1
00:00:02,000 --> 00:00:07,000
Downloaded from
YTS.BZ

2
00:00:08,000 --> 00:00:13,000
Official YIFY movies site:
YTS.BZ

3
00:01:53,916 --> 00:01:56,958
ഹേയ്, എന്തുപറ്റി?

4
00:01:58,208 --> 00:01:59,750
ടയർ പഞ്ചറായി.

5
00:01:59,833 --> 00:02:06,208
ജന്മദിനം

6
00:02:07,583 --> 00:02:08,708
അപ്പോ, ബബ്ലു,

7
00:02:09,583 --> 00:02:10,833
ഞാൻ ഒരു കാര്യം ചോദിക്കട്ടെ.

8
00:02:12,666 --> 00:02:15,500
പ്ലെയിനിലെ ആളുകൾ എങ്ങനെ അപ്പിയിടും?

9
00:02:16,333 --> 00:02:20,375
എല്ലാവരുടെ കയ്യിലും റിമോട്ടുണ്ടാകും.

10
00:02:20,875 --> 00:02:23,375
പോകണമെന്ന് തോന്നിയാലുടൻ
ബട്ടൺ അമർത്തിയാ മതി.

11
00:02:23,916 --> 00:02:25,666
ഉടൻ ഒരു ജനാല തുറക്കും.

12
00:02:26,166 --> 00:02:27,416
ഓട്ടോമാറ്റിക്.

13
00:02:28,875 --> 00:02:30,916
അതിലൂടെ ചന്തി പുറത്തിട്ട്,

14
00:02:31,416 --> 00:02:33,708
തണുത്ത കാറ്റ് കൊള്ളുമ്പോൾ,

15
00:02:33,791 --> 00:02:34,916
എല്ലാം സൈറ്റാകും!

16
00:02:35,625 --> 00:02:36,750
എന്നിട്ട്?

17
00:02:36,833 --> 00:02:38,500
എന്നിട്ടെന്താ? കാര്യം സാധിക്കണം.

18
00:02:39,541 --> 00:02:41,750
അയ്യേ, അപ്പൊ അത് താഴോട്ട് വീഴില്ലേ!

19
00:02:41,833 --> 00:02:43,333
അതെ, വീഴും.

20
00:02:43,416 --> 00:02:44,833
അത് നമ്മുടെ മേൽ വീണാലോ?

21
00:02:44,916 --> 00:02:46,375
അതുകൊണ്ടാ ഞാൻ പറഞ്ഞത്,

22
00:02:46,458 --> 00:02:48,375
"മന്നു, തല മൂട്!"

23
00:02:49,083 --> 00:02:50,166
അയ്യോ, അത് വരുന്നുണ്ട്.

24
00:02:50,875 --> 00:02:51,875
എന്നാ ചെയ്തോ.

25
00:02:52,541 --> 00:02:53,750
അല്ല, വിമാനം!

26
00:03:06,875 --> 00:03:09,250
ഹേയ്, ബബ്ലു ചേട്ടാ, നിക്ക്!

27
00:03:10,041 --> 00:03:11,625
വാ മന്നു, വേഗം ഓട്!

28
00:03:20,500 --> 00:03:21,708
അതാ പോണു, കണ്ടോ.

29
00:03:24,583 --> 00:03:25,833
വാ, വേഗം.

30
00:03:25,916 --> 00:03:29,166
ഒന്ന്, രണ്ട്, മൂന്ന്, ചാടി മാറിക്കോ!

31
00:03:36,875 --> 00:03:39,250
വിമാനം പോയി.

32
00:03:44,416 --> 00:03:47,750
ബബ്ലു, അത് നിൻ്റെ തലേൽ വീഴും!

33
00:03:48,458 --> 00:03:49,666
കണ്ടോ, അതാ അവിടെ.

34
00:03:54,791 --> 00:03:56,625
ഹേയ്, വിമാനം!

35
00:04:18,791 --> 00:04:19,666
മന്നു?

36
00:04:21,250 --> 00:04:22,250
ഹേയ്, മന്നു.

37
00:04:24,666 --> 00:04:26,333
നീയെന്താ വെള്ളത്തിനടിയിൽ അപ്പിയിടുന്നോ?

38
00:04:28,583 --> 00:04:29,666
മന്നു?

39
00:04:32,583 --> 00:04:33,750
മന്നു?

40
00:04:47,041 --> 00:04:48,958
{\an8}മൂന്ന് ദിവസം കഴിഞ്ഞ്

41
00:04:49,041 --> 00:04:50,458
{\an8}- മന്നു!
- ചേച്ചി…

42
00:04:52,750 --> 00:04:53,958
- ചേച്ചീ!
- മന്നു!

43
00:04:54,833 --> 00:04:56,250
ചേച്ചി, ഒന്ന് പറയട്ടെ!

44
00:04:56,333 --> 00:04:58,000
- ഹേയ്, മന്നു!
- ചേച്ചീ.

45
00:05:09,583 --> 00:05:10,833
മന്നു!

46
00:05:10,916 --> 00:05:13,291
ഹേയ്, എൻ്റെ മന്നൂ!

47
00:05:13,375 --> 00:05:17,041
കഴിഞ്ഞ കൊല്ലം 15 കുട്ടികൾ മരണപ്പെട്ടു.

48
00:05:17,125 --> 00:05:20,291
എന്തുകൊണ്ടാണീ പുഴ
ഒരു ശവപ്പറമ്പായി മാറിയത്?

49
00:05:20,375 --> 00:05:22,625
അതിൽ പ്രേതബാധയുണ്ടോ, അതോ-- മാറി നിൽക്ക്!

50
00:05:24,833 --> 00:05:25,875
ഹേയ്, മന്നു.

51
00:05:26,541 --> 00:05:27,958
എൻ്റെ മോനേ.

52
00:05:28,583 --> 00:05:31,791
വാ, എണീയ്ക്ക്.

53
00:05:35,000 --> 00:05:38,833
ബബ്ലു, നിനക്കിവനെ എണീപ്പിച്ചൂടെ?

54
00:05:40,125 --> 00:05:41,541
എന്തിനാ നീ കരയുന്നത്?

55
00:05:42,958 --> 00:05:44,375
പതുക്കെ എണീപ്പിച്ചോ.

56
00:05:47,416 --> 00:05:48,916
വാ, എണീക്ക്!

57
00:05:53,583 --> 00:05:54,583
കൃഷ്ണ.

58
00:05:56,458 --> 00:05:59,333
നോക്ക്, നിൻ്റെ മാമൻ വന്നിട്ടുണ്ട്.

59
00:06:00,666 --> 00:06:02,125
കൃഷ്ണ മാമൻ.

60
00:06:02,750 --> 00:06:04,291
നാളെ ഞായറാഴ്ചയല്ലേ,

61
00:06:04,791 --> 00:06:07,458
മാമൻ നിന്നെ സിനിമയ്ക്ക് കൊണ്ടുപോകും.

62
00:06:08,250 --> 00:06:09,583
എണീക്ക്!

63
00:06:10,083 --> 00:06:12,750
- ചേച്ചീ!
- വാ, എണീക്ക്.

64
00:06:13,875 --> 00:06:16,166
- ആരെങ്കിലും അവനെ ഒന്നെണീപ്പിക്ക്.
- ചേച്ചി.

65
00:06:21,416 --> 00:06:24,208
ഇന്ന് തന്നെ ഈ ശവത്തിന് പൊന്തിവരണോ!

66
00:06:25,083 --> 00:06:26,041
അത് തന്നെ വന്നതല്ല.

67
00:06:26,541 --> 00:06:28,208
മെഷീൻ വെള്ളത്തിനടിയിൽ
ആഴത്തിൽ കുഴിച്ചപ്പോൾ,

68
00:06:28,291 --> 00:06:31,208
മണ്ണിൻ്റെ കൂടെ ശവവും വന്നു.

69
00:06:32,333 --> 00:06:33,666
ഇവിടെ എൻ്റെ കൂടെ ആരാന്ന് കണ്ടോ?

70
00:06:34,166 --> 00:06:35,375
ആര്?

71
00:06:36,166 --> 00:06:39,416
ഇന്ന് പുഴക്കരയിൽ പ്രിൻസ് ഭയ്യയുടെ
പിറന്നാളാണെന്ന് ഞാൻ പറഞ്ഞില്ലേ?

72
00:06:40,791 --> 00:06:41,916
ഭയ്യ എന്താ പറഞ്ഞേ?

73
00:06:42,000 --> 00:06:45,333
എല്ലാ ഒരുക്കങ്ങളും അടിപൊളിയായിരിക്കണം.

74
00:06:46,750 --> 00:06:47,791
അടിപൊളി?

75
00:06:48,791 --> 00:06:50,416
ആ ശവം അവിടുന്ന് മാറ്റിയില്ലെങ്കിൽ,

76
00:06:51,250 --> 00:06:53,750
ഞാൻ നിന്നെ വെറുതെ വിടില്ല!

77
00:06:56,333 --> 00:06:57,375
വണ്ടി നിർത്ത്!

78
00:06:58,208 --> 00:07:01,000
വണ്ടി നിർത്ത്, അല്ലെങ്കിൽ ഇന്നിവിടെ
രണ്ട് ശവം വീഴും!

79
00:07:01,083 --> 00:07:02,833
- നിർത്ത്!
- നോക്ക്, അവിടെ. നോക്ക്.

80
00:07:02,916 --> 00:07:04,166
നിർത്ത്!

81
00:07:05,208 --> 00:07:06,583
നിങ്ങളെന്താ ചെയ്യുന്നത്?

82
00:07:07,000 --> 00:07:07,916
നിർത്ത്!

83
00:07:08,000 --> 00:07:09,125
വഴി മാറ്.

84
00:07:12,166 --> 00:07:15,333
ദീദി, ഇവിടെ പുഴക്കരയിൽ ഒരു പ്രശ്നമുണ്ട്.

85
00:07:16,166 --> 00:07:17,250
പ്രിൻസ് എവിടെ?

86
00:07:22,000 --> 00:07:23,916
എന്താ ഗുഡ്ഡു, എന്നെ വിട്.

87
00:07:24,000 --> 00:07:25,375
എന്നെ വിട് ഗുഡ്ഡു.

88
00:07:25,458 --> 00:07:26,916
വേണ്ട ഭയ്യാ, വേണ്ട!

89
00:07:27,000 --> 00:07:28,666
പ്രിൻസ് ഭയ്യാ, വേണ്ട!

90
00:07:32,333 --> 00:07:34,208
എന്നെ വിട്, ഗുഡ്ഡു.

91
00:07:37,083 --> 00:07:37,958
- വേണ്ട!
- സഹായിക്കണേ!

92
00:07:45,333 --> 00:07:47,708
കലക്കി ഭയ്യാ, അത്യുഗ്രൻ.

93
00:07:49,458 --> 00:07:50,333
നശിച്ച തെണ്ടി.

94
00:07:50,416 --> 00:07:52,625
പ്രിൻസ് ഭയ്യാ, എന്തൊരു എൻട്രി!

95
00:07:53,791 --> 00:07:57,083
{\an8}തിരിച്ചുപോവുന്നത് എൻ്റെ സ്വഭാവത്തിലില്ല.

96
00:07:59,083 --> 00:08:02,541
{\an8}അണയ്ക്കാൻ വയ്യാത്ത തീയാണ് ഞാൻ.

97
00:08:04,666 --> 00:08:06,791
{\an8}"തോക്കിന് ബൈ ബൈ പറയും,

98
00:08:07,875 --> 00:08:11,458
{\an8}"നിനക്ക് വേണ്ടി മാത്രം എൻ്റെ കരളേ!"

99
00:08:12,333 --> 00:08:13,541
ഞാൻ കാണട്ടെ.

100
00:08:14,125 --> 00:08:15,708
ഭയ്യാ, പൊളിച്ചിട്ടുണ്ട്!

101
00:08:15,791 --> 00:08:16,625
അവനെ വിളിക്ക്.

102
00:08:16,708 --> 00:08:18,000
എടാ തടിയാ! ഇവിടെ വാ.

103
00:08:18,500 --> 00:08:19,958
എഹ്? ഞാനോ?

104
00:08:20,041 --> 00:08:21,375
എങ്ങനെ ഇഷ്ടപ്പെട്ടോ?

105
00:08:21,458 --> 00:08:23,875
- നന്നായിട്ടുണ്ട് ഭയ്യാ.
- ഞാനൊരു തെണ്ടി പോലുണ്ടോടാ?

106
00:08:23,958 --> 00:08:25,916
ഇല്ല ഭയ്യാ, നിങ്ങൾ നന്നായിട്ടുണ്ട്.

107
00:08:26,000 --> 00:08:26,833
എന്താ?

108
00:08:27,875 --> 00:08:30,208
ചെവിയിൽ വെള്ളം പോയാ
കേക്കില്ലാന്ന് വിചാരിച്ചോ?

109
00:08:30,291 --> 00:08:32,291
- അല്ല. ഞാൻ ഗുഡ്ഡൂനെയാ പറഞ്ഞത്.
- ഗുഡ്ഡു?

110
00:08:33,083 --> 00:08:35,250
- ഇവൻ നിന്നെ തെണ്ടീന്ന് വിളിച്ചു.
- സോറി.

111
00:08:35,333 --> 00:08:37,833
- എന്താടാ പെണ്ണുങ്ങളെപ്പോലെ തല്ലുന്നേ?
- അല്ല ഭയ്യാ.

112
00:08:37,916 --> 00:08:39,000
ഇനിയും തല്ലെടാ.

113
00:08:39,083 --> 00:08:41,083
അത് കലക്കി.

114
00:08:43,791 --> 00:08:47,750
സോറി ഭയ്യാ. അറിയാതെ പറഞ്ഞുപോയതാ.

115
00:08:47,833 --> 00:08:49,625
ഞാൻ നിന്നെ അറിയാതെ വെടിവെച്ചാലോ?

116
00:08:49,708 --> 00:08:51,125
സോറി ഭയ്യാ!

117
00:08:51,208 --> 00:08:52,416
ഞാനിവനിട്ടു പൊട്ടിക്കട്ടേ?

118
00:08:52,500 --> 00:08:53,666
- വേണോ?
- വേണ്ട ഭയ്യാ.

119
00:08:53,750 --> 00:08:55,208
- ഞാൻ ചാവും!
- ശരിക്കും.

120
00:08:55,291 --> 00:08:58,500
- അല്ലെങ്കിൽ, നീയെന്നെ വെടിവെക്ക്!
- വേണ്ട ഭയ്യാ.

121
00:08:58,583 --> 00:09:00,458
നീ വല്യ ഹീറോ അല്ലേ. എന്നെ വെടിവെക്ക്.

122
00:09:00,541 --> 00:09:03,333
- ചെയ്യ്.
- എന്നെ വെടിവെക്ക്!

123
00:09:03,416 --> 00:09:05,250
ബിഡി വാട്ടർപാർക്ക്

124
00:09:09,208 --> 00:09:10,833
- വെടിവെക്കെടാ!
- മോനെ, വെക്കെടാ വെടി!

125
00:09:10,916 --> 00:09:12,000
പന്ന തെണ്ടി.

126
00:09:12,083 --> 00:09:14,250
കാരണം തെണ്ടികളൊന്നും
ജീവിച്ചിട്ട് കാര്യമില്ല!

127
00:09:14,333 --> 00:09:17,166
മാറ്! ആ തോക്ക് താ.

128
00:09:17,250 --> 00:09:19,083
എന്താ ഇവിടെ? പോയിനെടാ!

129
00:09:19,583 --> 00:09:20,666
ഗുഡ്ഡു! പോടാ!

130
00:09:21,583 --> 00:09:22,916
ഞങ്ങൾ സംസാരിക്കുകയാണ് സോഫ്റ്റി.

131
00:09:25,875 --> 00:09:27,791
- ആ തോക്ക് താ.
- ദീദിയോട് സംസാരിക്ക്.

132
00:09:28,625 --> 00:09:29,916
തോക്ക് താ.

133
00:09:30,500 --> 00:09:32,541
ദീദിയോട് സംസാരിക്കാൻ!

134
00:09:33,916 --> 00:09:35,500
ഒരു കാര്യം പറയാനുണ്ട്.

135
00:09:35,583 --> 00:09:36,666
എനിക്കും.

136
00:09:36,750 --> 00:09:38,000
ഇത് റെക്കോഡ് ചെയ്യെടാ.

137
00:09:39,833 --> 00:09:41,166
സോഫ്റ്റി…

138
00:09:41,250 --> 00:09:43,208
ഇന്ന് രാത്രിയിലെ പാർട്ടി നടക്കില്ല.

139
00:09:44,291 --> 00:09:46,000
പുഴക്കരയിൽ ഒരു അപകടമുണ്ടായി.

140
00:09:56,833 --> 00:09:59,041
ജില്ലാ ഭരണകൂടത്തോട്
എന്താണാവശ്യപ്പെടുന്നത്?

141
00:09:59,625 --> 00:10:01,416
ഒരു അന്വേഷണം നടത്തണം.

142
00:10:02,375 --> 00:10:04,750
ഒരു കൊല്ലത്തിൽ 15 കുട്ടികൾ മുങ്ങിമരിച്ചു.

143
00:10:05,291 --> 00:10:06,458
എങ്ങനെ?

144
00:10:12,416 --> 00:10:14,583
നിങ്ങളിവിടെ കാണുന്ന യന്ത്രങ്ങൾ,

145
00:10:15,500 --> 00:10:18,541
പുഴയുടെ അടിത്തട്ടിൽ നിന്ന്
മണൽ കുഴിച്ചെടുക്കും.

146
00:10:19,041 --> 00:10:20,875
അങ്ങനെ വലിയ കുഴികളുണ്ടാകും.

147
00:10:20,958 --> 00:10:22,708
ഈ കുഴികളിൽ…

148
00:10:23,375 --> 00:10:26,875
മൃഗങ്ങളും കുട്ടികളും ഉൾപ്പെടെ
എല്ലാം പെട്ടുപോകും.

149
00:10:32,666 --> 00:10:34,166
ആരാണ് ഈ ഖനനം നടത്തുന്നത്?

150
00:10:34,666 --> 00:10:35,625
ഹേയ് കൃഷ്ണ.

151
00:10:43,041 --> 00:10:45,583
- നമുക്ക് പോകാം കൃഷ്ണ.
- ഈ ജില്ലയിൽ ഒരേയൊരു മാഫിയയേ ഉള്ളൂ.

152
00:10:48,875 --> 00:10:49,958
ബബ്ലി ദീദി.

153
00:10:50,791 --> 00:10:53,500
അവർ 302-ാം വകുപ്പ് പ്രകാരം ജയിലിലാണ്.

154
00:10:55,666 --> 00:10:59,250
പുഴക്കരയിൽ കാണുന്ന ജോലികൾ
നിയന്ത്രിക്കുന്നത് സോഫ്റ്റിയാണ്.

155
00:10:59,333 --> 00:11:02,750
ദീദിയുടെ സഹോദരൻ പ്രിൻസ്
എന്ന് വിളിക്കുന്ന ശശികാന്ത് ഒരു ഗുണ്ടയാണ്.

156
00:11:03,500 --> 00:11:04,583
സഹായിക്കണേ!

157
00:11:05,250 --> 00:11:06,416
ഓടിക്കോ!

158
00:11:07,041 --> 00:11:08,208
വാ.

159
00:11:08,291 --> 00:11:11,083
- എൻ്റെ കൂടെ വാ.
- എന്നെ വിട്!

160
00:11:11,166 --> 00:11:12,250
വിട്!

161
00:11:14,750 --> 00:11:16,250
എടോ, ഇവിടെ വാ!

162
00:11:16,333 --> 00:11:18,541
- വണ്ടി എൻ്റെ ദേഹത്തൂടെ ഓടിക്ക്!
- ഇവിടെ വാ.

163
00:11:18,625 --> 00:11:19,583
വെറുതെ സീനുണ്ടാക്കരുത്!

164
00:11:19,666 --> 00:11:20,833
- എൻ്റെ മേൽ കേറ്റ്.
- എണീയ്ക്ക്!

165
00:11:20,916 --> 00:11:22,500
രണ്ടു ശവങ്ങൾ ആയിക്കോട്ടെ.

166
00:11:22,583 --> 00:11:25,125
എണീക്ക്. എണീക്കെടാ!

167
00:11:37,375 --> 00:11:38,416
മാറ്!

168
00:11:42,500 --> 00:11:43,541
ഇവനെ കൊണ്ടുപോ.

169
00:11:44,291 --> 00:11:46,666
- വേണ്ട ചേട്ടാ, വേണ്ട!
- അവളെയും കൂടി കാച്ചിയാലോ?

170
00:11:48,000 --> 00:11:50,791
വേണ്ട. അതൊരു പെണ്ണല്ലേ. അവളെ വിടൂ, ദയവായി!

171
00:11:53,208 --> 00:11:54,083
എന്തുപറ്റി?

172
00:11:54,750 --> 00:11:55,666
ഇളക്കെടോ.

173
00:12:03,041 --> 00:12:05,625
നിങ്ങൾ വെറുതെ കാഴ്ചകാണാൻ വന്നതാണോ?

174
00:12:38,125 --> 00:12:44,416
വാർഷികം

175
00:12:48,708 --> 00:12:50,958
{\an8}ഹലോ, പ്രഭാകരേട്ടാ.

176
00:12:51,041 --> 00:12:51,916
{\an8}കുറച്ച് ദിവസം കഴിഞ്ഞ്

177
00:12:52,000 --> 00:12:53,250
{\an8}ഞങ്ങൾ ഡെലിവർ ചെയ്യുകയാണ്.

178
00:12:53,750 --> 00:12:54,916
{\an8}നിങ്ങൾ വന്നിട്ടില്ലേ?

179
00:12:56,250 --> 00:12:59,208
ശരി, കുഴപ്പമില്ല. ഞങ്ങൾ ചെയ്തോളാം.

180
00:12:59,291 --> 00:13:00,750
ഓക്കേ, എന്നാൽ വെക്കട്ടെ.

181
00:13:01,458 --> 00:13:02,291
സ്വച്ഛ്‌ ഭാരത്?

182
00:13:05,125 --> 00:13:06,291
അപ്പൊ, സുബേദാർ സർ?

183
00:13:06,375 --> 00:13:07,458
ഇത് കൊള്ളാം.

184
00:13:11,041 --> 00:13:12,166
മാഡം പറയുകയായിരുന്നു,

185
00:13:12,958 --> 00:13:15,333
"വിനയ്, ഞങ്ങളുടെ സിൽവർ ജൂബിലിയാണ്,

186
00:13:16,041 --> 00:13:17,666
25 വർഷമായി വിവാഹം കഴിഞ്ഞിട്ട്. "

187
00:13:18,250 --> 00:13:20,583
"25000 കാറ് നോക്കേണ്ടിവന്നാലും
പ്രശ്നമില്ല,

188
00:13:20,666 --> 00:13:23,750
"സുബേദാർ സാറിന്
ഒരു പരാതിയുമുണ്ടാവാൻ പാടില്ല."

189
00:13:24,250 --> 00:13:26,333
അവരുടെ ആത്മാവിന് ശാന്തി കിട്ടട്ടെ.

190
00:13:29,583 --> 00:13:32,333
കാറിനടുത്ത് നിൽക്കുന്ന
ഫോട്ടോ വേണമെന്ന് മമ്മി പറഞ്ഞിരുന്നു.

191
00:13:34,875 --> 00:13:36,000
അകത്തിരിക്ക്.

192
00:13:36,875 --> 00:13:38,083
അതെങ്കിലും ചെയ്തൂടെ.

193
00:13:48,208 --> 00:13:49,500
കൈ കാറിൻ്റെ മേലെ വയ്ക്കൂ.

194
00:13:51,125 --> 00:13:52,458
ഉടമസ്ഥനാണെന്ന് തോന്നട്ടെ.

195
00:14:07,375 --> 00:14:08,958
മമ്മി ഒരു കാര്യം കൂടി പറഞ്ഞിരുന്നു.

196
00:14:10,416 --> 00:14:13,166
സുധയുടെ പ്ലേലിസ്റ്റ്

197
00:14:13,916 --> 00:14:14,833
നമുക്ക് പോകാം.

