്കേണ്ടത്.

253
00:21:08,375 --> 00:21:10,750
ഗുഡ് മോർണിംഗ് അച്ഛാ. കാപ്പി?

254
00:21:14,416 --> 00:21:15,833
ഇത്ര നേരത്തെ എഴുന്നേറ്റോ?

255
00:21:17,458 --> 00:21:18,875
അതും ഞായറാഴ്ച?

256
00:21:18,958 --> 00:21:20,541
ശത്രു ബുദ്ധിമാനാണ്.

257
00:21:21,166 --> 00:21:23,416
പക്ഷെ നമ്മൾ പ്രോ മാക്സ് പതിപ്പാണ്.

258
00:21:24,583 --> 00:21:26,125
ഹാപ്പി ഫാദേഴ്സ് ഡേ അച്ഛാ.

259
00:21:30,916 --> 00:21:32,083
അച്ഛാ!

260
00:21:39,541 --> 00:21:42,916
നാടാർ സാർ, നിങ്ങൾ
ഇതിൽ വിഷം ചേർത്തിട്ടില്ലല്ലോ?

261
00:21:43,583 --> 00:21:49,291
ശത്രു നമ്മളെ പ്രകോപിപ്പിക്കാൻ ശ്രമിക്കും,
പക്ഷേ നാം ആയുധം താഴെയിടരുത്.

262
00:21:53,333 --> 00:21:54,666
അല്പം വെണ്ണ മാത്രം അധികം ചേർത്തു.

263
00:21:55,250 --> 00:21:57,916
അച്ഛാ, പ്രാതലിന് ശേഷം
എന്നെ കണക്ക് പഠിപ്പിക്കണം.

264
00:21:59,208 --> 00:22:00,208
കണക്കോ?

265
00:22:08,291 --> 00:22:10,708
- മതി!
- ഹേയ്! കഴിക്കൂ.

266
00:22:10,791 --> 00:22:12,166
അച്ഛൻ വളരെ ക്ഷീണിച്ചിട്ടുണ്ടല്ലേ?

267
00:22:13,083 --> 00:22:14,250
ഇതാ, കഴിക്കൂ.

268
00:22:16,625 --> 00:22:17,625
ശിവ്,

269
00:22:18,125 --> 00:22:23,291
ഒരു വലിയ നഗരത്തിൽ ധാരയ്ക്ക് വലിയ
അവസരങ്ങൾ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു.

270
00:22:24,375 --> 00:22:25,416
എന്തുകൊണ്ട്?

271
00:22:29,708 --> 00:22:32,833
അവളുടെ ഭാവിക്കായി
നമ്മൾ അവളെ മുംബൈയിലേക്ക് കൊണ്ടുപോകണം.

272
00:22:32,916 --> 00:22:37,375
ഇവിടെ താമസിച്ചാൽ, അവൾ ഏറ്റവും കൂടിയാൽ
ഒരു ബാങ്ക് ജീവനക്കാരിയാകും.

273
00:22:37,875 --> 00:22:38,875
നിന്നെയും എന്നെയും പോലെ.

274
00:22:39,666 --> 00:22:44,166
അച്ഛാ, മുംബൈയിൽ പോയാൽ, ഞാൻ 49.8 ശതമാനം

275
00:22:44,666 --> 00:22:46,375
89.4% ആക്കി മാറ്റാമെന്ന് വാക്കുതരുന്നു.

276
00:22:51,666 --> 00:22:52,666
ധാര...

277
00:22:54,500 --> 00:22:59,208
നീ ചോദിക്കുന്നത് എനിക്ക് തരാനാകുന്ന
ഒരു ചെറിയ കളിപ്പാട്ടമല്ല.

278
00:22:59,291 --> 00:23:02,583
എല്ലാം ഉപേക്ഷിച്ച്
മുംബൈയിലേക്ക് പോകുന്നത് സാധ്യമല്ല.

279
00:23:02,666 --> 00:23:06,541
അങ്ങനെയല്ല! എന്നെന്നേക്കുമായി
മാറേണ്ട കാര്യമില്ല.

280
00:23:06,625 --> 00:23:10,041
കുറച്ച് മാസത്തേക്ക് മാത്രം.
മൂന്നോ നാലോ മാസത്തെ പരിശീലനം.

281
00:23:10,125 --> 00:23:13,083
ഷോയ്ക്കായി മൂന്നോ നാലോ മാസം.
എട്ട് മാസത്തിനുള്ളിൽ തിരികെയെത്താം.

282
00:23:13,875 --> 00:23:16,750
അച്ഛാ, പ്ലീസ്. ഇതിനു ശേഷം
ഞാൻ വേറെ ഒന്നും ചോദിക്കില്ല.

283
00:23:17,541 --> 00:23:20,666
ശിവ്, നീ എപ്പോഴും ഒരു പാറപോലെ ഉറച്ചവനാണ്.

284
00:23:21,250 --> 00:23:24,791
ഇന്ന് ഫാദേഴ്സ് ഡേ അല്ലേ.
പഞ്ഞിമിഠായി പോലെ അലിയൂ.

285
00:23:29,958 --> 00:23:33,375
അടുത്ത തവണ നിങ്ങളുടെ ഗവേഷണം
ശരിയായി ചെയ്താൽ നന്നായിരിക്കും.

286
00:23:34,833 --> 00:23:37,291
ഫാദേഴ്സ് ഡേ അടുത്ത ഞായറാഴ്ചയാണ്.

287
00:23:40,916 --> 00:23:44,000
- മുംബൈ നടക്കില്ല.
- താനോസിന് പോലും ഇതിലും വലിയ ഹൃദയമുണ്ട്.

288
00:23:44,916 --> 00:23:47,125
- ഹേയ്. എന്ത് പറ്റി?
- എന്താ പറ്റിയത്?

289
00:23:47,208 --> 00:23:48,458
എന്തായാലും നിങ്ങൾക്കെന്താ?

290
00:23:49,208 --> 00:23:51,041
- ഹേയ്, നീ ഓക്കേയല്ലേ?
- എനിക്ക് കുഴപ്പമില്ല.

291
00:23:51,125 --> 00:23:53,791
- ഭക്ഷണമെങ്കിലും തീർക്ക്.
- എനിക്ക് വിശക്കുന്നില്ല.

292
00:23:57,291 --> 00:23:58,291
എന്താണിത്?

293
00:24:04,333 --> 00:24:05,958
- ബൈ ധാര.
- ബൈ.

294
00:24:06,041 --> 00:24:07,250
അച്ഛനെന്താ ഇവിടെ?

295
00:24:08,000 --> 00:24:11,875
ഇന്ന് നമുക്ക് ഒരു ലോംഗ് ഡ്രൈവിന് പോകാം
എന്ന് ഞാൻ വിചാരിച്ചു.

296
00:24:12,375 --> 00:24:14,375
അച്ഛനോടൊപ്പമുള്ള യാത്രകൾ
എപ്പോഴും നീണ്ടതല്ലേ.

297
00:24:28,500 --> 00:24:30,375
ഇത് നിൻ്റെ അമ്മയുടെ
പ്രിയപ്പെട്ട സ്ഥലമായിരുന്നു.

298
00:24:51,375 --> 00:24:53,500
ഇവിടെയാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്.

299
00:24:53,583 --> 00:24:54,458
താഴെയിറങ്ങ്.

300
00:24:56,250 --> 00:24:57,291
അവിടെ. വാ.

301
00:25:35,166 --> 00:25:36,166
നോക്ക് ധാര,

302
00:25:37,125 --> 00:25:39,375
നീയൊരു നല്ല നർത്തകിയാണ്.

303
00:25:40,916 --> 00:25:44,916
പക്ഷെ നീ ആളുകളുടെ കുടുംബ പരിപാടികളിൽ
നൃത്തം ചെയ്യുന്ന പെൺകുട്ടിയായി

304
00:25:45,708 --> 00:25:47,583
അവസാനിക്കുന്നത് എനിക്കിഷ്ടമില്ല.

305
00:25:48,791 --> 00:25:51,166
ജീവിതകാലം മുഴുവൻ
അടുക്കളയിൽ പാചകം ചെയ്യുന്നവൾ.

306
00:25:52,916 --> 00:25:56,375
നീ നിൻ്റെ അമ്മയെപ്പോലെ സ്വന്തം കാലിൽ
നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

307
00:25:57,875 --> 00:25:59,916
അത് പഠനത്തിലൂടെ മാത്രമേ സാധിക്കൂ.

308
00:26:02,458 --> 00:26:06,500
നൃത്തം നിൻ്റെ ഹോബിയാണ്, കരിയറല്ല.

309
00:26:08,500 --> 00:26:09,500
മനസ്സിലായോ?

310
00:26:12,458 --> 00:26:15,041
നിൻ്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ
അവളും ഇതുതന്നെ പറയുമായിരുന്നു.

311
00:26:23,416 --> 00:26:25,416
ഐ ലവ് ഡാൻസിങ്ങ്

312
00:26:31,833 --> 00:26:33,250
ടൈം-ടേബിൾ

313
00:26:36,583 --> 00:26:40,958
ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ, സീസൺ
ഫൈവിലേക്ക് സ്വാഗതം.

314
00:26:44,041 --> 00:26:46,833
ധാരാ! വേഗം വാ!
ഇനി പത്തു സെക്കൻ്റ് മാത്രമേയുള്ളു.

315
00:26:46,916 --> 00:26:49,416
താത്ത കണ്ടോളൂ.
എനിക്ക് എൻ്റെ ഹോംവർക്ക് തീർക്കണം.

316
00:26:54,916 --> 00:26:56,291
എന്താ ഇവിടെ നടക്കുന്നത്?

317
00:26:59,041 --> 00:27:00,041
എന്നോട് പറ.

318
00:27:01,000 --> 00:27:03,916
പുതിയ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടോ?

319
00:27:04,791 --> 00:27:08,041
താത്ത ടീമിൽ ഇല്ലേ?

320
00:27:08,125 --> 00:27:09,333
ഹേയ് ധാരാ?

321
00:27:13,041 --> 00:27:15,416
ആ ശിവൻ്റെ കുട്ടിയെ ഞാൻ നോക്കിക്കോളാം.

322
00:27:16,000 --> 00:27:17,458
ഞാനാണ് ശിവൻ്റെ കുട്ടി.

323
00:27:17,541 --> 00:27:20,500
ഈ ശിവൻ്റെ കുട്ടിക്ക്
യൂണിറ്റ് ടെസ്റ്റിന് തയ്യാറെടുക്കണം.

324
00:27:31,375 --> 00:27:33,958
ആദ്യം ഫൈനൽ, പിന്നെ ഹോംവർക്ക്.

325
00:27:34,708 --> 00:27:38,250
- കമോൺ, വാ!
- താത്താ പ്ലീസ്. എൻ്റെ പുസ്തകം തരൂ.

326
00:27:38,333 --> 00:27:39,958
എന്താ? എന്തുപറ്റി?

327
00:27:40,583 --> 00:27:43,583
ഹേയ്, നീ അഭിനയിക്കുകയാണോ?

328
00:27:44,125 --> 00:27:47,416
നീ നല്ലൊരു നർത്തകിയാണ്, നടിയല്ല.

329
00:27:48,208 --> 00:27:50,500
ഹേയ്! എന്താ മോളെ?

330
00:27:50,583 --> 00:27:51,583
എന്തുപറ്റി?

331
00:27:52,833 --> 00:27:54,208
ഇവിടെ വേദനയുണ്ടോ? കാണട്ടെ.

332
00:27:55,541 --> 00:27:58,166
- പറ മോളെ...
- നിങ്ങൾ ഫൈനൽ കാണില്ല. എനിക്ക് ഒന്നുമില്ല.

333
00:27:58,875 --> 00:28:00,083
ഒന്നുമില്ലേ?

334
00:28:09,125 --> 00:28:14,458
കമോൺ! ആദ്യം ഫൈനൽ. അത് നമുക്ക് കാണാം.

335
00:28:14,541 --> 00:28:17,583
പിന്നെ താത്ത നിൻ്റെ ഹോംവർക്ക് ചെയ്യാം.

336
00:28:24,333 --> 00:28:25,750
അയ്യോ! വേദനിക്കുന്നുണ്ടോ? സോറി.

337
00:28:39,541 --> 00:28:42,416
മിസ്റ്റർ നാടാർ, ധാര എൻ്റെ മകളാണ്.

338
00:28:43,333 --> 00:28:44,750
ഞാൻ അവളുടെ അച്ഛനാണ്.

339
00:28:45,625 --> 00:28:48,916
- അവളുടെ ഭാവി ഞാൻ തീരുമാനിക്കും.
- ശരി.

340
00:28:50,208 --> 00:28:54,291
അപ്പോൾ നിൻ്റെ ഭാവി? അത് ആര് തീരുമാനിക്കും?

341
00:28:55,541 --> 00:28:59,833
ധാര ഇവിടെയായാലും മുംബൈയിലായാലും
നൃത്തം ചെയ്യും.

342
00:29:01,000 --> 00:29:02,458
അവൾ പഠിക്കില്ല.

343
00:29:05,583 --> 00:29:09,458
എനിക്ക് തോന്നുന്നു പ്രശ്നം അവൾക്കല്ല,
നിനക്കാണെന്ന്.

344
00:29:13,291 --> 00:29:15,333
നിങ്ങൾ കൂടുതൽ കുടിച്ചെന്ന്
എനിക്ക് തോന്നുന്നു.

345
00:29:23,791 --> 00:29:27,333
ഞാൻ, ധാര, ഞങ്ങളെല്ലാം അതിൽ നിന്ന്
മുന്നോട്ട് പോയി.

346
00:29:28,708 --> 00:29:31,458
പക്ഷേ നീ ഇപ്പോഴും
അവിടെ കുടുങ്ങിക്കിടക്കുകയാണ്.

347
00:29:31,958 --> 00:29:36,291
ശിവ്, ഈ പട്ടണം നിന്നെ
മുന്നോട്ട് പോകാൻ അനുവദിക്കില്ല.

348
00:29:36,875 --> 00:29:38,041
ഈ സ്ഥലത്തു നിന്ന് പോകൂ.

349
00:29:39,500 --> 00:29:41,416
ഒരു പുതിയ ജീവിതം നേടൂ.

350
00:29:43,583 --> 00:29:44,666
അത് കഴിഞ്ഞിട്ട്...

351
00:29:47,500 --> 00:29:48,916
എട്ടുവർഷമായി.

352
00:29:50,000 --> 00:29:51,416
നീണ്ട എട്ട് വർഷങ്ങൾ.

353
00:29:54,583 --> 00:29:55,416
നോക്ക്!

354
00:29:56,875 --> 00:29:58,625
നിനക്ക് കരയാൻ പോലും കഴിയുന്നില്ല.

355
00:30:00,291 --> 00:30:01,333
കരയൂ ശിവ്.

356
00:30:03,125 --> 00:30:04,291
നിനക്ക് സുഖം തോന്നും.

357
00:30:05,125 --> 00:30:06,583
അത് ദുഃഖം കുറയ്ക്കും.

358
00:30:13,541 --> 00:30:16,416
എനിക്ക് അവളുടേതായി എന്തെങ്കിലും
ശേഷിക്കുന്നുണ്ടെങ്കിൽ അത് ഈ സങ്കടമാണ്.

359
00:30:16,500 --> 00:30:17,916
അത് ഇനിയും ആവർത്തിക്കരുത്.

360
00:30:19,291 --> 00:30:22,208
അവൾ നിനക്കു വേണ്ടി
ബാക്കി വെച്ചത് സങ്കടമല്ല.

361
00:30:25,333 --> 00:30:26,625
ധാരയെയാണ്.

362
00:30:34,625 --> 00:30:38,958
ഈ സ്ഥലം വിട്ട്
പറക്കാൻ ആഗ്രഹിക്കുന്ന ധാരയെ.

363
00:30:45,291 --> 00:30:46,750
അവൾ ചിറക് വിടർത്തട്ടെ, ശിവ്.

364
00:30:49,166 --> 00:30:50,291
അവൾ പറക്കട്ടെ.

365
00:30:51,916 --> 00:30:53,041
ഒപ്പം നീയും.

366
00:31:00,000 --> 00:31:04,000
രോഹിണി ഇവിടെ ഉണ്ടായിരുന്നെങ്കിൽ
ഇതുതന്നെ ചെയ്യുമായിരുന്നു.

367
00:31:31,000 --> 00:31:33,666
ഛത്രപതി ശിവാജി മഹാരാജ്
ഇൻ്റർനാഷണൽ എയർപോർട്ട്

368
00:31:50,458 --> 00:31:52,458
ഇന്ത്യാസ് സൂപ്പർസ്റ്റാർ ഡാൻസർ ഓഡിഷൻസ്

369
00:32:09,791 --> 00:32:12,166
ഹേയ്, ധാരാ! വേണ്ട.

370
00:32:13,291 --> 00:32:14,458
നീയെന്താ ചെയ്യുന്നത്?

371
00:32:20,416 --> 00:32:24,166
എട്ടാം നിലയിൽ നിന്ന് ആരോ
നിലവിളിക്കുന്നത് ഞാൻ കേട്ടു.

372
00:32:26,333 --> 00:32:29,791
ഗോപി ചേട്ടാ, ഈ കെട്ടിടത്തിന്
ഏഴ് നിലകൾ മാത്രമേയുള്ളൂ.

373
00:32:29,875 --> 00:32:33,041
അത് മനുഷ്യർക്ക്. പ്രേതങ്ങൾക്കും
ആത്മാക്കൾക്കും അത്തരം പരിമിതികളില്ല.

374
00:32:33,125 --> 00:32:34,583
80 നിലകളും ഉണ്ടാകാമെടോ.

375
00:32:35,708 --> 00:32:39,375
ഞാൻ എട്ടാം നിലയിലേക്ക് പോയി,
അവിടെ ഒരു വാതിൽ കണ്ടു.

376
00:32:39,458 --> 00:32:40,916
ഞാൻ വാതിൽ തുറന്നു.

377
00:32:45,125 --> 00:32:49,166
ഞാൻ അകത്തേക്ക് നോക്കാൻ ശ്രമിച്ചു.
ആ വാതിൽ എൻ്റെ മുഖത്തടിച്ചു.

378
00:32:51,250 --> 00:32:53,083
എൻ്റെ പുറകിൽ ഒരു ശബ്ദം കേട്ടു.

379
00:32:53,166 --> 00:32:55,875
ടക്! ടക്! ടക്!

380
00:32:55,958 --> 00:32:58,791
ആരോ മുകളിലേക്ക് നടക്കുന്നതായി തോന്നി.

381
00:32:59,583 --> 00:33:00,916
ഞാൻ തിരിഞ്ഞു നോക്കി.

382
00:33:02,000 --> 00:33:04,083
ആരും ഉണ്ടായിരുന്നില്ല.
ഞാൻ സുരക്ഷിതനാണെന്ന് ഞാൻ കരുതി.

383
00:33:04,708 --> 00:33:09,291
പെട്ടെന്ന് ഒരു കൈ പ്രത്യക്ഷപ്പെട്ടു,
എൻ്റെ മുടി പിറകിൽ നിന്ന് പിടിച്ചു.

384
00:33:09,916 --> 00:33:14,708
എൻ്റെ മുടിയിൽ പിടിച്ചോണ്ട് അത് പറഞ്ഞു,
"നിമേശ് രേഷ്മിയ എവിടെ?"

385
00:33:14,791 --> 00:33:18,708
"നിമേഷ് രേഷാമിയ എവിടെയാണെന്ന് പറയൂ?"
ഞാൻ എങ്ങനെ അറിയും?

386
00:33:18,791 --> 00:33:22,083
ഗോപിച്ചേട്ടാ, ഞങ്ങൾക്ക് രാത്രിഷിഫ്റ്റാണ്.
ഇനി ഇത് സഹിക്കാൻ വയ്യ.

387
00:33:22,166 --> 00:33:25,000
ഹേയ്, കേൾക്കൂ!
ആരും എന്നെ വിശ്വസിക്കുന്നില്ലെടോ.

388
00:33:29,833 --> 00:33:32,958
നമസ്കാരം സർ. ഇവിടെ താമസിക്കാൻ വന്നതാണോ?

389
00:33:33,791 --> 00:33:36,083
- അതെ, രണ്ടാം നിലയിൽ.
- കൊള്ളാം.

390
00:33:36,583 --> 00:33:38,625
സൂക്ഷിക്കണം.

391
00:33:38,708 --> 00:33:41,125
ഹേയ്, ഗോപിച്ചേട്ടാ. രാവിലേ തുടങ്ങിയോ?

392
00:33:41,208 --> 00:33:42,291
- ഹേയ്!
- ദയവായി വരൂ.

393
00:33:46,083 --> 00:33:48,625
മിസ്റ്റർ ശിവ്, അയാൾ പറയുന്നത് കേൾക്കരുത്.

394
00:33:49,208 --> 00:33:50,666
അയാളൊരു പ്രേതസിനിമ ചെയ്തിട്ടുണ്ട്.

395
00:33:50,750 --> 00:33:53,875
ഫിലിം മുടങ്ങിയതോടെ അയാളുടെ തലതിരിഞ്ഞു.
അയാളെ ഗൗരവമായി എടുക്കരുത്.

396
00:33:53,958 --> 00:33:54,791
ദയവായി വരൂ.

397
00:34:05,750 --> 00:34:08,916
വരൂ, മിസ്റ്റർ ശിവ്.
ഇതാണ് നിങ്ങളുടെ അപ്പാർട്ട്മെൻ്റ്.

398
00:34:11,750 --> 00:34:14,833
- ഇത്ര ചെറുതോ?
- ഇത് വലുതാണ്.

399
00:34:15,541 --> 00:34:17,625
ഇത് ബാങ്ക് നല്കിയതാണ് മോളെ.

400
00:34:18,125 --> 00:34:21,250
സ്വന്തമായി വീടുതേടി പോയാൽ
മുംബൈയിൽ ഇതുപോലും കിട്ടില്ല.

401
00:34:24,750 --> 00:34:25,958
- അച്ഛാ.
- എന്താ?

402
00:34:26,041 --> 00:34:28,000
നമ്മുടെ കുളിമുറി ഇതിലും വലുതായിരുന്നു.

403
00:34:29,541 --> 00:34:33,833
- നമുക്ക് ഊട്ടിയിലേക്ക് തിരിച്ചു പോയാലോ?
- വേണ്ട! എനിക്ക് അധികം സ്ഥലം വേണ്ട.

404
00:34:34,333 --> 00:34:36,333
ഈ പഠനമേശയോളം വലുപ്പം. അത്രയേ വേണ്ടൂ!

405
00:34:37,791 --> 00:34:40,583
- ഞാൻ നടക്കട്ടെ.
- നന്ദി.

406
00:35:12,083 --> 00:35:14,458
മാഗിസ് ഡാൻസ് അക്കാദമി

407
00:35:17,458 --> 00:35:19,791
ശരി ഗയ്‌സ്, ഇതാണ് പുതിയ ഡാൻസ് സീക്വൻസ്.

408
00:35:19,875 --> 00:35:22,916
- നിങ്ങൾ തയ്യാറാണോ?
- അതെ!

409
00:36:13,458 --> 00:36:16,041
അച്ഛാ, ഈച്ച കേറും.

410
00:36:41,083 --> 00:36:42,041
താങ്ക് യൂ ഗയ്‌സ്.

411
00:36:44,583 --> 00:36:45,583
ധാരാ!

412
00:36:52,291 --> 00:36:53,291
ഹേയ്!

413
00:36:54,583 --> 00:36:55,958
- ഒടുവില്‍ നീ എത്തി!
- അതെ!

414
00:36:56,041 --> 00:36:59,375
എനിക്ക് സന്തോഷമായി.
നമുക്ക് തുടങ്ങാം, അല്ലേ?

415
00:36:59,458 --> 00:37:01,458
വാൾ ഓഫ് ഫെയിം

416
00:37:08,250 --> 00:37:09,958
നിൻ്റെ ഫോട്ടോ അവിടെ സങ്കൽപ്പിക്കുകയാണോ?

417
00:37:10,500 --> 00:37:14,041
- ഹായ്, ഞാൻ ധാര രസ്തോഗി.
- ഞാൻ പ്രേം, വെറും പ്രേം.

418
00:37:14,583 --> 00:37:17,375
തീർച്ചയായും, എനിക്കറിയാം.
ഞാൻ നിന്‍റെ റീൽസ് കണ്ടിട്ടുണ്ട്.

419
00:37:17,875 --> 00:37:21,083
- നീ നന്നായി നൃത്തം ചെയ്യുന്നു.
- നീയും ചെയ്യും.

420
00:37:21,166 --> 00:37:24,375
ഞാൻ നിന്നെ പഠിപ്പിക്കാം,
പിന്നെ നമുക്ക് ഒരുമിച്ച് റീൽസ് ഉണ്ടാക്കാം.

421
00:37:25,166 --> 00:37:29,166
ഞാൻ ഊട്ടിയിൽ നിന്ന് മുംബൈയിലേക്ക് വന്നത്
നിന്നോടൊപ്പം റീൽസ് ഉണ്ടാക്കാനല്ല.

422
00:37:32,916 --> 00:37:37,583
- പ്രേം, ഇത് എൻ്റെ അച്ഛനാണ്. അച്ഛാ, പ്രേം.
- ഹലോ മിസ്റ്റർ രസ്തോഗി.

423
00:37:43,416 --> 00:37:45,458
നിങ്ങളുടെ മകൾ വളരെ സുന്ദരിയാണെന്ന്
പറയാതെ വയ്യ.

424
00:37:50,125 --> 00:37:54,541
നീ ചെറുപ്പത്തിലേ ഇങ്ങനെയായതിനാൽ
മാതാപിതാക്കൾ നിനക്ക് പ്രേം എന്ന് പേരിട്ടോ

425
00:37:54,625 --> 00:37:56,791
അതോ അവർ നിനക്കു പേരിട്ടതിനു ശേഷം
നീ ഇങ്ങനെ ആയിപ്പോയോ?

426
00:37:56,875 --> 00:37:57,875
അച്ഛാ!

427
00:37:58,541 --> 00:37:59,541
പോകാം?

428
00:38:03,000 --> 00:38:05,291
- ബൈ.
- നീ നിൻ്റെ അച്ഛനെ പോലെയല്ല.

429
00:38:06,333 --> 00:38:09,333
ഞാൻ എൻ്റെ അമ്മയെപ്പോലെയാണ്. ബൈ. സീ യൂ.

430
00:38:29,875 --> 00:38:30,708
വേണ്ട, നന്ദി.

431
00:38:39,125 --> 00:38:40,583
നമുക്ക് തുടങ്ങാം.

432
00:38:44,000 --> 00:38:45,291
കമോൺ!

433
00:38:46,750 --> 00:38:49,125
പ്രേം! പ്രേം! പ്രേം!

434
00:38:49,708 --> 00:38:50,833
കമോൺ ഗയ്‌സ്. നമുക്ക് പോകാം.

435
00:38:53,541 --> 00:38:55,708
കമോൺ പ്രേം!

436
00:39:00,708 --> 00:39:05,375
ധാര! ധാര! ധാര!

437
00:39:12,375 --> 00:39:14,208
എൻ്റെ പുസ്തകങ്ങൾ കൊണ്ട്
എന്താണ് ചെയ്യുന്നത്?

438
00:39:15,583 --> 00:39:19,166
നിൻ്റെ പുതിയ സ്കൂളിലെ പാഠങ്ങൾ
എത്ര മാറ്റമുണ്ടെന്ന് നോക്കുകയാണ്.

439
00:39:20,541 --> 00:39:22,791
നിങ്ങൾ വളരെ കഠിനാധ്വാനിയാണ് അച്ഛാ.

440
00:39:27,250 --> 00:39:28,500
നിൻ്റെ ദിവസം എങ്ങനെയായിരുന്നു?

441
00:39:33,083 --> 00:39:37,208
വളരെ നല്ലത്. സ്കൂളിലെ എല്ലാവരും എൻ്റെ
ലഞ്ചിന് വേണ്ടി മത്സരിക്കുകയായിരുന്നു.

442
00:39:41,375 --> 00:39:43,291
കക്കരി സാൻഡ്‌വിച്ചിന് വേണ്ടിയോ?

443
00:39:44,208 --> 00:39:47,958
സാൻഡ്‌വിച്ചിനല്ല, എൻ്റെ ഫ്രണ്ടാകാൻ.

444
00:39:51,333 --> 00:39:52,625
പിന്നെ നിൻ്റെ ഡാൻസ് ക്ലാസോ?

445
00:39:54,208 --> 00:39:56,041
ഞാൻ അവരെ മുഴുവൻ മലർത്തിയടിച്ചു.

446
00:39:56,958 --> 00:39:58,958
- മലർത്തിയടിച്ചോ?
- മുംബൈ സ്റ്റൈലിൽ.

447
00:39:59,041 --> 00:40:01,875
ഞാൻ നന്നായി നൃത്തം ചെയ്തു,
മാഗി മാഡം പറഞ്ഞു,

448
00:40:01,958 --> 00:40:05,416
"ധാരയുടെ സ്ഥാനം ഇവിടെയല്ല, ഇന്ത്യാസ്
സൂപ്പർ സ്റ്റാർ ഡാൻസറിലാണ്" എന്ന്.

449
00:40:10,041 --> 00:40:11,041
അച്ഛൻ്റെ ദിവസമോ?

450
00:40:14,291 --> 00:40:15,583
വളരെ നല്ലത്.

451
00:40:16,916 --> 00:40:19,375
അവർ എനിക്കായി
ഒരു വലിയ സ്വാഗത പാർട്ടി നടത്തി.

452
00:40:44,083 --> 00:40:48,333
ഇവിടെയുള്ള ആളുകൾ വളരെ സൗഹൃദമുള്ളവരാണ്.

453
00:40:55,958 --> 00:41:00,500
- ഹലോ, താത്താ.
- മുംബൈയിൽ വലിയ ബുദ്ധിമുട്ടാണെന്ന് കേട്ടു.

454
00:41:00,583 --> 00:41:01,416
എന്തുകൊണ്ട്?

455
00:41:01,500 --> 00:41:04,916
എല്ലാവരേയും തോൽപ്പിക്കാൻ

456
00:41:05,000 --> 00:41:07,875
ധാരാ രസ്തോഗി അവിടെ വന്നിട്ടുണ്ടല്ലോ.

457
00:41:09,000 --> 00:41:13,500
- താത്തയ്ക്ക് സുഖമാണോ?
- ഹേയ്, എനിക്ക് പരമസുഖമല്ലേ.

458
00:41:13,583 --> 00:41:16,875
എനിക്ക് പേടിയാണ്, ആരെങ്കിലും അത്
കണ്ണുവയ്ക്കുമോ എന്ന്.

459
00:41:17,708 --> 00:41:18,916
ഐ ലവ് യു താത്താ.

460
00:41:19,000 --> 00:41:22,500
തീർച്ചയായും! ഞാൻ അത്ര സുന്ദരനല്ലേ!

461
00:41:23,583 --> 00:41:25,166
എന്നെ മിസ് ചെയ്യുന്നുണ്ടോ?

462
00:41:30,791 --> 00:41:34,583
- ഉണ്ട്, വളരെ അധികം.
- വിഷമിക്കല്ലേ താത്താ.

463
00:41:34,666 --> 00:41:40,208
- ഞാനും മിസ് ചെയ്യുന്നു താത്താ. ലവ് യു. ബൈ.
- ലവ് യു റ്റൂ. ബൈ.

464
00:42:00,083 --> 00:42:02,083
- ഹലോ.
- അച്ഛാ, എവിടെയാ?

465
00:42:02,166 --> 00:42:03,833
എനിക്ക് കുറച്ച് നേരമെടുക്കും.
കാത്തിരിക്കൂ.

466
00:42:04,791 --> 00:42:06,666
- ഞാൻ തനിയെ പോകട്ടെ?
- വേണ്ട.

467
00:42:06,750 --> 00:42:09,041
- ശിവ്.
- ക്ഷമിക്കണം സർ. ബൈ.

468
00:42:15,458 --> 00:42:16,916
ധാരാ, ഞാൻ നിന്നെ വീട്ടിൽ വിടണോ?

469
00:42:21,791 --> 00:42:25,541
ഞാൻ ഇവിടെ വന്നിട്ട് അഞ്ച് വർഷമായി,
പക്ഷേ നീ വന്നിട്ട് അഞ്ച് ദിവസമേ ആയുള്ളൂ.

470
00:42:25,625 --> 00:42:26,625
ഒക്കെ ശരിയാകും.

471
00:42:28,208 --> 00:42:29,875
നിനക്ക് ആളുകളെ പ്രോത്സാഹിപ്പിക്കാൻ അറിയാം.

472
00:42:31,875 --> 00:42:36,416
വീട്ടിലുള്ള എല്ലാവർക്കും അത് അറിയാം.
ഡാഡ് 2.0 ഒരു മോട്ടിവേഷണൽ സ്പീക്കറാണ്.

473
00:42:36,500 --> 00:42:39,041
ഞങ്ങളുടെ വീട്ടിൽ ടെഡ്
പ്രഭാഷണങ്ങളാണ് ഉണ്ടാകാറ്, സംസാരമല്ല.

474
00:42:39,125 --> 00:42:40,708
ഡാഡ് 2.0?

475
00:42:41,750 --> 00:42:45,041
എൻ്റെ ചെറുപ്പത്തിൽ തന്നെ
എൻ്റെ മാതാപിതാക്കൾ വിവാഹമോചനം നേടി.

476
00:42:45,625 --> 00:42:49,416
പക്ഷെ ഇപ്പോൾ എൻ്റെ അമ്മയും ഡാഡി 2.0 യും
വളരെ സന്തുഷ്ടരാണ്, ഞാനും.

477
00:42:50,916 --> 00:42:52,750
ഒരാൾക്ക് വീണ്ടും പ്രണയിക്കാനാകുമോ?

478
00:42:53,500 --> 00:42:56,291
സ്നേഹം നല്ല കാര്യമല്ലേ.
എല്ലാവരും വീണ്ടും വീണ്ടും പ്രണയിക്കണം.

479
00:43:03,666 --> 00:43:07,833
ധാരാ! നീ എന്തിനാ ഒറ്റയ്ക്ക് വന്നത്?

480
00:43:08,625 --> 00:43:12,083
മുംബൈയിൽ ഓരോ വർഷവും 30,000 കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് അറിയാമോ?

481
00:43:12,166 --> 00:43:14,625
- അത് അപകടമാണ്.
- എനിക്ക് അച്ഛൻ്റെ ഫോൺ തരൂ.

482
00:43:15,666 --> 00:43:17,875
- നീ കേൾക്കുന്നുണ്ടോ?
- അച്ഛൻ കേൾക്കുന്നുണ്ടോ?

483
00:43:17,958 --> 00:43:19,583
- നോക്കൂ, ധാരാ--
- അച്ഛാ.

484
00:43:27,500 --> 00:43:30,000
- നീ വാശിക്കാരിയാണ്.
- ഞാൻ ഒരു നർത്തകിയാണ്.

485
00:43:39,291 --> 00:43:40,458
അച്ഛാ, കേൾക്ക്.

486
00:43:41,833 --> 00:43:46,250
- ഇനി അച്ഛനെ ഒറ്റയ്ക്ക് കാണാൻ എനിക്ക് വയ്യ.
- എന്ത്?

487
00:43:46,333 --> 00:43:48,625
ഞാൻ അച്ഛൻ്റെ ഫോണിൽ
ഒരു ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തു.

488
00:43:54,291 --> 00:43:56,833
എനിക്ക് ഒരു നല്ല അമ്മ 2.0 വേണം.

489
00:43:58,625 --> 00:44:01,833
- എനിക്ക് മനസ്സിലാകുന്നില്ല.
- അത് മനസ്സിലാകേണ്ട, തോന്നിയാൽ മതി.

490
00:44:02,375 --> 00:44:06,458
ഓർക്കുക, ഇടത് "നോ", വലത്"യെസ്".
എല്ലാ ആശംസകളും.

491
00:44:18,916 --> 00:44:22,166
ഓർക്കുക, ഇടത് "നോ", വലത്"യെസ്".

492
00:44:23,625 --> 00:44:27,750
- നീ ഉറങ്ങ്.
- ഞാൻ ഉറങ്ങുകയാണ്. അച്ഛൻ സ്വൈപ്പ് ചെയ്യൂ.

493
00:44:27,833 --> 00:44:29,166
ഞാൻ നോക്കുന്നില്ല.

494
00:44:34,541 --> 00:44:37,500
പേര്: മാഗി
പ്രായം: 29

495
00:45:12,958 --> 00:45:14,041
ധാര?