198
00:14:17,458 --> 00:14:19,000
സീറ്റ് ബെൽറ്റിട് ശ്യാമ.

199
00:14:19,083 --> 00:14:20,291
ഇവിടെ ആരും അതിടാറില്ല.

200
00:14:30,125 --> 00:14:32,000
സൈനികൻ

201
00:15:26,500 --> 00:15:27,708
{\an8}നിങ്ങളെന്താ ഇവിടെ ചെയ്യുന്നത്?

202
00:15:28,625 --> 00:15:31,833
{\an8}നിർത്ത്! പോ! നശിച്ച മണൽക്കള്ളന്മാർ!

203
00:15:35,916 --> 00:15:37,958
{\an8}എന്താ ചെയ്യുന്നത്! മാറ്!

204
00:15:51,291 --> 00:15:52,250
{\an8}എന്താ കാര്യം?

205
00:15:52,333 --> 00:15:54,541
{\an8}പുതിയ കാറ് കേടായോ? സഹായം വേണോ?

206
00:15:59,625 --> 00:16:00,833
{\an8}ഓടിച്ചുപോ മാഷേ.

207
00:16:01,375 --> 00:16:03,375
{\an8}ഇവിടെ ആരും ചുവപ്പുലൈറ്റിൽ നിർത്താറില്ല.

208
00:16:03,458 --> 00:16:05,375
{\an8}പോട്ടേ, വണ്ടി പോട്ടേ.

209
00:16:05,833 --> 00:16:06,916
{\an8}നീങ്ങിക്കൊണ്ടിരിക്കൂ.

210
00:16:07,000 --> 00:16:09,791
{\an8}ഷീൽ കോളേജ്, ഭെതൗഡ്

211
00:16:09,875 --> 00:16:14,083
{\an8}ഷീൽ കോളേജ്
അഡ്മിഷൻസ്

212
00:16:16,583 --> 00:16:18,291
ഹാപ്പി ആനിവേഴ്സറി പപ്പ.

213
00:16:19,250 --> 00:16:20,375
നന്ദി.

214
00:16:37,000 --> 00:16:39,708
ശഗുൻ കോപ്പറേറ്റീവ് ബാങ്ക്

215
00:16:39,791 --> 00:16:43,291
എൻ്റെ മകളുടെ കല്യാണമാണ്. 50,000 രൂപയേ
പിൻവലിക്കാൻ പറ്റൂ എന്നിയാൾ പറയുന്നു.

216
00:16:43,375 --> 00:16:44,625
ഞാൻ സ്വയം തീ കൊളുത്തി ചാവട്ടേ?

217
00:16:44,750 --> 00:16:46,458
ഇങ്ങനെയാണോ ഒരു ഫോം പൂരിപ്പിക്കുന്നത്?

218
00:16:46,541 --> 00:16:47,666
കാഷ്യർ

219
00:16:47,750 --> 00:16:48,708
നാളെ വരൂ

220
00:16:56,000 --> 00:16:58,000
ഈ ഭ്രാന്തി സ്ത്രീയെ പുറത്താക്ക്!

221
00:16:58,083 --> 00:17:00,625
അവൾക്കിത്ര തിരക്കുണ്ടെങ്കിൽ കത്തിക്കാൻ
പെട്രോൾ ഞാൻ കൊടുക്കാം!

222
00:17:00,708 --> 00:17:01,958
എന്നെ എങ്ങനെയാ പുറത്താക്കുന്നത്?

223
00:17:02,041 --> 00:17:03,833
നിങ്ങൾ വിദ്യാഭ്യാസമുള്ള ആളല്ലേ!

224
00:17:04,875 --> 00:17:06,291
അവളെത്രയായി നിർത്താതെ അലറുന്നു!

225
00:17:06,375 --> 00:17:07,458
മര്യാദയില്ലാത്ത സ്ത്രീ!

226
00:17:10,333 --> 00:17:11,291
ശരി സർ.

227
00:17:11,375 --> 00:17:12,583
ഒന്നുകൂടി പേര് പറയാമോ?

228
00:17:13,500 --> 00:17:15,708
സുബേദാർ അർജുൻ മൗര്യ. റിട്ടയേർഡ്.

229
00:17:16,250 --> 00:17:19,666
സുബേദാർ സർ, എന്ത് കഷ്ടകാലത്തിനാ
നിങ്ങളുടെ പണം ഇവിടെ ഇട്ടത്?

230
00:17:20,708 --> 00:17:22,375
എൻ്റെ ഭാര്യ അച്ചാർ ബിസിനസ്സ് ചെയ്തിരുന്നു.

231
00:17:24,166 --> 00:17:25,250
ഇത് അവളുടെ അക്കൗണ്ടാണ്.

232
00:17:26,500 --> 00:17:27,708
എനിക്കത് ക്ലോസ് ചെയ്യണം.

233
00:17:27,791 --> 00:17:29,333
അവരെപ്പോഴാ മരിച്ചത്?

234
00:17:31,125 --> 00:17:32,250
മൂന്ന് മാസമായി.

235
00:17:32,875 --> 00:17:34,875
മടിക്കണ്ട, വെടി വച്ചോ!

236
00:17:34,958 --> 00:17:36,208
ഞാൻ നിന്നുതരാം. വെടിവയ്ക്ക്.

237
00:17:36,708 --> 00:17:38,833
- ഞാനെവിടെയും പോകുന്നില്ല!
- മാറിനിൽക്ക്!

238
00:17:38,916 --> 00:17:41,000
ആരെങ്കിലും ഇവരുടെ വായടയ്ക്കുമോ?

239
00:17:41,666 --> 00:17:42,708
അവർക്ക് വട്ടാണ്!

240
00:17:43,375 --> 00:17:44,916
അവരെന്നെ ഇങ്ങോട്ട് സ്ഥലം മാറ്റി!

241
00:17:45,000 --> 00:17:45,916
ആലോചിച്ചുനോക്കൂ.

242
00:17:46,500 --> 00:17:47,708
ഇതെന്തൊരു ശല്യമാണ്!

243
00:17:47,791 --> 00:17:49,875
നിങ്ങളുടെ അക്കൗണ്ട് ക്ലോഷർ ഫോം കാണാനില്ല.

244
00:17:49,958 --> 00:17:53,333
ഇന്നലെ ഒരാൾ വന്നിരുന്നു,
ഒരു "കസ്റ്റമർ ഈസ് കിംഗ്" ടൈപ്പ്!

245
00:17:53,416 --> 00:17:55,208
ഇതെല്ലാം കീറിക്കളഞ്ഞ് സ്ഥലം വിട്ടു!

246
00:17:55,291 --> 00:17:57,750
നിങ്ങളുടെ ഫോം ചിലപ്പോൾ ഇതിലുണ്ടാകും.

247
00:17:58,375 --> 00:17:59,625
അതേയ്, സർ.

248
00:17:59,708 --> 00:18:01,708
ഇത് കൊണ്ടുപോയിട്ട് നാളെ വരൂ.

249
00:18:02,791 --> 00:18:04,500
ഞാൻ മൂന്ന് തവണ ഈ ഫോം പൂരിപ്പിച്ചുകഴിഞ്ഞു.

250
00:18:05,541 --> 00:18:06,625
ദൈവമേ.

251
00:18:07,458 --> 00:18:08,958
നാലാമതും ചെയ്യൂ.

252
00:18:10,041 --> 00:18:11,250
ഞാൻ നിങ്ങളോട് യാചിക്കണോ?

253
00:18:12,125 --> 00:18:14,708
നിങ്ങൾക്കറിയാമോ, എന്നെ ഇങ്ങോട്ട്
സ്ഥലം മാറ്റി.

254
00:18:14,791 --> 00:18:16,250
ഞാൻ ഇവിടുത്തുകാരനല്ല.

255
00:18:16,333 --> 00:18:19,625
നിങ്ങളുടെ പ്രശ്നങ്ങളൊക്കെ തീർക്കാൻ.

256
00:18:20,208 --> 00:18:21,333
പോയിട്ട് നാളെ വരൂ.

257
00:18:23,333 --> 00:18:24,583
ഞാൻ പോകുന്നില്ല.

258
00:18:25,416 --> 00:18:27,375
ശരി സർ, ഇവിടെ ഇരുന്ന്

259
00:18:27,458 --> 00:18:29,125
നിങ്ങളുടെ യുദ്ധകഥകൾ പറയാം, എന്തേ?

260
00:18:29,208 --> 00:18:31,708
ഞങ്ങൾ എന്തിനോടാണ് യുദ്ധം ചെയ്യുന്നതെന്ന്
നിങ്ങൾ കാണുന്നില്ലേ.

261
00:18:32,583 --> 00:18:33,750
ദയവായി ഇരിക്കൂ.

262
00:18:34,916 --> 00:18:36,041
ഇരിക്കൂ.

263
00:18:36,750 --> 00:18:37,750
ഇരിക്കൂന്നേ.

264
00:18:42,375 --> 00:18:46,416
സുഹൃത്ത്

265
00:18:48,875 --> 00:18:50,541
എടോ, താൻ ശരിക്കും ഫിറ്റായിരിക്കുന്നു.

266
00:18:57,375 --> 00:18:58,875
ഒന്നും തോന്നരുതെടോ.

267
00:19:00,458 --> 00:19:02,958
കാറിൻ്റെ ഡെലിവറി സമയത്ത്
എനിക്ക് വരാൻ സാധിച്ചില്ല.

268
00:19:03,583 --> 00:19:05,625
നിൻ്റെ മോള് വിളിച്ചിരുന്നു,
എന്നോട് വരാൻ പറഞ്ഞു.

269
00:19:05,708 --> 00:19:08,166
എനിക്കതിന് ധൈര്യമുണ്ടായില്ലെടോ.

270
00:19:11,125 --> 00:19:13,750
നിൻ്റെ ഭാര്യയുടെ മുഖം
എൻ്റെ കണ്ണിൽ നിന്ന് മായുന്നില്ല.

271
00:19:15,750 --> 00:19:18,375
ഈ കാർ ബ്ലോക്ക് ചെയ്തപ്പോൾ
അവൾക്കെന്ത് സന്തോഷമായിരുന്നു.

272
00:19:19,083 --> 00:19:21,250
അവളെന്നെ വിളിച്ചു പറഞ്ഞു, " പ്രഭാകരേട്ടാ,

273
00:19:22,083 --> 00:19:25,125
ഞാൻ സുബേദാർ സാറിന് പുതിയ ജിപ്സി
വാങ്ങുന്നു. അദ്ദേഹത്തിന് നന്നായി ചേരും."

274
00:19:25,791 --> 00:19:26,875
എന്നിട്ട്--

275
00:19:39,833 --> 00:19:40,666
ശരി.

276
00:19:43,500 --> 00:19:45,333
എടോ, ജീവിതം മുന്നോട്ട് പോയേ തീരൂ.

277
00:19:52,708 --> 00:19:54,125
ഇതാ അവർ വരുന്നുണ്ട്.

278
00:19:56,791 --> 00:19:57,958
ഇതാണ് മിസ്റ്റർ സോഫ്റ്റി.

279
00:19:59,166 --> 00:20:01,625
കോഖ് പുഴയുടെ തീരങ്ങൾ കണ്ടിട്ടുണ്ടോ?

280
00:20:01,708 --> 00:20:04,041
ദീദിയ്ക്ക് അങ്ങനത്തെ അഞ്ചെണ്ണമുണ്ട്.

281
00:20:04,125 --> 00:20:06,083
സോഫ്റ്റിയാണ് അവർക്ക് വേണ്ടി
എല്ലാം നോക്കുന്നത്.

282
00:20:07,250 --> 00:20:08,333
മനസ്സിലായോ?

283
00:20:08,416 --> 00:20:11,250
ഇവിടുന്ന് എടുക്കുന്ന മണൽ
രാജ്യത്തുടനീളം വിതരണം ചെയ്യും.

284
00:20:11,750 --> 00:20:15,375
ഓരോ പുഴയോരവും അവർക്ക് ദിവസത്തിൽ
ചുരുങ്ങിയത് 75 ലക്ഷം വരുമാനമുണ്ടാക്കും.

285
00:20:15,458 --> 00:20:19,125
നമ്മൾ രണ്ടുപേരും കൂടി
75 വർഷം പണിയെടുത്താലും,

286
00:20:19,208 --> 00:20:21,791
നമുക്കത്ര പണം ഉണ്ടാക്കാനാവില്ല.

287
00:20:22,708 --> 00:20:23,750
കഴിഞ്ഞോ?

288
00:20:25,041 --> 00:20:26,125
ഇല്ല.

289
00:20:27,041 --> 00:20:29,041
നിനക്ക് ഞാനിവിടെ ജോലി ശരിയാക്കാം.

290
00:20:29,708 --> 00:20:33,500
അറിയാമോ, വിരമിച്ച പട്ടാളക്കാരെ
ജോലിക്ക് വെയ്ക്കുന്നത്

291
00:20:33,583 --> 00:20:35,333
ഇവർക്ക് വലിയ ഗമയാണ്.

292
00:20:37,208 --> 00:20:40,041
ഇന്നിത്തിരി സൂക്ഷിച്ച് പെരുമാറണം.

293
00:20:40,125 --> 00:20:41,791
നമ്മളൊരു നല്ല മതിപ്പുണ്ടാക്കിയാൽ,

294
00:20:41,875 --> 00:20:43,541
അവർ കാൺപൂരിലെ തോൽ ഫാക്ടറിക്ക് കാവൽക്കാരായി

295
00:20:43,625 --> 00:20:45,208
നമ്മുടെ 25 പേരെ എടുക്കും.

296
00:20:45,291 --> 00:20:47,791
- നിങ്ങളെ വിളിക്കുന്നുണ്ട്.
- ഇപ്പൊ വരാം.

297
00:20:49,291 --> 00:20:53,458
നമുക്ക് പോകാം. ഒന്ന് ചിരിക്ക് മാഷേ.
ഞാനും മീശ താഴ്ത്തി വച്ചത് കണ്ടില്ലേ.

298
00:20:53,541 --> 00:20:55,666
- നാണമുണ്ടോ കിഴവാ!
- ആയിക്കോട്ടെ.

299
00:21:00,250 --> 00:21:02,875
പ്രഭാകർ സെക്യൂരിറ്റി ഏജൻസി

300
00:21:06,750 --> 00:21:08,083
ഇയാൾക്ക് സ്വയം രക്ഷിക്കാനാകുമോ?

301
00:21:10,291 --> 00:21:12,791
തനിക്ക് അസുഖമൊന്നുമില്ലല്ലോ?

302
00:21:12,875 --> 00:21:14,791
- ബിപി? വാതം? പ്രമേഹം?
- ഒന്നുമില്ല.

303
00:21:14,875 --> 00:21:17,000
അങ്ങനത്തെ ഒരു പ്രശ്നവുമില്ല
സോഫ്റ്റി ഭയ്യാ.

304
00:21:17,083 --> 00:21:18,166
ഒരു അസുഖവുമില്ല.

305
00:21:19,291 --> 00:21:20,625
എന്തായിരുന്നു തൻ്റെ റാങ്ക്?

306
00:21:22,708 --> 00:21:24,708
സുബേദാർ.

307
00:21:24,791 --> 00:21:26,833
സുബേദാർ. ഹേയ്.

308
00:21:26,916 --> 00:21:29,500
- എന്താ സർ.
- ശ്യാം ചരണിൻ്റെ ബോഡിഗാർഡിൻ്റെ റാങ്കെന്താ?

309
00:21:29,583 --> 00:21:32,541
സുബേദാർ-മേജർ എന്നാ പറഞ്ഞത്.

310
00:21:32,625 --> 00:21:35,083
മേജർ? കണ്ടിട്ട് മേജറാണെന്ന് തോന്നിയില്ല.

311
00:21:36,166 --> 00:21:38,416
മൈനറാണെന്നാ തോന്നിയത്. ഇതാണ് മേജർ.

312
00:21:40,333 --> 00:21:42,208
ഏത് റാങ്കാ മേലെ?

313
00:21:42,291 --> 00:21:44,000
സുബേദാറോ സുബേദാർ മേജറോ?

314
00:21:45,375 --> 00:21:46,291
മേജർ.

315
00:21:46,916 --> 00:21:48,083
എടോ പ്രഭാകർ,

316
00:21:49,458 --> 00:21:51,166
ഇതിൽ തനിക്ക് തെറ്റിയല്ലോ.

317
00:21:51,250 --> 00:21:52,291
എന്താ സോഫ്റ്റി ഭയ്യാ?

318
00:21:53,291 --> 00:21:54,750
ആരെയാ പിടിച്ചു കൊണ്ടുവന്നത്?

319
00:21:56,375 --> 00:21:57,416
ഞാനെന്താ പറഞ്ഞത്?

320
00:21:58,416 --> 00:22:00,166
കാണുമ്പോ വലുതാകാണമെന്നാ പറഞ്ഞേ,
പ്രായത്തിലല്ല.

321
00:22:01,916 --> 00:22:04,750
പിന്നെ ഇയാളുടെ മെഡലുകളും ബാഡ്ജുകളും എവിടെ?
ഇപ്പൊ എന്ത് കാണിക്കാനാ?

322
00:22:04,833 --> 00:22:06,416
ശ്യാംചരൻ്റെ ആൾക്ക്
അഞ്ചെണ്ണമുണ്ടായിരുന്നു.

323
00:22:06,500 --> 00:22:09,666
ഇയാൾക്കുമുണ്ട്. കുറേയെണ്ണമുണ്ട്,
സോഫ്റ്റി ഭയ്യാ.

324
00:22:09,750 --> 00:22:13,833
പക്ഷേ ഇദ്ദേഹം ലജ്ജയുള്ള കൂട്ടത്തിലാ.
അതൊന്നും കാണിച്ച് നടക്കാറില്ല.

325
00:22:18,500 --> 00:22:20,416
ഇനിമുതൽ ആരെങ്കിലും തൻ്റെ റാങ്ക് ചോദിച്ചാൽ,

326
00:22:20,500 --> 00:22:22,750
സുബേദാർ-മേജർ ആണെന്ന് പറയണം.

327
00:22:24,291 --> 00:22:25,416
ജാഗ്രത വേണം.

328
00:22:32,208 --> 00:22:33,458
രഞ്ജു!

329
00:22:34,916 --> 00:22:37,416
"മാഡം രഞ്ജു, വലിയ ആളായി

330
00:22:38,041 --> 00:22:40,416
"സാക്ഷി പറയാൻ കൂട്ടിൽ കയറി, അല്ലേ!"

331
00:22:40,500 --> 00:22:41,458
പോടാ!

332
00:22:43,750 --> 00:22:46,000
എന്താ? ഞാൻ നിനക്ക് വക്കീലിനെ വച്ചുതരണോ?

333
00:22:47,041 --> 00:22:48,291
നീ കോടതിയിൽ സാക്ഷി പറയുമോ?

334
00:22:49,375 --> 00:22:52,750
നിനക്ക് കേസ് കൊടുക്കണോ?
എന്നിട്ടെന്താ കാര്യം?

335
00:22:53,666 --> 00:22:55,208
നീ എൻ്റടുത്ത് വരണമായിരുന്നു,

336
00:22:55,291 --> 00:22:56,583
ഞാൻ നിനക്ക് നീതി തന്നേനെ!

337
00:22:56,666 --> 00:22:58,375
നിൻ്റെ ആങ്ങളയ്ക്ക് കൊടുത്ത പോലെ.

338
00:22:58,458 --> 00:22:59,625
വേണോ?

339
00:23:00,250 --> 00:23:01,375
- വേണോ?
- വേണ്ട.

340
00:23:02,166 --> 00:23:05,125
ഇതെന്താണ്?

341
00:23:05,208 --> 00:23:08,708
എൻ്റെ ആങ്ങളയെ എൻ്റെ മുന്നിൽ വച്ച്
വെടിവച്ചു കൊന്നു.

342
00:23:08,791 --> 00:23:10,291
ഈ ഭീകരതയുടെ മാളങ്ങൾ ആക്രമിക്കപ്പെടുമോ?

343
00:23:10,375 --> 00:23:12,041
പ്രിൻസ്, സോഫ്റ്റി… എല്ലാരും ഉണ്ടായിരുന്നു.

344
00:23:12,125 --> 00:23:13,125
എനിക്ക് മാപ്പുതരൂ.

345
00:23:13,208 --> 00:23:14,583
"മാപ്പുതരൂ."

346
00:23:14,666 --> 00:23:17,000
ടിവിയിൽ വരാൻ വലിയ ഇഷ്ടമാണല്ലേ?

347
00:23:17,083 --> 00:23:17,916
എനിക്ക് മാപ്പ് തരൂ.

348
00:23:19,041 --> 00:23:21,291
ടിവിയിൽ വരാൻ ഇഷ്ടമാണല്ലേ!

349
00:23:21,375 --> 00:23:23,791
നിന്നെയും അവിടെത്തന്നെ കൊല്ലണമായിരുന്നു.

350
00:23:23,875 --> 00:23:26,500
പക്ഷെ ആളുകൾ പറഞ്ഞു,
"അവളെ വിടൂ, അവളൊരു സ്ത്രീയല്ലേ!"

351
00:23:26,583 --> 00:23:28,083
എൻ്റെ തെറ്റാണ്.

352
00:23:28,166 --> 00:23:29,666
കാരണം ഞാൻ നല്ലവനാണ്.

353
00:23:29,750 --> 00:23:31,000
ഇവളെ അകത്ത് കൊണ്ടുപോ,

354
00:23:31,083 --> 00:23:33,416
ഞാൻ പറയും വരെ പുറത്ത് വിടരുത്.

355
00:23:34,833 --> 00:23:37,125
നിങ്ങൾ ഞങ്ങളുടെ പണിക്കാരല്ലാതെ ഒന്നുമല്ല!

356
00:23:37,208 --> 00:23:38,875
ഞങ്ങൾ നിങ്ങൾക്ക് ശമ്പളം തരുന്നു,

357
00:23:38,958 --> 00:23:40,708
എന്നിട്ട് ഞങ്ങളോട് കുരയ്ക്കാൻ ധൈര്യമോ?

358
00:23:40,791 --> 00:23:43,375
ഞാൻ എല്ലാവരെയും മണലിൽ കുഴിച്ചുമൂടും!

359
00:23:45,875 --> 00:23:47,041
അകത്ത് കൊണ്ടുപോ,

360
00:23:47,125 --> 00:23:49,375
2109 ലൈസൻസ് പ്ലേറ്റുള്ള
ചുവന്ന ജിപ്സി ആരുടെയാണ്?

361
00:23:49,458 --> 00:23:50,875
എൻ്റേതാണ്.

362
00:23:55,875 --> 00:23:57,208
അതെങ്ങനെ നിങ്ങളുടേതാകും?

363
00:24:00,041 --> 00:24:01,500
21-09 എൻ്റെ ജന്മദിനമല്ലേ.

364
00:24:02,375 --> 00:24:03,708
അപ്പൊ അതെൻ്റേതല്ലേ.

365
00:24:04,208 --> 00:24:05,416
താക്കോല് താ.

366
00:24:06,000 --> 00:24:07,083
വേഗം.

367
00:24:12,250 --> 00:24:13,166
ഹേയ്!

368
00:24:13,916 --> 00:24:15,208
എന്താ തുറിച്ചുനോക്കുന്നത്?

369
00:24:17,500 --> 00:24:18,541
ആരാണിയാൾ?

370
00:24:19,000 --> 00:24:20,500
എന്തിനാ അയാളെ ഉപദ്രവിക്കുന്നത്?

371
00:24:21,125 --> 00:24:22,958
അയാൾ ബോഡിഗാർഡാണ്. എക്സ്-മിലിട്ടറി.

372
00:24:31,083 --> 00:24:32,166
ദീദി.

373
00:24:33,041 --> 00:24:34,333
എന്താ ദീദി?

374
00:24:34,416 --> 00:24:36,791
വരൂ, നമുക്ക് 10 മിനിറ്റിൽ ഇറങ്ങണം.

375
00:24:36,875 --> 00:24:39,000
ഇയാൾ ഇതാണോ ഇടാൻ പോകുന്നത്?

376
00:24:39,083 --> 00:24:40,708
യൂണിഫോം ഇടീയ്ക്ക്. സഫാരി സ്യൂട്ട്.

377
00:24:40,791 --> 00:24:41,958
ശരി.

378
00:24:42,833 --> 00:24:44,250
നമുക്ക് പോകാം, കാറെടുക്ക്.

379
00:24:46,166 --> 00:24:47,458
അറ്റ് ഈസ്, സൈനികൻ.

380
00:24:48,416 --> 00:24:51,583
ഞാൻ നേരത്തെ പറഞ്ഞപോലെ,
ഇന്ന് കുഴപ്പമൊന്നും വേണ്ട.

381
00:24:52,166 --> 00:24:54,375
ഞാൻ കാൺപൂർ വരെ പോവുന്നു, നാളെ മടങ്ങിവരും.

382
00:24:54,875 --> 00:24:58,583
അതുവരെ വാർത്തകളൊന്നും ഉണ്ടാക്കരുത്.

383
00:24:59,833 --> 00:25:01,333
പോ തെണ്ടീ.

384
00:25:13,125 --> 00:25:14,500
ഠോ!

385
00:25:17,916 --> 00:25:19,041
ഠോ!

386
00:25:31,458 --> 00:25:32,583
കരയാതെടീ!

387
00:25:34,375 --> 00:25:36,291
നേരെ നടക്ക്. അകത്തേയ്ക്ക്!

388
00:25:36,375 --> 00:25:37,333
വാ ചെക്കാ.

389
00:25:37,416 --> 00:25:38,708
സുബേദാർ, പോകാം!

390
00:25:39,208 --> 00:25:41,083
വേഗം വാ!

391
00:25:41,583 --> 00:25:43,375
മിണ്ടാതിരിക്കാൻ ഞാൻ പറഞ്ഞില്ലേ?

392
00:25:44,083 --> 00:25:45,708
അകത്ത് കേറ്. മിണ്ടരുത്!

393
00:25:50,083 --> 00:25:52,166
നിനക്കെങ്ങനെ പേപ്പറില്ലാതെ
പുതിയ ഫോൺ നമ്പർ കിട്ടി?

394
00:25:52,250 --> 00:25:53,791
എന്തിനാ ഇത്ര പേടി?

395
00:25:54,375 --> 00:25:55,208
രൺവീർ,

396
00:25:56,458 --> 00:25:57,958
എനിക്കൊന്ന് സംസാരിക്കണം.

397
00:26:00,625 --> 00:26:02,333
സാരമില്ല, നിങ്ങളും ഇരുന്നോ.

398
00:26:02,958 --> 00:26:05,458
എനിക്കയച്ച ആ വീഡിയോസ്,

399
00:26:06,333 --> 00:26:07,500
ഏതാണെന്ന് അറിയാമല്ലോ,

400
00:26:08,333 --> 00:26:09,708
എൻ്റെ ഇൻബോക്സ് മുഴുവൻ നിറഞ്ഞു.

401
00:26:10,625 --> 00:26:13,000
അപ്പോ, ഞാൻ വിചാരിച്ചു,

402
00:26:13,083 --> 00:26:14,083
കണ്ടുകളയാമെന്ന്.

403
00:26:16,791 --> 00:26:17,916
നിൻ്റെ അമ്മയോടൊപ്പം.

404
00:26:18,000 --> 00:26:19,875
- എടീ നീ--
- കിട്ടിയോ?

405
00:26:21,958 --> 00:26:22,791
ഇപ്പൊ കിട്ടി.

406
00:26:22,875 --> 00:26:26,583
ഇതാണ് രൺവീർ, ഷീൽ കോളേജിലെ
രണ്ടാം വർഷ വിദ്യാർത്ഥി.

407
00:26:26,666 --> 00:26:28,166
ബികോം ചെയ്യുന്നു.

408
00:26:28,250 --> 00:26:29,541
എല്ലാ ദിവസവും,

409
00:26:29,625 --> 00:26:32,833
അവനെനിക്ക് അശ്‌ളീല വീഡിയോസ് അയക്കുന്നു.
പലപ്രാവശ്യം പറഞ്ഞിട്ടും നിർത്തിയില്ല.

410
00:26:32,916 --> 00:26:36,250
- റെക്കോർഡിങ് നിർത്ത്, ഞാൻ ഫോൺ പൊട്ടിക്കും!
- അതുകൊണ്ടാണ് ഞാനീ വീഡിയോ ചെയ്തത്.

411
00:26:36,333 --> 00:26:38,500
- ഇരിക്കെടോ! ഇരിക്ക്!
- കേട്ടില്ലേ, മതിയാക്കിക്കോ!

412
00:26:41,250 --> 00:26:42,166
നമുക്ക് പോകാം.

413
00:26:47,041 --> 00:26:47,958
പോടാ!

414
00:27:07,583 --> 00:27:08,666
പറയൂ സുബേദാർ.

415
00:27:10,541 --> 00:27:12,333
ഏതാ നിങ്ങളുടെ പ്രിയപ്പെട്ട പാട്ട്?

416
00:27:13,875 --> 00:27:14,916
ഞാൻ ഊഹിക്കട്ടേ?

417
00:27:17,458 --> 00:27:21,958
ഗ്രാമം മുഴുവൻ സല്യൂട്ടടിക്കും

418
00:27:22,041 --> 00:27:27,250
മിസ്റ്റർ ചൗധരിയെന്ന് വിളിക്കും

419
00:27:27,875 --> 00:27:32,625
എൻ്റെ ആള്, പോലീസിലാണ്, ജിപ്സി ഓടിക്കും

420
00:27:32,708 --> 00:27:33,875
എൻ്റെ ആള്--

421
00:27:33,958 --> 00:27:36,250
ഹേയ്, എന്താ ഹോണടിക്കുന്നത്?

422
00:27:36,708 --> 00:27:37,583
സൈറൺ!

423
00:27:54,833 --> 00:27:56,166
ഇത് എന്നും പൂശണം.

424
00:27:57,041 --> 00:27:58,333
ആസ്വദിക്കെടേയ്.

425
00:27:59,500 --> 00:28:00,750
എന്തിനാ അയാളെ തോണ്ടുന്നേ?

426
00:28:01,458 --> 00:28:02,291
തോണ്ടുകയോ?

427
00:28:02,916 --> 00:28:06,208
ഞാൻ മുഴുവൻ കയ്യിട്ടിളക്കാനാ ആലോചിക്കുന്നേ.

428
00:28:07,916 --> 00:28:09,875
നീയത് ചെയ്തല്ലോ, രണ്ടുമാസം മുൻപ്.

429
00:28:10,500 --> 00:28:13,625
എന്നിട്ടെന്താ ഉണ്ടായത്, ഓർമ്മയുണ്ടോ?
ആഴ്ചകളോളം പുഴക്കര പൂട്ടിക്കിടന്നു.

430
00:28:14,333 --> 00:28:17,041
കോടികൾ നഷ്ടമുണ്ടായി,
കേസും നേരിടേണ്ടിവന്നു.

431
00:28:17,125 --> 00:28:17,958
ഹേയ് സോഫ്റ്റി.

432
00:28:19,333 --> 00:28:21,125
എൻ്റെ അച്ഛൻ കളിക്കല്ലേ, കേട്ടോ?

433
00:28:23,750 --> 00:28:24,875
കാറ് നിർത്ത്.

434
00:28:26,416 --> 00:28:27,458
നിർത്താൻ!

435
00:28:29,291 --> 00:28:32,708
ആരാ ഈ തന്തയെ ഡ്രൈവറാക്കി വെച്ചത്?

436
00:28:34,083 --> 00:28:35,750
ഓടിക്കുന്നത് ഞാൻ കാണിച്ചുതരാം.

437
00:28:35,833 --> 00:28:36,750
ഇറങ്ങ്!

438
00:29:07,625 --> 00:29:09,625
കണ്ടോ, ഇതാണ് സ്പീഡ്!

439
00:29:10,833 --> 00:29:12,833
ഇടയ്ക്കിടെ അഞ്ചാം ഗിയറിനോട് ഹായ് പറയണം.

440
00:29:13,333 --> 00:29:14,416
മനസ്സിലായോ സുബേദാറേ?

441
00:29:16,791 --> 00:29:17,833
ഗ്ലവ് ബോക്സ് തുറക്ക്.

442
00:29:22,250 --> 00:29:23,583
മുറുക്കാൻ തയ്യാറാക്ക്.

443
00:29:25,041 --> 00:29:26,041
എനിക്കറിയില്ല.

444
00:29:26,541 --> 00:29:27,666
തനിക്കെന്തറിയാം?

445
00:29:28,750 --> 00:29:30,208
വണ്ടി ഓടിക്കാൻ അറിയില്ല,

446
00:29:30,291 --> 00:29:32,041
മുറുക്കാൻ ഉണ്ടാക്കാൻ അറിയില്ല,

447
00:29:32,125 --> 00:29:33,500
അറ്റൻഷനായി നിൽക്കാൻ അറിയാമോ?

448
00:29:35,708 --> 00:29:37,416
ശ്രമിച്ചാലല്ലേ പഠിക്കൂ.

449
00:29:38,916 --> 00:29:40,791
തുറന്ന് ചുണ്ണാമ്പ് പുരട്ടിക്കോ…

450
00:29:42,500 --> 00:29:43,833
പുകയില.

451
00:29:45,791 --> 00:29:50,291
എൻ്റെ ആള് പോലീസിലാണ്,
വേഗം ചുണ്ണാമ്പ് പുരട്ടിക്കോ

452
00:29:50,375 --> 00:29:55,333
ഹേയ്, ജിപ്സി, ഹേയ്, ജിപ്സി, ഹേയ്, ജിപ്സി

453
00:29:55,416 --> 00:29:59,666
ഹേയ്, ജിപ്സി, ഹേയ്, ജിപ്സി, ഹേയ്, ജിപ്സി

454
00:29:59,750 --> 00:30:01,250
ഹേയ്, ജിപ്സി

455
00:30:01,333 --> 00:30:08,000
ഹേയ്, ജിപ്സി, ഹേയ്, ജിപ്സി, ഹേയ്, ജിപ്സി

456
00:30:22,250 --> 00:30:24,125
വനിതാ ജയിൽ
(കോഖ് ജില്ല, മഹാപ്രദേശ്)

457
00:30:27,333 --> 00:30:28,291
ദീദി,

458
00:30:29,083 --> 00:30:33,250
അമ്മയും മകനും നമ്മുടെ കയ്യിലുണ്ട്.
പറഞ്ഞാ മതി, അവിടെ തന്നെ കുഴിച്ച് മൂടാം.

459
00:30:34,041 --> 00:30:35,083
അവധേഷ്.

460
00:30:35,625 --> 00:30:36,583
എന്താ ദീദി?

461
00:30:37,125 --> 00:30:39,000
എത്ര മാസമായി ഞാനിവിടെ?

462
00:30:39,500 --> 00:30:42,416
ദീദി ഞാൻ ശ്രമിക്കുന്നുണ്ട്.

463
00:30:42,916 --> 00:30:44,166
ശരിക്കും?

464
00:30:45,291 --> 00:30:48,458
ദിവസം മുഴുവനാ കറുത്ത കോട്ടുമിട്ട്
കോടതിയിൽ ഇരിക്കും.

465
00:30:50,958 --> 00:30:52,791
തന്നെ വയലിൽ നോക്കുകുത്തിയായി നിർത്തിയാൽ

466
00:30:54,041 --> 00:30:57,083
കാക്കയെ ആട്ടാൻ ഇതിലും ഉപകരിച്ചേനെ.

467
00:30:58,791 --> 00:31:00,000
അത് ചെയ്യണോ?

468
00:31:00,083 --> 00:31:05,041
ദീദി, നിങ്ങൾ ഉപയോഗിച്ച
തോക്ക് കിട്ടിയിട്ടില്ല.

469
00:31:05,125 --> 00:31:07,833
അതും പറഞ്ഞാ ജാമ്യം ചോദിച്ചത്.

470
00:31:08,416 --> 00:31:15,250
എന്നാൽ പ്രിൻസ് ഭയ്യാ അതെ തോക്കുപയോഗിച്ചാ
പുഴക്കരയിൽ ആ പയ്യനെ കൊന്നത്.

471
00:31:16,500 --> 00:31:18,958
ഇത് ഞാൻ പറയുന്നതല്ല, റിപ്പോർട്ടിലുള്ളതാണ്.

472
00:31:20,083 --> 00:31:21,916
അപ്പൊ ഇതാണ് പ്രശ്നം.

473
00:31:22,000 --> 00:31:24,166
പിന്നെ താൻ വക്കീലായിട്ടെന്താ കാര്യം?

474
00:31:26,125 --> 00:31:28,833
- റിപ്പോർട്ട് മാറ്റിക്കൂടെ, അത് വലിയ--
- പറ "വായടയ്ക്ക്."

475
00:31:33,250 --> 00:31:34,458
സോഫ്റ്റി.

476
00:31:36,208 --> 00:31:39,666
അല്ല. പറയ്, "വായടയ്ക്ക് പൊട്ടാ."

477
00:31:41,166 --> 00:31:42,041
വായടയ്ക്ക് പൊട്ടാ.

478
00:31:45,083 --> 00:31:46,166
എടോ, നോക്കുകുത്തി.

479
00:31:47,166 --> 00:31:48,166
താൻ പറ.

480
00:31:48,250 --> 00:31:49,583
വായടയ്ക്ക് പൊട്ടാ!

481
00:31:54,750 --> 00:31:56,750
മനസ്സിലായോ പൊട്ടാ?

482
00:31:58,333 --> 00:32:00,458
നിമിഷങ്ങൾ കൊണ്ട് കാര്യങ്ങൾ മാറും.

483
00:32:01,666 --> 00:32:07,666
നീ ഞങ്ങടെ സ്വർഗീയ പിതാവ് ലല്ലൻ സിംഗിൻ്റെ
ജാര സന്തതിയല്ലായിരുന്നെങ്കിൽ,

484
00:32:08,500 --> 00:32:10,750
ഞാൻ നിന്നെ ഇവിടെ തന്നെ പീസ് പീസാക്കിയേനെ!

485
00:32:12,291 --> 00:32:14,416
നിനക്കാ തോക്ക് തന്നെ ഉപയോഗിക്കണമായിരുന്നോ?

486
00:32:17,291 --> 00:32:19,666
ഇനി എൻ്റെ കേസ് വിളിക്കും വരെ
ഒരു പുകിലും വേണ്ട.

487
00:32:23,750 --> 00:32:25,916
അമ്മയെയും മകനെയും ഒന്നും ചെയ്യണ്ട.

488
00:32:27,250 --> 00:32:29,166
എന്നാൽ അവരെ വിട്ടുകളയുകയും വേണ്ട.

489
00:32:36,958 --> 00:32:39,666
ഈർക്കിലി പോലിരിക്കുന്ന തനിക്ക്,
എങ്ങനെ ഇത്ര ധൈര്യം വന്നു?

490
00:32:39,750 --> 00:32:41,291
ഭയ്യാ, അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞതാ.

491
00:32:41,375 --> 00:32:44,916
- ആവേശമോ? അതിത്തിരി കൂടിപ്പോയി,
- ഞാനൊന്നും ഉദ്ദേശിച്ചില്ല.

492
00:32:45,000 --> 00:32:47,708
ഇതാ. ആറ്. ഇനി നിൻ്റെ ഊഴം,

493
00:32:47,791 --> 00:32:49,666
നിക്ക്.

494
00:32:54,083 --> 00:32:55,708
ഞാനിന്ന് ജയിക്കും, ഉറപ്പാണ്.

495
00:32:57,458 --> 00:32:58,958
- ഹേ ഗുഡ്ഡു.
- എന്താ ഭയ്യാ?

496
00:32:59,583 --> 00:33:03,166
- ആ സൈനികനെവിടെ?
- അയാൾ പോയി. കൈ ചൊറിയുന്നെന്ന് പറഞ്ഞു.

497
00:33:05,291 --> 00:33:06,500
ഞാൻ പോട്ടെ.

498
00:33:08,250 --> 00:33:09,791
ഹേയ് അവധേഷ് സാറേ.

499
00:33:09,875 --> 00:33:10,875
എന്താ ഭയ്യാ?

500
00:33:10,958 --> 00:33:12,125
താനെവിടേക്കാ?

501
00:33:12,208 --> 00:33:14,416
ഞാൻ ഇവിടെ അടുത്തേക്കാ.

502
00:33:14,500 --> 00:33:15,916
എൻ്റെ കൂടെ വാ.

503
00:33:16,750 --> 00:33:18,208
വേണ്ടിടത്ത് ഇറക്കാം.

504
00:33:19,041 --> 00:33:20,083
വേണ്ട ഭയ്യാ.

505
00:33:20,166 --> 00:33:22,166
എനിക്കെൻ്റെ സൈക്കിൾ മതി.

506
00:33:22,250 --> 00:33:24,208
- വാടോ.
- വേണ്ട ഭയ്യാ.

507
00:33:24,291 --> 00:33:26,000
വാ.

508
00:33:26,083 --> 00:33:28,708
എനിക്ക് കാറിൽ കയറാൻ പേടിയാ.

509
00:33:28,791 --> 00:33:29,708
ഭയ്യാ!

510
00:33:31,375 --> 00:33:34,750
ഈയിടെയായി കാറ് ധാരാളം മറിയാറുണ്ട്.

511
00:33:36,500 --> 00:33:37,583
എന്നെ അഴിച്ചുവിടൂ!

512
00:33:37,666 --> 00:33:38,958
ഭയ്യാ!

513
00:33:39,041 --> 00:33:40,833
എന്നെ അഴിക്കൂ, എനിക്ക് പേടിയാകുന്നു!

514
00:33:40,916 --> 00:33:42,583
ഭയ്യാ, ഞാൻ അറിയാതെ പറഞ്ഞതാ!

515
00:33:42,666 --> 00:33:43,708
എന്നെ അഴിച്ചുവിടൂ!

516
00:33:43,791 --> 00:33:48,083
- തിരിച്ചുവരൂ, എന്നെ അഴിച്ചുവിടൂ.
- എടാ നോക്കുകുത്തീ, നീ ഇനി എങ്ങോട്ട് ഓടും?

517
00:33:48,166 --> 00:33:52,166
സുധാ നിവാസ്

518
00:34:00,083 --> 00:34:03,375
ഭെതൗഡിലെ കൃഷ്ണയുടെ വധക്കേസിനെ തുടന്ന്
സർക്കാർ വിമർശനം നേരിടുകയാണ്,

519
00:34:03,458 --> 00:34:05,291
മണൽ ഖനന മാഫിയയുമായുള്ള ബന്ധത്തിൻ്റെ പേരിൽ.

520
00:34:05,375 --> 00:34:07,458
കോടതി സർക്കാരിനെ ശകാരിച്ചു.

521
00:34:07,916 --> 00:34:11,541
അധികാരികൾ രണ്ടു ചോദ്യങ്ങൾക്കുത്തരം നൽകണം,

522
00:34:11,625 --> 00:34:16,458
ഒന്നാമത്, കേസിലെ പ്രധാനസാക്ഷി രഞ്ജു ദേവി,
കഴിഞ്ഞ രണ്ടു ദിവസമായി എവിടെയാണ്?

523
00:34:16,875 --> 00:34:18,125
രണ്ടാമത്തേത്,

524
00:34:18,875 --> 00:34:22,083
കൊലയ്ക്കുപയോഗിച്ച ആയുധം എവിടെയാണ്?

525
00:34:22,166 --> 00:34:26,083
{\an8}എൻ്റെ സഹോദരനെ
എൻ്റെ മുന്നിൽ വെച്ചാണ് വെടിവച്ചുകൊന്നത്.

526
00:34:26,166 --> 00:34:28,708
{\an8}പ്രിൻസ്, സോഫ്റ്റി എല്ലാരും
അവിടെയുണ്ടായിരുന്നു.

527
00:34:28,791 --> 00:34:31,083
രഞ്ജു ദേവിക്ക് കോടതിയിൽ ഹാജരാകാൻ പറ്റുമോ?

528
00:34:54,750 --> 00:35:01,083
പാർക്കിങ്

529
00:35:07,375 --> 00:35:09,916
ഇൻ്റർ യൂണിവേഴ്സിറ്റി മത്സരം ഉടൻ തുടങ്ങും.

530
00:35:10,000 --> 00:35:12,041
എനിക്ക് രണ്ട് ദിവസത്തേക്ക്
കാൺപൂരിൽ പോകേണ്ടിവരും.

531
00:35:17,291 --> 00:35:18,958
നിൻ്റെ ഷൂസിൻ്റെ സോൾ പൊളിഞ്ഞു വരുന്നു.

532
00:35:19,041 --> 00:35:21,458
നാളെ എൻ്റെ കൂടെ ക്യാൻ്റീനിലേക്ക് വാ.

533
00:35:26,541 --> 00:35:30,000
ആ കുപ്പികൾ ലാഹോറി അങ്കിളിൻ്റെ
ഷോപ്പിൽ കൊടുത്തൂടെ?

534
00:35:34,166 --> 00:35:35,125
പാല് കുടിക്ക്.

535
00:35:45,500 --> 00:35:47,291
മമ്മി ബദാം പൊടിച്ചു ചേർക്കുമായിരുന്നു.

536
00:36:38,583 --> 00:36:42,750
നിർത്ത്.

537
00:36:46,791 --> 00:36:47,791
അങ്കിൾ!

538
00:36:48,833 --> 00:36:51,250
കാറ് മാറ്റണം. ഭയ്യയുടെ കാറ് ഇവിടിടണം.

539
00:36:53,250 --> 00:36:54,500
വേഗം വേണം.

540
00:36:57,791 --> 00:36:59,625
ഇയാൾക്ക് പിടിച്ചില്ല.

541
00:37:00,833 --> 00:37:02,333
അയാൾക്ക് പിടിച്ചില്ല.

542
00:37:03,125 --> 00:37:04,666
പോരട്ടെ ഭയ്യാ.

543
00:37:04,750 --> 00:37:06,041
പോരട്ടേ!

544
00:37:06,125 --> 00:37:07,666
പോരട്ടെ.

545
00:37:09,750 --> 00:37:10,791
ഹേയ് അങ്കിൾ.

546
00:37:12,250 --> 00:37:13,458
കാറ് മാറ്റൂ.

547
00:37:17,833 --> 00:37:18,791
എനിക്ക് നേരം വൈകി.

548
00:37:20,333 --> 00:37:21,250
എനിക്കും.

549
00:37:22,375 --> 00:37:23,916
എനിക്ക് മുടി സ്റ്റൈൽ ചെയ്യണം,

550
00:37:24,916 --> 00:37:26,250
തലയിലെ.

551
00:37:27,750 --> 00:37:29,166
അത് കലക്കി ഭയ്യാ!

552
00:37:30,083 --> 00:37:31,333
കാർ വേറെവിടെയെങ്കിലും ഇട്ടൂടേ.

553
00:37:32,875 --> 00:37:34,416
ഇത് എൻ്റെ പാർക്കിങ്ങാണ്.

554
00:37:54,333 --> 00:37:56,875
എന്തുപറ്റി? താനെങ്ങോട്ടാ?

555
00:37:58,375 --> 00:38:00,000
താൻ ഇന്നലെയും സ്ഥലം വിട്ടു.

556
00:38:02,125 --> 00:38:03,625
ഞാൻ കടിക്കുമെന്ന് പേടിയുണ്ടോ?

557
00:38:10,375 --> 00:38:12,250
സുധാ ദേവി.

558
00:38:14,375 --> 00:38:15,750
ഇത് തൻ്റെ ഭാര്യയാണോ?

559
00:38:17,958 --> 00:38:20,708
അതോ വേറെ ആരുടെയെങ്കിലും ഭാര്യയാണോ?

560
00:38:21,916 --> 00:38:22,916
ആസ്വദിക്കെടേയ്.

561
00:38:27,333 --> 00:38:30,125
അർജുൻ മൗര്യ.

562
00:38:31,208 --> 00:38:33,500
താക്കോല് എടുത്ത് കാർ മാറ്റ്.

563
00:38:36,916 --> 00:38:38,166
നല്ലതു വരട്ടെ.

564
00:38:46,833 --> 00:38:47,833
വഴിമാറ്‍.

565
00:38:47,916 --> 00:38:51,291
തനിക്കെൻ്റെ അച്ഛൻ്റെ പ്രായമുണ്ട്,
അതുകൊണ്ടാ മര്യാദ കാണിക്കുന്നേ.