496
00:46:27,250 --> 00:46:30,208
വൗ! എരിയൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടം.

497
00:46:30,291 --> 00:46:31,666
- ശരിക്കും?
- അതെ.

498
00:46:31,750 --> 00:46:33,166
ശരി, നിനക്കും അത് ചെയ്യാനാകും.

499
00:46:33,250 --> 00:46:36,750
പക്ഷെ ഇതിന് ഉറച്ച കോർ മസിലുകൾ വേണം.

500
00:46:36,833 --> 00:46:38,250
എനിക്ക് ഉറച്ച കോർ മസിലുകൾ ഉണ്ട്.

501
00:46:38,333 --> 00:46:41,291
- അത് കൊള്ളാല്ലോ. കാണിക്ക്.
- ശരി.

502
00:46:48,958 --> 00:46:52,458
തല പൊക്കി. വളരെ നന്നായി.
പിന്നിലേക്ക് വളയൂ.

503
00:46:53,875 --> 00:46:54,875
വളരെ നന്നായിട്ടുണ്ട്.

504
00:46:57,083 --> 00:46:59,291
അതെ. പോയിൻ്റ്.

505
00:47:01,125 --> 00:47:02,125
മോശമില്ല.

506
00:47:04,375 --> 00:47:06,416
പിൻഭാഗം നേരെ. വെരി ഗുഡ്.

507
00:47:11,208 --> 00:47:14,333
വൗ! ഏരിയൽ ശരിക്കും നിനക്ക് ഇഷ്ടമാണല്ലോ.

508
00:47:34,166 --> 00:47:35,500
ഓ, ധാര!

509
00:47:45,166 --> 00:47:46,750
അമ്മ എന്നെക്കുറിച്ച് അഭിമാനിക്കും.

510
00:47:49,083 --> 00:47:50,291
- അച്ഛാ.
- ഹേയ്!

511
00:47:50,375 --> 00:47:53,375
- എന്താണിത്?
- ഒന്നുമില്ല.

512
00:47:53,458 --> 00:47:56,666
അധികനേരം സ്ക്രീനിൽ നോക്കുന്നത്
കണ്ണിന് നല്ലതല്ല.

513
00:47:57,166 --> 00:47:59,583
ശരി. നീ നിൻ്റെ അത്താ--
ഉച്ചഭക്ഷണം കഴിക്ക്...

514
00:48:01,833 --> 00:48:04,375
നിൻ്റെ പ്രഭാത ഭക്ഷണം കഴിക്ക്.
സ്കൂളിൽ എത്താൻ വൈകും. വരൂ.

515
00:48:04,958 --> 00:48:06,833
ഇന്ന് സ്കൂളില്ല. ഇന്ന് ഓഡിഷൻ ദിവസമാണ്.

516
00:48:08,416 --> 00:48:12,708
ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ
ഓഡിഷൻ ആരംഭിച്ചു.

517
00:48:12,791 --> 00:48:18,416
രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയവർ
തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ ഉത്സുകരാണ്.

518
00:48:18,500 --> 00:48:24,250
വിധികർത്താക്കൾ വളരെ ബുദ്ധിമുട്ടും, കാരണം
മികച്ചത് തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല.

519
00:48:24,333 --> 00:48:27,166
അങ്ങനെ, മുംബൈ മെഗാ ഓഡിഷൻ തുടങ്ങുന്നു.

520
00:48:27,250 --> 00:48:28,416
നിങ്ങളുടെ ഡാൻസ് കാണിക്കൂ

521
00:48:29,000 --> 00:48:30,458
{\an8}സൂപ്പർ വിധികർത്താവ് പുനിത് ജെ. പതക്

522
00:48:33,875 --> 00:48:35,541
{\an8}സൂപ്പർ വിധികർത്താവ് എല്ലി അവ്റാം

523
00:48:36,625 --> 00:48:38,083
{\an8}സൂപ്പർ വിധികർത്താവ്
സൽമാൻ യൂസുഫ് ഖാൻ

524
00:48:48,500 --> 00:48:50,125
നമുക്ക് ക്യാമറ അഞ്ചിലേക്ക് കട്ട് ചെയ്യാം.

525
00:48:50,208 --> 00:48:54,375
മതിമറന്ന് നൃത്തം ചെയ്യുന്നവർ
വിധികർത്താക്കളുടെ ഹൃദയം കീഴടക്കും.

526
00:48:54,458 --> 00:48:55,500
അതെ!

527
00:48:57,458 --> 00:48:59,333
ചില പ്രതിഭകൾക്ക് അംഗീകാരം കിട്ടി,

528
00:48:59,958 --> 00:49:02,541
ചിലരെ ഒഴിവാക്കി.

529
00:49:03,625 --> 00:49:08,416
ക്ഷമിക്കണം. തെന്നിപ്പോയി, ചുവടുകൾ മറന്നു,
താളവും പോയി. നോ ആണ്.

530
00:49:08,500 --> 00:49:09,875
വളരെ നന്നായി, കൂട്ടരേ. അടുത്തത്.

531
00:49:16,166 --> 00:49:17,500
അച്ഛാ.

532
00:49:17,583 --> 00:49:18,833
എനിക്ക് ഒരു പെപ് ടോക്ക് വേണം.

533
00:49:20,791 --> 00:49:23,250
- എന്ത്?
- പെപ് ടോക്ക്. എനിക്ക് പേടിയാകുന്നു.

534
00:49:26,750 --> 00:49:27,750
ശരി.

535
00:49:32,000 --> 00:49:34,458
ധാര, നീ ഒരു പിപിഎഫ് ആണ്.

536
00:49:35,041 --> 00:49:36,041
പിപിഎഫ്?

537
00:49:38,625 --> 00:49:40,666
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്.

538
00:49:42,083 --> 00:49:46,250
സ്റ്റോക്ക് മാർക്കറ്റിൻ്റെയും ഷെയറുകളുടെയും
മുന്നിൽ നിനക്ക് ചാൻസേയില്ലെന്ന് തോന്നും.

539
00:49:47,083 --> 00:49:49,875
അവയുടെ വരുമാനം
ഇതിലും രണ്ട്, മൂന്ന് മടങ്ങാണ്.

540
00:49:49,958 --> 00:49:53,958
എന്നാൽ അവരുടെ ജീവിതം ഉയർച്ച താഴ്ചകൾ
നിറഞ്ഞതാണെന്ന് ഓർക്കുക.

541
00:49:54,041 --> 00:49:57,791
അവർക്ക് നെഗറ്റീവിലേക്കും പോകാം, പക്ഷേ നീ,
എൻ്റെ പ്രിയപ്പെട്ട പെൺകുട്ടി,

542
00:49:58,375 --> 00:49:59,791
എപ്പോഴും വളർന്നുകൊണ്ടിരിക്കും.

543
00:50:00,541 --> 00:50:03,333
നിന്നെ വളർത്താൻ ഞാനെൻ്റെ ജീവിതം മുഴുവൻ
ചെലവഴിച്ചു, കാരണം എനിക്കറിയാം

544
00:50:03,416 --> 00:50:06,833
നീ എപ്പോഴും മികച്ച വരുമാനം നൽകുമെന്ന്.
അത് ചെയ്യൂ.

545
00:50:07,333 --> 00:50:12,416
അച്ഛാ, എൻ്റെ അച്ഛനാകാൻ നിങ്ങൾ
അഖിലേന്ത്യാ ഓഡിഷനിൽ വിജയിച്ചിരിക്കണം.

546
00:50:12,500 --> 00:50:14,916
- മാഗി മാം.
- മാഗി മാം.

547
00:50:15,000 --> 00:50:16,666
- എവിടെ?
- അവിടെ.

548
00:50:22,416 --> 00:50:27,083
ശരി, വലത്തോട്ട് സ്വൈപ്പ് ചെയ്ത ശേഷം
ഇടത്തോട്ട് സ്വൈപ്പ് ചെയ്യാമോ?

549
00:50:27,166 --> 00:50:30,291
ഇല്ല, വലത്തോട്ട് സ്വൈപ്പ് ചെയ്ത ശേഷം
ഇടത്തോട്ട് സ്വൈപ്പ് ചെയ്യാൻ പറ്റില്ല.

550
00:50:30,375 --> 00:50:31,375
- ഇല്ലേ?
- എന്താ?

551
00:50:32,541 --> 00:50:35,791
- വെറുതെ. ഞാൻ പോയി വെള്ളം കൊണ്ടുവരാം.
- ഇപ്പോഴല്ലേ കൊണ്ടുവന്നത്.

552
00:50:35,875 --> 00:50:38,791
അതെ മോളെ. പക്ഷെ ഇവിടെ നല്ല ചൂടാണ്.
നന്നായി വെള്ളം കുടിക്കണം.

553
00:50:41,833 --> 00:50:44,083
- ഹലോ, മാഡം!
- ഹലോ, മാഗി മാം!

554
00:50:44,166 --> 00:50:46,375
എങ്ങനെയുണ്ട്? സുഖമാണോ?

555
00:50:46,458 --> 00:50:47,458
നീ റെഡിയാണോ?

556
00:50:48,041 --> 00:50:50,625
- ഞാൻ ജനിച്ചതേ റെഡിയായിട്ടാ.
- അതാണ് ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത്.

557
00:50:50,708 --> 00:50:51,791
അകത്ത് കാണാം.

558
00:50:52,833 --> 00:50:54,291
അടുത്ത മത്സരാർത്ഥി വരൂ, പ്ലീസ്.

559
00:50:55,291 --> 00:50:57,125
{\an8}പ്രേം

560
00:51:01,375 --> 00:51:02,458
യേ!

561
00:51:06,000 --> 00:51:07,000
അതെ!

562
00:51:10,666 --> 00:51:11,666
വൗ!

563
00:51:17,333 --> 00:51:19,250
- ഗംഭീരം.
- തകർത്തു പ്രേം!

564
00:51:19,333 --> 00:51:22,000
- ശ്രദ്ധേയം.
- നീ വളരെ നന്നായിരുന്നു.

565
00:51:22,083 --> 00:51:25,666
മാഗി പറയാതെ വയ്യ, നിങ്ങളുടെ പരിശീലനം
നന്നായിരുന്നു. പ്രേം, നീ തകർത്തു.

566
00:51:25,750 --> 00:51:27,041
നന്ദി.

567
00:51:27,750 --> 00:51:29,875
ദയവായി അടുത്ത മത്സരാർത്ഥിയെ
വേദിയിലേക്ക് വിളിക്കൂ.

568
00:51:30,916 --> 00:51:32,833
ധാര

569
00:51:42,125 --> 00:51:43,916
- അതെ!
- അവൾ അടിപൊളിയാണല്ലോ.

570
00:51:54,500 --> 00:51:55,708
ഗംഭീരം!

571
00:51:57,791 --> 00:51:58,791
അവൾക്ക് സ്റ്റൈലുണ്ട്.

572
00:52:01,125 --> 00:52:02,041
ഉഗ്രൻ.

573
00:52:03,833 --> 00:52:06,541
- കൊള്ളാമെടോ. കൊള്ളാം!
- നന്നായി ചെയ്തു!

574
00:52:11,416 --> 00:52:15,125
- ധാരാ, നിൻ്റെ കൂടെ ആരാണ് വന്നത്?
- എൻ്റെ അച്ഛൻ.

575
00:52:15,208 --> 00:52:16,500
ദയവായി അദ്ദേഹത്തെ വിളിക്കൂ.

576
00:52:24,541 --> 00:52:26,500
ഹലോ. ദയവായി നടുവിലേക്ക് വരൂ.

577
00:52:28,458 --> 00:52:33,375
സർ, നിങ്ങളുടെ മകളുടെ പ്രകടനത്തെക്കുറിച്ച്
നിങ്ങളുടെ അഭിപ്രായം അറിയണം.

578
00:52:36,291 --> 00:52:38,416
നിങ്ങളുടെ അഭിപ്രായമാണ് പ്രധാനം.

579
00:52:39,500 --> 00:52:41,125
അച്ഛൻ ആള് കൊള്ളാം, അല്ലേ?

580
00:52:41,208 --> 00:52:42,666
സർ, ഞങ്ങൾക്ക് പ്രകടനം ഇഷ്ടപ്പെട്ടു,

581
00:52:42,750 --> 00:52:44,875
എന്നാൽ അവൾക്കുള്ള നിങ്ങളുടെ പിന്തുണ
അതിലും ഇഷ്ടപ്പെട്ടു.

582
00:52:47,833 --> 00:52:50,750
അവൾ നൃത്തത്തോടൊപ്പം പഠിക്കാനും തുടങ്ങിയാൽ,
ഞാൻ അവളെ കൂടുതൽ പിന്തുണയ്ക്കും.

583
00:52:50,833 --> 00:52:54,291
തീർച്ചയായും ധാര. അച്ഛൻ പറഞ്ഞത് ശരിയാണ്.
നൃത്തത്തോടൊപ്പം പഠിക്കുകയും വേണം.

584
00:52:54,375 --> 00:52:55,875
പിന്നെ പഠനത്തോടൊപ്പം നൃത്തവും.

585
00:52:56,375 --> 00:52:58,125
അതുകൊണ്ട്, ഇനി ഫലം നോക്കാം. അല്ലേ മോളെ?

586
00:52:59,583 --> 00:53:00,583
നിനക്കറിയാമോ ധാര?

587
00:53:01,208 --> 00:53:05,208
നിൻ്റെ അച്ഛൻ പറഞ്ഞത് ശരിയാണ്.
നീ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

588
00:53:09,666 --> 00:53:12,083
"ഒരു സ്പോട്ട്ലൈറ്റ്
നിങ്ങളുടെ മേൽ പതിക്കുന്നു."

589
00:53:12,875 --> 00:53:15,291
"വികാരങ്ങളുടെ ഒരു മഴവില്ല്."

590
00:53:15,375 --> 00:53:19,291
"നോക്കിക്കോ,
ഒരുനാൾ എൻ്റെ ഈ സ്വപ്നം യാഥാർത്ഥ്യമാകും."

591
00:53:28,166 --> 00:53:29,291
പക്ഷേ...

592
00:53:33,583 --> 00:53:36,166
ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ
ആയതിന് ശേഷം.

593
00:53:42,875 --> 00:53:43,958
അഭിനന്ദനങ്ങൾ.

594
00:53:46,458 --> 00:53:51,041
നാലാഴ്ചയായി 5000 നർത്തകരെ ഓഡിഷൻ
നടത്തിയ ശേഷം,

595
00:53:51,125 --> 00:53:55,083
നമ്മുടെ ഇന്ത്യയിലെ
സൂപ്പർ സ്റ്റാർ നർത്തകരെ നാം കണ്ടെത്തി.

596
00:53:57,041 --> 00:53:59,333
കമോൺ! അതെ!

597
00:54:01,083 --> 00:54:02,166
ഹേയ്, കുസും!

598
00:54:06,708 --> 00:54:09,041
മിസ്റ്റർ നാടാർ, നിങ്ങൾ
വീണ്ടും വിവാഹം കഴിക്കുകയാണോ?

599
00:54:09,625 --> 00:54:11,125
ഏയ്, ഞാൻ നിങ്ങളുടെ ഹൃദയം തകർക്കില്ല.

600
00:54:12,000 --> 00:54:15,458
ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസറിലേക്ക്
ധാരയെ തെരഞ്ഞെടുത്തു.

601
00:54:15,541 --> 00:54:17,583
ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ

602
00:54:17,666 --> 00:54:22,000
ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസറിൻ്റെ
ഗ്രാൻഡ് പ്രീമിയറിലേക്ക് സ്വാഗതം.

603
00:54:26,958 --> 00:54:28,875
ഇനിയും. കുറച്ച് കൂടി വരൂ.

604
00:54:30,375 --> 00:54:31,833
അതും നമ്മുടേതാണോ? അല്ലല്ലേ?

605
00:54:32,833 --> 00:54:38,708
ഞങ്ങളുടെ 12 മികച്ച നർത്തകരെ
സ്വാഗതം ചെയ്യൂ!

606
00:54:50,291 --> 00:54:51,708
നടുവിലേക്ക്. കുറച്ചൂടെ...

607
00:55:04,833 --> 00:55:07,916
ഗ്രാൻഡ് പ്രീമിയറിലെ പ്രകടനം
ഇതുപോലെ ഗംഭീരമായിരിക്കണം.

608
00:55:18,208 --> 00:55:19,208
അതുതന്നെ!

609
00:55:23,500 --> 00:55:25,083
അതിഗംഭീരം!

610
00:55:25,166 --> 00:55:27,708
പ്രേമിനായി കൈയ്യടിക്കാം!

611
00:55:27,791 --> 00:55:30,333
- ഞാൻ അവനു കൊടുക്കുന്നു...
- ഞാൻ കൊടുക്കുന്നു...

612
00:55:31,208 --> 00:55:34,083
അത്ഭുതം! മനോഹരം!

613
00:55:34,750 --> 00:55:38,416
അടുത്ത പ്രകടനത്തിനായി
സ്വാഗതം ചെയ്യാം, ധാര രസ്തോഗി.

614
00:55:41,916 --> 00:55:43,041
ചക്കരേ!

615
00:56:08,041 --> 00:56:10,208
ഷോയിലേക്ക് സ്വാഗതം, ധാര. ഇതാ.

616
00:56:10,958 --> 00:56:11,791
എന്നിൽ നിന്ന്...

617
00:56:11,875 --> 00:56:12,875
{\an8}ഗംഭീരം!

618
00:56:16,625 --> 00:56:19,958
ഗംഭീരം! അഭിനന്ദനങ്ങൾ!

619
00:56:20,041 --> 00:56:21,416
- മനോഹരം!
- ഒന്ന്...

620
00:56:23,375 --> 00:56:24,583
രണ്ട്...

621
00:56:26,166 --> 00:56:27,166
മൂന്ന്.

622
00:56:29,500 --> 00:56:32,750
അടിപൊളി! ഗംഭീരം!

623
00:56:33,958 --> 00:56:36,375
അഭിനന്ദനങ്ങൾ!

624
00:56:36,958 --> 00:56:38,166
ഗോൾഡൻ ബസർ!

625
00:56:39,375 --> 00:56:42,958
ധാരാ, നിൻ്റെ പ്രകടനം
ഒരു സൂപ്പർ സ്റ്റാറിൻ്റേതായിരുന്നു.