566
00:38:52,000 --> 00:38:53,666
പക്ഷെ തനിക്കൊരു വിലയുമില്ല.

567
00:38:57,875 --> 00:38:58,791
എന്താ പേര്?

568
00:38:59,750 --> 00:39:00,708
അച്ഛൻ്റെ?

569
00:39:02,333 --> 00:39:04,250
എന്നെ കളിയാക്കുകയാണോ?

570
00:39:05,708 --> 00:39:06,916
ശരി.

571
00:39:08,083 --> 00:39:12,333
സ്വർഗ്ഗീയ ലല്ലൻ പ്രതാപ് സിങ്.

572
00:39:13,333 --> 00:39:15,458
ഈ ലല്ലൻ പ്രതാപ് സിങ്

573
00:39:16,208 --> 00:39:17,666
ഈ വഴി നിൻ്റെ പേരിൽ എഴുതിത്തന്നോ?

574
00:39:20,666 --> 00:39:21,833
ചെല്ല് സുബേദാറേ.

575
00:39:22,958 --> 00:39:24,125
താനെന്നെ ഇമോഷണലാക്കി.

576
00:39:24,708 --> 00:39:25,833
മാറ്.

577
00:39:27,375 --> 00:39:28,791
പിന്നെ സുബേദാറിൻ്റെ ജിപ്സിക്ക്

578
00:39:29,791 --> 00:39:32,375
ഒന്നും പറ്റാതെ നോക്കണേ.

579
00:39:32,458 --> 00:39:35,916
ആവേശം കയറി അതിൽ കോറിവരക്കരുത്,

580
00:39:36,000 --> 00:39:38,041
കത്തി കൊണ്ട് കുത്തിക്കീറരുത്.

581
00:39:38,125 --> 00:39:39,833
ടയറിൻ്റെ കാറ്റഴിച്ചു വിടരുത്.

582
00:39:40,333 --> 00:39:42,500
അതൊന്നും ചെയ്യരുത് കേട്ടോ?

583
00:39:43,166 --> 00:39:45,791
ഹേയ് അങ്കിൾ!

584
00:40:21,458 --> 00:40:22,333
ചേട്ടാ…

585
00:40:32,375 --> 00:40:34,125
ആ കിളവിയെ ഒന്ന് പുറത്താക്കെടോ!

586
00:40:34,208 --> 00:40:36,833
അവസാനമായി പറയുകയാണ്,
ഇനി ഞാൻ പോലീസിനെ വിളിക്കും.

587
00:40:36,916 --> 00:40:38,041
അയ്യോ.

588
00:40:38,916 --> 00:40:40,750
സർ, ദയവായി നാളെ വരൂ.

589
00:40:41,250 --> 00:40:42,791
ഇന്നാകെ കുഴപ്പമാണ്.

590
00:40:44,750 --> 00:40:46,750
എന്താ നോക്കുന്നത്? ചായയല്ലേ. തട്ടിപ്പോയി.

591
00:40:49,416 --> 00:40:52,250
ഇതാ, ഈ ഫോം പൂരിപ്പിച്ചു കൊണ്ടുവരൂ.

592
00:40:52,333 --> 00:40:54,333
- ഒന്ന് പോയാട്ടെ.
- അത് നീ പൂരിപ്പിക്ക്.

593
00:40:56,125 --> 00:40:57,000
എന്താ പറഞ്ഞത്?

594
00:40:58,083 --> 00:40:59,458
നിങ്ങളത് പൂരിപ്പിക്കൂ എന്ന്.

595
00:41:00,625 --> 00:41:03,875
സുബേദാർ, ഫോം നിങ്ങൾ തന്നെ പൂരിപ്പിക്കണം,
എന്നിട്ട് നാളെ കൊണ്ടുവരൂ.

596
00:41:05,750 --> 00:41:07,500
ഇന്നലെയും നിങ്ങൾ ഇതുതന്നെ പറഞ്ഞു.

597
00:41:07,583 --> 00:41:10,541
ഞാൻ വരരുതെന്ന് പറഞ്ഞോ?

598
00:41:10,625 --> 00:41:13,583
ഞാൻ നാളെ വരാനാണ് പറയുന്നത്, സന്തോഷത്തോടെ.

599
00:41:13,666 --> 00:41:15,625
വളരെ സന്തോഷത്തോടെ കേട്ടോ?

600
00:41:15,708 --> 00:41:17,500
നാളെ വരൂ.

601
00:41:19,291 --> 00:41:21,791
മനസ്സിലായില്ലേ?

602
00:41:21,875 --> 00:41:22,958
ഇപ്പൊ നിങ്ങൾ പോകൂ.

603
00:41:29,708 --> 00:41:32,000
- ചെവി, കരൾ--
- ഞാൻ പോകുന്നില്ല!

604
00:41:32,083 --> 00:41:34,333
- അവളെ തടയൂ! ഭ്രാന്തിത്തള്ള!
- ഞാൻ തീ കൊളുത്തി മരിക്കും!

605
00:41:34,416 --> 00:41:36,583
നിങ്ങൾ സ്വയം കത്തിക്കാൻ നോക്കുകയാണോ?

606
00:41:45,875 --> 00:41:46,708
തൻ്റെ ഭാര്യയാണോ?

607
00:41:47,208 --> 00:41:49,458
ഞാൻ വരരുതെന്ന് പറഞ്ഞോ?

608
00:41:49,541 --> 00:41:51,541
കീ എടുത്ത്, തൻ്റെ കാറ് മാറ്റ്.

609
00:41:51,625 --> 00:41:54,916
നാളെ വരാനാണ് പറഞ്ഞത്. നാളെ വരൂ.

610
00:41:55,875 --> 00:41:57,875
വളരെ സന്തോഷത്തോടെ, കേട്ടോ?

611
00:41:57,958 --> 00:42:00,750
ആവേശം കേറി അതിൽ കോറിവരയ്ക്കരുത്,

612
00:42:00,833 --> 00:42:02,416
കത്തി കൊണ്ട് കുത്തിക്കീറരുത്,

613
00:42:02,500 --> 00:42:04,583
ടയറിലെ കാറ്റഴിച്ചു വിടരുത്.

614
00:42:04,666 --> 00:42:06,166
മനസ്സിലായില്ലേ?

615
00:42:06,250 --> 00:42:08,916
ഹേയ് അങ്കിൾ!

616
00:42:09,541 --> 00:42:11,291
സോറി അങ്കിൾ.

617
00:42:14,375 --> 00:42:16,208
എന്തൊരു ടൈമിംഗാ ഗുഡ്ഡു!

618
00:43:02,041 --> 00:43:05,500
ഇങ്ങനെ നോക്കല്ലേ സുധാ മാഡം.

619
00:43:57,708 --> 00:43:58,750
എന്താ പ്രശ്നം അങ്കിൾ?

620
00:43:59,291 --> 00:44:00,708
എന്തോ ദേഷ്യം പോലെ.

621
00:44:02,458 --> 00:44:04,375
ഇയാളെയും നനയ്ക്കണോ?

622
00:44:50,791 --> 00:44:52,708
ഭയ്യാ. പ്രിൻസ് ഭയ്യാ!

623
00:44:56,500 --> 00:44:59,416
പ്രിൻസ് ഭയ്യാ!

624
00:45:36,166 --> 00:45:37,708
എന്നെപ്പറ്റി വല്ലാതെ ഓർമ്മവന്നോ?

625
00:45:41,125 --> 00:45:47,875
സുബേദാർ

626
00:46:10,916 --> 00:46:13,125
ബാക്കി റെഡിയാക്കിവച്ചോ. അതെടുക്ക്!

627
00:46:13,208 --> 00:46:14,375
വാ!

628
00:46:23,750 --> 00:46:24,666
എണീയ്ക്ക്.

629
00:46:33,958 --> 00:46:35,000
കുപ്പായം അഴിയ്ക്ക്.

630
00:46:44,500 --> 00:46:45,833
അത് വൃത്തിയാക്ക്.

631
00:47:35,458 --> 00:47:36,666
ഞാൻ വരും.

632
00:47:38,875 --> 00:47:42,750
ഞാൻ വരും കിഴവാ.

633
00:47:44,958 --> 00:47:47,208
ചൗരംഗി ലെയ്ൻ സ്റ്റേഷൻ ക്രോസിങ്ങിൽ
നിന്ന് നേരെ പോയി,

634
00:47:48,291 --> 00:47:50,125
രണ്ട് തെരുവ് കഴിഞ്ഞ് ഇടത്തോട്ട്,

635
00:47:51,375 --> 00:47:53,625
ലാഹോറി ജനറൽ സ്റ്റോറിന് നേരെ പിന്നിൽ,

636
00:47:54,833 --> 00:47:57,000
പ്ലോട്ട് നമ്പർ 144, സുധാ നിവാസ്.

637
00:47:58,333 --> 00:47:59,875
എന്നിട്ടും വഴി തെറ്റിയാൽ,

638
00:48:01,125 --> 00:48:02,625
ആരോട് വേണമെങ്കിലും ചോദിക്കാം,

639
00:48:03,916 --> 00:48:05,958
മീശക്കാരൻ പട്ടാളക്കാരൻ്റെ
വീട് എവിടെയാണെന്ന്.

640
00:48:07,375 --> 00:48:09,000
അവർ നേരിട്ട് കൊണ്ടുവന്നാക്കും.

641
00:48:11,291 --> 00:48:13,916
വീട്ടിൽ പോ മോനെ.

642
00:48:15,375 --> 00:48:17,208
അമ്മ കാത്തിരിക്കുന്നുണ്ടാവും.

643
00:48:46,000 --> 00:48:46,833
ഭയ്യാ.

644
00:49:14,625 --> 00:49:16,125
ഹേയ്, കബഡി ചാമ്പ്യൻ!

645
00:49:26,958 --> 00:49:32,125
നീ ആ വീഡിയോ നെറ്റിലിടാൻ
ആലോചിക്കുക പോലും ചെയ്യരുത്.

646
00:49:32,875 --> 00:49:37,291
ഇത്തവണ വെള്ളമായിരുന്നു.
അടുത്ത തവണ എന്തായിരിക്കുമെന്ന് അറിയാമല്ലോ?

647
00:49:40,625 --> 00:49:41,625
അറിയാം അല്ലേ?

648
00:49:45,625 --> 00:49:47,125
നിങ്ങൾക്കും മനസ്സിലായോ?

649
00:49:49,958 --> 00:49:53,333
- ഹലോ റോമിയോ. നല്ല ടൈമിംഗ്.
- എന്നെ തൊടരുത്.

650
00:49:54,291 --> 00:49:57,041
ജൂലിയറ്റ് ആകെ നനഞ്ഞാ ഇരിക്കുന്നത്.
പോയി മൊതലാക്കിക്കോ.

651
00:49:57,125 --> 00:50:00,041
- നിനക്ക് പറഞ്ഞാ മനസ്സിലാവില്ലേ.
- എടാ-- കോളറീന്നു പിടിവിട്.

652
00:50:00,125 --> 00:50:01,500
- നിന്നെ ഞാൻ ശരിയാക്കാം.
- രാജൻ.

653
00:50:02,500 --> 00:50:03,500
രാജൻ!

654
00:50:04,583 --> 00:50:07,166
- അവളെന്തോ പറയുന്നുണ്ട്, പോയി നോക്ക്.
- ഇതെൻ്റെ പോരാട്ടമാണ്!

655
00:50:07,250 --> 00:50:09,083
ജൂലിയറ്റ് പറയുന്നത് കേട്ടോ.

656
00:50:09,166 --> 00:50:10,958
നീ ഹീറോ ചമയണ്ട.

657
00:50:11,875 --> 00:50:14,166
- അവൾ പറഞ്ഞത് കേട്ടോ?
- ഇത് ഹീറോയിൻ നോക്കിക്കോളും.

658
00:50:15,125 --> 00:50:16,583
ഇതവളുടെ പോരാട്ടമാണെന്ന്.

659
00:50:16,666 --> 00:50:17,708
പോടാ!

660
00:50:21,000 --> 00:50:24,875
ഒജി ദം ബിരിയാണി

661
00:50:29,916 --> 00:50:31,666
അതെ, എനിക്കറിയാം 22 ട്രക്കുകൾ
നിറച്ചിരുന്നു.

662
00:50:33,916 --> 00:50:35,125
ഞാൻ പിന്നെ വിളിക്കാം.

663
00:50:47,916 --> 00:50:48,791
എന്തുണ്ടായി?

664
00:50:51,708 --> 00:50:52,750
എന്താ കഴിക്കാൻ വേണ്ടത്?

665
00:50:55,708 --> 00:50:58,166
- എന്ത് സംഭവിച്ചു?
- എന്താ കഴിക്കാൻ വേണ്ടതെന്ന് പറയാൻ!

666
00:51:15,166 --> 00:51:16,291
എന്താ കിഴവാ?

667
00:51:17,125 --> 00:51:20,166
- ചേട്ടാ ക്ഷമിക്കണം. ഞാൻ ക്ഷമ ചോദിക്കുന്നു.
- തനിക്ക് ചിരി വരുന്നുണ്ടോ?

668
00:51:20,250 --> 00:51:21,458
ആസ്വദിക്കെടേയ്.

669
00:51:23,166 --> 00:51:24,916
ചേട്ടാ, എൻ്റെ അച്ഛനെ വെറുതെ വിടൂ.

670
00:51:29,750 --> 00:51:32,875
- കോമാളി!
- ചേട്ടാ, അച്ഛനെ വിടൂ.

671
00:51:35,750 --> 00:51:36,666
അച്ഛാ?

672
00:51:42,083 --> 00:51:43,041
തോക്ക് എവിടെ?

673
00:51:44,541 --> 00:51:46,750
ഗുഡ്ഡു, തോക്കെവിടെ?

674
00:52:16,791 --> 00:52:19,375
നിനക്ക് ഇതിലൊക്കെ
ചെന്ന് ചാടേണ്ട കാര്യമുണ്ടോ?

675
00:52:20,541 --> 00:52:23,750
നിനക്ക് കാറ് വേറെയെവിടെയെങ്കിലും
പാർക്ക് ചെയ്യാമായിരുന്നു.

676
00:52:27,083 --> 00:52:29,375
ഞാൻ നിന്നോടാ പറഞ്ഞത്.

677
00:52:31,041 --> 00:52:33,625
ഒന്നും സംഭവിക്കാത്ത പോലെ
നിൽക്കുന്നത് കണ്ടില്ലേ.

678
00:52:34,250 --> 00:52:37,458
നീ ബബ്ലി ദീദിയുടെ അനിയനെ എല്ലാവരുടെയും
മുന്നിൽവച്ച് തല്ലിച്ചതച്ചു.

679
00:52:38,416 --> 00:52:39,708
പിന്നെ ഞാനെന്ത് ചെയ്യണം?

680
00:52:40,916 --> 00:52:42,166
അവൻ്റെ മൂത്രം തുടയ്ക്കണോ?

681
00:52:44,750 --> 00:52:46,833
ഇവരൊക്കെ ആരാണെന്ന്

682
00:52:47,916 --> 00:52:49,208
നിനക്ക് അറിയാമോ?

683
00:52:49,791 --> 00:52:51,833
അവർ അല്ലറ ചില്ലറ ഗുണ്ടകളല്ല.

684
00:52:51,916 --> 00:52:54,916
- അവർ ഒരു ഗ്യാങ് ആണ്.
- അവർ ആരാണെന്ന് നിനക്കറിയാമല്ലോ.

685
00:52:56,500 --> 00:52:57,750
എന്നിട്ടവരുടെ ജോലി ചെയ്യുന്നോ?

686
00:52:58,875 --> 00:53:02,458
ഞാൻ അവരുടെ തല്ലും കൊണ്ട്
എല്ലാം കണ്ടുനിൽക്കണമായിരുന്നോ.

687
00:53:05,125 --> 00:53:08,208
അല്ല, നീ മാത്രമാണല്ലോ

688
00:53:08,750 --> 00:53:11,833
നെഞ്ചത്ത് ആത്മാഭിമാനത്തിൻ്റെ
മെഡലും പേറി നടക്കുന്നത്.

689
00:53:12,416 --> 00:53:14,250
എനിക്കതില്ല. സോറി.

690
00:53:14,750 --> 00:53:16,708
ഞാൻ അങ്ങനെ പറഞ്ഞില്ല.
നിനക്ക് വെറുതെ തോന്നുന്നതാ.

691
00:53:19,208 --> 00:53:21,500
അർജുൻ ഞാൻ ആകെ പറയുന്നത്

692
00:53:21,583 --> 00:53:24,958
എൻ്റെ കുടുംബവും കുട്ടികളും
ഇവിടെയാ ജീവിക്കുന്നത്.

693
00:53:25,750 --> 00:53:27,750
ഇവിടെയാ നമ്മളും ജീവിക്കേണ്ടത്.

694
00:53:29,291 --> 00:53:31,916
ഇത് അതിർത്തിയല്ല.

695
00:53:32,000 --> 00:53:33,541
ഇത് ഒരു നഗരമാണ്!

696
00:53:34,166 --> 00:53:36,416
ഇതേ ആളുകൾക്ക് വേണ്ടിയാണ് ഞാൻ വെടി കൊണ്ടത്.

697
00:53:37,125 --> 00:53:38,750
ഇനി അവരുടെ തല്ലും കൊള്ളണോ?

698
00:53:39,791 --> 00:53:42,000
നീ ഈ രീതിയൊക്കെ മാറ്റണം ചങ്ങാതീ.

699
00:53:43,416 --> 00:53:48,500
നീ പട്ടാളത്തിലായിരുന്നെന്ന കാര്യം
മറന്നേക്ക്. ശരിക്കുള്ള ജീവിതത്തിലേക്ക് വാ.

700
00:53:49,666 --> 00:53:51,458
ഒൻപതിനായിരത്തി ഒരുന്നൂറ്റി ഇരുപത്തി അഞ്ച്!

701
00:53:55,875 --> 00:53:56,708
എന്ത്?

702
00:53:58,500 --> 00:54:03,416
25 കൊല്ലമെന്നാൽ ഒൻപതിനായിരത്തി
ഒരുന്നൂറ്റി ഇരുപത്തി അഞ്ച് ദിവസമാണ്!

703
00:54:05,208 --> 00:54:07,500
ഞാൻ എൻ്റെ ജീവിതത്തിലെ
25 കൊല്ലം സൈന്യത്തിന് നൽകി.

704
00:54:09,250 --> 00:54:11,625
സുധയ്ക്കും എൻ്റെ കുടുംബത്തിനും
എത്ര ദിവസം കിട്ടി?

705
00:54:13,875 --> 00:54:15,083
എഴുനൂറ് ദിവസം.

706
00:54:17,333 --> 00:54:22,708
അവളോട് ആ കടം തീർക്കാൻ എനിക്ക് കഴിഞ്ഞില്ല.

707
00:54:27,083 --> 00:54:29,750
അവൾ അച്ചാറ് വിറ്റു, തുണി തയ്ച്ചു…

708
00:54:31,625 --> 00:54:34,958
സുബേദാറിന് ജിപ്സി വാങ്ങാൻ.

709
00:54:37,541 --> 00:54:38,708
ആരെങ്കിലും…

710
00:54:40,500 --> 00:54:43,708
ആ കാറ് തൊട്ടാൽ…

711
00:54:45,791 --> 00:54:47,583
ഞാനവരെ പിച്ചിച്ചീന്തും!

712
00:54:51,416 --> 00:54:52,666
അറ്റ് ഈസ്, സൈനികൻ.

713
00:54:56,625 --> 00:54:59,250
ഈ ആൾക്കാർ വളരെ അപകടകാരികളാണ്.

714
00:54:59,333 --> 00:55:03,541
ശത്രുക്കൾ പുറത്താണെന്നാണ് ഞാൻ കരുതിയത്!

715
00:55:03,625 --> 00:55:05,125
അർജുൻ, എന്താടാ.

716
00:55:06,333 --> 00:55:07,625
അവരുമായി ഒത്തുതീർപ്പാക്ക്.

717
00:55:09,416 --> 00:55:11,125
സോഫ്റ്റി രണ്ടുതവണ വിളിച്ചുകഴിഞ്ഞു.

718
00:55:11,208 --> 00:55:15,083
അവർ പൂർവ്വികരുടെ
സ്വത്ത് തിന്ന് കഴിയുന്ന കീടങ്ങളാണ്.

719
00:55:15,666 --> 00:55:17,083
ഞാനവരോട് സംസാരിക്കാനില്ല.

720
00:55:19,583 --> 00:55:21,875
നിൻ്റെ തൊഴിലിൽ കുറച്ച് നഷ്ടം
വന്നാലും വേണ്ടില്ല, പ്രഭാകർ.

721
00:55:22,875 --> 00:55:24,458
എന്നെങ്കിലും ഞാനത് തിരിച്ചുതരാം.

722
00:55:29,791 --> 00:55:30,958
ഇതെടുത്തോ.

723
00:55:32,250 --> 00:55:33,750
ഇനി ഇത് മാത്രമേ ബാക്കിയുള്ളൂ.

724
00:55:36,375 --> 00:55:37,500
അങ്കിൾ?

725
00:55:38,000 --> 00:55:39,375
എന്തൊക്കെയുണ്ട് ചാമ്പ്യൻ?

726
00:55:40,291 --> 00:55:41,791
- എപ്പോ വന്നു?
- അവൻ പോവുകയാണ്.

727
00:55:43,416 --> 00:55:44,291
ഡിന്നർ?

728
00:55:46,166 --> 00:55:47,166
കഴിച്ചു!

729
00:55:50,875 --> 00:55:54,125
സോഫ്റ്റിയുടെയും പ്രിൻസിൻ്റെയും ആൾക്കാർ
രാത്രി ആക്രമിക്കാൻ വന്നേക്കാം.

730
00:55:55,166 --> 00:55:58,958
- സഹായം വേണമെങ്കിൽ അറിയിക്കണം.
- അതിർത്തിയിൽ ഞാൻ ചോദിച്ചിട്ടുണ്ടോ?

731
00:56:01,208 --> 00:56:02,958
- ഹീറോ!
- പോടാ.

732
00:56:05,291 --> 00:56:07,166
ഹീറോ!

733
00:56:07,791 --> 00:56:11,000
ഞാനിപ്പോഴും സീറോ.

734
00:56:32,666 --> 00:56:35,208
ഞാൻ ജിപ്സിയ്ക്ക് അഡ്വാൻസ് കൊടുത്തു,
സുബേദാർ സർ.

735
00:56:36,791 --> 00:56:41,916
ഇപ്പൊ ഞാൻ മുളക് നിറച്ച
അച്ചാർ ഉണ്ടാക്കുകയാണ്.

736
00:56:44,416 --> 00:56:46,250
എന്തൊരു എരിവ്.

737
00:56:46,958 --> 00:56:48,041
എന്നെപ്പോലെ.

738
00:56:48,541 --> 00:56:49,458
രുചിച്ചുനോക്കണോ?

739
00:56:49,541 --> 00:56:51,500
ഇല്ല, എല്ലാം നല്ലതാണ്.

740
00:56:51,583 --> 00:56:54,208
എന്ത്? വിഡ്ഢിത്തം.

741
00:56:54,791 --> 00:56:56,166
ഞാൻ ധരിച്ച സാരി,

742
00:56:57,000 --> 00:56:57,833
അത് നല്ലതാണ്.

743
00:56:58,958 --> 00:57:00,750
ബ്ലൗസിൽ വള്ളികളുണ്ട്.

744
00:57:01,750 --> 00:57:03,583
അത് വലിച്ചാൽ--

745
00:57:03,666 --> 00:57:04,750
ശ്യാമയ്ക്ക് സുഖമാണോ?

746
00:57:05,250 --> 00:57:07,041
എന്തിനാ വിഷയം മാറ്റുന്നത്?

747
00:57:07,125 --> 00:57:08,541
നാണം വരുന്നുണ്ടോ?

748
00:57:09,833 --> 00:57:11,250
അതെ, വല്ലാത്ത ചൂട്.

749
00:57:12,291 --> 00:57:14,500
ഇങ്ങോട്ട് പോര്. ഞാൻ തണുപ്പിക്കാം.

750
00:57:15,583 --> 00:57:17,625
ഞാൻ വരാം, ഉടൻ തന്നെ.

751
00:57:17,708 --> 00:57:20,375
എന്നാൽ, ഒരു പ്രാവശ്യം അത് പറയൂ.

752
00:57:21,291 --> 00:57:22,375
ഐ ലവ് യു സുധ.

753
00:57:24,000 --> 00:57:26,791
25 കൊല്ലമായി കേൾക്കാൻ കൊതിക്കുന്നു.

754
00:57:27,416 --> 00:57:28,541
ഒരിക്കലെങ്കിലും പറയൂ.

755
00:57:30,791 --> 00:57:33,958
ഹേയ്… എന്ത് പറ്റി?

756
00:57:34,041 --> 00:57:36,708
"എന്ത് പറ്റി" എന്നല്ല.
"ഐ ലവ് യു സുധ" എന്ന്.

757
00:57:36,791 --> 00:57:38,541
വേഗം പറ അല്ലെങ്കിൽ ഞാൻ താഴോട്ട് ചാടും!

758
00:57:38,625 --> 00:57:40,083
ശരി.

759
00:57:41,000 --> 00:57:43,375
പറയെന്നേ സുബേദാർ സർ.

760
00:57:43,958 --> 00:57:45,250
"ഐ ലവ് യു" പറഞ്ഞേക്കൂ സാറേ.

761
00:57:46,958 --> 00:57:48,291
ഞാൻ പിന്നെ വിളിക്കാം.

762
00:57:55,375 --> 00:57:56,833
ഐ ലവ് യു സുധാ.

763
00:58:19,416 --> 00:58:20,750
അജ്ഞാത കോളർ

764
00:58:24,833 --> 00:58:25,666
എല്ലാം ഓക്കേയല്ലേ?

765
00:58:29,333 --> 00:58:30,333
പപ്പയ്‌ക്കോ?

766
00:58:32,125 --> 00:58:32,958
ഒന്നാന്തരം.

767
00:58:42,083 --> 00:58:45,708
ഭയം

768
01:01:36,333 --> 01:01:38,125
ആള് വന്നല്ലോ!

769
01:01:38,208 --> 01:01:39,541
ഇതാരാ കത്തിയൊക്കെ പിടിച്ച്?

770
01:01:39,666 --> 01:01:42,416
- ഇവിടെ വാ, അവനിവിടെയുണ്ട്!
- അങ്കിൾ വന്നല്ലോ!

771
01:01:42,500 --> 01:01:45,083
അങ്കിളിന് ദേഷ്യം വന്നു ബ്രോ,

772
01:01:45,166 --> 01:01:46,750
അങ്കിൾ!

773
01:01:46,833 --> 01:01:49,208
ഹേയ് അങ്കിൾ, ആ കത്തിക്ക് മൂർച്ചയുണ്ടോ?

774
01:01:49,291 --> 01:01:51,416
- ഇവിടെ വാടാ!
- ഇതാ വരുന്നു!

775
01:01:52,625 --> 01:01:55,083
- ഹേയ് ശ്യാമാ!
- ഹേയ് ശ്യാമാ!

776
01:01:55,750 --> 01:01:58,750
നിൻ്റെ അച്ഛനോട് അകത്തുകേറാൻ പറ.

777
01:01:58,833 --> 01:02:00,583
അയാൾ ഓടിപ്പോയി!

778
01:02:00,666 --> 01:02:03,125
ബൈ!

779
01:02:04,625 --> 01:02:06,458
ശ്യാമാ സൂക്ഷിച്ചോ!

780
01:02:07,875 --> 01:02:10,416
കബഡി കബഡി കബഡി!

781
01:02:15,166 --> 01:02:16,458
നീയെവിടെയാ?

782
01:02:45,458 --> 01:02:48,916
അവസാനമായി പറയുന്നു.
ആ വീഡിയോ അപ്‌ലോഡ് ചെയ്യരുത്.

783
01:02:49,000 --> 01:02:50,291
മനസ്സിലായോ?

784
01:03:30,375 --> 01:03:31,458
എന്തുപറ്റി ശ്യാമാ?

785
01:04:10,583 --> 01:04:11,833
ശ്യാമ, നിനക്ക് എന്തേലും പറ്റിയോ?

786
01:04:13,666 --> 01:04:14,666
ശ്യാമ!

787
01:04:15,416 --> 01:04:16,500
ശ്യാമ, നീ ഓക്കേയല്ലേ?

788
01:04:17,666 --> 01:04:18,625
ശ്യാമാ!

789
01:04:23,125 --> 01:04:24,541
ശ്യാമ, വാതിൽ തുറക്ക്.

790
01:04:28,083 --> 01:04:29,083
ശ്യാമ!

791
01:05:41,541 --> 01:05:42,583
രൺവീർ.

792
01:05:43,750 --> 01:05:44,875
ഹേയ് രൺവീർ.

793
01:05:44,958 --> 01:05:46,041
എന്താ അമ്മേ?

794
01:05:49,750 --> 01:05:50,833
നീയെന്താ ഇവിടെ?

795
01:05:52,375 --> 01:05:54,833
ചെക്കനെ കാണാൻ വന്നതാണെന്ന് പറയുന്നു.

796
01:05:54,916 --> 01:05:56,416
നിക്ക്, ഞാനിപ്പോ വരാം.

797
01:05:56,500 --> 01:05:57,916
നിക്ക്!

798
01:05:58,000 --> 01:05:59,916
എനിക്ക് പറയാൻ തിരക്കായി ആൻ്റി.

799
01:06:00,583 --> 01:06:03,250
നമ്മുടെ രൺവീർ ഒരുമണിക്കൂറിനുള്ളിൽ
പ്രശസ്തനാകും.

800
01:06:04,416 --> 01:06:07,791
അതെങ്ങനെയാണെന്ന് അവൻ്റെ കുടുംബം ആദ്യം
കണ്ടോട്ടേന്ന് കരുതി.

801
01:06:07,875 --> 01:06:10,166
- എന്തുകൊണ്ട് പാടില്ല, അല്ലേ?
- എന്താ ഇവൾ പറയുന്നത്?

802
01:06:11,250 --> 01:06:12,750
എനിക്ക് മനസ്സലാകുന്നില്ല.

803
01:06:13,500 --> 01:06:15,750
ഞങ്ങളുടെ ബന്ധം അങ്ങനെയാണ് ആൻ്റി.

804
01:06:16,250 --> 01:06:20,083
അവൻ ഇന്നലെ രാത്രി വന്നിരുന്നു.
ഇന്ന് രാവിലെയും എന്തോ തന്നിട്ടുപോയി.

805
01:06:21,041 --> 01:06:23,291
അപ്പൊ ഞാൻ അവനും എന്തെങ്കിലും
കൊടുക്കാമെന്ന് വിചാരിച്ചു.

806
01:06:24,041 --> 01:06:25,041
തിരിച്ചും ഒരു സമ്മാനം.

807
01:06:26,041 --> 01:06:28,458
- സമ്മാനം?
- ഒരു മണിക്കൂറേ ബാക്കിയുള്ളൂ ആൻ്റി,

808
01:06:29,333 --> 01:06:30,750
വീഡിയോ പുറത്തിറങ്ങാൻ.

809
01:06:31,875 --> 01:06:33,791
- വീഡിയോ?
- ഞാൻ പോട്ടെ.

810
01:06:37,125 --> 01:06:39,208
ഞാനവളെ വിട്ടിട്ട് വരാം.
ഹേയ് ശ്യാമാ, നിക്ക്.

811
01:06:39,833 --> 01:06:41,625
ടവൽ സൂക്ഷിക്ക് മോനേ!

812
01:06:53,166 --> 01:06:55,083
ഞാൻ ഇയാളെ മുൻപേ കണ്ടിരുന്നെങ്കിൽ,

813
01:06:56,208 --> 01:06:59,500
ഇയാളുടെ മക്കൾ നിന്നെ മാമാ
എന്ന് വിളിച്ചേനെ.

814
01:06:59,583 --> 01:07:00,833
എനിക്ക് താ.

815
01:07:01,458 --> 01:07:02,458
എന്താ?

816
01:07:04,208 --> 01:07:06,208
നീ എല്ലാവരുടെയും
മുന്നിൽ വെച്ച് തല്ലുകൊണ്ടു,

817
01:07:07,166 --> 01:07:09,125
എന്നിട്ടിപ്പോഴും ഹുങ്ക് കാണിക്കുന്നോ.

818
01:07:14,500 --> 01:07:15,791
അപ്പോ സോഫ്റ്റി?

819
01:07:19,958 --> 01:07:21,333
നമുക്ക് മാനവും പോയി,

820
01:07:22,583 --> 01:07:24,250
തോക്കും നഷ്ടപ്പെട്ടു.

821
01:07:24,333 --> 01:07:26,625
ദീദി, തോക്ക് കിട്ടും.
ഞാൻ ശ്രമിക്കുന്നുണ്ട്.

822
01:07:27,625 --> 01:07:30,500
ദയവായി എന്നെ എൻ്റെ രീതിയിൽ
ജോലി ചെയ്യാൻ വിടണം.

823
01:07:31,125 --> 01:07:33,625
- അതായിരിക്കും എല്ലാവർക്കും നല്ലത്.
- എന്താ അതിൻ്റെ അർഥം?

824
01:07:33,708 --> 01:07:35,791
അവൻ പറഞ്ഞില്ലേ, മൂത്രം നിറച്ച കുപ്പി

825
01:07:35,875 --> 01:07:37,250
പട്ടാളക്കാരൻ്റെ വീട്ടിലെറിഞ്ഞത്?

826
01:07:37,333 --> 01:07:39,875
- ഞാൻ പായസം കൊടുക്കണമായിരുന്നോ?
- എപ്പോഴും അപമാനിക്കലല്ല കാര്യം.

827
01:07:39,958 --> 01:07:41,291
"അപമാനിക്കുന്നതല്ല കാര്യം!"

828
01:07:41,375 --> 01:07:43,666
എനിക്ക് ദീദിയുടെ ജാമ്യം ശരിയാക്കണം,
ബിസിനസ് നടത്തണം.

829
01:07:43,750 --> 01:07:47,625
- എന്നാലത് ചെയ്തൂടെ. ഞാൻ വേണ്ടന്ന് പറഞ്ഞോ?
- നിന്നോട് പറഞ്ഞതുപോലെ ചെയ്യണം.

830
01:07:47,708 --> 01:07:49,458
ഞാൻ നിങ്ങളുടെ പണിക്കാരനല്ല!

831
01:07:54,083 --> 01:07:55,625
അത് വേണ്ട ഫാത്തിമ.

832
01:07:56,625 --> 01:07:57,625
നീ പൊക്കോ.

833
01:07:58,875 --> 01:08:00,083
നിൻ്റെ സഹോദരൻ ചെയ്തോളും.

834
01:08:15,083 --> 01:08:17,125
എൻ്റെ അമ്മ മരിച്ച ശേഷം,

835
01:08:17,625 --> 01:08:21,541
അച്ഛൻ അമ്മയുടെ വെള്ളി ആഭരണങ്ങൾ ഉരുക്കി

836
01:08:21,625 --> 01:08:23,750
ആ തോക്ക് അലങ്കരിച്ചു,

837
01:08:23,833 --> 01:08:27,750
അതിൽ തൻ്റെ പേരും കൊത്തിവച്ചു,
"ലല്ലൻ സിംഗ്."

838
01:08:29,083 --> 01:08:31,125
നിനക്ക് മനസ്സിലാവില്ല,

839
01:08:31,833 --> 01:08:33,250
നിൻ്റെ അമ്മയല്ലല്ലോ.

840
01:08:35,250 --> 01:08:38,125
എനിക്കാ തോക്ക് തിരിച്ചുകിട്ടണം.

841
01:08:39,083 --> 01:08:40,166
അത്ര തന്നെ!

842
01:08:41,708 --> 01:08:43,375
അത് തിരിച്ചു വാങ്ങിച്ചില്ലെങ്കിൽ,

843
01:08:43,875 --> 01:08:46,208
ഞാൻ നിൻ്റെ തുണിയുരിഞ്ഞ് അയയിൽ തൂക്കി

844
01:08:46,958 --> 01:08:49,333
അതിൽ നിൻ്റെ മുഖം പോസ്റ്ററടിപ്പിക്കും!

845
01:08:55,000 --> 01:08:55,916
വിട്ടോ!

846
01:09:01,208 --> 01:09:02,833
- ഹേയ്, മനോജ്.
- എന്താ സർ?

847
01:09:03,416 --> 01:09:07,458
ദീദിയ്ക്ക് വേണ്ടി ആരെങ്കിലും
എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടോ?

848
01:09:07,541 --> 01:09:08,458
ഇല്ല.

849
01:09:11,833 --> 01:09:14,333
പിന്നെന്തിനാ വന്നത് സർ?

850
01:09:15,208 --> 01:09:17,041
അവനെ തല്ലിയത് നന്നായി.

851
01:09:17,125 --> 01:09:20,958
ആ തെണ്ടികൾ കാരണം ആർക്കും ജീവിക്കാൻ വയ്യ.

852
01:09:22,083 --> 01:09:26,333
അവൻ്റെ പേരിൽ രണ്ട് 302 വകുപ്പ് കേസുണ്ട്.

853
01:09:26,416 --> 01:09:27,625
സർ.

854
01:09:29,458 --> 01:09:30,666
ദയവായി എഫ്‌ഐആർ എഴുതൂ.

855
01:09:30,750 --> 01:09:34,208
പ്രഭാകർ, ഞാൻ എഫ്‌ഐആറിൽ എന്താ എഴുതേണ്ടത്?

856
01:09:43,958 --> 01:09:45,875
ഞാനപ്പോഴേ പറഞ്ഞതല്ലേ.

857
01:09:45,958 --> 01:09:47,708
ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.

858
01:09:48,208 --> 01:09:49,500
അവരതാ എന്നെ വിളിക്കുന്നു.

859
01:09:50,000 --> 01:09:51,125
സോഫ്റ്റി!

860
01:09:51,791 --> 01:09:53,375
നിൻ്റെ കയ്യിലാ തോക്കുണ്ടോ?

861
01:09:54,166 --> 01:09:55,541
ഉണ്ടെങ്കിൽ തിരിച്ചു കൊടുക്ക്.

862
01:09:56,375 --> 01:09:57,416
തോക്കോ?

863
01:09:57,916 --> 01:10:00,000
അത് തോക്കാണ്, കടമല്ല, തിരിച്ചു കൊടുക്കാൻ.

864
01:10:00,083 --> 01:10:01,625
ഹീറോ!

865
01:10:03,625 --> 01:10:07,625
ഞാൻ ക്യാൻ്റീനിൽ പോകുന്നുണ്ട്.
എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞോ.

866
01:10:10,250 --> 01:10:12,583
- ശ്യാമയ്ക്ക് പുതിയ ഷൂ വേണം.
- ശരി. സൈസ്?

867
01:10:15,791 --> 01:10:17,875
സാരമില്ല. ഞാൻ കണ്ടുപിടിച്ചോളാം.

868
01:10:18,625 --> 01:10:20,458
ഹേയ്, വണ്ടി സ്റ്റാർട്ടാക്ക്!

869
01:10:37,041 --> 01:10:38,875
ഹലോ? എന്തുപറ്റി?

870
01:10:39,708 --> 01:10:41,875
കാറെടുക്കാൻ വയ്യേ?

871
01:10:42,750 --> 01:10:45,250
നിൻ്റെ വലതു ഭാഗത്തേയ്ക്ക് നോക്ക്,

872
01:10:45,333 --> 01:10:47,125
ഞാനാണ് മുന്ന.

873
01:10:48,083 --> 01:10:49,958
ദീദിക്ക് വേണ്ടി.

874
01:11:16,958 --> 01:11:19,208
നീ വലിയ ദേഷ്യത്തിലാണല്ലോ.

875
01:11:27,291 --> 01:11:28,291
കാറ്‌ മാറ്റ്.

876
01:11:30,583 --> 01:11:31,833
ഇല്ലെങ്കിൽ?

877
01:11:32,583 --> 01:11:34,416
അയാൾ നിന്നെ തല്ലും മുന്നാ.

878
01:11:35,458 --> 01:11:36,500
വേറെന്താ?

879
01:11:42,708 --> 01:11:43,916
ശരിക്കും?

880
01:11:45,041 --> 01:11:46,166
കാറ് മാറ്റ് മോനേ.

881
01:11:47,333 --> 01:11:50,708
അയ്യോ, ഇയാളിപ്പോ
കുടുംബക്കാരനായല്ലോ മുന്നാ!

882
01:11:51,208 --> 01:11:52,541
നിന്നെ മോനേന്ന് വിളിച്ചു.

883
01:11:53,583 --> 01:11:56,916
ഞാനിവിടെ അയാളെ അങ്കിളേന്ന് വിളിച്ചിട്ട്,

884
01:11:57,416 --> 01:11:59,500
ഈ അനന്തിരവനെ മൈൻഡ് ചെയ്തതേയില്ല!

885
01:12:00,833 --> 01:12:04,333
അതിരിക്കട്ടെ, പോലീസുകാർ തന്നെ
മൈൻഡ് ചെയ്തല്ലോ അല്ലേ.

886
01:12:05,416 --> 01:12:06,708
അവർ എഫ്‌ഐആർ ഫയൽ ചെയ്തോ,

887
01:12:06,791 --> 01:12:08,958
അതോ ഞാൻ ചെന്ന് ശുപാർശ പറയണോ?

888
01:12:10,541 --> 01:12:11,958
താനെന്താ വിചാരിച്ചേ സുബേദാർ?

889
01:12:13,375 --> 01:12:15,875
എന്നെ എല്ലാവരുടെയും
മുന്നിലിട്ട് തല്ലിയിട്ട്

890
01:12:16,375 --> 01:12:18,750
ഞാനത് വിട്ടുകളയുമെന്നോ?

891
01:12:20,041 --> 01:12:21,583
കാറ് മാറ്റ്.

892
01:12:21,666 --> 01:12:24,708
ആദ്യം തോക്ക് തിരിച്ചതാ.

893
01:12:25,416 --> 01:12:26,375
എന്തിന്?

894
01:12:28,333 --> 01:12:29,416
നിൻ്റെ തോക്ക് കാണാതായോ?

895
01:12:31,083 --> 01:12:32,750
നിനക്ക് പോലീസ് സ്റ്റേഷനിൽ ആളില്ലേ.

896
01:12:33,250 --> 01:12:35,750
പോയി പരാതി കൊടുക്ക്.

897
01:12:35,833 --> 01:12:37,458
- ഹേയ്!
- നിക്ക്.

898
01:12:40,875 --> 01:12:44,833
പെണ്ണുങ്ങൾക്ക് ആഭരണം പോലെയാണ്
ആണുങ്ങൾക്ക് അന്തസ്സ്.

899
01:12:46,125 --> 01:12:48,500
തന്നെക്കണ്ടപ്പോൾ ഈ ലൈൻ ഓർമ്മവന്നു.

900
01:12:50,250 --> 01:12:52,458
അത് ഞാൻ തനിക്ക് സമർപ്പിക്കും,

901
01:12:53,500 --> 01:12:55,250
മരണശേഷം.

902
01:12:57,375 --> 01:12:58,500
കാറ് മാറ്റിക്കോ!

903
01:13:00,291 --> 01:13:03,000
പോറലുകൾ ഒന്നും പാടില്ല കേട്ടോ!

904
01:13:04,208 --> 01:13:10,375
എൻ്റെ ആള്, സുബേദാർ, ജിപ്‌സി ഓടിക്കും.

905
01:15:50,041 --> 01:15:53,375
കോപം

906
01:16:05,750 --> 01:16:07,958
എന്നെ വിടൂ. ഞാനൊന്നും ചെയ്തില്ല!

907
01:16:19,833 --> 01:16:21,208
സുബേദാർ സർ, എൻ്റെ കീ.

908
01:16:22,625 --> 01:16:23,666
നാളെ വരൂ.

909
01:16:34,125 --> 01:16:35,958
നാശം.

910
01:16:36,041 --> 01:16:36,875
പ്രിൻസിപ്പലിൻ്റെ മുറി

911
01:16:36,958 --> 01:16:40,583
അവൻ ബികോം ചെയ്യുകയാണ്.
അവനെനിക്ക് അശ്‌ളീല വീഡിയോസ് അയക്കുന്നു.

912
01:16:40,666 --> 01:16:42,500
പലപ്രാവശ്യം പറഞ്ഞിട്ടും നിർത്തിയില്ല.

913
01:16:42,583 --> 01:16:44,791
- നിർത്ത്!
- അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്.

914
01:16:44,875 --> 01:16:45,708
പപ്പ

915
01:16:45,791 --> 01:16:47,791
- ഇരിക്കൂ!
- മനസ്സിലായില്ലേ, അത് നിർത്താൻ!

916
01:16:48,625 --> 01:16:49,791
എന്താ നിൻ്റെ പേര്?

917
01:16:51,250 --> 01:16:52,083
രൺവീർ.

918
01:16:52,791 --> 01:16:53,625
നിൻ്റെയോ?

919
01:16:53,708 --> 01:16:54,875
സർ, രൺബീർ.

920
01:16:54,958 --> 01:16:55,791
എന്ത്?

921
01:16:56,291 --> 01:16:57,791
സർ രൺബീർ, ബി വച്ച്.

922
01:16:58,375 --> 01:16:59,708
നീ വിക്കിയാണോ?

923
01:16:59,791 --> 01:17:01,750
അല്ല, കൗശൽ.

924
01:17:02,458 --> 01:17:03,291
സർ രാജ്പാൽ.

925
01:17:03,375 --> 01:17:05,291
നിങ്ങളുടെ രക്ഷിതാക്കളോട്
എന്നെ വന്ന് കാണാൻ പറ.

926
01:17:05,791 --> 01:17:09,083
അവരുടെ മകൻ എന്താണ് ചെയ്യുന്നതെന്ന്
അവരും അറിയട്ടെ.

927
01:17:09,166 --> 01:17:10,750
പുറത്തുപോ.

928
01:17:11,333 --> 01:17:14,291
കുട്ടീ, ഞാൻ അവർക്കെതിരെ വേണ്ട നടപടി
എടുത്തോളാം,

929
01:17:14,375 --> 01:17:16,541
താനാ വീഡിയോ ഡിലീറ്റ് ചെയ്തേക്ക്.

930
01:17:17,541 --> 01:17:20,000
വെറുതേ കോളേജിൻ്റെ പേര് ചീത്തയാകും.

931
01:17:20,750 --> 01:17:23,416
ഡിലീറ്റ് ചെയ്തേക്ക്, മോളേ. പ്ലീസ്.

932
01:17:23,916 --> 01:17:27,125
ബാക്കിയുള്ള മണ്ടന്മാരെല്ലാം
വേഗം സ്ഥലം വിട്!

933
01:17:28,375 --> 01:17:30,833
ഒരു നിമിഷം നിൽക്ക്,
ഞാൻ നിന്നെ സ്റ്റേഡിയത്തിൽ എത്തിക്കാം.

934
01:17:30,916 --> 01:17:32,833
എന്തിന്? നീയെൻ്റെ ബോഡിഗാർഡാണോ?

935
01:17:34,041 --> 01:17:36,166
- നിനക്ക് വേണമെങ്കിൽ ശരി.
- ശരി, എൻ്റെ പിന്നാലെ വാ.

936
01:17:36,666 --> 01:17:37,708
ശ്യാമ!

937
01:17:38,458 --> 01:17:39,625
പിണങ്ങല്ലേ.

938
01:17:40,208 --> 01:17:43,000
എന്തിനാ കൈ മാത്രം പിടിക്കുന്നേ?
കെട്ടിപ്പിടിച്ചോ!

939
01:17:44,333 --> 01:17:45,791
ഞാൻ ചെയ്യുമേ, പറഞ്ഞേക്കാം.

940
01:17:45,875 --> 01:17:47,000
എൻ്റെ കൈ വിട്.

941
01:17:47,625 --> 01:17:49,541
- പറയുന്നത് കേൾക്ക്.
- വിട്. ഞാനിപ്പോ നല്ല മൂഡിലല്ല.