626
00:56:48,583 --> 00:56:50,291
{\an8}സൂപ്പർസ്റ്റാർ പെർഫോമൻസ്

627
00:56:54,541 --> 00:56:56,666
{\an8}എന്തൊരു അത്ഭുതകരമായ തുടക്കം, കൂട്ടരേ.

628
00:56:56,750 --> 00:56:58,291
മികച്ച പ്രതിഭകളാണ് ഇത്തവണ നമുക്കുള്ളത്.

629
00:56:58,375 --> 00:57:01,000
- ഇവൻ്റെ ചലനങ്ങൾ അതിശയകരമാണ്.
- പ്രേം.

630
00:57:01,083 --> 00:57:03,666
ഈ പെൺകുട്ടി ഗംഭീരമായിരുന്നു.

631
00:57:03,750 --> 00:57:06,208
ധാര. എനിക്ക് തോന്നുന്നു
അവൾ ഫിനാലെയിൽ എത്തുമെന്ന്.

632
00:57:14,375 --> 00:57:16,250
ആർഡിഇ ബാങ്ക്

633
00:57:28,208 --> 00:57:30,333
സത്യത്തിൽ, ഇന്ന് എൻ്റെ മകളുടെ പിറന്നാളാണ്.

634
00:57:30,416 --> 00:57:33,875
"ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസറി"ൻ്റെ
സെറ്റ് കാണണമെന്ന് അവൾ വാശിപിടിക്കുന്നു.

635
00:57:35,083 --> 00:57:38,291
ഒന്ന് ഞങ്ങളെ ഷൂട്ടിംഗിന് കൊണ്ടുപോകാമോ?
അവൾക്ക് സന്തോഷമാകും.

636
00:58:30,875 --> 00:58:32,250
നിങ്ങൾ എന്തെങ്കിലും മോഷ്ടിച്ചോ?

637
00:58:34,375 --> 00:58:36,666
- മോഷ്ടിക്കാനോ?
- എന്തിനാണ് എപ്പോഴും ഒളിച്ച് നടക്കുന്നത്?

638
00:58:37,250 --> 00:58:41,583
ഞാൻ വരുന്ന നിമിഷം നിങ്ങൾ മുങ്ങുന്നത്
ഞാൻ കുറച്ച് ദിവസങ്ങളായി ശ്രദ്ധിക്കുന്നു.

639
00:58:42,583 --> 00:58:44,916
- എല്ലാം ഓക്കേയല്ലേ?
- അതെ.

640
00:58:45,583 --> 00:58:47,833
അത് വിടൂ. അത് അവർ നോക്കിക്കോളും.

641
00:59:00,416 --> 00:59:03,083
{\an8}ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസറിലേക്ക്
വീണ്ടും സ്വാഗതം.

642
00:59:03,166 --> 00:59:08,166
{\an8}മികച്ച പതിനൊന്നുപേർ ഇന്ന് ബെസ്റ്റ് ഫൂട്ട്
ഫോർവേഡ് റൗണ്ടിൽ മത്സരിക്കും.

643
00:59:10,666 --> 00:59:12,541
സാൻവി

644
00:59:15,416 --> 00:59:16,416
{\an8}എസ് - യൂണിറ്റി

645
00:59:23,375 --> 00:59:24,375
{\an8}പ്രേം

646
00:59:24,458 --> 00:59:25,541
അതുതന്നെ!

647
00:59:28,291 --> 00:59:30,000
വൗ!

648
00:59:35,916 --> 00:59:39,833
നമ്മുടെ അടുത്ത സൂപ്പർസ്റ്റാർ മത്സരാർത്ഥി
ധാരാ രസ്തോഗിയാണ്.

649
00:59:40,750 --> 00:59:42,166
ധാര

650
00:59:43,791 --> 00:59:45,291
ധാര!

651
00:59:45,375 --> 00:59:46,750
ഹേയ്! അവർക്ക് കൊടുക്കെടാ!

652
00:59:56,625 --> 00:59:57,458
കൊള്ളാം!

653
00:59:58,750 --> 00:59:59,833
അതുതന്നെ!

654
01:00:01,875 --> 01:00:03,291
ഓ എൻ്റെ ദൈവമേ!

655
01:00:33,041 --> 01:00:35,333
ഏറ്റവും ഉയർന്ന സ്കോറുകളും
വോട്ടുകളും നേടിയ,

656
01:00:35,416 --> 01:00:40,125
ഇന്ത്യയുടെ പ്രിയപ്പെട്ട ധാര രാസ്തോഗി!

657
01:00:42,125 --> 01:00:43,833
{\an8}ടോപ്പ് 10
പുറത്തായി

658
01:00:44,416 --> 01:00:48,083
അടുത്തയാഴ്ച, നമ്മുടെ മികച്ച പത്ത്
മത്സരാർത്ഥികൾ അവരുടെ കഴിവ് കാണിക്കും.

659
01:00:48,166 --> 01:00:51,708
അവർ തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം
താളത്തിനൊത്ത് നൃത്തം ചെയ്യും.

660
01:00:53,291 --> 01:00:55,916
അടുത്തയാഴ്ച ഫാമിലി റൌണ്ടിൽ കാണാം.

661
01:01:01,958 --> 01:01:03,750
അഭിനന്ദനങ്ങൾ ഗയ്‌സ്!

662
01:01:07,000 --> 01:01:09,500
അപ്പോൾ, ഇനി ഫാമിലി റൗണ്ടിൻ്റെ സമയമാണ്.

663
01:01:10,125 --> 01:01:12,250
നേതൻ, നീ ആരുടെ കൂടെയാ നൃത്തം ചെയ്യുന്നത്?

664
01:01:12,333 --> 01:01:14,666
- എൻ്റെ അമ്മക്കൊപ്പം.
- കൊള്ളാം.

665
01:01:14,750 --> 01:01:16,625
- പ്രേം?
- എൻ്റെ സഹോദരൻ്റെ കൂടെ.

666
01:01:17,208 --> 01:01:18,708
ധാര?

667
01:01:35,541 --> 01:01:38,666
- എൻ്റെ താത്ത.
- ശരിക്കും?

668
01:01:38,750 --> 01:01:40,166
നിങ്ങൾക്ക് കഴിയുമോ?

669
01:01:43,166 --> 01:01:46,375
ഞാൻ അവരോട് പറയണോ അതോ കാണിക്കണോ?

670
01:01:47,250 --> 01:01:48,250
കാണിക്കൂ.

671
01:02:08,125 --> 01:02:10,291
നിർത്തൂ. പ്ലീസ്.

672
01:02:12,750 --> 01:02:14,083
എൻ്റമ്മേ!

673
01:02:18,958 --> 01:02:20,125
നന്ദി മാഷേ.

674
01:02:25,083 --> 01:02:28,291
താത്താ, നിങ്ങൾ "പൊളിച്ചടുക്കൂ"
എന്ന പദപ്രയോഗം ശരിക്കുള്ളതാക്കി.

675
01:02:28,416 --> 01:02:29,708
നാളെ ആകുമ്പോഴേക്കും ശരിയാകും.

676
01:02:29,791 --> 01:02:31,875
നിങ്ങൾ ഊട്ടിയിൽ നിന്ന്
ഇതിനുവേണ്ടിയാണോ വന്നത്?

677
01:02:32,000 --> 01:02:34,416
എനിക്ക് കുഴപ്പമൊന്നുമില്ല. അത് വിട്.

678
01:02:35,083 --> 01:02:37,083
ഇനി ആരാണ് ധാരയുടെ കൂടെ നൃത്തം ചെയ്യുന്നത്?

679
01:02:37,166 --> 01:02:40,166
അതെ, ധാരയ്ക്കൊപ്പം ആര് നൃത്തം ചെയ്യും?

680
01:02:41,083 --> 01:02:42,083
ആര് ചെയ്യും?

681
01:02:48,833 --> 01:02:50,416
- പറ്റില്ല.
- ഹേയ്.

682
01:02:51,833 --> 01:02:54,083
- പോ! അവനോട് സംസാരിക്ക്!
- അച്ഛാ.

683
01:02:54,833 --> 01:02:56,041
അച്ഛാ.

684
01:02:56,125 --> 01:02:59,208
ശിവ്, നിങ്ങൾ ധാരക്കൊപ്പം
ഫാമിലി റൗണ്ടിൽ നൃത്തം ചെയ്യണം.

685
01:02:59,291 --> 01:03:02,625
ദേശീയ ടെലിവിഷനിൽ പരിഹാസ പാത്രമാകാൻ
എനിക്ക് താത്പര്യമില്ല.

686
01:03:02,708 --> 01:03:06,291
- അച്ഛാ, വേറെ വഴിയില്ല.
- ഞാൻ നിങ്ങളെ പഠിപ്പിക്കാം.

687
01:03:09,916 --> 01:03:13,041
എങ്കിൽ എനിക്കൊരു ഉപകാരം ചെയ്യൂ.
നാളെ മുതൽ നിങ്ങൾ ബാങ്കിൽ പോയി,

688
01:03:13,125 --> 01:03:15,458
ആളുകൾക്കായി എഫ് ഡി അക്കൗണ്ടുകൾ തുറക്കണം.

689
01:03:15,541 --> 01:03:17,000
- എന്ത്?
- അതുതന്നെ.

690
01:03:17,083 --> 01:03:21,875
നിങ്ങൾക്കത് ചെയ്യാൻ പറ്റാത്തപോലെ, എനിക്ക്
ഇത് ചെയ്യാൻ പറ്റില്ല. മനസ്സിലായോ? ബൈ.

691
01:03:29,708 --> 01:03:33,250
- ഹേയ്!
- ഇന്ന് പതിമൂന്നാം തീയതിയല്ലേ? അമാവാസി.

692
01:03:33,333 --> 01:03:35,625
ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല.

693
01:03:52,666 --> 01:03:57,000
അച്ഛാ, ദയവായി. മാഗി മാഡം പറയുന്നു
നൃത്തം എൻ്റെ ജീനുകളിലുണ്ടെന്ന്.

694
01:03:57,500 --> 01:03:59,333
അത് കൊണ്ട് അച്ഛന് പറ്റുമെന്ന്
എനിക്കുറപ്പുണ്ട്.

695
01:04:02,333 --> 01:04:03,583
അച്ഛാ, ദയവായി.

696
01:04:05,916 --> 01:04:10,875
- അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ചെയ്തേനേ.
- ഞാൻ നിൻ്റെ അച്ഛനാണ്, അമ്മയല്ല.

697
01:04:12,166 --> 01:04:13,208
അകത്ത് പോ.

698
01:04:26,833 --> 01:04:28,916
എന്താണിത്? ഹേയ്.

699
01:04:32,666 --> 01:04:34,958
ഹായ്.

700
01:04:35,041 --> 01:04:36,500
അവൾ കരച്ചിൽ നിർത്തുന്നില്ല.

701
01:04:37,166 --> 01:04:38,291
ഞാനൊന്ന് നോക്കട്ടെ.

702
01:04:39,333 --> 01:04:44,041
തനിക്ക് അവളെ എടുക്കാൻ കഴിയുമോ?
ശരി, അച്ഛൻ്റെ അടുത്ത് പോ.

703
01:04:49,125 --> 01:04:51,125
ഇവിടെ വാ.

704
01:04:58,125 --> 01:05:01,458
വൗ. ആ ലൈറ്റ് നോക്ക്.

705
01:05:21,875 --> 01:05:24,500
എനിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്തത്
നിൻ്റെ മകൾ ചെയ്തു.

706
01:05:26,125 --> 01:05:27,250
അവൾ നിന്നെ ഡാൻസ് ചെയ്യിച്ചു.

707
01:05:39,250 --> 01:05:41,083
ഞാൻ ജോലിയിൽ നിന്ന് ഒരാഴ്ച അവധിയെടുത്തു.

708
01:05:41,166 --> 01:05:43,416
- യേയ്!
- യേയ്!

709
01:06:23,291 --> 01:06:25,166
സംഗീതം അനുഭവിച്ചറിയൂ.

710
01:06:28,333 --> 01:06:31,250
നമുക്ക് ഭാവങ്ങളുടെ മേൽ പ്രവർത്തിക്കണം.
തുടങ്ങാം.

711
01:06:33,083 --> 01:06:35,333
ഫൈവ്, സിക്സ്, സെവൻ, എയ്റ്റ്...

712
01:06:35,416 --> 01:06:38,125
വൺ, ടു, ത്രീ, ഫോർ...

713
01:06:38,208 --> 01:06:39,250
നിർത്തൂ.

714
01:06:39,833 --> 01:06:41,125
ഗയ്‌സ്, വിശ്രമിക്കൂ.

715
01:06:47,250 --> 01:06:48,583
എനിക്ക് നൂറ് രൂപ തരൂ.

716
01:06:49,208 --> 01:06:50,958
- എന്ത്?
- എനിക്ക് നൂറ് രൂപ തരൂ!

717
01:06:54,625 --> 01:06:55,958
സോറി, എൻ്റെ കയ്യിൽ പത്തേ ഉള്ളൂ.

718
01:06:57,375 --> 01:06:58,833
എവിടെ നിന്നാ ഇത് കിട്ടിയത്?

719
01:06:59,958 --> 01:07:03,458
- എൻ്റെ പോക്കറ്റിൽ നിന്ന്.
- അല്ല, നിങ്ങൾക്കത് എവിടെ നിന്ന് ലഭിച്ചു?

720
01:07:05,208 --> 01:07:09,375
- എൻ്റെ കയ്യിലുള്ളത് അതാണ്, അത് നൽകി.
- അതുതന്നെ.

721
01:07:09,458 --> 01:07:12,625
നിങ്ങളുടെ കയ്യിൽ ഉള്ളത് കൊടുക്കാം.

722
01:07:13,250 --> 01:07:16,500
എന്നാൽ നിങ്ങൾക്ക് കൈവശമില്ലാത്തത്
നൽകാൻ കഴിയില്ല.

723
01:07:17,958 --> 01:07:19,375
- എന്താ അതിൻ്റെ അർത്ഥം?
- അതിനർത്ഥം,

724
01:07:19,458 --> 01:07:23,333
നിങ്ങൾക്ക് സന്തോഷം ഇല്ല, അതിനാൽ നിങ്ങൾ അത്
എവിടെ നിന്ന് നൽകും?

725
01:07:24,875 --> 01:07:26,458
അതുകൊണ്ട്, നിങ്ങൾ സന്തോഷം കണ്ടെത്തണം.

726
01:07:27,666 --> 01:07:28,750
കണ്ടെത്തണോ?

727
01:07:38,416 --> 01:07:40,208
മാഗി മാഡം, നമ്മൾ ഇവിടെ എന്താ ചെയ്യുന്നത്?

728
01:07:41,416 --> 01:07:42,458
ഞാൻ പറയാം.

729
01:07:46,833 --> 01:07:48,916
ഹേയ് വരൂ, നൃത്തം ചെയ്യൂ!

730
01:08:01,916 --> 01:08:05,500
എപ്പോഴാണ് നിങ്ങൾക്ക് ആദ്യമായി
ഏറ്റവും സന്തോഷം തോന്നിയത്?

731
01:08:08,750 --> 01:08:11,291
രോഹിണി എന്നെ
വിവാഹം കഴിക്കാൻ സമ്മതിച്ചപ്പോൾ.

732
01:08:12,708 --> 01:08:14,958
അത് കൊള്ളാം. ഇപ്പോൾ അത് സങ്കൽപ്പിക്ക്.

733
01:08:15,041 --> 01:08:18,208
കണ്ണടച്ച് ആ സന്തോഷം പുറത്തേക്ക് വിടൂ.

734
01:08:19,208 --> 01:08:22,916
കമോൺ, അത് പുറത്തേക്ക് വരട്ടെ. അതെ!

735
01:09:35,416 --> 01:09:37,583
മുംബൈയിൽ ശരിക്കും സ്ഥലം കുറവാണ്, അല്ലേ?

736
01:09:38,375 --> 01:09:40,666
മുംബൈയിൽ ഇവിടെ ധാരാളം സ്ഥലമുണ്ട്.

737
01:09:45,458 --> 01:09:49,625
നോക്കൂ... എന്നോട് ക്ഷമിക്കണം.

738
01:09:51,291 --> 01:09:52,375
എന്തിന്?

739
01:09:55,625 --> 01:09:57,875
ഊട്ടിയിൽ വെച്ച് ഞാൻ
അതിരുകടന്നു സംസാരിച്ചു.

740
01:09:59,833 --> 01:10:05,250
വലത്ത് സ്വൈപ്പ് ചെയ്തിട്ടും മെസ്സേജ്
ചെയ്യാത്തതിനാണെന്നാ ഞാൻ കരുതിയത്.

741
01:10:10,000 --> 01:10:11,916
അല്ല, ശരിക്കും സംഭവിച്ചത്

742
01:10:12,000 --> 01:10:16,333
ധാര ആ ആപ്പ് എൻ്റെ ഫോണിൽ
ബലമായി ഡൗൺലോഡ് ചെയ്തു.

743
01:10:16,416 --> 01:10:19,958
ഞാൻ ഫോൺ ഓഫ് ചെയ്യുകയായിരുന്നു,
അബദ്ധത്തിൽ സ്വൈപ്പ് ചെയ്തു.

744
01:10:20,041 --> 01:10:21,291
- അതുശരി.
- അബദ്ധത്തിൽ.

745
01:10:21,375 --> 01:10:22,500
അബദ്ധത്തിൽ?

746
01:10:23,666 --> 01:10:24,500
അബദ്ധത്തിൽ.

747
01:10:24,583 --> 01:10:25,958
അത് കൂടുതല്‍ മോശമായിപ്പോയി, അല്ലേ?

748
01:10:29,791 --> 01:10:31,250
ശരി, കുഴപ്പമില്ല.

749
01:10:36,041 --> 01:10:38,458
വിരോധമില്ലെങ്കിൽ, ഞാൻ
വ്യക്തിപരമായ ഒരു ചോദ്യം ചോദിക്കട്ടെ?

750
01:10:40,500 --> 01:10:43,083
ഉവ്വ്, ഞാൻ പ്രണയിച്ചിട്ടുണ്ട്.

751
01:10:43,708 --> 01:10:44,708
അതും രണ്ടുതവണ.

752
01:10:45,666 --> 01:10:48,208
പിന്നെ, ഒന്നുമില്ല.

753
01:10:59,375 --> 01:11:03,250
- ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് പറയാറുണ്ട്.
- അതെയോ?

754
01:11:10,291 --> 01:11:13,708
ഇന്ത്യാസ് സൂപ്പർസ്റ്റാർ
ഡാൻസറിലേക്ക് സ്വാഗതം.