942
01:17:50,583 --> 01:17:53,958
വിട്. കൈ വിടാൻ. എൻ്റെ കൈ വിടാനാ പറഞ്ഞത്!

943
01:17:59,458 --> 01:18:00,833
ഞാൻ പിന്നാലെ വരാം.

944
01:18:02,708 --> 01:18:03,708
ഹേയ് ശ്യാമ.

945
01:18:28,958 --> 01:18:31,041
- നീ എന്താ ശ്യാമയോട് പറഞ്ഞിരുന്നത്?
- നിങ്ങളാരാ?

946
01:18:37,250 --> 01:18:39,666
അവളെ തടയാനും കൈ പിടിക്കാനും
നിനക്കെങ്ങനെ ധൈര്യം വന്നു?

947
01:18:41,333 --> 01:18:42,916
എന്നെ വിട്! എന്നെ വിട്!

948
01:18:55,166 --> 01:18:56,208
സർ!

949
01:18:56,291 --> 01:19:00,708
ഇനി അവളുടെ അടുത്തെങ്ങാനും കണ്ടാൽ,
കൊന്നുകളയും!

950
01:19:01,333 --> 01:19:04,291
ഞാൻ നിന്നെ കുഴിച്ചുമൂടും!

951
01:19:08,208 --> 01:19:09,416
എന്നെ വിടാൻ!

952
01:19:36,625 --> 01:19:39,166
അവളെ തടയാനും കൈ പിടിക്കാനും
നിനക്കെങ്ങനെ ധൈര്യം വന്നു?

953
01:19:40,833 --> 01:19:42,666
എന്നെ വിട്! എന്നെ വിട്!

954
01:19:42,750 --> 01:19:43,875
എന്തുപറ്റി?

955
01:20:06,125 --> 01:20:07,458
മിസ്റ്റർ പ്രഭാകർ,

956
01:20:07,541 --> 01:20:09,541
ഇയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ?

957
01:20:09,625 --> 01:20:11,791
അങ്ങനെ ഒന്നുമില്ല ഇൻസ്‌പെക്ടർ.

958
01:20:11,875 --> 01:20:13,166
അബദ്ധത്തിൽ ചെയ്തതാണ്.

959
01:20:13,666 --> 01:20:15,833
ദൂരത്തുനിന്ന്,

960
01:20:16,333 --> 01:20:18,958
മൂപ്പരുടെ മകളെ ഉപദ്രവിക്കുന്നത്

961
01:20:19,041 --> 01:20:20,750
പ്രിൻസിൻ്റെ ഗുണ്ടയാണെന്ന് കരുതി.

962
01:20:20,833 --> 01:20:22,625
അതുകൊണ്ടാണ് അവനെ തല്ലിയത്.

963
01:20:23,708 --> 01:20:26,250
ദയവായി അയാളെ വിടണം. ഈ കേസവസാനിപ്പിക്കണം.

964
01:20:26,333 --> 01:20:27,625
അത് എനിക്ക് ചെയ്യാൻ പറ്റില്ല.

965
01:20:27,708 --> 01:20:28,666
സുഭാഷ് കുശ്‌വാഹ

966
01:20:28,750 --> 01:20:30,750
അത് ആ പയ്യൻ്റെ കുടുംബം തീരുമാനിക്കണം.

967
01:20:30,833 --> 01:20:33,375
ഞാൻ പറയുന്നത്,
കുടുംബത്തെയൊന്നും അറിയിക്കേണ്ട എന്നാണ്--

968
01:20:33,458 --> 01:20:34,541
പപ്പയെവിടെ?

969
01:20:35,583 --> 01:20:36,791
ഇതദ്ദേഹത്തിൻ്റെ മകളാണ്.

970
01:20:37,583 --> 01:20:39,875
- പപ്പ, എന്തിനാ നിങ്ങൾ രാജനെ തല്ലിയത്‌?
- ശ്യാമാ, നീ…

971
01:20:39,958 --> 01:20:41,333
എന്തിനാ നിങ്ങൾ രാജനെ തല്ലിയത്?

972
01:20:41,416 --> 01:20:44,416
- ശ്യാമാ…
- ഒരു നിമിഷം, ഞാൻ സംസാരിക്കട്ടെ.

973
01:20:44,500 --> 01:20:46,000
അവൻ ഹോസ്പിറ്റലിലാണ്.

974
01:20:46,500 --> 01:20:48,208
അവൻ്റെ തല പൊട്ടി.

975
01:20:48,291 --> 01:20:49,708
നിങ്ങളെന്തെങ്കിലും പറയുമോ?

976
01:20:50,375 --> 01:20:53,583
- കേൾക്ക്.
- പപ്പാ, അവനെൻ്റെ സുഹൃത്താണ്.

977
01:20:56,333 --> 01:20:57,416
എൻ്റെ സുഹൃത്ത്.

978
01:20:57,500 --> 01:20:59,208
ഇവിടെ വനിതാ കോൺസ്റ്റബിൾ ഇല്ലേ?

979
01:21:00,916 --> 01:21:02,583
പ്രഭാകർ, അവളെ വീട്ടിൽ കൊണ്ടുപോ.

980
01:21:04,125 --> 01:21:06,208
- പ്രഭാകർ.
- നമുക്ക് വീട്ടിൽ പോയി സംസാരിക്കാം.

981
01:21:06,291 --> 01:21:07,375
നമുക്ക് പോകാം.

982
01:21:09,041 --> 01:21:10,541
അവൻ്റെ തല പൊട്ടി.

983
01:21:24,041 --> 01:21:26,291
ഭയ്യാ, തോക്ക് ഇവിടെയില്ല.

984
01:21:49,250 --> 01:21:50,833
സോഫയുടെ പിന്നിൽ നോക്ക്.

985
01:22:08,458 --> 01:22:09,458
സുബേദാർ സർ,

986
01:22:09,541 --> 01:22:12,250
നിങ്ങളെന്തിനാ
ഈ കുഴപ്പത്തിലെല്ലാം പെടുന്നത്?

987
01:22:15,166 --> 01:22:16,333
എന്നെപ്പോലാകൂ.

988
01:22:17,833 --> 01:22:19,916
ഒന്നും കാണണ്ട, കണ്ടാലും മറന്നുകള.

989
01:22:21,000 --> 01:22:22,333
എന്തുപറയുന്നു മനോജ്?

990
01:22:22,416 --> 01:22:23,500
ശരിയാണ് ഇൻസ്‌പെക്ടർ.

991
01:22:24,000 --> 01:22:24,833
പറഞ്ഞത് ശരിയാണ്.

992
01:22:26,291 --> 01:22:27,125
ഇവിടെ ഒപ്പിടൂ.

993
01:22:30,041 --> 01:22:34,625
എന്തായാലും പയ്യൻ്റെ കുടുംബം
എഫ്‌ഐആർ ഫയൽ ചെയ്യാഞ്ഞത് നന്നായി.

994
01:22:35,916 --> 01:22:37,916
എന്നാലിത് എപ്പോഴും സംഭാവിക്കണമെന്നില്ല.

995
01:22:38,791 --> 01:22:40,291
ഇത് അതിർത്തിയല്ല,

996
01:22:41,708 --> 01:22:43,583
എല്ലാക്കാര്യത്തിനും യുദ്ധം വേണ്ട.

997
01:22:47,416 --> 01:22:50,916
വീട്ടിൽ പോയി സ്വാതന്ത്ര്യം ആസ്വദിക്കൂ.

998
01:22:55,416 --> 01:22:59,000
ഊർജ്ജത്തോടും വീര്യത്തോടും കൂടി
മാർച്ച് ആരംഭിക്കൂ!

999
01:22:59,083 --> 01:23:04,750
ഒന്ന്-രണ്ട്, രണ്ട്-രണ്ട്, മൂന്ന്-രണ്ട്,
നാല്-രണ്ട്, അഞ്ച്-രണ്ട്, ആറ്-രണ്ട്,

1000
01:23:04,833 --> 01:23:07,625
ഏഴ്-രണ്ട്, എട്ട്-രണ്ട്, ഒമ്പത്-രണ്ട്,
പത്ത്-രണ്ട്. ഓരോരുത്തരായി…

1001
01:23:28,000 --> 01:23:31,083
അച്ഛൻ ശരിക്കും കർക്കശക്കാരനാണെന്ന്
ശ്യാമ പറഞ്ഞിരുന്നു.

1002
01:23:32,250 --> 01:23:33,666
എന്നാൽ ഇത്ര തല്ലുകിട്ടുമെന്ന്

1003
01:23:34,583 --> 01:23:36,166
ഞാൻ വിചാരിച്ചില്ല.

1004
01:23:38,041 --> 01:23:40,208
നിങ്ങളുടെ മകൾ മാച്ചിനുപോകുന്നില്ല

1005
01:23:42,333 --> 01:23:43,458
എന്നാ പറഞ്ഞത്.

1006
01:23:44,375 --> 01:23:45,916
അവൾ ഇന്നലെ രാത്രി ഇവിടെ ഉണ്ടായിരുന്നു.

1007
01:23:46,000 --> 01:23:47,750
എനിക്ക് ശകാരിച്ച് കളിക്കാൻ
അയക്കേണ്ടിവന്നു.

1008
01:23:48,875 --> 01:23:50,458
നിങ്ങൾക്കൊന്ന് പറഞ്ഞൂടെ?

1009
01:24:08,291 --> 01:24:13,250
ഇവിടെ വന്നിരുന്നു

1010
01:25:34,000 --> 01:25:35,833
ഇപ്പോഴും ഒന്നും പറയാനില്ലേ?

1011
01:25:37,875 --> 01:25:39,375
ഞാൻ നിങ്ങളോടാണ് സംസാരിക്കുന്നത്.

1012
01:26:01,291 --> 01:26:04,333
എന്താ നോക്കിനിൽക്കുന്നത് സുബേദാർ? ചെല്ലൂ.

1013
01:26:27,041 --> 01:26:29,333
മഹാപ്രദേശ് ഗതാഗത കോപ്പറേഷൻ

1014
01:26:31,125 --> 01:26:32,416
ഇതാ, നിൻ്റെ ഷൂസ്.

1015
01:26:34,500 --> 01:26:35,833
ആരാ സൈസ് പറഞ്ഞുതന്നത്?

1016
01:26:37,125 --> 01:26:38,458
പ്രഭാകർ അങ്കിൾ?

1017
01:26:46,708 --> 01:26:48,416
പപ്പാ, നിങ്ങളെന്താ ചെയ്തിരുന്നത്,

1018
01:26:48,500 --> 01:26:49,875
ഇപ്പൊ എന്താ ചെയ്യുന്നത്,

1019
01:26:50,833 --> 01:26:52,250
ഇനി എന്താ ചെയ്യാൻ പോകുന്നത്,

1020
01:26:53,000 --> 01:26:54,375
എനിക്ക് ഒന്നും അറിയില്ല.

1021
01:26:56,333 --> 01:26:57,416
ഇന്ന് മാത്രമല്ല,

1022
01:26:59,666 --> 01:27:00,708
അന്നും അങ്ങനെയായിരുന്നു.

1023
01:27:03,375 --> 01:27:06,000
- നീ വന്നിട്ട് നമുക്ക് സംസാരിക്കാം.
- എന്തിനെപ്പറ്റി സംസാരിക്കാൻ?

1024
01:27:07,000 --> 01:27:07,833
എന്ത്?

1025
01:27:10,333 --> 01:27:13,083
അന്ന് ഈ സമയത്തായിരുന്നു
ഞാൻ നിങ്ങളെ വിളിച്ചത്.

1026
01:27:16,125 --> 01:27:17,875
നിങ്ങൾ ഫോണെടുത്തില്ല.

1027
01:27:21,458 --> 01:27:25,416
ഞാൻ മമ്മിയെ ഒറ്റയ്ക്ക് സ്‌ട്രെച്ചറിൽ
കയറ്റി കൊണ്ടുപോയി.

1028
01:27:27,916 --> 01:27:31,000
മൂക്കിലും ചെവിയിലും
എല്ലാം ട്യൂബിട്ടിരുന്നു.

1029
01:27:31,083 --> 01:27:32,541
ശ്യാമ?

1030
01:27:33,208 --> 01:27:34,250
വരുന്നു.

1031
01:27:39,375 --> 01:27:41,041
പപ്പാ, എന്നെപ്പറ്റി നിങ്ങൾക്ക് എന്തറിയാം?

1032
01:27:42,208 --> 01:27:45,375
എനിക്ക് എന്താണ് ഇഷ്ട്ടം, എന്തിഷ്ടമല്ല
എന്തെങ്കിലും അറിയാമോ?

1033
01:27:46,083 --> 01:27:49,875
മുഴുവൻ നേരവും മമ്മി നിങ്ങളെപ്പറ്റി
സംസാരിക്കുമായിരുന്നു.

1034
01:27:52,208 --> 01:27:55,291
നിങ്ങളെപ്പറ്റിയുള്ള യുദ്ധകഥകൾ പോലും
ഞാൻ മറ്റാരിൽ നിന്നോ കേൾക്കേണ്ടിവന്നു.

1035
01:27:56,791 --> 01:27:58,166
അതിർത്തിയിലാണെങ്കിലും

1036
01:27:59,375 --> 01:28:00,500
ഈ നഗരത്തിലാണെങ്കിലും.

1037
01:28:02,958 --> 01:28:04,375
ഞാൻ ഒരുപാട് സംസാരിക്കുന്നു അല്ലേ?

1038
01:28:05,583 --> 01:28:06,541
എനിക്കറിയാം.

1039
01:28:10,208 --> 01:28:12,958
അമ്മ പറയാറുണ്ട് ഞാൻ പപ്പയെപ്പോലെയാണെന്ന്.

1040
01:28:14,708 --> 01:28:16,208
വേപ്പ് പോലെ കയ്ക്കും.

1041
01:28:20,125 --> 01:28:21,583
അവർ കാത്തുനിൽക്കുന്നു. നീ ചെല്ല്.

1042
01:28:27,208 --> 01:28:28,708
ഞാൻ മറ്റന്നാൾ വരും.

1043
01:28:29,458 --> 01:28:31,125
ഇനി ഹോസ്റ്റലിൽ താമസിച്ചോളാം.

1044
01:28:32,333 --> 01:28:33,625
പപ്പ സ്വന്തം ഇഷ്ടംപോലെ ജീവിക്കൂ,

1045
01:28:34,291 --> 01:28:35,333
ഞാനും അതുതന്നെ ചെയ്യാം.

1046
01:28:59,375 --> 01:29:06,166
മണൽ കയറ്റി വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചു.
47-കാരിയായ സുധ മൗര്യ കൊല്ലപ്പെട്ടു.

1047
01:30:22,333 --> 01:30:27,333
അനുരഞ്ജനം

1048
01:30:31,625 --> 01:30:32,708
ഇരിക്കൂ.

1049
01:30:34,041 --> 01:30:34,875
അയാൾ സൈനികനല്ലേ,

1050
01:30:36,125 --> 01:30:40,500
മണിക്കൂറുകളോളം നിന്നാവും ശീലം.

1051
01:30:42,500 --> 01:30:44,583
ഞാൻ നിങ്ങടെ വീട്ടിൽ വന്നിരുന്നു.

1052
01:30:44,666 --> 01:30:47,625
നിങ്ങളില്ലായിരുന്നു,
ഒരു അടയാളം ഇട്ടിട്ടുപോന്നു.

1053
01:30:48,125 --> 01:30:48,958
കണ്ടിരുന്നോ?

1054
01:30:52,083 --> 01:30:52,916
പ്രണാമം ദീദി.

1055
01:30:53,500 --> 01:30:54,541
അയാൾക്ക് ഫോൺ കൊടുക്ക്.

1056
01:31:00,958 --> 01:31:03,500
എനിക്ക് മീശ ഇഷ്ടമാണ്.

1057
01:31:04,791 --> 01:31:06,250
പറയൂ പട്ടാളക്കാരാ,

1058
01:31:06,333 --> 01:31:08,958
ഇനി എന്തെങ്കിലും ഉണ്ട ബാക്കിയുണ്ടോ,

1059
01:31:09,958 --> 01:31:11,208
അതോ എല്ലാം പൊട്ടിച്ചുകഴിഞ്ഞോ?

1060
01:31:15,000 --> 01:31:17,166
നിങ്ങളുടെ ഭാര്യ മരിച്ചു എന്ന് കേട്ടു.

1061
01:31:21,083 --> 01:31:23,000
പകരം ഒരാളെ നോക്കുന്നുണ്ടോ?

1062
01:31:27,375 --> 01:31:30,625
നിങ്ങൾ നാണിക്കാറില്ല എന്ന് തോന്നുന്നു,
ചിരിക്കാറുമില്ലേ?

1063
01:31:32,083 --> 01:31:34,083
വേഗം, എന്താ വേണ്ടതെന്ന് പറയൂ,
നമുക്കവസാനിപ്പിക്കാം.

1064
01:31:34,958 --> 01:31:38,541
എനിക്ക് ഉറങ്ങാൻ സമയമായി… ഒറ്റയ്ക്ക്.

1065
01:31:38,625 --> 01:31:41,291
ദീദി, ഞങ്ങൾ കാര്യങ്ങൾ സമാധാനമായി
പറഞ്ഞുതീർക്കാൻ വന്നതാണ്.

1066
01:31:41,375 --> 01:31:42,875
എന്തുപറ്റി ഇപ്പൊ പെട്ടെന്ന്?

1067
01:31:42,958 --> 01:31:45,333
അന്ന് വലിയ സൂപ്പർഹീറോ ചമഞ്ഞിരുന്നല്ലോ!

1068
01:31:45,416 --> 01:31:48,041
ശശികാന്ത്, ഞാൻ സംസാരിക്കട്ടെ.

1069
01:31:48,125 --> 01:31:49,458
ഇടയ്ക്ക് കയറരുത്.

1070
01:31:51,041 --> 01:31:54,000
സുബേദാർ, അവനൊരു ചെറുപ്പക്കാരനാണ്.

1071
01:31:54,500 --> 01:31:56,125
അവൻ തല തിരിഞ്ഞവനാണ്.

1072
01:31:56,625 --> 01:31:58,291
പക്ഷേ നിങ്ങൾ അങ്ങനെ ചെയ്യാമോ.

1073
01:31:59,500 --> 01:32:02,000
അവനെ തല്ലും മുൻപ് ഒന്നാലോചിക്കണ്ടേ,

1074
01:32:02,875 --> 01:32:05,708
എന്നെ അപമാനിച്ചിട്ടു പോയാൽ

1075
01:32:05,791 --> 01:32:07,250
ഞാൻ പകരം വീട്ടില്ലെന്ന് കരുതിയോ?

1076
01:32:07,333 --> 01:32:09,166
തോക്കെവിടെയാന്ന് ചോദിക്ക്.

1077
01:32:19,041 --> 01:32:20,416
നീ നോക്കാൻ വന്നിരുന്നല്ലോ.

1078
01:32:20,916 --> 01:32:21,916
കിട്ടിയില്ലേ?

1079
01:32:22,875 --> 01:32:24,250
ഇവൻ സത്യമാണ് പറയുന്നത്.

1080
01:32:24,333 --> 01:32:27,333
പ്രിൻസ് ഇവൻ്റെ വീട്ടിൽ പോയി,
മുഴുവൻ ഇളക്കിമറിച്ചു.

1081
01:32:27,416 --> 01:32:29,500
തോക്ക് കിട്ടിക്കാണുമെന്നാ ഞങ്ങൾ കരുതിയത്.

1082
01:32:30,333 --> 01:32:32,208
കിട്ടിയെങ്കിൽ നമ്മളിങ്ങനെ
സംസാരിക്കില്ലായിരുന്നു.

1083
01:32:33,458 --> 01:32:35,791
എനിക്കാ തോക്ക് തിരിച്ചുവേണം.

1084
01:32:37,708 --> 01:32:40,250
- എൻ്റെ കയ്യിലില്ല.
- അവൻ്റെ ഭാവം കണ്ടോ.

1085
01:32:41,333 --> 01:32:46,041
- ഇതാണ് ഞാൻ പറഞ്ഞിരുന്നത്.
- സുബേദാർ, വെറുതേ ഗമ കാണിക്കാനാണെങ്കിൽ

1086
01:32:46,125 --> 01:32:48,666
- എന്തിനാ കാണാൻ വന്നത്?
- ഞാനിത് അവസാനിപ്പിക്കാനാണ് വന്നത്.

1087
01:32:48,750 --> 01:32:49,958
അവസാനിപ്പിക്കാനോ?

1088
01:32:51,250 --> 01:32:52,666
ആരാ തുടങ്ങിയത്?

1089
01:32:53,250 --> 01:32:54,375
നിനക്കത് നന്നായി അറിയാം.

1090
01:32:54,458 --> 01:32:55,625
ഞാനോ?

1091
01:32:55,708 --> 01:32:56,625
പിന്നാരാ?

1092
01:32:57,458 --> 01:33:00,208
ആരാ വണ്ടിയിൽ മൂത്രമൊഴിച്ചത്?

1093
01:33:00,291 --> 01:33:03,541
വണ്ടിയിൽ മൂത്രമൊഴിച്ചതിന്
ഒരു പയ്യനെ ഇങ്ങനെ തല്ലിച്ചതയ്ക്കാമോ?

1094
01:33:05,166 --> 01:33:06,500
ഞാൻ പയ്യനല്ല!

1095
01:33:13,916 --> 01:33:14,916
ഞാൻ ഒരു പട്ടാളക്കാരനാണ്.

1096
01:33:16,666 --> 01:33:18,458
നെഞ്ചത്ത് വെടികൊണ്ടാൽ ഞാൻ സഹിക്കും,

1097
01:33:19,750 --> 01:33:20,750
എന്നാൽ അപമാനം സഹിക്കില്ല.

1098
01:33:21,250 --> 01:33:24,125
അങ്കിൾ, എൻ്റെ കയ്യിൽ രണ്ടുമുണ്ട്.

1099
01:33:25,583 --> 01:33:26,458
തരട്ടേ?

1100
01:33:27,333 --> 01:33:28,375
മോനേ,

1101
01:33:30,041 --> 01:33:32,000
ഞാൻ ഒരുപദേശം തരാം.

1102
01:33:33,083 --> 01:33:36,250
ഈ അഹങ്കാരം അടക്കിവച്ച് സമാധാനപ്പെട്.

1103
01:33:38,666 --> 01:33:41,000
താൻ പറഞ്ഞാൽ ഞാനതു ചെയ്യുമെന്ന് വിചാരിച്ചോ?

1104
01:33:42,916 --> 01:33:44,083
വാതിലടയ്ക്ക്.

1105
01:33:44,666 --> 01:33:47,375
സുബേദാർ, നിങ്ങൾ വന്നത് ഒത്തുതീർപ്പിനാണ്.

1106
01:33:47,458 --> 01:33:49,250
മാപ്പ് പറഞ്ഞ് സ്ഥലം വിട്ടോ. വേഗം.

1107
01:33:49,750 --> 01:33:51,083
ഞാൻ മാപ്പ് പറയില്ല.

1108
01:33:51,166 --> 01:33:52,125
പിന്നെ?

1109
01:33:55,083 --> 01:33:56,583
ഞാൻ നടന്നതെല്ലാം മറക്കാൻ തയ്യാറാണ്.

1110
01:33:57,708 --> 01:33:59,125
എനിക്കിത് ഇനി നീട്ടണമെന്നില്ല.

1111
01:33:59,750 --> 01:34:00,666
പക്ഷെ എനിക്കുണ്ട്.

1112
01:34:00,750 --> 01:34:03,083
ഹേയ്, അയാൾക്ക് വേണ്ടത് അയാൾ പറഞ്ഞു.

1113
01:34:03,166 --> 01:34:04,791
നിനക്ക് വേണ്ടത് പറഞ്ഞ് കാര്യം തീർക്ക്.

1114
01:34:04,875 --> 01:34:07,958
മുഴുവൻ തീ പിടിച്ചിരിക്കുമ്പോഴാണ്
അവൻ്റ കുട്ടിക്കളി!

1115
01:34:11,500 --> 01:34:12,333
ശരി ദീദി.

1116
01:34:13,416 --> 01:34:14,625
ഞാനിത് അവസാനിപ്പിക്കാം.