755
01:11:13,791 --> 01:11:17,291
ഇന്നത്തെ ഫാമിലി റൗണ്ടിൽ നമുക്ക്
കുടുംബ ബന്ധങ്ങൾ കാണാം.

756
01:11:20,458 --> 01:11:23,458
ആഷി - തിഷയും സഹോദരനും

757
01:11:29,250 --> 01:11:30,583
അമ്മ - നേതൻ

758
01:11:33,958 --> 01:11:35,041
സാൻവി - സഹോദരി

759
01:11:37,750 --> 01:11:39,333
{\an8}പ്രേമും സഹോദരനും

760
01:11:51,583 --> 01:11:52,875
അച്ഛാ.

761
01:11:53,791 --> 01:11:56,541
ഹേയ് ധാരാ, എനിക്കത് വേണം.

762
01:12:00,375 --> 01:12:01,708
അതെ, പെപ് ടോക്ക്.

763
01:12:01,791 --> 01:12:06,625
ശരി. അച്ഛനൊരു മോശം നർത്തകനാണ്.
അച്ഛനത് ചെയ്യാൻ കഴിയില്ല.

764
01:12:10,583 --> 01:12:11,875
നന്ദി.

765
01:12:13,166 --> 01:12:16,458
ഇത് എൻ്റെ വാക്കുകളല്ല.
നിങ്ങളുടെ മാനേജരുടേതാണ്.

766
01:12:17,208 --> 01:12:20,500
അതേ മാനേജർ പ്രേക്ഷകരുടെ ഇടയിൽ
കാത്തിരിക്കുകയാണ്.

767
01:12:20,583 --> 01:12:23,166
അച്ഛൻ ഒരു തെറ്റ് ചെയ്താൽ
കൈയ്യടിക്കാൻ വേണ്ടി.

768
01:12:23,666 --> 01:12:28,458
ഇന്ന് മുതൽ അയാൾ അച്ഛനെ സർ എന്ന്
വിളിക്കുന്ന തരത്തിൽ മികച്ച പ്രകടനം നടത്തൂ.

769
01:12:28,541 --> 01:12:29,708
രസ്തോഗി സാർ.

770
01:12:31,208 --> 01:12:33,333
ഒരു വലിയ കൈയ്യടി...

771
01:12:33,416 --> 01:12:35,500
- എന്ത് രസമാണ്.
- എന്ത് രസമാണ്. വരൂ.

772
01:12:35,583 --> 01:12:36,916
ധാര!

773
01:12:37,000 --> 01:12:38,000
ധാരയും അച്ഛനും

774
01:12:38,083 --> 01:12:43,875
ദേവീ പോരൂ നീ

775
01:12:45,208 --> 01:12:51,166
മഹാമായേ പോരൂ നീ

776
01:12:55,958 --> 01:12:59,791
ശിവ്, എന്ത് സംഭവിച്ചാലും നിർത്തരുത്.
മനസ്സിലായോ?

777
01:13:14,791 --> 01:13:17,958
വസന്ത ഹൃദന്ത മരന്ദമായ്
ദേവീ പോരൂ നീ

778
01:13:18,041 --> 01:13:21,958
പ്രഭാത മയൂഖ
വെൺതിരിയായി ദേവീ പോരൂ നീ

779
01:13:22,041 --> 01:13:25,125
സങ്കടദുരിതം നീ മാറ്റൂ
സകലവുമെരിയും തീയാറ്റൂ

780
01:13:25,875 --> 01:13:29,125
സാംബസദാശിവശങ്കരിയേ
സ്നേഹകൃപാകരി നീയാകൂ

781
01:13:29,208 --> 01:13:32,541
ദുർഗ്ഗാകാളീ ശരണം നീയേ
ദേവീ പോരൂ നീ

782
01:13:33,125 --> 01:13:36,708
ദുഷ്ടതയെല്ലാം നീക്കേണേ
ദേവീ പോരൂ നീ

783
01:13:36,791 --> 01:13:40,375
വസന്ത ഹൃദന്ത മരന്ദമായ്
ദേവീ പോരൂ നീ

784
01:13:40,458 --> 01:13:43,875
പ്രഭാത മയൂഖ
വെൺതിരിയായി ദേവീ പോരൂ നീ

785
01:13:58,625 --> 01:14:02,416
ലോകമൊന്നാകെ പൊള്ളുന്നിതാ
ശക്തിയപ്പാടെ വല്ലാതെ ചോരുന്നിതാ

786
01:14:02,541 --> 01:14:05,666
നേരു കള്ളങ്ങളാകുന്നിതാ മുക്തി നീ തന്നെ,
തേടുന്നു നീയാം പ്രഭ

787
01:14:05,750 --> 01:14:09,541
മനം ഏകാന്തമാകുന്നിതാ

788
01:14:09,625 --> 01:14:13,500
രക്ഷ നീ തന്നെ
തേടുന്നു നീയാം തുണ

789
01:14:13,583 --> 01:14:17,291
ദേവീ പോരൂ നീ

790
01:14:17,375 --> 01:14:20,708
ദേവീ വിദ്യാ ദേവീ
വേഗം മുന്നിൽ പോരൂ നീ

791
01:14:20,791 --> 01:14:24,416
കണ്ണുകാണാതെയാകുന്നിതാ
ഉണ്മയില്ലാതെയാകുന്നു പാരിൽ സദാ

792
01:14:24,500 --> 01:14:28,375
നേരു കള്ളങ്ങളാകുന്നിതാ
മുക്തി നീ തന്നെ, തേടുന്നു നീയാം പ്രഭ

793
01:14:28,458 --> 01:14:31,625
ദുർഗ്ഗാകാളീ ശരണം നീയേ
ദേവീ പോരൂ നീ

794
01:14:31,708 --> 01:14:35,583
ദുഷ്ടതയെല്ലാം നീക്കേണേ
ദേവീ പോരൂ നീ

795
01:14:35,666 --> 01:14:39,083
വസന്ത ഹൃദന്ത മരന്ദമായ്
ദേവീ പോരൂ നീ

796
01:14:39,166 --> 01:14:43,000
പ്രഭാത മയൂഖ
വെൺതിരിയായി ദേവീ പോരൂ നീ

797
01:14:59,916 --> 01:15:02,291
ദേവീ പോരൂ നീ

798
01:15:08,875 --> 01:15:12,208
അയാളെ ആത്മാക്കൾ ബാധിച്ചിരിക്കുന്നു.

799
01:15:15,291 --> 01:15:18,791
ഭയ ഭീകരമാകും ഭൂതലമല്ലോ
ദുർഘടമെല്ലാം മാറ്റേണേ

800
01:15:18,875 --> 01:15:22,500
നിലാവായി നിഷ്ടുരമീ വാഴ്‌വിൽ
നിന്റെ തലോടൽ ചേരേണേ

801
01:15:22,583 --> 01:15:25,833
അഭയമൊരാൾ അധികാരിണിയാകും
നിന്റെ കടാക്ഷം നൽകേണേ

802
01:15:25,916 --> 01:15:29,416
സുരപൂജിതയേ നരപൂജിതയേ
ശ്വേതാംബരയേ നീ പോരേണേ

803
01:15:29,500 --> 01:15:32,750
നിൻ പാദമാകുമീ പൂവിൽ
ശിരസ്സും ചേർന്നുവണങ്ങാം ദേവീ

804
01:15:32,833 --> 01:15:36,333
കലിയകലേണേ പഴിയൊഴിയേണേ
എൻ മായാമാതാദേവീ

805
01:15:36,416 --> 01:15:40,000
മാതേ പോരൂ

806
01:15:40,083 --> 01:15:43,416
{\an8}ദേവി വന്നല്ലോ

807
01:15:43,500 --> 01:15:47,250
ദേവീ പോരൂ

808
01:15:47,333 --> 01:15:50,500
ദേവീമാതേ പോരൂ നീ

809
01:15:55,791 --> 01:15:58,000
- എന്തൊരു പ്രകടനമാടോ! അതിശയകരം!
- ഗംഭീരം!

810
01:16:06,958 --> 01:16:08,125
{\an8}ധാര!

811
01:16:10,875 --> 01:16:12,000
ധാരാ, എഴുന്നേൽക്കൂ.

812
01:16:17,291 --> 01:16:18,458
ധാരാ, എഴുന്നേൽക്കൂ.

813
01:16:21,500 --> 01:16:23,375
- ധാര?
- ധാര!

814
01:16:24,750 --> 01:16:26,416
ധാര?

815
01:16:29,000 --> 01:16:30,000
ധാര?

816
01:16:31,125 --> 01:16:32,125
താത്താ!

817
01:16:35,250 --> 01:16:36,458
ധാര!

818
01:16:36,958 --> 01:16:38,208
ധാര!

819
01:16:38,291 --> 01:16:40,625
- ഈ കുട്ടിക്ക് എന്തുപറ്റി?
- ധാര!

820
01:16:43,500 --> 01:16:44,541
വരൂ! നമുക്ക് പോകാം!

821
01:16:45,458 --> 01:16:48,375
ഒരു ആംബുലൻസ് വിളിക്കൂ, സുഹൃത്തുക്കളേ!
നമുക്ക് നീങ്ങാം!

822
01:17:32,916 --> 01:17:35,416
കുറച്ച് ടെസ്റ്റുകൾ നടത്തണം.
നിങ്ങൾ കാത്തിരിക്കൂ.

823
01:17:43,333 --> 01:17:44,750
മിസ്റ്റർ ശിവ്,

824
01:17:45,416 --> 01:17:50,000
ധാരയുടെ റിപ്പോർട്ട് കാണിക്കുന്നത് അവൾക്ക്
ഓസ്റ്റിയോജെനിക് സാർകോമ ഉണ്ടെന്നാണ്.

825
01:17:52,750 --> 01:17:56,125
ഡോക്ടർ, നിങ്ങൾ പറയുന്നതെന്തും ചെയ്യാൻ
ഞങ്ങൾ തയ്യാറാണ്.

826
01:17:57,250 --> 01:18:01,875
ഭക്ഷണക്രമം, വ്യായാമം, മരുന്ന്,
നിങ്ങൾ പറയുന്നതെന്തും.

827
01:18:01,958 --> 01:18:05,125
അവൾ... അവൾ വേഗം സുഖം പ്രാപിക്കുമോ?

828
01:18:05,208 --> 01:18:09,208
മിസ്റ്റർ ശിവ്, ധാരയ്ക്ക് ബോൺ കാൻസറാണ്.

829
01:18:09,291 --> 01:18:12,708
ബോൺ കാൻസർ?
അത് എങ്ങനെ പെട്ടെന്ന് സംഭവിച്ചു?

830
01:18:14,208 --> 01:18:18,125
അത് പെട്ടെന്ന് സംഭവിച്ചതല്ല. കുറച്ച്
മാസങ്ങളായി അത് വികസിച്ചുകൊണ്ടിരിക്കുന്നു.

831
01:18:18,208 --> 01:18:21,958
വേദനയും വീക്കവും
തുടങ്ങിയാൽ മാത്രമേ നമ്മളറിയൂ.

832
01:18:22,041 --> 01:18:25,541
ഈ കേസിൽ ലക്ഷണങ്ങൾ അവഗണിക്കപ്പെട്ടു.
നിങ്ങളത് ശ്രദ്ധിച്ചില്ല.

833
01:18:25,625 --> 01:18:27,125
- ഹേയ്.
- എന്ത് പറ്റി?

834
01:18:27,708 --> 01:18:28,750
...അഭിനയം?

835
01:18:38,125 --> 01:18:40,875
പ്രതീക്ഷ കൈവിടരുത് മിസ്റ്റർ നാടാർ.
അത് സുഖപ്പെടുത്താവുന്നതാണ്.

836
01:18:42,083 --> 01:18:45,500
സുഖം പ്രാപിക്കാനുള്ള സാധ്യത 70% വരെയുണ്ട്.

837
01:18:46,541 --> 01:18:48,666
പക്ഷെ ഈ ക്യാൻസർ വളരെ വേഗം പടരുന്നു.

838
01:18:48,750 --> 01:18:51,166
അതുകൊണ്ട് എത്രയും വേഗം ചികിത്സ തുടങ്ങണം.

839
01:18:51,250 --> 01:18:54,750
ഞങ്ങൾ നിയോഅഡ്ജുവൻ്റ്
കീമോതെറാപ്പിയിൽ തുടങ്ങും.

840
01:18:54,833 --> 01:18:57,791
മൂന്ന് ആഴ്ച ഇടവേളകളിൽ
മൂന്ന് സൈക്കിളുകൾ നൽകുന്നു.

841
01:18:57,875 --> 01:19:00,916
മിസ്റ്റർ നാടാർ, നിങ്ങൾ ധാരയെ നോക്കണം.

842
01:19:01,708 --> 01:19:05,000
അവൾക്ക് അണുബാധ ഉണ്ടാവുന്നില്ല
എന്നത് ഉറപ്പാക്കണം.

843
01:19:05,083 --> 01:19:09,875
അവളുടെ മനോബലം കൂട്ടണം.
ഒപ്പം നിങ്ങളുടെ മനോബലവും.

844
01:19:19,958 --> 01:19:21,708
നിങ്ങൾ ശരിക്കും പേടിച്ചു, അല്ലേ?

845
01:19:43,375 --> 01:19:45,000
തീർച്ചയായും എനിക്ക് പേടിയാണ്.

846
01:19:47,083 --> 01:19:48,875
നീ സ്വന്തം ആരോഗ്യം നോക്കുന്നില്ല.

847
01:19:49,458 --> 01:19:51,666
എപ്പോഴും ജങ്ക് ഫുഡ് കഴിക്കുന്നു.

848
01:19:53,291 --> 01:19:54,875
നിനക്ക് ഊർജ്ജം എവിടുന്ന് കിട്ടും?

849
01:19:55,750 --> 01:19:59,625
ഇനി നൃത്തം ചെയ്യാൻ
നീ കഠിനമായി പരിശ്രമിക്കണം.

850
01:20:00,291 --> 01:20:04,625
അച്ഛാ, എനിക്കറിയാം കുറച്ച് ദിവസത്തേക്ക്
എനിക്ക് കഠിനാധ്വാനം ചെയ്യാൻ കഴിയില്ലെന്ന്.

851
01:20:11,416 --> 01:20:12,416
ഓസ്റ്റിയോസാർകോം രോഗം

852
01:20:12,500 --> 01:20:16,291
എനിക്ക് ഈ... ഓസ്റ്റാക്... ഓസ്റ്റോ...

853
01:20:17,375 --> 01:20:19,875
ഇത് നാക്ക് ഉളുക്കുന്നതാണ്.
അച്ഛന് പറഞ്ഞൂടെ?

854
01:20:22,416 --> 01:20:23,375
ഡാൻസ്

855
01:20:27,083 --> 01:20:28,458
കരയാൻ തോന്നുന്നുണ്ടോ?

856
01:20:35,541 --> 01:20:36,750
കരഞ്ഞോളൂ അച്ഛാ.

857
01:20:38,875 --> 01:20:41,916
എൻ്റെ മുന്നിൽ
മാച്ചോ കളിക്കേണ്ട കാര്യമില്ല.

858
01:20:44,833 --> 01:20:46,791
എനിക്ക് അച്ഛനെ നന്നായി അറിയാം.

859
01:20:49,041 --> 01:20:51,291
അച്ഛൻ വരുന്നതിന് മുൻപ് ഞാനും കരഞ്ഞു.

860
01:20:53,125 --> 01:20:55,125
നമുക്ക് ഒന്നൂടെ കരഞ്ഞ് തീർക്കാം.

861
01:21:01,125 --> 01:21:02,291
നീ പോരാടും.

862
01:21:03,416 --> 01:21:04,750
നീ ജയിക്കുകയും ചെയ്യും.

863
01:21:06,250 --> 01:21:08,125
നിനക്കിനിയും ഒരുപാട് നൃത്തം ചെയ്യണം.

864
01:21:09,958 --> 01:21:11,791
നിൻ്റെ സ്വപ്നം നിറവേറ്റണം.

865
01:21:14,208 --> 01:21:18,125
ഈ സ്വപ്നം നിനക്ക് കരുത്തേകും. കേട്ടോ?

866
01:21:18,208 --> 01:21:20,875
എൻ്റെ സ്വപ്നത്തിൻ്റെ പകുതി
ഇതിനകം യാഥാർത്ഥ്യമായി.

867
01:21:21,916 --> 01:21:24,166
അച്ഛൻ പെപ് ടോക്ക്
എങ്ങനെ നൽകാമെന്ന് പഠിച്ചു.

868
01:21:28,708 --> 01:21:30,291
നീ ജയിച്ചുകഴിഞ്ഞാൽ പിന്നെ...

869
01:21:32,291 --> 01:21:35,333
എന്ത് രസമായിരിക്കും!

870
01:21:36,041 --> 01:21:37,208
എന്ത് രസമായിരിക്കും!

871
01:21:38,708 --> 01:21:42,166
- എന്ത് രസമായിരിക്കും!
- എന്ത് രസമായിരിക്കും!

872
01:21:48,000 --> 01:21:50,500
ഉച്ചത്തിൽ പറയൂ. എന്ത് രസമായിരിക്കും!

873
01:21:51,083 --> 01:21:52,333
എന്ത് രസമായിരിക്കും!

874
01:21:53,875 --> 01:21:56,791
- എന്ത് രസമായിരിക്കും!
- എന്ത് രസമായിരിക്കും!

875
01:22:53,958 --> 01:22:56,625
- ഹായ്! ഹലോ!
- മാഗി മാഡം!

876
01:23:00,750 --> 01:23:02,250
ഞാൻ നിന്നെ മിസ് ചെയ്തു.

877
01:23:03,166 --> 01:23:05,250
നിനക്ക് ഒരു സർപ്രൈസ് ഉണ്ട്.
എന്താന്ന് ഊഹിക്കാമോ?

878
01:23:05,333 --> 01:23:06,541
വാ.

879
01:23:07,125 --> 01:23:08,041
ടാ-ഡാ!

880
01:23:08,125 --> 01:23:09,375
വേഗം സുഖമാകട്ടെ

881
01:23:09,458 --> 01:23:12,208
വി ലവ് യു ധാരാ!

882
01:23:12,791 --> 01:23:15,250
{\an8}നിന്നെ മിസ് ചെയ്യുന്നു ധാരാ!

883
01:23:18,041 --> 01:23:19,041
ഗുഡ്.