1117
01:34:16,333 --> 01:34:18,083
ഞാനവൻ്റെ കാറിൽ ചെയ്തത്,

1118
01:34:19,541 --> 01:34:20,958
എനിക്കിവൻ്റെ മുഖത്ത് ചെയ്യണം.

1119
01:34:21,458 --> 01:34:24,083
അതും… എല്ലാവരുടെയും മുന്നിൽ വച്ച്.

1120
01:34:25,500 --> 01:34:27,291
അതോടെ കാര്യം തീർന്നെന്ന്
ഞാനും കരുതാം, ഓക്കേ?

1121
01:34:27,958 --> 01:34:28,958
ശരി.

1122
01:34:29,041 --> 01:34:31,250
എന്താ വേണ്ടതെന്ന് വച്ചാൽ ചെയ്ത്
വേഗം ഇത് തീർക്ക്.

1123
01:34:31,333 --> 01:34:32,166
എനിക്കുറക്കം വരുന്നു.

1124
01:34:33,166 --> 01:34:34,583
മധുര സ്വപ്‌നങ്ങൾ, മീശക്കാരാ.

1125
01:34:37,500 --> 01:34:38,416
നമുക്ക് പോകാം പ്രഭാകർ.

1126
01:34:39,125 --> 01:34:40,958
- ഇത് ശരിയല്ല സോഫ്റ്റി.
- അയാളോട് നിക്കാൻ പറ.

1127
01:34:41,041 --> 01:34:43,000
- താനിവനെ തടയണമായിരുന്നു.
- വേഗം.

1128
01:34:43,083 --> 01:34:44,750
- ഞങ്ങളെല്ലാം തീർക്കാൻ വന്നതാണ്.
- നിർത്ത്.

1129
01:34:44,833 --> 01:34:46,916
- ഇത് നിങ്ങടെ തെറ്റാണ് സോഫ്റ്റി.
- പോകാം പ്രഭാകർ.

1130
01:34:48,083 --> 01:34:49,416
അവനെ തടയാൻ!

1131
01:34:56,708 --> 01:34:59,666
നിൻ്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു.

1132
01:35:00,833 --> 01:35:01,916
ശരിക്കും.

1133
01:35:02,000 --> 01:35:03,333
ഇവിടെ വന്നുനിന്ന് പറഞ്ഞു,

1134
01:35:03,416 --> 01:35:05,875
"മോനേ, ഞാൻ നിന്നെ തല്ലി."

1135
01:35:05,958 --> 01:35:06,833
"എനിക്ക് മാപ്പ് താ."

1136
01:35:06,916 --> 01:35:10,333
രാജൻ, എനിക്ക് പപ്പയെ പറ്റി സംസാരിക്കേണ്ട.

1137
01:35:14,083 --> 01:35:16,791
എന്തായാലും എൻ്റെ ഫ്ലൈറ്റ് വന്നു.

1138
01:35:17,666 --> 01:35:20,125
പിന്നെ… സൂക്ഷിച്ചിരിക്ക്.

1139
01:35:20,708 --> 01:35:24,666
- നീ സ്വന്തം കാര്യം നോക്ക് ആദ്യം.
- എത്തിയാലുടനെ വീട്ടിൽ പോണം.

1140
01:35:25,583 --> 01:35:26,916
എൻ്റെ അച്ഛനാകാൻ നോക്കല്ലേ!

1141
01:35:35,333 --> 01:35:37,333
"അറ്റ് ഈസ്" മതിയായി.

1142
01:35:44,375 --> 01:35:46,583
നമ്മളവിടെ ഒത്തുതീർപ്പിനാണ് ചെന്നത്.

1143
01:36:25,375 --> 01:36:28,500
"മിന്നുന്ന കുപ്പായമിട്ട കുട്ടി"

1144
01:36:30,458 --> 01:36:33,458
"വേണ്ടാന്ന് പറഞ്ഞതല്ലേ കുട്ടീ

1145
01:36:34,791 --> 01:36:38,291
"പറഞ്ഞാൽ കേൾക്കാത്ത കുട്ടി

1146
01:36:40,125 --> 01:36:43,291
"എന്നോട് കളിക്കാൻ വരണ്ട കുട്ടീ"

1147
01:36:45,041 --> 01:36:45,875
മനസ്സിലായോ?

1148
01:36:46,375 --> 01:36:47,625
ഒന്ന് പോയി നോക്കെടോ.

1149
01:36:47,708 --> 01:36:50,208
"മിന്നുന്ന കുപ്പായമിട്ട കുട്ടി

1150
01:36:50,291 --> 01:36:54,166
"പറഞ്ഞാൽ കേൾക്കാത്ത കുട്ടി

1151
01:36:54,250 --> 01:36:57,375
"പറഞ്ഞാൽ കേൾക്കാത്ത കുട്ടി

1152
01:36:57,458 --> 01:37:00,583
"എന്നോട് കളിക്കാൻ വരണ്ട കുട്ടീ"

1153
01:37:01,791 --> 01:37:04,916
"വേണ്ടാന്ന് പറഞ്ഞതല്ലേ കുട്ടീ

1154
01:37:05,000 --> 01:37:08,166
"പറഞ്ഞാൽ കേൾക്കാത്ത കുട്ടി"

1155
01:37:08,250 --> 01:37:10,291
വന്നാട്ടെ കുട്ടികളേ.

1156
01:37:11,250 --> 01:37:13,625
സ്കൂൾ പരിസരത്ത് ആയുധങ്ങൾ ഉപയോഗിക്കുന്നത്…

1157
01:37:15,541 --> 01:37:16,708
നിരോധിച്ചിരിക്കുന്നു.

1158
01:37:17,666 --> 01:37:19,125
ശ്രദ്ധിച്ച് കേൾക്ക്,

1159
01:37:19,916 --> 01:37:22,500
ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ,

1160
01:37:23,625 --> 01:37:28,000
ഈ പ്രാർത്ഥന ഉച്ചത്തിൽ ചൊല്ലണം.

1161
01:37:29,250 --> 01:37:32,791
"വേണ്ടാന്ന് പറഞ്ഞതല്ലേ കുട്ടീ

1162
01:37:32,875 --> 01:37:33,875
ഉച്ചത്തിൽ!

1163
01:37:33,958 --> 01:37:36,708
"വേണ്ടാന്ന് പറഞ്ഞതല്ലേ കുട്ടീ

1164
01:37:36,791 --> 01:37:40,000
"പറഞ്ഞാൽ കേൾക്കാത്ത കുട്ടി

1165
01:37:40,083 --> 01:37:43,625
"വേണ്ടാന്ന് പറഞ്ഞതല്ലേ കുട്ടീ

1166
01:37:43,708 --> 01:37:46,875
"പറഞ്ഞാൽ കേൾക്കാത്ത കുട്ടി

1167
01:37:46,958 --> 01:37:50,000
"വേണ്ടാന്ന് പറഞ്ഞതല്ലേ കുട്ടീ

1168
01:37:50,083 --> 01:37:53,166
"പറഞ്ഞാൽ കേൾക്കാത്ത കുട്ടി

1169
01:38:09,750 --> 01:38:15,208
മോനേ, ഇനി "അങ്കിൾ എൻ്റെ തോക്ക് കൊണ്ടുപോയി"
എന്ന് പരാതി പറയരുത്.

1170
01:38:39,041 --> 01:38:40,916
എന്താ അവൻ ഫോണെടുക്കാത്തത്?

1171
01:40:27,666 --> 01:40:29,958
ഈ രണ്ടുപേരെയും കൊണ്ട് പോകൂ, ഞാൻ ഉടൻ വരാം.

1172
01:40:43,208 --> 01:40:44,250
നമുക്ക് പോകാം അർജുൻ.

1173
01:41:30,166 --> 01:41:33,458
തുറക്ക് കിഴവാ!

1174
01:41:36,291 --> 01:41:43,208
ശ്രദ്ധ

1175
01:41:56,083 --> 01:41:57,250
പേടിക്കേണ്ട.

1176
01:41:58,583 --> 01:42:00,041
ഇവിടെ ആരും വരില്ല.

1177
01:42:01,333 --> 01:42:03,041
ഈ ഗ്രാമത്തിൽ ആരും വരാറില്ല.

1178
01:42:04,208 --> 01:42:06,625
ഇവിടുത്തെ വെള്ളം പോലും ആരും കുടിക്കാറില്ല.

1179
01:42:12,166 --> 01:42:13,750
എന്തിനാ ഞങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നത്?

1180
01:42:16,875 --> 01:42:18,000
രാവിലെ വരെ കാത്തിരിക്കൂ,

1181
01:42:19,083 --> 01:42:20,083
എന്നിട്ട് സംസാരിക്കാം.

1182
01:42:23,083 --> 01:42:25,083
വേണ്ട. രാവിലെ ഞങ്ങളെ ഗ്രാമത്തിൽ വിടണം.

1183
01:42:26,916 --> 01:42:29,125
കോടതി കൂടും വരെ നിങ്ങൾ അവിടെ സുരക്ഷിതരല്ല,

1184
01:42:29,916 --> 01:42:31,083
സുരക്ഷയോ?

1185
01:42:33,625 --> 01:42:34,750
എവിടെയാ ഞങ്ങൾ സുരക്ഷിതർ?

1186
01:42:36,625 --> 01:42:37,833
പറയൂ.

1187
01:43:03,416 --> 01:43:04,333
എന്ത്?

1188
01:43:05,166 --> 01:43:06,541
അമ്മയും മകനും രക്ഷപ്പെട്ടോ?

1189
01:43:09,416 --> 01:43:11,041
അവർ ഒത്തുതീർപ്പിന് വന്നപ്പോൾ,

1190
01:43:11,541 --> 01:43:12,916
അത് അവന് ചെയ്യാമായിരുന്നു.

1191
01:43:13,000 --> 01:43:15,166
അല്ല, അപ്പൊ തൻ്റെ വീര്യം കാണിക്കണം!

1192
01:43:15,833 --> 01:43:17,041
അവർ അവളെ കൊണ്ടുപോയി.

1193
01:43:17,916 --> 01:43:19,041
ഇനിയിപ്പോ എല്ലാം ശരിയാക്കണം.

1194
01:43:19,125 --> 01:43:20,541
അത് ഞാൻ ചെയ്യണോ?

1195
01:43:21,791 --> 01:43:24,458
രണ്ടുപേരും ചെരുപ്പൂര്.

1196
01:43:26,125 --> 01:43:29,041
ചെരുപ്പൂരാൻ. ഉടൻ!

1197
01:43:30,916 --> 01:43:32,458
ഇനി പരസ്പരം തല്ലിക്കോ.

1198
01:43:34,375 --> 01:43:36,583
അവരിപ്പോഴേ വേണ്ടത്ര തല്ലി ദീദി.

1199
01:43:42,625 --> 01:43:47,958
എടാ തെണ്ടീ!
നീയല്ലേ ഒത്തുതീർപ്പാക്കാൻ പറഞ്ഞത്!

1200
01:43:48,041 --> 01:43:52,291
ആ സ്ത്രീ നീ കാരണം രക്ഷപ്പെട്ടു.

1201
01:43:55,083 --> 01:43:57,125
- ഭയ്യാ, ഒന്ന് കേൾക്ക്--
- മിണ്ടരുത്!

1202
01:43:59,083 --> 01:44:00,500
ഇനി നിനക്കെന്നെ ഉപദേശിക്കണോ?

1203
01:44:01,666 --> 01:44:03,166
നീ ഇപ്പൊ സോഫ്റ്റിയുടെ ടീമിലാണോ?

1204
01:44:04,250 --> 01:44:06,125
ഞാൻ നിങ്ങളുടെ ടീമിലാണ്.

1205
01:44:06,208 --> 01:44:07,500
മിണ്ടരുത്!

1206
01:44:12,666 --> 01:44:16,916
കണ്ടോ, സോഫ്റ്റി നിയമിച്ച തെണ്ടികളെ!

1207
01:44:22,625 --> 01:44:25,958
ഇനി എങ്ങനെ ചെയ്യണമെന്ന് ഞാൻ കാണിച്ചുതരാം.

1208
01:44:53,000 --> 01:44:54,125
പൊട്ടൻ!

1209
01:45:05,958 --> 01:45:07,291
ശ്യാമയോട് സംസാരിച്ചോ?

1210
01:45:08,958 --> 01:45:10,291
എന്നോട് ഇപ്പോഴും പിണക്കമാണ്.

1211
01:45:11,250 --> 01:45:12,541
എൻ്റെ ഫോൺ എടുക്കുന്നില്ല.

1212
01:45:16,666 --> 01:45:18,041
അവൾക്ക് കുറച്ച് സമയം കൊടുക്ക്,

1213
01:45:19,958 --> 01:45:21,458
എല്ലാം ശരിയാകും.

1214
01:45:27,625 --> 01:45:29,833
അതെൻ്റെ തെറ്റാണ്, അവളുടേതല്ല,

1215
01:45:34,333 --> 01:45:35,875
അവളെ ഒന്നും പറഞ്ഞുമനസ്സിലാക്കാനായില്ല.

1216
01:45:48,000 --> 01:45:49,250
ഈ തെമ്മാടിയെ പൂട്ടിയിട്.

1217
01:45:50,166 --> 01:45:52,666
- ഞാൻ മേജർ സാറിനോട് സംസാരിക്കട്ടെ.
- ശരി സർ.

1218
01:45:55,583 --> 01:45:56,500
അകത്ത് കേറടാ.

1219
01:46:14,083 --> 01:46:16,250
ശ്യാമ
മിസ്ഡ് കോൾ

1220
01:46:16,333 --> 01:46:18,750
പപ്പാ…പപ്പാ, മമ്മിയ്ക്ക് ഒരപകടം പറ്റി.

1221
01:46:18,833 --> 01:46:20,458
ഒന്ന് ഉടൻ തിരിച്ചുവിളിക്കൂ.

1222
01:46:21,875 --> 01:46:23,833
പ്രഭാകർ അങ്കിൾ സ്ഥലത്തില്ല പപ്പാ.

1223
01:46:23,916 --> 01:46:26,666
പപ്പാ, എന്താ ചെയ്യേണ്ടതെന്ന്
എനിക്കറിയില്ല. ദയവായി വിളിക്കൂ.

1224
01:46:27,916 --> 01:46:29,333
പപ്പാ ഒന്ന് വിളിക്കൂ.

1225
01:46:39,750 --> 01:46:41,500
ഞാൻ മമ്മിയെ ആശുപത്രിയിൽ കൊണ്ടുവന്നു.

1226
01:46:41,583 --> 01:46:43,666
മമ്മി മിണ്ടുന്നില്ല പപ്പാ.

1227
01:46:44,500 --> 01:46:47,083
ഡോക്ടർ പറയുന്നത്
മമ്മിക്ക് സീരിയസ്സാണെന്നാ.

1228
01:46:48,166 --> 01:46:49,750
എനിക്ക് പേടിയാകുന്നു പപ്പാ.

1229
01:46:50,583 --> 01:46:52,291
ഒന്നെന്നെ വിളിക്കൂ.

1230
01:47:31,791 --> 01:47:35,875
മമ്മി പോയി പപ്പാ.

1231
01:47:45,666 --> 01:47:46,958
പട്ടാളം.

1232
01:47:47,916 --> 01:47:48,916
തയ്യാറാണോ?

1233
01:47:49,666 --> 01:47:50,875
സൂക്ഷിച്ചോ!

1234
01:47:53,000 --> 01:47:54,625
- ആശംസകൾ.
- പോടാ.

1235
01:47:58,250 --> 01:48:01,625
പ്രഭാകർ, ഞാൻ ശ്യാമയെ കൂട്ടാൻ
ബസ് സ്റ്റാൻഡിൽ പോവുകയാണ്.

1236
01:48:02,541 --> 01:48:06,541
ഇന്ന് കണ്ടോ, ഈ അച്ഛൻ മോളുടെ
പിണക്കമെല്ലാം തീർക്കും.

1237
01:48:07,416 --> 01:48:08,791
ഞാൻ തിരിച്ചു വന്നില്ലെങ്കിൽ,

1238
01:48:09,375 --> 01:48:10,458
എൻ്റെ ഫോൺ എടുക്കരുത്,

1239
01:48:11,625 --> 01:48:13,208
എന്നെ വിളിക്കാനും പാടില്ല.

1240
01:48:14,416 --> 01:48:16,541
എല്ലാം ശരിയാകും വരെ.

1241
01:48:56,250 --> 01:48:58,333
യാത്രക്കാർ ദയവായി ശ്രദ്ധിക്കുക…

1242
01:49:05,583 --> 01:49:07,125
- ഹേയ് ശ്യാമാ!
- കയറ്!

1243
01:49:07,708 --> 01:49:10,000
- ശ്യാമാ! ശ്യാമാ
- വിട്ടോ, വിട്ടോ!

1244
01:49:17,041 --> 01:49:18,125
ശ്യാമാ!

1245
01:49:31,041 --> 01:49:32,750
പ്രിൻസ് ഭയ്യയോട് സംസാരിക്കണം.

1246
01:49:37,000 --> 01:49:41,166
മിണ്ടരുത്! നിനക്കെന്നെ ഇനി ചവിട്ടണോ?

1247
01:49:51,916 --> 01:49:53,958
അതാരാ കാറിൽ? ആരാ നമ്മുടെ പുറകെ?

1248
01:49:56,458 --> 01:49:57,291
വേഗം പോ!

1249
01:50:59,833 --> 01:51:00,833
ശ്യാമ.

1250
01:51:08,583 --> 01:51:10,000
വാടോ. ഇയാൾക്ക് ജീവനുണ്ട്!

1251
01:51:33,000 --> 01:51:33,833
എന്തൊരു ഭാരം.

1252
01:51:37,666 --> 01:51:39,000
കൗശൽ, അവളെ പിടിക്ക്.

1253
01:51:41,000 --> 01:51:42,166
വാ.

1254
01:51:44,875 --> 01:51:46,375
നിനക്ക് ഞങ്ങളൊരു മെഡൽ തരാം.

1255
01:51:46,875 --> 01:51:48,333
എടീ കുതറല്ലേ!

1256
01:51:57,833 --> 01:51:59,500
നിനക്ക് മനസ്സിലായില്ല അല്ലേ?

1257
01:52:00,500 --> 01:52:02,791
ഇനി നീ എല്ലാ മൊബൈൽ സ്ക്രീനിലും എത്തും.

1258
01:52:03,625 --> 01:52:06,416
അവളെ വേണ്ടത്ര അപമാനിച്ചു. ഇനി മതി,

1259
01:52:06,500 --> 01:52:07,791
അല്ലെങ്കിൽ നമുക്ക് കുഴപ്പമാണ്.

1260
01:52:07,875 --> 01:52:10,333
എന്ത്? "അപമാനിച്ചത് മതിയോ"?

1261
01:52:10,916 --> 01:52:12,083
നീ മിണ്ടാതിരിക്ക്!

1262
01:52:12,166 --> 01:52:15,000
പേടിയാണെങ്കിൽ പോയി പുറത്ത് കാവൽ നിന്നോ!

1263
01:52:15,083 --> 01:52:16,083
നിനക്കെന്താ വട്ടായോ?

1264
01:52:16,666 --> 01:52:18,625
അവൾ പുറത്തുപോയി നമ്മളുടെ പേര് പറഞ്ഞാലോ?

1265
01:52:19,541 --> 01:52:20,375
"പോകാനോ?"

1266
01:52:22,416 --> 01:52:24,333
നീയെന്തിനാ ഇത്ര പേടിക്കുന്നേ?

1267
01:52:25,375 --> 01:52:26,958
ഓരോരുത്തരായി ആസ്വദിച്ച ശേഷം,

1268
01:52:27,916 --> 01:52:29,250
ഇവളെ ഇവിടെത്തന്നെ കുഴിച്ചിടാം.

1269
01:52:29,916 --> 01:52:31,333
ഞാനിതിന് കൂട്ടുനിൽക്കില്ല!

1270
01:52:32,083 --> 01:52:33,375
ഹേയ്! രാജ്പാൽ!

1271
01:52:34,875 --> 01:52:36,208
ഹേയ് രൺവീർ.

1272
01:52:36,291 --> 01:52:39,666
അവനെ പറഞ്ഞുമനസ്സിലാക്കി കൊണ്ടുവാ.
അവൻ ഓടിപ്പോയാൽ നമുക്ക് പ്രശ്നമാകും.

1273
01:52:39,750 --> 01:52:41,375
- അവൻ വന്നോളും.
- വാടാ.

1274
01:52:41,958 --> 01:52:43,000
നമുക്ക് പോകാം.

1275
01:52:57,875 --> 01:52:59,041
അപ്പോ, സുബേദാർ…

1276
01:53:00,333 --> 01:53:01,833
ഒഴുക്കാൻ തുടങ്ങട്ടെ?

1277
01:53:02,666 --> 01:53:04,250
നല്ല ചൂടോടെ.

1278
01:53:08,333 --> 01:53:10,875
പറ കിഴവാ.
അല്ലെങ്കിൽ ഞാൻ തൻ്റെ പുറം പൊളിക്കും.

1279
01:53:11,375 --> 01:53:12,458
പറ.

1280
01:53:20,125 --> 01:53:21,791
എൻ്റെ ഈ തോക്ക് എടുക്കല്ലേ.

1281
01:53:25,916 --> 01:53:27,500
ഞാൻ അവസാനമായി ചോദിക്കുകയാണ്.

1282
01:53:28,666 --> 01:53:30,541
എവിടെ ആ അമ്മയും മകനും?

1283
01:53:31,625 --> 01:53:33,208
- ശ്യാമ എവിടെ?
- എന്ത്?

1284
01:53:34,041 --> 01:53:35,375
ശ്യാമ എവിടെ?

1285
01:53:35,458 --> 01:53:36,708
അതാരാ?

1286
01:53:38,666 --> 01:53:39,666
ആര്?

1287
01:53:41,291 --> 01:53:43,208
തൻ്റെ തലയോ മറ്റോ ഇടിച്ചോ?

1288
01:53:45,333 --> 01:53:46,375
എന്നെ തുറിച്ചുനോക്കല്ലേ.

1289
01:53:48,666 --> 01:53:49,583
പറ.

1290
01:53:50,375 --> 01:53:51,500
നോക്കരുത്!

1291
01:53:52,000 --> 01:53:52,958
പറയാൻ!

1292
01:53:54,208 --> 01:53:55,541
രഞ്ജു എവിടെ?

1293
01:53:56,333 --> 01:53:57,541
രഞ്ജു എവിടെ?

1294
01:53:58,791 --> 01:54:00,708
അവളെവിടെ?

1295
01:54:13,833 --> 01:54:15,000
അവളുടെ കുപ്പായം ഊര്.

1296
01:54:20,000 --> 01:54:20,958
ഊര്.

1297
01:54:21,583 --> 01:54:23,458
അതെല്ലാം ഊര്!

1298
01:54:24,625 --> 01:54:27,083
ഊരെടാ!

1299
01:54:27,750 --> 01:54:29,791
എന്തിനാ ഇത്ര എതിർക്കുന്നത്? ഊരെടീ!

1300
01:54:31,916 --> 01:54:34,416
അവളെ പിടിക്ക്!

1301
01:54:34,500 --> 01:54:36,250
അവളുടെ കാല് പിടിക്ക്!

1302
01:54:38,500 --> 01:54:40,791
നിൻ്റെ കഴുത്തിൽ പിടിച്ച് ഞാൻ കാണിച്ചുതരാം.

1303
01:54:41,500 --> 01:54:43,375
പിടിക്ക്!

1304
01:54:43,458 --> 01:54:44,500
ഇത് പിടി.

1305
01:54:44,583 --> 01:54:46,916
നീ സമ്മതിക്കില്ല അല്ലേ?
കാല് പിടിക്ക്. ഞാൻ കാണിച്ചുതരാം.

1306
01:54:47,000 --> 01:54:49,208
ഹേയ് ഞാൻ നിന്നെ കൊല്ലും! നിർത്ത്!
ശബ്ദമുണ്ടാക്കരുത്!

1307
01:54:53,958 --> 01:54:54,791
ഇവിടെ വാ!

1308
01:54:54,875 --> 01:54:55,916
എണീക്ക്!

1309
01:55:17,166 --> 01:55:18,500
ഇവൾക്ക് ഭ്രാന്തിളകി!