884
01:23:25,583 --> 01:23:28,833
കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വോട്ട് നേടിയ
മത്സരാർത്ഥി ധാരാ രസ്തോഗിയ്ക്ക്,

885
01:23:28,916 --> 01:23:32,125
ആരോഗ്യപ്രശ്നങ്ങൾ കാരണം
ഈ ആഴ്ച പ്രകടനം നടത്താനാവില്ല.

886
01:23:32,208 --> 01:23:35,000
പക്ഷെ അടുത്തയാഴ്ച അവൾ
ഗംഭീരമായ തിരിച്ചുവരവ് നടത്തും.

887
01:23:35,083 --> 01:23:38,500
തൽക്കാലം നമുക്ക് മുന്നോട്ട് പോകാം,
നമ്മുടെ ആദ്യ മത്സരാർത്ഥിയെ വിളിക്കാം.

888
01:24:43,083 --> 01:24:44,083
ഓക്കേയല്ലേ?

889
01:24:46,000 --> 01:24:47,000
പേടിയുണ്ടോ?

890
01:24:48,916 --> 01:24:51,250
ദൈവത്തിനു നന്ദി, നീ നോർമലാണ്.

891
01:24:51,333 --> 01:24:55,583
കഴിഞ്ഞ കുറച്ച് ദിവസമായി എനിക്ക് തോന്നി,
ഒരു സൂപ്പർ ഹീറോയിന് ജന്മം നല്കിയെന്ന്.

892
01:24:58,416 --> 01:24:59,750
ഞാൻ പുറത്ത് കാത്തിരിക്കാം.

893
01:25:26,083 --> 01:25:27,083
നന്നായിരിക്കുന്നോ?

894
01:25:27,583 --> 01:25:32,375
അന്തമില്ലാ നോവിൻ
ആഴിയിൽ ആഴും

895
01:25:32,875 --> 01:25:37,541
അൻപ് തേടും മനമേ
വിധിയിൽ പെടാതെ

896
01:25:38,250 --> 01:25:43,000
അന്തിയാകും മുൻപേ
കൂരിരുൾ വീണോ

897
01:25:43,083 --> 01:25:49,041
ആശതൻ പകലോ
കിരണം തരാതെ

898
01:25:55,750 --> 01:25:56,750
സൂക്ഷിച്ച്.

899
01:25:59,541 --> 01:26:00,541
നല്ല കുട്ടി.

900
01:26:09,625 --> 01:26:11,541
- അച്ഛാ?
- എന്താ?

901
01:26:12,791 --> 01:26:15,125
ഞാനൊരു തീരുമാനമെടുത്തു.

902
01:26:20,375 --> 01:26:22,958
ഞാൻ "ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസർ"
വിടുന്നു.

903
01:26:29,125 --> 01:26:32,916
- അവർ നിനക്കായി കാത്തിരിക്കും.
- അവർ എത്രകാലം കാത്തിരിക്കും?

904
01:26:34,500 --> 01:26:37,666
എനിക്ക് ഒറ്റയ്ക്ക്
ബാത്റൂം ഉപയോഗിക്കാൻ പോലും പറ്റുന്നില്ല.

905
01:26:38,583 --> 01:26:40,375
ഞാനെങ്ങനെ നൃത്തം ചെയ്യും?

906
01:26:43,166 --> 01:26:44,750
പിന്നെ എന്തായാലും,

907
01:26:45,791 --> 01:26:48,500
അത് മറ്റു മത്സരാർത്ഥികളോട്
കാണിക്കുന്ന നീതികേടാണ്.

908
01:26:56,375 --> 01:26:57,833
നീ ഇപ്പോൾ ഒരു വലിയ കുട്ടിയായി.

909
01:27:10,541 --> 01:27:12,125
എത്രകാലം അച്ഛനെന്നെ നോക്കും?

910
01:27:14,958 --> 01:27:16,333
ഞാനിപ്പോൾ ഒരു വലിയ കുട്ടിയായി.

911
01:27:16,416 --> 01:27:19,666
നിന്റെയുലകിൽ

912
01:27:20,916 --> 01:27:24,333
എന്റെയുലകം

913
01:27:25,458 --> 01:27:28,916
നിൻ്റെ ചിരികൾ

914
01:27:30,291 --> 01:27:34,125
ആനന്ദം

915
01:27:36,458 --> 01:27:39,750
ഹലോ, "ഇന്ത്യാസ് സൂപ്പർ സ്റ്റാർ
ഡാൻസറി"ലേക്ക് സ്വാഗതം!

916
01:27:39,833 --> 01:27:43,041
ഞാൻ നിങ്ങളുടെ ഹോസ്റ്റ്, ജയ് ഭാനുശാലി.
നിങ്ങളെല്ലാവരെയും സ്വാഗതം ചെയ്യുന്നു.

917
01:27:43,125 --> 01:27:47,208
ആദ്യം, നമ്മുടെ മൂന്ന് തകർപ്പൻ
വിധികർത്താക്കളെ സ്വാഗതം ചെയ്യാം!

918
01:27:48,000 --> 01:27:50,875
ഇന്ത്യ, വളരെ ഖേദത്തോടെ,
ഞങ്ങൾക്ക് ഇത് പറയേണ്ടിവരുന്നു,

919
01:27:50,958 --> 01:27:55,375
നമ്മുടെ പ്രിയപ്പെട്ട കുട്ടി,
ഇന്ത്യയുടെ അഭിമാനം, ധാര രസ്തോഗി,

920
01:27:55,458 --> 01:27:58,625
ഒരു വലിയ ആരോഗ്യപ്രശ്നം നേരിടുകയാണ്.

921
01:27:59,458 --> 01:28:01,958
അവൾക്ക് നിങ്ങളുടെ
പ്രാർത്ഥനയും സ്നേഹവും ആവശ്യമാണ്.

922
01:28:02,833 --> 01:28:06,083
ഇന്ത്യാസ് സൂപ്പർ സ്റ്റാർ ഡാൻസറിൻ്റെ
മുഴുവൻ ടീമും

923
01:28:06,166 --> 01:28:09,166
അവള്‍ വേഗത്തിൽ സുഖം പ്രാപിക്കാൻ
ആശംസിക്കുന്നു.

924
01:28:09,250 --> 01:28:12,833
പക്ഷേ അതുവരെ നമുക്ക്
അവളോട് വിട പറയേണ്ടി വരും.

925
01:28:12,916 --> 01:28:15,791
ധാര ഷോ വിടാൻ തീരുമാനിച്ചു.

926
01:29:17,583 --> 01:29:19,208
ഞങ്ങൾ നിന്നെ ശരിക്കും മിസ് ചെയ്യും, ധാര.

927
01:29:28,000 --> 01:29:29,291
താത്ത!

928
01:29:35,000 --> 01:29:38,291
മിസ്റ്റർ രസ്തോഗി, ഈ ചികിത്സ
അവളെ ബാധിക്കുന്നുണ്ടെന്ന് എനിക്കറിയാം,

929
01:29:38,416 --> 01:29:40,625
പക്ഷേ വിഷമിക്കേണ്ട,
അവൾ നന്നായി പ്രതികരിക്കുന്നുണ്ട്.

930
01:29:53,291 --> 01:29:54,333
വൗ!

931
01:29:58,208 --> 01:30:01,958
- ഇതൊക്കെ ആരാണ് അയച്ചത്?
- ഇന്ത്യ മുഴുവൻ.

932
01:30:02,041 --> 01:30:03,500
എൻ്റെ ഓമനക്കുട്ടി!

933
01:30:06,791 --> 01:30:08,041
വേഗം സുഖമാകട്ടെ

934
01:30:47,375 --> 01:30:50,291
അച്ഛാ, ഞാനിപ്പോ വരാം.

935
01:30:55,458 --> 01:30:56,916
എന്താ മോളെ?

936
01:31:14,708 --> 01:31:17,666
ഡാഡി, എനിക്ക് എൻ്റെ മുടിയെ തോൽപ്പിക്കണം.

937
01:31:18,500 --> 01:31:20,708
അത് എന്നെ തോൽപ്പിക്കും മുൻപ്.

938
01:31:20,791 --> 01:31:22,708
ഹേയ്! എന്താ മോളെ?

939
01:31:23,750 --> 01:31:27,291
താത്താ, ഇന്നെൻ്റെ പിറന്നാളാ.
എനിക്ക് കൂൾ ആകണം.

940
01:31:30,916 --> 01:31:33,791
വാ അച്ഛാ. എന്നെ കൂൾ ആക്ക്.

941
01:31:41,666 --> 01:31:45,625
കൊല്ലും കനവോ നേരോ

942
01:31:46,458 --> 01:31:50,916
കണ്ണിൽ കടലോ തീയോ

943
01:31:51,750 --> 01:31:56,208
നോവിൻ കനലാളുന്നോ

944
01:31:57,041 --> 01:32:00,833
പ്രാണൻ ചിതയാകുന്നോ

945
01:32:02,916 --> 01:32:08,083
മണ്ണിൽ വ്യഥാമേഘം മൂടിടുന്നിതാ

946
01:32:08,166 --> 01:32:13,166
മുൾക്കാടിൽ പാദങ്ങൾ നീറിടുന്നിതാ

947
01:32:13,250 --> 01:32:18,166
അബലനായ് ചപലമായ് കേണിടുന്നിതാ

948
01:32:18,250 --> 01:32:24,208
വിണ്ണിലേ ദേവകൾ വിളികേൾക്കുവാൻ.

949
01:32:25,625 --> 01:32:30,541
ഹൃദയമിതോ വെന്തെരിയുന്നോ

950
01:32:30,625 --> 01:32:35,541
ഇരുളുകളിൽ നാം പിടയുന്നോ

951
01:32:35,625 --> 01:32:40,750
ഹൃദയമിതോ വെന്തെരിയുന്നോ

952
01:32:40,833 --> 01:32:46,541
ഇരുളുകളിൽ നാം പിടയുന്നോ

953
01:32:59,000 --> 01:33:02,750
ഞാൻ സുന്ദരിയാണോ? അതോ ഞാൻ സുന്ദരിയല്ലേ?

954
01:33:09,041 --> 01:33:10,916
നീ സുന്ദരിയാണ്.

955
01:33:12,458 --> 01:33:17,208
ഉള്ളിലെ മൗനം
കല്ലായ് ഉറഞ്ഞോ

956
01:33:17,291 --> 01:33:22,666
അമ്പുകളേറെ
നമ്മിൽ തറഞ്ഞോ

957
01:33:22,750 --> 01:33:27,750
ഉള്ളിലെ മൗനം
കല്ലായ് ഉറഞ്ഞോ

958
01:33:27,833 --> 01:33:29,250
അമ്പുകളേറെ
നമ്മിൽ തറഞ്ഞോ

959
01:33:29,333 --> 01:33:33,000
താത്താ, ഇന്നെൻ്റെ പിറന്നാളാ.

960
01:33:36,291 --> 01:33:38,083
എനിക്ക് ഹാപ്പി ബർത്ത്ഡേ.

961
01:33:38,166 --> 01:33:39,541
ഹാപ്പി--

962
01:33:39,625 --> 01:33:42,166
നിന്നുടെ സുന്ദര വദനം

963
01:33:42,250 --> 01:33:44,416
ഇങ്ങനെ കാണുക കഠിനം

964
01:33:44,500 --> 01:33:47,416
നിന്നുടെ നൊമ്പരമാറും

965
01:33:47,500 --> 01:33:50,375
ആ ദിനം എന്നുടെ മോക്ഷം

966
01:34:11,750 --> 01:34:12,833
ഹലോ.

967
01:34:12,916 --> 01:34:16,333
- ഹലോ, ധാര!
- ഹായ്.

968
01:34:16,416 --> 01:34:20,791
അങ്കിൾ, ധാരയുടെ ജനനം നമുക്കെല്ലാവർക്കും
ഏറ്റവും വലിയ അനുഗ്രഹമാണെന്ന് അറിയില്ലേ.

969
01:34:20,875 --> 01:34:22,916
അതുകൊണ്ട്, ഈ അനുഗ്രഹം നാം ആഘോഷിക്കണം.

970
01:34:23,000 --> 01:34:24,208
ഞങ്ങൾ അങ്ങോട്ട് വരട്ടെ?

971
01:34:24,750 --> 01:34:25,583
തീർച്ചയായും വരൂ.

972
01:34:27,000 --> 01:34:28,500
എന്ത് "തീർച്ചയായും വരൂ"?

973
01:34:29,083 --> 01:34:31,250
നിനക്ക് ഭ്രാന്താണോ?
ഇവൾ അണുവിമുക്തയായിരിക്കണം.

974
01:34:31,833 --> 01:34:35,875
ഇനിയും ഒരുപാട് പിറന്നാൾ ഉണ്ടാകും. അവരോട്
കേക്ക് മുറിച്ച് അവിടെ തന്നെ കഴിക്കാൻ പറയൂ.

975
01:34:35,958 --> 01:34:39,000
എന്താ മാഷേ!

976
01:34:42,541 --> 01:34:45,791
- എന്താ?
- അച്ഛൻ നേരെയായപ്പോൾ, താത്ത മോശമായി.

977
01:34:46,625 --> 01:34:49,250
ഹേയ് മോളേ. ഹേയ് മുത്തേ.

978
01:34:54,041 --> 01:34:57,708
ധാരാ, നമുക്ക് ഒരു ലോങ്ങ് ഡ്രൈവിന് പോയാലോ?

979
01:34:57,791 --> 01:35:01,375
അതെ, നമുക്ക് കറങ്ങാൻ പോകാം! ഞാൻ
പോയി വണ്ടി അണുവിമുക്തമാക്കാം. ദൈവമേ!

980
01:35:03,791 --> 01:35:07,791
അച്ഛാ, അച്ഛൻ്റെ ലോംഗ് ഡ്രൈവ് കാരണം
പാർക്ക് അടച്ചു.

981
01:35:26,375 --> 01:35:27,958
ഹേയ് സൂപ്പർസ്റ്റാർ!

982
01:35:34,375 --> 01:35:37,416
ലെഫ്റ്റ് പോക്കറ്റിൻ പിറകേ പമ്മിയൊളിക്കും

983
01:35:37,500 --> 01:35:41,250
ഇടനെഞ്ചിൻ മിടിമിടിപ്പ് കേട്ട് നീ പാട്

984
01:35:48,125 --> 01:35:51,500
നെഞ്ചിടിപ്പിൻ തുടിതുടിപ്പിൻ
താളവുമൊത്ത്

985
01:35:51,583 --> 01:35:54,333
നാടുനീളെ ഉത്സവമായ് ആടണ കാണ്

986
01:35:54,416 --> 01:35:56,083
കണ്ണിൻ മണിയുമിവൾ
കലയുടെ റാണിയിവൾ

987
01:35:56,166 --> 01:35:57,875
കനകം മിന്നാതാകും
തിളക്കം ചൂടിയിവൾ

988
01:35:57,958 --> 01:36:01,625
തിങ്കളും പൂങ്കാറ്റും

989
01:36:01,708 --> 01:36:07,000
ആരാധിച്ചീടും നിന്നെ

990
01:36:08,625 --> 01:36:12,125
സൂപ്പർ... സൂപ്പർസ്റ്റാർ!

991
01:36:12,208 --> 01:36:15,125
നൗ ഐ വണ്ടർ വാട്ട് യു ആർ

992
01:36:15,708 --> 01:36:18,625
സൂപ്പർ... സൂപ്പർസ്റ്റാർ!

993
01:36:18,708 --> 01:36:22,416
നൗ ഐ വണ്ടർ വാട്ട് യു ആർ

994
01:36:22,500 --> 01:36:25,500
സൂപ്പർ... സൂപ്പർസ്റ്റാർ!

995
01:36:25,583 --> 01:36:29,125
നൗ ഐ വണ്ടർ വാട്ട് യു ആർ

996
01:36:35,583 --> 01:36:39,750
ഹേ
വർണ്ണം കൂടട്ടെ കൊടികൾ പാറട്ടെ

997
01:36:39,833 --> 01:36:43,333
അമ്പരന്ന് നിൻ കഥകൾ
നാടെങ്ങും പാടട്ടെ.

998
01:36:43,416 --> 01:36:46,791
തൊങ്ങല് തുന്നട്ടെ

999
01:36:46,875 --> 01:36:49,416
വാനിൽ കെട്ടട്ടെ

1000
01:36:49,500 --> 01:36:51,041
നിന്നെ കാണാനായ്

1001
01:36:51,125 --> 01:36:52,833
ആളെങ്ങും തിങ്ങട്ടെ

1002
01:36:52,916 --> 01:36:56,666
മുത്തായി മൂലോകം തലോലിച്ചിടും നിന്നെ

1003
01:36:56,750 --> 01:37:01,541
നെഞ്ചിൻ നിധിയുമിവൾ
നിധിയിലും മേലെയിവൾ.

1004
01:37:03,208 --> 01:37:05,583
സൂപ്പർ!

1005
01:37:06,875 --> 01:37:09,083
സൂപ്പർ!

1006
01:37:10,333 --> 01:37:13,791
സൂപ്പർ... സൂപ്പർസ്റ്റാർ!

1007
01:37:13,875 --> 01:37:17,125
നൗ ഐ വണ്ടർ വാട്ട് യു ആർ

1008
01:37:17,208 --> 01:37:20,666
സൂപ്പർ... സൂപ്പർസ്റ്റാർ!

1009
01:37:20,750 --> 01:37:23,916
നൗ ഐ വണ്ടർ വാട്ട് യു ആർ

1010
01:37:24,000 --> 01:37:27,375
സൂപ്പർ... സൂപ്പർസ്റ്റാർ!

1011
01:37:27,458 --> 01:37:31,000
നൗ ഐ വണ്ടർ വാട്ട് യു ആർ

1012
01:37:31,083 --> 01:37:34,291
സൂപ്പർസ്റ്റാർ! സൂപ്പർസ്റ്റാർ!

1013
01:37:34,375 --> 01:37:38,416
നൗ ഐ വണ്ടർ വാട്ട് യു ആർ

1014
01:37:38,500 --> 01:37:40,083
ഹേയ് സൂപ്പർസ്റ്റാർ!

1015
01:37:53,083 --> 01:37:57,291
നിങ്ങൾക്കറിയാമോ, ഞാനെൻ്റെ മുഴുവൻ ജീവിതവും
എക്സെലിൽ പ്ലാൻ ചെയ്തിരുന്നു.

1016
01:37:58,791 --> 01:38:02,541
രോഹിണിയോടൊപ്പം, ധാരയോടൊപ്പം,
വളരെ വിശദമായി.

1017
01:38:07,125 --> 01:38:09,833
പക്ഷെ ഞാനെന്താ എപ്പോഴും പരാജയപ്പെടുന്നത്?

1018
01:38:12,416 --> 01:38:15,750
എഴുന്നേൽക്കാൻ ശ്രമിക്കുന്തോറും,
ഞാൻ കൂടുതൽ വീഴുന്നു.

1019
01:38:19,833 --> 01:38:22,916
ഹേയ് ശിവ്. നിനക്കോർമ്മയുണ്ടോ?

1020
01:38:24,333 --> 01:38:28,416
കല്യാണത്തിൻ്റെ ആറാം പ്രദക്ഷിണ
സമയത്തും നീ വീണു.

1021
01:38:29,208 --> 01:38:32,666
പക്ഷെ നീ ഒരിക്കലും
ധാരയെ വീഴാൻ അനുവദിച്ചില്ല.

1022
01:38:32,750 --> 01:38:35,041
നീ എപ്പോഴും അവളെ നന്നായി നോക്കിയിരുന്നു.

1023
01:38:36,041 --> 01:38:40,625
എനിക്കത് രോഹിണിക്ക് വേണ്ടി ചെയ്യാൻ
കഴിഞ്ഞില്ല, രോഹിണിക്ക് ധാരക്ക് വേണ്ടിയും.

1024
01:38:44,250 --> 01:38:46,916
ഇങ്ങു വാ. വാ.

1025
01:38:51,500 --> 01:38:53,625
നീ ഒരു പരാജയമല്ല മോനേ.

1026
01:38:54,666 --> 01:38:55,916
നീ ഒരു ടോപ്പറാണ്.

1027
01:38:56,708 --> 01:39:01,416
മികച്ച ഭർത്താവ്, മികച്ച അച്ഛൻ,
മികച്ച മരുമകൻ.

1028
01:39:02,916 --> 01:39:07,541
അതെന്തായിരുന്നു? 89.4%.

1029
01:39:18,416 --> 01:39:22,583
ഞാനും രോഹിണിയും ധാരയുടെ എല്ലാ സ്വപ്നങ്ങളും
നിറവേറ്റണമെന്ന് എപ്പോഴും കരുതിയിരുന്നു.

1030
01:39:30,166 --> 01:39:31,500
അവൾക്ക് സുഖമാകട്ടെ.

1031
01:39:31,583 --> 01:39:32,750
തീർച്ചയായും നടക്കുമെടോ.

1032
01:39:33,416 --> 01:39:35,833
അവളുടെ എല്ലാ സ്വപ്നങ്ങളും ഞാൻ നിറവേറ്റും.

1033
01:39:37,375 --> 01:39:39,000
അവൾ പറയുന്നതെന്തും ഞാൻ ചെയ്യും.

1034
01:39:52,833 --> 01:39:55,666
- ധാരാ? ഹേയ് താത്താ.
- എന്തുപറ്റി?

1035
01:39:56,375 --> 01:39:58,375
- ധാരാ?
- മോളേ!

1036
01:39:59,125 --> 01:40:00,125
ടാക്സി വിളിക്കൂ.

1037
01:40:02,000 --> 01:40:03,000
ധാരാ.

1038
01:40:38,916 --> 01:40:40,791
എല്ലാം ഓക്കേയല്ലേ? ശിവ് എവിടെ?

1039
01:40:47,166 --> 01:40:51,541
ഹേയ്. അവൾ അകത്താണോ?

1040
01:40:56,166 --> 01:41:00,250
ധാരയുടെ തുടയെല്ലിന് ചുറ്റും വീക്കമുണ്ട്,
കാലുകൾക്ക് അവളുടെ ഭാരം താങ്ങാൻ കഴിഞ്ഞില്ല.

1041
01:41:00,333 --> 01:41:03,458
ഇത് അസാധാരണമല്ല, പക്ഷേ ഇത്
ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്.

1042
01:41:03,541 --> 01:41:05,708
ഈ ശക്തിക്ഷയം കാരണമാണ് അവൾ വീണത്.

1043
01:41:05,791 --> 01:41:09,041
അവളുടെ രക്തത്തിലെ പാരാമീറ്ററുകൾ
ഇപ്പോഴും നോർമലല്ല.

1044
01:41:09,125 --> 01:41:12,208
ശനിയാഴ്ച വരെ നമുക്ക്
അവളെ ആശുപത്രിയിൽ കിടത്തേണ്ടി വരും.

1045
01:41:13,458 --> 01:41:16,625
വരൂ, മിസ്റ്റർ നാടാർ. ഓഫീസിൽ സംസാരിക്കാം.

1046
01:41:23,708 --> 01:41:25,875
- ഹായ്, ധാര.
- ഹായ്.

1047
01:41:25,958 --> 01:41:27,500
ധാര, ഞാൻ എവിടെയാണെന്ന് നോക്ക്.

1048
01:41:29,125 --> 01:41:32,166
ആഹാ, സ്റ്റേജ് വളരെ മനോഹരമായിരിക്കുന്നു.

1049
01:41:32,791 --> 01:41:34,250
പക്ഷെ ധാര, ഇത് ശരിയല്ല.

1050
01:41:35,875 --> 01:41:38,708
നിൻ്റെ ഫിനാലെ പ്രകടനം ഞാൻ ടിവിയിൽ കാണും.

1051
01:41:39,833 --> 01:41:41,250
എന്തുകൊണ്ട് ഇവിടെ വരുന്നില്ല?

1052
01:41:42,291 --> 01:41:47,708
സദസ്സിൽ നിന്നെക്കാളും നല്ലൊരു ഡാൻസറെ
കണ്ടാൽ നീ പേടിച്ച് തോറ്റുപോകും.

1053
01:41:51,666 --> 01:41:54,458
സെൻ്റിയാവണ്ട, നന്നായി തയ്യാറെടുക്ക്.

1054
01:41:55,166 --> 01:41:59,041
നിനക്ക് എൻ്റെ അനുഗ്രഹം ഉണ്ട്.

1055
01:41:59,916 --> 01:42:01,875
ശരി, ധാര. ബൈ, ശ്രദ്ധിക്കൂ.

1056
01:42:02,000 --> 01:42:04,458
ബൈ. എല്ലാ ആശംസകളും.

1057
01:42:32,041 --> 01:42:33,916
എനിക്ക് സങ്കടങ്ങളൊന്നുമില്ല അച്ഛാ.

1058
01:42:36,625 --> 01:42:37,958
അച്ഛനറിയാമോ?

1059
01:42:40,750 --> 01:42:42,291
അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ പോലും...

1060
01:42:44,541 --> 01:42:46,958
ഞാൻ അച്ഛനെ കൂടുതൽ സ്നേഹിക്കുമായിരുന്നു.

1061
01:43:00,416 --> 01:43:03,916
ഞാൻ പോയി നിൻ്റെ സാധനങ്ങൾ
വീട്ടിൽ നിന്ന് എടുത്തിട്ട് വരാം.

1062
01:43:23,541 --> 01:43:29,000
രാജാ! രാജാ! രാജാ!

1063
01:43:29,083 --> 01:43:32,458
രാജാ! രാജാ! രാജാ!

1064
01:43:33,583 --> 01:43:37,541
പ്രഭുവേ! നീ എല്ലാവരുടെ പ്രാർത്ഥനകളും
കേൾക്കുന്നു.എൻ്റെയും കേൾക്കണം

1065
01:43:37,625 --> 01:43:42,250
രാജാ രാജാ രാജാ രാജാ
വക്രതുണ്ഡ രാജാ മഹാ ഗണപതി രാജാ

1066
01:43:54,750 --> 01:43:58,125
പ്രഭുവേ വിശ്വാധിപതേ
ശിവനിൻ സൽപ്പുത്രനേ

1067
01:43:58,208 --> 01:44:01,333
നീയേ എൻ സന്മാർഗ്ഗം
നീയാണെൻ മിത്രമേ

1068
01:44:01,416 --> 01:44:04,416
പ്രഭുവേ വിശ്വാധിപതേ
ശിവനിൻ സൽപ്പുത്രനേ

1069
01:44:04,500 --> 01:44:07,500
നീയേ എൻ സന്മാർഗ്ഗം
നീയാണെൻ മിത്രമേ

1070
01:44:07,583 --> 01:44:11,041
മകനായ് വാഴും നീ
ജനഹൃദയം നീളേ

1071
01:44:11,125 --> 01:44:13,875
കാവൽ വലയം നീ
കലികാലം നീളേ

1072
01:44:13,958 --> 01:44:17,750
പൂജാനാളിൽ
തിരുമോദകമോ നേദ്യം

1073
01:44:17,833 --> 01:44:20,250
സ്മിതമുഖനായ് നൽകൂ
നിൻ മന്ദഹാസം

1074
01:44:20,333 --> 01:44:23,541
ദേവാ ജയ
ഗണ നാഥാ ജയ

1075
01:44:23,625 --> 01:44:26,750
വീരാ ജയ
ഗജ വദനാ ജയ

1076
01:44:26,833 --> 01:44:30,000
നാഥാ ജയ
സുര നാഥാ ജയ

1077
01:44:30,083 --> 01:44:33,041
വീരാ ജയ
ഗണ പതയേ ജയ

1078
01:44:33,125 --> 01:44:36,208
ജയ് ജയ് ജയ് ഗണനാഥാ.. ഹോ

1079
01:44:36,291 --> 01:44:39,458
രാജാ! രാജാ! രാജാ!

1080
01:44:39,541 --> 01:44:42,458
വക്രതുണ്ഡ രാജാ മഹാ ഗണപതി രാജാ

1081
01:44:42,541 --> 01:44:45,791
രാജാ! രാജാ! രാജാ!

1082
01:44:45,875 --> 01:44:49,208
വക്രതുണ്ഡ രാജാ മഹാ ഗണപതി രാജാ

1083
01:45:51,625 --> 01:45:54,750
സന്താപമേ ഇവൻ സംഹാരകൻ

1084
01:45:54,833 --> 01:45:58,000
സംസാര സാരത്തിൻ സംഹാരകൻ

1085
01:45:58,083 --> 01:46:01,125
സൈദ്ധാന്തികൻ മഹാ സൈദ്ധാന്തികൻ

1086
01:46:01,208 --> 01:46:04,541
സ്വത്തായവൻ സദാ സത്തായവൻ

1087
01:46:04,625 --> 01:46:07,666
നീയേ ആരംഭം
ആദി ഭഗവാനേ

1088
01:46:07,750 --> 01:46:10,625
തൊഴുതു വലം വയ്ക്കാം
വിഘ്നങ്ങൾ നീക്കൂ

1089
01:46:10,708 --> 01:46:13,833
ദേവാ ജയ
ഗണ നാഥാ ജയ

1090
01:46:13,916 --> 01:46:17,083
വീരാ ജയ
ഗണപതയെ ജയ

1091
01:46:17,166 --> 01:46:20,166
ജയ് ജയ് ജയ് ഗണനാഥാ.. ഹോ

1092
01:46:20,250 --> 01:46:23,625
രാജാ! രാജാ! രാജാ!

1093
01:46:23,708 --> 01:46:26,750
വക്രതുണ്ഡ രാജാ മഹാ ഗണപതി രാജാ

1094
01:46:26,833 --> 01:46:29,875
രാജാ! രാജാ! രാജാ!

1095
01:46:29,958 --> 01:46:33,125
വക്രതുണ്ഡ രാജാ മഹാ ഗണപതി രാജാ

1096
01:46:33,208 --> 01:46:36,375
എല്ലാവരും ഗണപതി ഭഗവാനെ സ്തുതിക്കൂ!

1097
01:48:36,666 --> 01:48:38,208
ധാര വന്നില്ലേ സാർ?

1098
01:48:41,791 --> 01:48:43,666
കുറച്ച് ദിവസം കൂടി അവൾ അവിടെ തങ്ങും.

1099
01:48:45,125 --> 01:48:47,583
ഇതെല്ലാം ആ രാത്രി കാരണമാണ്.

1100
01:48:48,291 --> 01:48:51,333
ആ രാത്രി.
രാത്രിയുടെ മറവിൽ അവൾ ഇറങ്ങി വന്നു.

1101
01:48:53,791 --> 01:48:56,291
മണ്ണ് മാന്തി എന്തോ കുഴിച്ചിട്ടു,

1102
01:49:01,625 --> 01:49:02,625
ഇവിടെയോ?

1103
01:49:08,125 --> 01:49:12,625
സാർ, പതുക്കെ. സൂക്ഷിച്ച്.
അത് ഒരു ഭൂതം ആയിരിക്കാം സർ.

1104
01:49:12,708 --> 01:49:13,875
സൂക്ഷിച്ച്.

1105
01:49:41,708 --> 01:49:47,333
"അമ്മേ, എനിക്കറിയാം, പക്ഷേ ഞാൻ എത്ര നല്ല
നർത്തകിയാണെന്ന് സ്കൂൾ മുഴുവൻ അറിയണം."

1106
01:49:48,000 --> 01:49:52,333
"അമ്മേ, ഫാമിലി റൗണ്ടിനായി
അച്ഛനെ സമ്മതിപ്പിക്കൂ."

1107
01:49:53,875 --> 01:49:57,416
"അമ്മേ, ഇന്ത്യാസ് സൂപ്പർ സ്റ്റാർ
ഡാൻസറിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെടണേ."

1108
01:50:00,000 --> 01:50:03,333
"അമ്മേ, മുംബൈയെ
എൻ്റെ ഹാപ്പി സ്ഥലമാക്കി മാറ്റൂ."

1109
01:50:04,708 --> 01:50:07,291
"അച്ഛനുവേണ്ടി അമ്മ 2.0 കണ്ടെത്തൂ."

1110
01:50:09,125 --> 01:50:12,708
"അമ്മേ, അച്ഛനെ വീണ്ടും
ചിരിക്കാൻ പഠിപ്പിക്കൂ."

1111
01:50:48,416 --> 01:50:51,875
താത്താ, എനിക്ക് അമ്മ 2.0വിനെ കാണാം.

1112
01:50:55,625 --> 01:50:56,625
താത്താ?

1113
01:50:57,125 --> 01:51:01,791
ശരി, അമ്മ 2.0 ഒറ്റയ്ക്ക് ബോറടിക്കും.

1114
01:51:02,583 --> 01:51:05,041
താത്ത കാര്യമായി ആലോചിക്കുകയാണ്

1115
01:51:05,125 --> 01:51:08,833
ഒരു മുത്തശ്ശി 2.0 വിനെ
കൊണ്ടുവന്നാലോ എന്ന്.

1116
01:51:09,666 --> 01:51:10,666
താത്ത.

1117
01:51:14,583 --> 01:51:19,666
ഇപ്പോൾ, ഗ്രാൻഡ് ഫിനാലെയിലേക്ക്
നമ്മുടെ വിശിഷ്ടാതിഥിയെ സ്വാഗതം ചെയ്യാം.

1118
01:51:19,750 --> 01:51:22,000
സുന്ദരിയായ സോനാലി ബേന്ദ്രയെ
സ്വാഗതം ചെയ്യുക,

1119
01:51:22,083 --> 01:51:25,625
ഒപ്പം മികവുറ്റ കൊറിയോഗ്രാഫർ-സംവിധായകൻ,
റെമോ ഡിസൂസ!

1120
01:51:42,416 --> 01:51:44,000
ഓക്കേ, എന്തൊക്കെയുണ്ട് മുംബൈ?

1121
01:51:45,750 --> 01:51:48,583
അവളുടെ വൈറ്റൽസ് എങ്ങനെയുണ്ടെന്ന്
ഇന്ന് പ്രത്യേകം നിരീക്ഷിക്കണം.

1122
01:51:48,666 --> 01:51:52,708
ഇന്ന് അവളെ ആശുപത്രിയിൽ കിടത്താം. ഏതാനും
മണിക്കൂറുകൾക്കുള്ളിൽ അവൾക്ക് ബോധം വരും.

1123
01:51:58,625 --> 01:52:00,333
നീ എവിടെപ്പോയിരുന്നു?

1124
01:52:00,416 --> 01:52:05,500
ഇവിടെ വന്ന് അവരുടെ പ്രകടനം നേരിട്ട്
കാണുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്.

1125
01:52:05,583 --> 01:52:09,166
- മുംബൈ, തയ്യാറാണോ?
- അതെ!

1126
01:52:34,416 --> 01:52:37,875
നിങ്ങൾക്ക് വിശക്കുന്നുണ്ടാവും.
പോയി വല്ലതും കഴിക്കൂ. ഞാൻ ഇവിടെയുണ്ട്.

1127
01:52:37,958 --> 01:52:39,208
എനിക്ക് വിശക്കുന്നില്ല.

1128
01:52:39,291 --> 01:52:41,375
- നിനക്ക് വേണമെങ്കിൽ നീ പോയി കഴിച്ചോ.
- വേണ്ട.

1129
01:52:47,000 --> 01:52:49,041
പോയി ഒരു ചായ കുടിച്ചൂടേ?

1130
01:52:51,083 --> 01:52:55,416
ആദ്യം ഭക്ഷണം, പിന്നെ ചായ.
നിനക്കെന്ത് പറ്റി?

1131
01:53:01,875 --> 01:53:02,875
ഉറക്കം വരുന്നുണ്ടോ?

1132
01:53:03,708 --> 01:53:06,791
വാഷ് റൂമിൽ പോയി മുഖം കഴുകൂ.
ഒന്ന് ഫ്രഷാകും.

1133
01:53:13,833 --> 01:53:14,958
നിങ്ങൾക്ക് സുഖം തോന്നും.

1134
01:53:50,041 --> 01:53:51,041
ശിവ്?

1135
01:53:52,750 --> 01:53:54,291
ഈ വാതിൽ നോക്ക്. ഇത് തുറക്കുന്നില്ല.

1136
01:53:57,583 --> 01:53:59,083
ആ വശത്തുനിന്നും തുറക്കാൻ ശ്രമിക്കൂ.

1137
01:54:04,750 --> 01:54:06,416
ശിവ്! നീ അവിടെ ഉണ്ടോ?

1138
01:54:09,916 --> 01:54:10,916
ശിവ്?

1139
01:54:15,333 --> 01:54:16,333
ശിവ്!

1140
01:54:34,291 --> 01:54:35,291
ധാര?