1310
01:55:19,875 --> 01:55:21,083
അവളെ തല്ല്!

1311
01:55:24,583 --> 01:55:25,583
അടിക്ക്!

1312
01:55:47,750 --> 01:55:49,041
നിനക്ക് വീഡിയോ എടുക്കണോ?

1313
01:55:51,375 --> 01:55:52,208
പന്ന മോളേ!

1314
01:56:03,166 --> 01:56:04,708
അവളുടെ വസ്ത്രം കീറ്! അവളെ പിടിക്ക്!

1315
01:56:12,250 --> 01:56:16,333
ഞാൻ രൺവീർ! ഷീൽ കോളേജ്, ബി.കോം,
രണ്ടാം വർഷം, ഇനി നിൻ്റെ വീഡിയോ

1316
01:56:16,416 --> 01:56:18,375
എല്ലാവരും ലൈക്ക്, ഷെയർ,
സബ്സ്ക്രൈബ് ചെയ്യും!

1317
01:56:18,458 --> 01:56:19,291
ഷൂട്ട് തുടങ്ങിക്കോ.

1318
01:56:25,208 --> 01:56:26,875
ഹേയ് ശ്യാമാ!

1319
01:56:30,791 --> 01:56:32,583
അവളെ പിടിക്ക്! അവൾ ഓടി!

1320
01:56:32,666 --> 01:56:34,333
ഹേയ് നിക്ക്!

1321
01:56:43,000 --> 01:56:43,833
നിക്ക്!

1322
01:56:45,125 --> 01:56:46,500
അവൾ എവിടെപ്പോയി?

1323
01:56:50,333 --> 01:56:52,125
- ഹേയ് നിക്കെടീ!
- എത്രദൂരം നീ ഓടും?

1324
01:56:57,041 --> 01:56:59,166
- അവളെ പിടിക്ക്!
- നിക്കെടീ!

1325
01:57:00,041 --> 01:57:01,333
ഹേയ്, രൺവീർ, അവളെ പിടിക്ക്!

1326
01:57:11,833 --> 01:57:14,000
അവളെ പിടിക്ക്!

1327
01:57:39,833 --> 01:57:41,125
ഇനിയോ മോനേ?

1328
01:57:42,208 --> 01:57:43,541
ഇനി ഞാൻ തുടങ്ങട്ടെ?

1329
01:57:45,541 --> 01:57:46,833
ഞാൻ പറഞ്ഞതാണ്!

1330
01:57:47,500 --> 01:57:49,833
- ഊരിക്കോ!
- ഇരിക്കെടാ!

1331
01:58:00,958 --> 01:58:03,625
എടാ പേടിത്തൊണ്ടാ! വേഗം ഓടിക്കോ. ഓടാൻ.

1332
01:58:19,708 --> 01:58:20,750
ദീദി.

1333
01:58:21,666 --> 01:58:23,750
ഞാൻ എത്ര കാലമായി
നിങ്ങൾക്കായി ജോലി ചെയ്യുന്നു.

1334
01:58:24,541 --> 01:58:26,666
ഞാനെപ്പൊഴെങ്കിലും എതിര് നിന്നിട്ടുണ്ടോ?

1335
01:58:27,250 --> 01:58:28,458
പറയൂ.

1336
01:58:29,500 --> 01:58:32,458
ഇനി എന്നെ ഇമോഷണൽ ആക്കാൻ നോക്കണ്ട.

1337
01:58:33,333 --> 01:58:35,375
തനിക്കെന്താ ചോദിക്കാനുള്ളതെന്നാൽ ചോദിക്ക്.

1338
01:58:35,958 --> 01:58:39,083
ചോദിക്കാം. നിങ്ങൾ അയാളുടെ മകളെ
തട്ടിക്കൊണ്ടുപോയോ?

1339
01:58:39,166 --> 01:58:40,208
ആരുടെ മകളെ?

1340
01:58:43,125 --> 01:58:44,583
ദീദി, കാര്യങ്ങൾ ഗുരുതരമാണ്.

1341
01:58:44,666 --> 01:58:46,958
ഞാൻ പറഞ്ഞില്ലേ,
സർക്കാർ ഇപ്പോൾ നമ്മുടെ ഒപ്പമല്ല.

1342
01:58:47,541 --> 01:58:48,500
അതിനെന്താ? വലിയ കാര്യം.

1343
01:58:51,291 --> 01:58:52,583
തനിക്കും വേണമെങ്കിൽ പോകാം.

1344
01:58:54,791 --> 01:58:56,083
അവളെയും കൂട്ടിക്കോ.

1345
01:58:56,166 --> 01:58:57,750
രണ്ടുപേരും ബുർഖ ഇട്ട് ഒളിച്ചിരുന്നോ.

1346
01:59:00,500 --> 01:59:02,250
ഞാൻ ലല്ലൻ സിങ്ങിൻ്റെ മോളാണ്.

1347
01:59:04,083 --> 01:59:06,458
അച്ഛൻ ഒരു കാര്യമേ എന്നെ
പഠിപ്പിച്ചിട്ടുള്ളൂ.

1348
01:59:08,958 --> 01:59:11,333
"ഭയം പോയാൽ, എല്ലാം പോയി!"

1349
01:59:11,416 --> 01:59:13,125
ദീദി, നിങ്ങൾ വെറുതെ അക്ഷമയാവുകയാണ്,

1350
01:59:13,208 --> 01:59:15,041
അവിടെ പ്രിൻസ് നിയന്ത്രണമില്ലാതെ
അഴിഞ്ഞാടുന്നു!

1351
01:59:15,125 --> 01:59:17,500
അതുകൊണ്ട് ഒരിക്കൽ കൂടി,
ആ പൊട്ടനോട് പറയണം, കീഴടങ്ങാൻ.

1352
01:59:17,583 --> 01:59:19,625
- ഹേയ്!
- ഹേയ് ബബ്ലി!

1353
01:59:22,500 --> 01:59:25,500
ഗുണ്ടാപ്പണി വിട്ടിട്ടേയുള്ളു,
മറന്നിട്ടില്ല!

1354
01:59:41,000 --> 01:59:42,125
സൂക്ഷിച്ചിരിക്ക്.

1355
01:59:48,458 --> 01:59:49,750
നീയെന്താ നോക്കുന്നത്?

1356
01:59:50,500 --> 01:59:52,166
പോടീ!

1357
02:00:13,958 --> 02:00:15,041
ഞാൻ തിരിച്ചുവന്നില്ലെങ്കിൽ,

1358
02:00:15,958 --> 02:00:17,250
എൻ്റെ ഫോൺ എടുക്കാൻ പാടില്ല,

1359
02:00:17,333 --> 02:00:18,708
വിളിക്കാനും പാടില്ല,

1360
02:00:18,791 --> 02:00:20,708
എല്ലാം ശരിയാകും വരെ.

1361
02:00:27,916 --> 02:00:30,250
തൻ്റെ സുഹൃത്ത് ഫോണെടുക്കുന്നില്ല.

1362
02:00:35,250 --> 02:00:36,708
ശ്യാമ?

1363
02:00:39,958 --> 02:00:40,958
പപ്പാ?

1364
02:00:41,500 --> 02:00:42,708
- ഹലോ?
- എൻ്റെ മോളെ…

1365
02:00:43,375 --> 02:00:44,333
ആരാണിത്?

1366
02:00:44,833 --> 02:00:47,750
എൻ്റെ മോളെ, അച്ഛന് ഒരപകടം പറ്റി.

1367
02:00:47,833 --> 02:00:48,916
എന്ത്?

1368
02:00:49,000 --> 02:00:50,625
നിന്നെ നോക്കി വന്നതാ.

1369
02:00:50,708 --> 02:00:52,291
ഞാൻ നിന്നെ കൂട്ടാൻ വണ്ടി അയക്കട്ടെ?

1370
02:00:53,000 --> 02:00:54,666
പപ്പ എവിടെ?

1371
02:00:55,416 --> 02:00:56,375
നീ എവിടെയാ?

1372
02:01:43,166 --> 02:01:44,250
വാ!

1373
02:01:46,333 --> 02:01:47,250
വാടീ.

1374
02:03:08,500 --> 02:03:11,083
വിജയി

1375
02:03:52,958 --> 02:03:54,083
ഹലോ?

1376
02:03:54,166 --> 02:03:55,541
സുബേദാറിനോട് സംസാരിക്കണം.

1377
02:03:57,750 --> 02:03:59,875
സൈനികൻ, സൗഖ്യമല്ലേ?

1378
02:04:01,666 --> 02:04:02,958
ഒന്നാന്തരം.

1379
02:04:04,666 --> 02:04:07,500
ഞാൻ വരണോ? അതോ താൻ വരുമോ?

1380
02:04:07,583 --> 02:04:08,416
നീ വാ

1381
02:04:09,000 --> 02:04:10,333
സുബേദാറിനെയും കൊണ്ടുവരണം.

1382
02:04:18,791 --> 02:04:21,916
ആക്രമണം

1383
02:04:24,916 --> 02:04:27,500
പപ്പാ, മമ്മിയ്ക്ക് ഒരപകടം പറ്റി.

1384
02:04:27,583 --> 02:04:29,041
ഒന്ന് തിരിച്ചുവിളിക്കൂ.

1385
02:04:30,166 --> 02:04:32,583
ഡോക്ടർ പറയുന്നത് മമ്മി സീരിയസ്സാണെന്നാ.

1386
02:04:33,958 --> 02:04:36,000
എനിക്ക് പേടിയാകുന്നു പപ്പാ.

1387
02:04:36,666 --> 02:04:38,458
ഞാൻ മമ്മിയെ ആശുപത്രിയിൽ കൊണ്ടുവന്നു.

1388
02:04:40,416 --> 02:04:41,958
മമ്മി പോയി പപ്പാ.

1389
02:04:42,041 --> 02:04:44,875
ആ ഫോൺ എൻ്റെ മുന്നിലുണ്ടായിരുന്നു മോളേ.

1390
02:04:44,958 --> 02:04:46,125
പപ്പാ.

1391
02:04:59,458 --> 02:05:01,416
മമ്മി എപ്പോഴും പറയാറുണ്ട്,

1392
02:05:01,500 --> 02:05:03,458
നിൻ്റെ പപ്പ പ്രശ്നക്കാരനാണെന്ന്.

1393
02:05:07,750 --> 02:05:10,083
നിൻ്റെ അമ്മയ്ക്ക്
രാഷ്ട്രീയം കളിക്കാനറിയാം.

1394
02:05:11,875 --> 02:05:14,000
അവൾ നിന്നെപ്പറ്റിയും ഇതാണ് പറയാറ്.

1395
02:05:18,875 --> 02:05:20,875
ഇതെല്ലാം മമ്മീടെ പ്ലാനാണോ?

1396
02:05:21,916 --> 02:05:23,708
അവിടെ ബോറടിച്ചു കാണും,

1397
02:05:23,791 --> 02:05:25,916
അതുകൊണ്ട് നമ്മളെയും കൊണ്ടുപോകാനാവും.

1398
02:05:31,833 --> 02:05:33,000
നിനക്ക് പോണോ?

1399
02:06:08,000 --> 02:06:10,041
ഓരോരുത്തരായി…

1400
02:06:12,708 --> 02:06:15,208
എല്ലാവരെയും ഞാൻ കുഴിച്ചുമൂടും!

1401
02:06:19,333 --> 02:06:20,541
ടയർ പഞ്ചറായി.

1402
02:06:23,333 --> 02:06:24,250
പത്ത് മിനിറ്റ്.

1403
02:06:24,916 --> 02:06:27,875
പത്ത് മിനിറ്റ്

1404
02:06:46,708 --> 02:06:47,750
സോഫ്റ്റി എവിടെ?

1405
02:06:48,375 --> 02:06:49,708
കാറ് കേടായി എന്ന് പറഞ്ഞു.

1406
02:06:52,750 --> 02:06:53,708
മിണ്ടല്ലേ!

1407
02:06:54,375 --> 02:06:57,458
ദീദി വരട്ടെ, ദീദിയുടെ മുന്നിൽ വച്ച്
എല്ലാവരെയും തീർക്കാം.

1408
02:06:57,541 --> 02:07:00,583
മനസ്സിലായോ സുബേദാറേ?

1409
02:07:00,666 --> 02:07:01,958
സുരക്ഷ?

1410
02:07:05,333 --> 02:07:06,416
എവിടെ?

1411
02:07:14,625 --> 02:07:15,875
ഞാനിപ്പോ വരാം.

1412
02:07:15,958 --> 02:07:17,166
ഹേയ് സുബേദാർ!

1413
02:07:18,250 --> 02:07:20,583
താനെങ്ങോട്ടാ പോകുന്നത് അങ്കിൾ?

1414
02:07:20,666 --> 02:07:21,583
ഹേയ് സുബേദാർ!

1415
02:07:22,541 --> 02:07:25,000
ഹേയ്, നിൽക്ക്!
അല്ലെങ്കിൽ ഞാൻ വെടിവയ്‌ക്കും!

1416
02:07:25,083 --> 02:07:26,250
നിക്കെടാ.

1417
02:07:27,041 --> 02:07:28,791
താനെന്താ ഓടിപ്പോവുകയാണോ?

1418
02:07:32,166 --> 02:07:34,041
ശ്യാമാ.

1419
02:07:34,125 --> 02:07:35,875
- ഭയ്യാ…
- ഹേയ് നിക്ക്!

1420
02:07:36,458 --> 02:07:39,166
കബഡി, കബഡി, കബഡി, കബഡി…

1421
02:07:39,250 --> 02:07:40,708
ഹേയ് ശ്യാമാ.

1422
02:07:42,916 --> 02:07:43,916
പത്ത് മിനിറ്റ്.

1423
02:07:44,000 --> 02:07:45,750
ഹേയ് ശ്യാമാ, വിട്.

1424
02:07:45,833 --> 02:07:47,291
തനിക്കിപ്പോഴും ജീവനുണ്ടോ?

1425
02:07:51,500 --> 02:07:52,500
ഭയ്യാ!

1426
02:07:53,083 --> 02:07:54,500
ആസ്വദിക്കെടേയ്!

1427
02:07:59,416 --> 02:08:00,250
പോടാ!

1428
02:08:25,625 --> 02:08:26,875
ഹീറോ.

1429
02:08:29,083 --> 02:08:30,291
ഹീറോ.

1430
02:08:35,500 --> 02:08:36,791
ഹീറോ!

1431
02:08:38,708 --> 02:08:39,666
അങ്കിൾ?

1432
02:08:57,250 --> 02:08:59,583
താനെങ്ങോട്ടാ സുബേദാർ?

1433
02:09:01,875 --> 02:09:05,416
ഇടത്, വലത്, ഇടത്, വലത്.

1434
02:09:05,500 --> 02:09:06,583
നിൽക്ക്!

1435
02:09:12,416 --> 02:09:14,666
ഹേയ് അങ്കിൾ.

1436
02:09:16,125 --> 02:09:19,000
അഞ്ച് മിനിറ്റ്

1437
02:10:49,208 --> 02:10:54,000
"മിന്നുന്ന കുപ്പായമിട്ട അങ്കിൾ

1438
02:10:57,500 --> 02:11:02,125
"വേണ്ടാന്ന് പറഞ്ഞതല്ലേ അങ്കിൾ

1439
02:11:06,708 --> 02:11:11,416
"എന്നോട് കളിക്കാൻ വരണ്ട അങ്കിൾ

1440
02:11:13,500 --> 02:11:18,916
"ഇത് തൻ്റെ അവസാനമാണ് അങ്കിൾ"

1441
02:11:29,541 --> 02:11:32,333
ആദ്യം എൻ്റെ മൂത്രം കുടിക്കൽ.

1442
02:11:33,458 --> 02:11:34,875
പിന്നെ പിണ്ഡം വെക്കൽ.

1443
02:11:36,458 --> 02:11:38,583
താൻ റെഡിയാണോ സൈനികാ?

1444
02:11:38,666 --> 02:11:42,833
ഞാൻ നിൻ്റെ അച്ഛൻ്റെ തല പിളർക്കും!

1445
02:11:42,916 --> 02:11:43,875
മിണ്ടരുത്!

1446
02:11:44,875 --> 02:11:45,833
ഇരിക്ക്!

1447
02:12:09,500 --> 02:12:10,625
സൈനികൻ, തയ്യാറാണോ?

1448
02:12:11,583 --> 02:12:13,000
താനെന്താ പിറുപിറുക്കുന്നേ?

1449
02:12:17,375 --> 02:12:18,625
സൈനികൻ, തയ്യാർ.

1450
02:12:20,791 --> 02:12:21,916
ഉച്ചത്തിൽ.

1451
02:12:25,125 --> 02:12:27,000
എന്നെക്കൊണ്ട് പറയിക്കരുത്.

1452
02:12:28,083 --> 02:12:29,166
അങ്കിൾ…

1453
02:12:31,208 --> 02:12:32,750
ഉച്ചത്തിൽ വ്യക്തമായി പറ.

1454
02:12:36,333 --> 02:12:38,916
സൈനികൻ, തയ്യാർ!

1455
02:13:19,666 --> 02:13:20,791
ടയർ പഞ്ചറായി!

1456
02:13:23,916 --> 02:13:27,166
ഉന്നം തെറ്റിയതല്ല.
അത് മുന്നറിയിപ്പായിരുന്നു.

1457
02:13:28,625 --> 02:13:30,875
നിനക്ക് ഒരു സൈനികൻ്റെ
വെടികൊള്ളാൻ അർഹതയില്ല.

1458
02:13:30,958 --> 02:13:32,750
പിന്നെ, റാസ്കൽ!

1459
02:13:33,666 --> 02:13:35,541
നിനക്ക് സുബേദാറിൻ്റെ മേൽ മുള്ളണോ?

1460
02:13:36,250 --> 02:13:38,583
അതിന് മുൻപ്
നിൻ്റെ മയ്യത്തെടുത്തില്ലെങ്കിൽ,

1461
02:13:39,083 --> 02:13:41,541
ഈ നാന വാഗ്മറേയുടെ പേര് മാറ്റിക്കോ!

1462
02:13:42,291 --> 02:13:43,666
ഞാൻ റിട്ടയേർഡ് സൈനികനാണ്,

1463
02:13:44,416 --> 02:13:45,625
ടയേർഡ് അല്ല.

1464
02:13:45,708 --> 02:13:46,916
മനസ്സിലായോ?

1465
02:13:47,583 --> 02:13:48,750
ചുറ്റും നോക്ക്.

1466
02:13:49,500 --> 02:13:51,958
ഓരോ കുന്നിൻ്റെ മുകളിലും
ഓരു റിട്ടയേർഡ് സൈനികനെ കാണാം!

1467
02:14:06,041 --> 02:14:08,750
കുറച്ച് സമയം കൂടുതലെടുത്തു മോനേ.

1468
02:14:09,583 --> 02:14:13,458
കാരണം ആൾക്കൂട്ടത്തെയല്ല, ഞാൻ
ആർമിയെ തയ്യാറാക്കുകയായിരുന്നു.

1469
02:14:15,791 --> 02:14:17,541
സൈനികൻ, തയ്യാർ?

1470
02:14:19,833 --> 02:14:24,125
ലാൻസ് നായിക് നാനാ വാഗ്മറേ തയ്യാറാണ്, സർ!

1471
02:14:24,208 --> 02:14:27,041
ലാൻസ് നായിക് റാം അവതാർ സിംഗ്
തയ്യാറാണ്, സർ!

1472
02:14:27,125 --> 02:14:29,458
ഹവിൽദാർ ഭൂപേന്ദ്ര സിംഗ് തയ്യാറാണ്, സർ!

1473
02:14:29,541 --> 02:14:32,125
സുബേദാർ രാമധീർ സിംഗ് തയ്യാറാണ്, സർ!

1474
02:14:35,250 --> 02:14:36,500
ഹേയ് ഗുഡ്ഡു,

1475
02:14:38,291 --> 02:14:39,833
സോഫ്റ്റിയെ വിളിക്ക്.

1476
02:15:23,208 --> 02:15:25,291
ഗുഡ്ഡു, സ്ഥലം വിട്ടോ.

1477
02:15:25,791 --> 02:15:26,833
ശരി.

1478
02:15:28,500 --> 02:15:29,958
ഹേയ്, ഗുഡ്ഡു?

1479
02:15:30,041 --> 02:15:31,208
അത് സോഫ്റ്റിയാണോ?

1480
02:15:32,250 --> 02:15:34,166
സോഫ്റ്റി ഭയ്യ പറഞ്ഞു,

1481
02:15:35,375 --> 02:15:37,125
"ഇവന് മൂത്രമൊഴിക്കാൻ തിരക്കായിരുന്നു.

1482
02:15:38,166 --> 02:15:40,416
"കണ്ടോ, സ്വന്തം മൂത്രത്തിൽ മുങ്ങിപ്പോയി!"

1483
02:15:44,500 --> 02:15:45,500
അവനെന്താ പറഞ്ഞത്?

1484
02:15:46,125 --> 02:15:49,208
ബോയ്‌സ്, നമുക്ക് പോകാം!

1485
02:15:53,000 --> 02:15:54,083
ആസ്വദിക്കെടേയ്.

1486
02:15:55,250 --> 02:15:56,250
നിൽക്ക്!

1487
02:15:59,166 --> 02:16:00,583
ഹേയ് ഗുഡ്ഡു!

1488
02:16:01,333 --> 02:16:05,666
ഇതിന് ഞാൻ നിന്നെ കണ്ടോളാം!

1489
02:16:05,750 --> 02:16:06,750
പോടാ.

1490
02:16:06,833 --> 02:16:07,791
ശ്യാമ…

1491
02:16:16,375 --> 02:16:17,583
എനിക്കിത് പൊട്ടിക്കാം,

1492
02:16:18,750 --> 02:16:20,166
പക്ഷെ ഞാൻ ചെയ്യില്ല.

1493
02:16:22,375 --> 02:16:24,916
ഇതാണ് ഞാനും നീയും തമ്മിലുള്ള വ്യത്യാസം.

1494
02:16:26,500 --> 02:16:27,416
നടക്ക്.

1495
02:16:33,000 --> 02:16:37,333
എല്ലാവരും നിന്നെ താണുവണങ്ങണമെന്ന്
നീ വിചാരിച്ചു…

1496
02:16:41,916 --> 02:16:45,333
എന്നാൽ ഞങ്ങൾക്ക്
തലയുയർത്തി ജീവിച്ചാൽ മാത്രം മതി.

1497
02:16:50,416 --> 02:16:51,916
ജീവിക്കാൻ അനുവദിക്ക്.

1498
02:16:53,958 --> 02:16:55,000
ഞങ്ങളെ ജീവിക്കാനനുവദിക്ക്.

1499
02:16:56,125 --> 02:16:58,291
ഞങ്ങളെ ജീവിക്കാനനുവദിക്ക്.

1500
02:17:41,000 --> 02:17:43,791
പിന്നെ പ്രിൻസിനെന്ത് പറ്റി?

1501
02:17:45,333 --> 02:17:46,416
പ്രിൻസ്?

1502
02:18:06,208 --> 02:18:07,833
പിന്നെ സുബേദാറോ?

1503
02:18:10,125 --> 02:18:11,250
ഹേയ്, സുബേദാർ!

1504
02:18:11,875 --> 02:18:13,041
താനെന്താ വിചാരിച്ചേ?

1505
02:18:13,541 --> 02:18:14,666
എല്ലാം കഴിഞ്ഞുവെന്നോ?

1506
02:18:15,750 --> 02:18:17,333
തനിക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്.

1507
02:18:18,375 --> 02:18:19,458
ഞങ്ങളോടൊപ്പം ചേരാം,

1508
02:18:20,000 --> 02:18:21,250
അല്ലങ്കിൽ രക്തസാക്ഷിയാകാം!

1509
02:18:22,708 --> 02:18:26,541
സ്നേഹത്തോടെ സോഫ്റ്റി!

1510
02:18:40,583 --> 02:18:44,041
ആരംഭം

1511
02:21:55,666 --> 02:21:57,666
ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍

1512
02:21:57,750 --> 02:21:59,750
ക്രിയേറ്റീവ് സൂപ്പർവൈസർ
ശ്രീദേവി പിള്ള