1141
01:54:38,541 --> 01:54:40,958
ശരി, ഞാൻ നോക്കാം. പേടിക്കണ്ട.

1142
01:54:41,041 --> 01:54:42,750
മിസ്റ്റർ രസ്തോഗി, നിങ്ങൾ എവിടെ പോകുന്നു?

1143
01:54:43,416 --> 01:54:46,916
മിസ്റ്റർ രസ്തോഗി. ധാരയെ ഡിസ്ചാർജ്
ചെയ്തിട്ടില്ല. അവളെ കൊണ്ടുപോകാനാവില്ല.

1144
01:54:47,000 --> 01:54:48,583
മിസ്റ്റർ രസ്തോഗി, കേൾക്കൂ.

1145
01:54:54,625 --> 01:54:56,291
ശിവ്!

1146
01:54:56,833 --> 01:54:58,208
അവൻ എന്താണ് ചെയ്യുന്നത്? നീ--

1147
01:54:58,291 --> 01:54:59,958
മിസ്റ്റർ നാടാർ!

1148
01:55:10,083 --> 01:55:13,541
{\an8}മാഗി...

1149
01:55:37,666 --> 01:55:38,750
ഗുഡ് മോർണിംഗ്.

1150
01:55:44,583 --> 01:55:49,083
അച്ഛാ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്?
ടിവിയിൽ ഫിനാലെ കാണണം.

1151
01:55:52,416 --> 01:55:53,666
കാണാം.

1152
01:56:18,000 --> 01:56:19,958
ഗ്രാൻഡ് ഫിനാലെ

1153
01:56:27,666 --> 01:56:29,375
നമുക്ക് പോകാം. കമോൺ.

1154
01:56:30,000 --> 01:56:30,833
ഹായ്!

1155
01:56:30,916 --> 01:56:33,666
സീറ്റ് ബെൽറ്റ് ഓഫ്. വാ. മെല്ലെ.

1156
01:56:34,416 --> 01:56:35,541
അങ്ങനെ! നമുക്ക് പോകാം മോളേ.

1157
01:56:36,250 --> 01:56:37,083
സൂക്ഷിച്ച്.

1158
01:56:38,833 --> 01:56:40,916
ഹേയ് ശിവ്! ഇതെന്താണ്?

1159
01:56:41,875 --> 01:56:44,333
അവളെ പുറത്തു കൊണ്ടുപോകരുതെന്ന്
ഡോക്ടർ പറഞ്ഞതല്ലേ.

1160
01:56:44,416 --> 01:56:47,958
എന്താ കാണിക്കുന്നത്? അവൾക്ക് എന്തെങ്കിലും
സംഭവിച്ചാൽ നീയെങ്ങനെ ജീവിക്കും?

1161
01:56:50,750 --> 01:56:53,916
ഞാൻ ഒരിക്കലും ധാരയെ വീഴാൻ
അനുവദിച്ചിട്ടില്ലെന്ന് പറഞ്ഞത് നിങ്ങളാണ്.

1162
01:56:58,208 --> 01:56:59,875
ഇന്നും ഞാൻ അവളെ വീഴാൻ അനുവദിക്കില്ല.

1163
01:57:08,916 --> 01:57:12,250
"അമ്മേ, ദയവായി

1164
01:57:12,333 --> 01:57:15,833
എന്നെ ഇന്ത്യാസ്
സൂപ്പർ സ്റ്റാർ ഡാൻസർ ഫിനാലെയിൽ എത്തിക്കൂ."

1165
01:57:53,166 --> 01:57:55,833
ഇവരാണ് നമ്മുടെ നാലു ഫൈനലിസ്റ്റുകൾ,

1166
01:57:55,916 --> 01:57:57,833
ഇവർ ഇന്ന് പരസ്പരം മത്സരിക്കും.

1167
01:57:57,916 --> 01:58:00,416
അപ്പോള്‍ നൃത്തം തുടങ്ങട്ടെ!

1168
01:58:00,500 --> 01:58:01,791
പൂർണ്ണമായ ബ്ലാക്ക്ഔട്ട്.

1169
01:58:02,375 --> 01:58:04,125
സ്റ്റാൻഡ് ബൈ. ക്യാമറ റോൾ ചെയ്യുക.

1170
01:58:27,375 --> 01:58:28,750
ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു

1171
01:58:30,166 --> 01:58:33,291
ജയിക്കുന്നതോ തോല്ക്കുന്നതോ അല്ല കാര്യം.

1172
01:58:34,916 --> 01:58:37,916
ഫൈനൽ സ്റ്റേജിൽ പെർഫോം
ചെയ്യുന്നതാണ് പ്രധാനം.

1173
01:58:41,000 --> 01:58:43,166
ഒരു സ്പോട്ട്ലൈറ്റ്
നിങ്ങളുടെ മേൽ പതിക്കുന്നു.

1174
01:58:44,583 --> 01:58:47,666
നിങ്ങൾക്ക് ചുറ്റുമുള്ള
എല്ലാ ശബ്ദങ്ങളും നിലയ്ക്കുന്നു.

1175
01:58:49,625 --> 01:58:52,541
നിങ്ങളല്ലാതെ മറ്റാരും ഇല്ല.

1176
01:58:55,208 --> 01:58:58,083
ജീവിതത്തിലെ അനന്തമായ
ഉയർച്ചകളും താഴ്ചകളും...

1177
01:58:59,500 --> 01:59:00,791
പ്രശ്നമല്ല.

1178
01:59:02,666 --> 01:59:04,333
നിങ്ങളും നിങ്ങളുടെ നൃത്തവും

1179
01:59:05,791 --> 01:59:09,833
മാത്രമാണ് പ്രധാനം.

1180
01:59:11,541 --> 01:59:14,583
നിങ്ങള്‍ക്ക് പരിഭ്രമവും ആവേശവുമുണ്ട്.

1181
01:59:16,041 --> 01:59:17,833
ഒരുപാട് വികാരങ്ങളുണ്ട്.

1182
01:59:19,625 --> 01:59:21,708
വികാരങ്ങളുടെ ഒരു മഴവില്ല്.

1183
01:59:22,916 --> 01:59:26,458
നീ എൻ ഹൃദയം

1184
01:59:27,291 --> 01:59:31,958
താളമിടും സ്പന്ദനമേ

1185
01:59:33,666 --> 01:59:37,000
നീ കാതുകളിൽ

1186
01:59:38,166 --> 01:59:42,916
ഞാൻ തിരയും മർമ്മരമേ

1187
01:59:43,708 --> 01:59:48,708
പാതയറിയാത്ത വഴിയാത്രയിൽ

1188
01:59:48,791 --> 01:59:53,416
കരമിതിൽ നീ കെടാനാളമേ

1189
01:59:54,125 --> 01:59:59,166
ഉയിരിൻ നൽപാതിയ
എൻ്റെ ജീവാംശമേ

1190
01:59:59,916 --> 02:00:04,250
എന്നെ ഞാനാക്കും എന്നച്ഛനേ...

1191
02:00:05,083 --> 02:00:10,250
എന്റെ തണലാണു നീ
തണലിനുറവാണു നീ

1192
02:00:10,333 --> 02:00:15,125
ഇനിനീ ഇല്ലാതെ
ഞാനില്ലയേ

1193
02:00:36,750 --> 02:00:41,875
അരികിൽ നിൽക്കേ
പൊതിയും ഭയമകന്നേ

1194
02:00:41,958 --> 02:00:44,000
നന്മമാത്രം

1195
02:00:44,958 --> 02:00:47,291
പാരിൽ മിഴിതിരഞ്ഞേ

1196
02:00:48,500 --> 02:00:53,208
ഗഗനസീമകൾ താണ്ടുന്നൊരാ

1197
02:00:53,791 --> 02:00:57,750
കനവിൽ പറന്നേറി ഞാൻ

1198
02:00:58,333 --> 02:01:03,083
നിന്റെ ചിരിയാകും അലിവേറെനാൾ

1199
02:01:03,666 --> 02:01:08,833
മങ്ങിടാതെ നിലാവാകണേ

1200
02:01:08,916 --> 02:01:13,208
അകമിതിലായ് നിറഞ്ഞീടണേ

1201
02:01:14,250 --> 02:01:19,541
എന്റെ പപ്പാ...
എന്റെ പപ്പാ...

1202
02:01:19,625 --> 02:01:24,583
ഉയിരിൻ നൽപാതിയേ
എന്റെ ജീവാംശമേ

1203
02:01:24,666 --> 02:01:29,541
എന്നെ ഞാനാക്കും എന്നച്ഛനേ...

1204
02:01:30,375 --> 02:01:35,583
എന്റെ തണലാണു നീ
തണലിനുറവാണു നീ

1205
02:01:35,666 --> 02:01:40,708
ഇനിനീ ഇല്ലാതെ ഞാനില്ലയേ

1206
02:01:44,541 --> 02:01:50,500
കണ്ണേ കിനിയും മധുരമാണ്‌ നീയേ

1207
02:01:52,750 --> 02:01:55,875
കവിയും പുണ്യമാണ് മകളേ

1208
02:01:57,625 --> 02:02:00,708
രണ്ടായ്

1209
02:02:00,791 --> 02:02:04,458
പിരിയാനാവുകില്ലൊരിക്കലും

1210
02:02:06,083 --> 02:02:10,291
വെടിയാനാവുകില്ല പൊന്നേ

1211
02:02:10,958 --> 02:02:16,083
നിന്നുടലോ നൊന്താൽ
ഈ നെഞ്ചകമോ വിങ്ങും

1212
02:02:16,166 --> 02:02:21,625
ചില്ലായ് ഞാൻ വീണുടഞ്ഞു പോകും

1213
02:02:21,708 --> 02:02:26,916
എന്തുമിനി തരാമേ
ശോകങ്ങൾ വിടാമേ

1214
02:02:27,000 --> 02:02:31,666
കൊഞ്ചും ഇളം മാൻകിടാവേ

1215
02:02:31,750 --> 02:02:36,500
നിന്റെ ചിറകാവാം
ഞാൻ വാനിലായ്

1216
02:02:37,083 --> 02:02:41,666
കുളിരു തൂകിടും
തുലാമേഘമായ്

1217
02:02:42,166 --> 02:02:47,750
ഉലകമിതിൽ സദാ കാവലായ്

1218
02:02:47,833 --> 02:02:53,083
തെല്ലുമിടറാതെ നീ
ഉള്ളു വാടാതെ നീ

1219
02:02:53,166 --> 02:02:58,250
ഇതാ കൂടെ ഞാനില്ലയോ

1220
02:02:58,333 --> 02:03:03,666
എന്റെ അഴകാണ് നീ
മലരിനിതളാണു നീ

1221
02:03:03,750 --> 02:03:08,875
ദിവ്യ സ്നേഹാമൃതം
പകരാം ഞാൻ

1222
02:03:16,000 --> 02:03:19,291
മിഴിനീരുമായ് പാടും

1223
02:03:19,375 --> 02:03:23,958
ദുവാ

1224
02:03:24,791 --> 02:03:27,958
തോറ്റൊരു നെഞ്ചിൻ

1225
02:03:28,041 --> 02:03:30,708
പ്രാർത്ഥനവരിയായ്

1226
02:03:34,041 --> 02:03:39,791
പ്രപഞ്ചനാഥനേ. .. കൃപാകരാ

1227
02:03:39,875 --> 02:03:43,166
എന്റെ അരുമയാൾക്കായ്

1228
02:03:43,250 --> 02:03:49,125
സദാ കനിയേണമേ

1229
02:03:56,250 --> 02:04:01,875
നിൻ ദാനം നീ തിരികേ വാങ്ങല്ലേ

1230
02:04:03,916 --> 02:04:07,166
എൻ ജീവനെ

1231
02:04:07,250 --> 02:04:11,916
നീ കവരല്ലേ

1232
02:04:13,750 --> 02:04:19,708
കേഴുന്നൂ മനം ഈ യാചന വിമൂകം

1233
02:04:21,500 --> 02:04:26,208
ഈ ഇളം പൂവേ നീ

1234
02:04:27,083 --> 02:04:32,041
കൊണ്ടേ പോയിടല്ലേ

1235
02:04:40,000 --> 02:04:44,125
"സ്വപ്നങ്ങൾ പ്രതീക്ഷകൾക്ക് ചിറകുവച്ചതാണ്"

1236
02:04:46,000 --> 02:04:50,375
{\an8}ലവ് യു ഡാഡി!

1237
02:04:52,291 --> 02:04:57,208
ഏകാന്തതയുടെ ആരവത്തിൽ നിൻ്റെ മനസ്സ്
അക്ഷമമാകുന്നത് എന്തുകൊണ്ട്?

1238
02:04:58,041 --> 02:05:04,041
ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ
ഇത് നീ ആഗ്രഹിച്ചു.

1239
02:05:05,583 --> 02:05:08,958
സന്തോഷം അവസാനിപ്പിക്കുന്നത്
എന്താണെന്ന് എന്നോട് പറയൂ.

1240
02:05:10,375 --> 02:05:14,291
ഒന്നുമില്ല, നിൻ്റെ മനസ്സ് മാത്രം.

1241
02:05:16,416 --> 02:05:18,875
ഇത് ഉല്ലാസത്തിൻ്റെ ആരംഭമാണ്,

1242
02:05:19,666 --> 02:05:22,208
സ്വയം മറന്ന് സ്വതന്ത്രനാകൂ

1243
02:05:22,875 --> 02:05:27,791
നിറങ്ങൾ സന്തോഷം നൽകുന്നു
എന്നാൽ ശരത്കാലവും ആസ്വദിക്കാൻ മറക്കരുത്.

1244
02:05:28,666 --> 02:05:31,666
നീ പുഞ്ചിരിക്കൂ, വെറുതെ പുഞ്ചിരിക്കൂ.

1245
02:05:33,250 --> 02:05:35,166
ഭയമില്ല, വികാരങ്ങളില്ല.

1246
02:05:36,583 --> 02:05:39,958
വെറുപ്പില്ല, വേർപിരിയലില്ല.
വെറുതെ പുഞ്ചിരിക്കൂ.

1247
02:05:40,625 --> 02:05:44,500
നീ പുഞ്ചിരിക്കൂ, വെറുതെ പുഞ്ചിരിക്കൂ.

1248
02:05:47,333 --> 02:05:52,541
നിൻ്റെ വിശ്രമമില്ലാത്ത, ഉല്ലസിക്കുന്ന
മനസ്സിന് ധ്യാനത്തിൻ്റെ ധാന്യമണികൾ നൽകൂ.

1249
02:05:53,916 --> 02:05:56,791
പോയി ആ ജീവിതത്തെ കെട്ടിയിടൂ

1250
02:05:57,875 --> 02:05:59,958
അതതാ ചിറകടിച്ച് പറന്നു പോകുന്നു.

1251
02:06:01,958 --> 02:06:05,208
എല്ലാ സന്തോഷങ്ങളും ആസ്വദിക്കുക
എന്നത് നിനക്ക് സാധ്യമല്ല

1252
02:06:05,291 --> 02:06:07,916
വിധിയുടെ രൂപകൽപ്പനയിലൂടെ.

1253
02:06:09,125 --> 02:06:13,541
സത്യമാണ്, നിൻ്റെ പ്രവൃത്തികളിലൂടെ
നീ വിതച്ചതെല്ലാം,

1254
02:06:15,333 --> 02:06:21,041
ഈ ജന്മത്തിൽ തന്നെ നീ അവ കൊയ്യും
വേദനയോടെ അല്ലെങ്കിൽ അനായാസം.

1255
02:06:21,750 --> 02:06:25,041
നിൻ്റെ പക്കലുള്ള
കാര്യങ്ങൾ മാത്രം നിൻ്റേതാണ്.

1256
02:06:26,791 --> 02:06:31,041
നിൻ്റേതല്ലാത്തവയെ
എന്തിനാണ് പിന്തുടരുന്നത്?

1257
02:06:31,833 --> 02:06:37,416
നിനക്ക് എന്ത് ലഭിച്ചാലും,
അത് മനസ്സിലാക്കി സ്വയം അലങ്കരിക്കൂ.

1258
02:06:39,291 --> 02:06:44,125
ലോകത്തിൻ്റെ മറുവശത്ത് നിന്നിൽ നിന്ന്
മറ്റാരും, ഒന്നും വേർപെടുന്നില്ല.

1259
02:06:45,291 --> 02:06:47,708
എന്നാൽ നീ ഇവിടെ ഉള്ള കാലത്തോളം,

1260
02:06:49,458 --> 02:06:54,166
ചിരിക്കൂ, മറ്റുള്ളവരെ ചിരിപ്പിക്കൂ,
ശ്വസിക്കൂ.

1261
02:06:55,375 --> 02:07:00,333
ഈ ലോകത്ത് എല്ലാവരും കഷ്ടപ്പെടുന്നു,
അതിനാൽ കഷ്ടപ്പാടുകളിൽ ആശ്വസിക്കാൻ പഠിക്കൂ.

1262
02:07:02,625 --> 02:07:05,375
ഏകാന്തതയുടെ ഈ മുഴക്കത്തിൽ

1263
02:07:06,250 --> 02:07:09,500
പോയി ഒരു ഇടവേള എടുക്കൂ.

1264
02:07:14,708 --> 02:07:16,375
എന്താണ് സന്തോഷം?

1265
02:07:16,458 --> 02:07:18,083
ഏറ്റവും മനോഹരമായ വസ്ത്രം.

1266
02:07:19,291 --> 02:07:22,166
എന്താണ് സന്തോഷം? നിനക്കുള്ള ഒരേയൊരു ആയുധം.

1267
02:07:23,291 --> 02:07:26,041
നിൻ്റെ കയ്യിലുള്ള ഒരേയൊരു കാര്യം
നിൻ്റെ പുഞ്ചിരിയാണ്.

1268
02:07:27,250 --> 02:07:31,708
എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന്മേൽ
നിനക്കൊരു നിയന്ത്രണവുമില്ല

1269
02:07:33,666 --> 02:07:36,666
നാളെയെ കുറിച്ച് വിഷമിക്കരുത്,

1270
02:07:36,750 --> 02:07:39,666
പുഞ്ചിരിക്കൂ, നിൻ്റെ ഇഷ്ടം പ്രവർത്തിക്കൂ.

1271
02:07:41,375 --> 02:07:44,291
ഡോണ്ട് വറി, ബി ഹാപ്പി.

1272
02:07:44,375 --> 02:07:45,375
ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍

1273
02:07:45,458 --> 02:07:46,458
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി.കെ



