1
00:00:02,000 --> 00:00:07,000
Downloaded from
YTS.BZ

2
00:00:04,672 --> 00:00:10,678
ഫോൾഔട്ട്
ദ ഗൂൾ ലോഗ്

3
00:00:08,000 --> 00:00:13,000
Official YIFY movies site:
YTS.BZ

4
00:00:16,058 --> 00:00:19,937
ഇത് ഹൂവിൽ അല്ല, പക്ഷേ ഇതുമതി.

5
00:00:21,313 --> 00:00:25,401
എനിക്ക് ക്രിസ്മസിൻ്റെ 12 ദിനങ്ങൾ
കഴിഞ്ഞുകൂടാനുള്ള മരുന്നുമുണ്ട്.

6
00:00:27,153 --> 00:00:28,446
ഇത് കണ്ടോ?

7
00:00:28,529 --> 00:00:33,451
ഇത് വിറകല്ല, ഇതൊരു മനുഷ്യൻ്റെ കയ്യാണ്.

8
00:00:33,534 --> 00:00:35,619
പ്രത്യേകിച്ച് ഒരു തടിയൻ്റെ.

9
00:00:36,412 --> 00:00:38,622
നന്നായി കത്തുന്നുണ്ട്, അല്ലേ?

10
00:00:39,540 --> 00:00:40,666
അത്ഭുതം തോന്നുന്നുണ്ടോ?

11
00:00:41,625 --> 00:00:44,170
ഞാൻ ഈ കൈകളിൽ ചിലത്
വർഷം മുഴുവൻ ഉണക്കിയെടുക്കും,

12
00:00:44,253 --> 00:00:46,630
കാരണം ഇവ ശൈത്യകാലത്തേക്ക് വളരെ നല്ലതാണ്.

13
00:00:46,714 --> 00:00:50,593
സായുധനായിരിക്കുക, ചൂടുകാഞ്ഞിരിക്കുക.
അതാണ് ഞാൻ എപ്പോഴും പറയാറ്.

14
00:00:54,847 --> 00:00:58,017
എനിക്ക് ക്രിസ്മസ് കാല ആശംസകൾ
അറിയിക്കണമെന്നുണ്ട്,

15
00:00:58,100 --> 00:01:02,313
എന്നാൽ ഋതുക്കൾ എന്നുപറയാനൊന്നും
ഞങ്ങൾക്കിവിടെയില്ല.

16
00:01:02,938 --> 00:01:06,192
കൂടാതെ ഞങ്ങൾക്ക്
സാൻ്റാ ക്ലോസും ഇല്ലെന്ന് ഉറപ്പാണ്.

17
00:01:08,569 --> 00:01:10,070
സംസാരിക്കുമ്പോൾ
എൻ്റെ താടിയെല്ല് വേദനിക്കുന്നു,

18
00:01:10,154 --> 00:01:13,991
അപ്പോ, നിങ്ങളെല്ലാവരും കുറച്ചുനേരത്തേക്ക്
ഈ തീയും നോക്കി ഇരിക്കണം.

19
00:01:15,284 --> 00:01:19,205
ഞാൻ ഉറങ്ങിപ്പോയാൽ, നിങ്ങളെൻ്റെ തല
തീയുടെ അടുത്തു നിന്ന് മാറ്റണേ.

20
00:01:22,374 --> 00:01:28,631
ഞാൻ മിസ്റ്റർ ന്യൂ വെഗാസ്, എൻ്റെ പേരുള്ള
സ്ഥലത്തുനിന്ന് ലൈവായി സംസാരിക്കുന്നു,

21
00:01:28,714 --> 00:01:33,969
ക്രിസ്മസ് കാലത്ത് നിങ്ങളുടെ അവധിക്കാല
ഇഷ്ടഗാനങ്ങളുമായാണ് ഞാൻ വന്നത്.

22
00:01:34,053 --> 00:01:36,555
നിങ്ങളിരിക്കുന്നയിടം ചൂടുള്ളതും
സുഖപ്രദവുമാണെന്ന് ഞാനാശിക്കുന്നു,

23
00:01:36,639 --> 00:01:39,475
അത് നിങ്ങൾക്ക്
ബോധം നഷ്ടപ്പെടുന്നതിനാലല്ലെന്നും,

24
00:01:39,558 --> 00:01:42,436
ഇനി അതാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ശരി.

25
00:01:42,520 --> 00:01:48,108
നമ്മളെല്ലാവരും ജീവിതത്തിലെ ഭീകരതകൾ നമ്മുടെ
സ്വന്തം രാസപ്രക്രിയയിലൂടെയാണ് നേരിടുന്നത്.

26
00:01:48,734 --> 00:01:51,111
ഞാൻ രാത്രി മുഴുവൻ നിങ്ങളാവശ്യപ്പെട്ട
ഗാനങ്ങൾ കേൾപ്പിക്കുകയും

27
00:01:51,195 --> 00:01:57,284
നിങ്ങളുടെ ക്രിസ്മസ് ആശംസകളും ഹൃദ്യമായ
കഥകളും ലൈവായി വായിക്കുകയും ചെയ്യും.

28
00:01:58,869 --> 00:02:02,331
മുൻ അരിസോണയിൽ നിന്ന്
ബോബ് അയച്ച ഒരെണ്ണം ഇതാ.

29
00:02:02,414 --> 00:02:06,418
അയാൾ എഴുതുന്നു,
"എൻ്റെ നായ ക്രിസ്മസ് തലേന്ന് ഓടിപ്പോയി,

30
00:02:06,502 --> 00:02:10,965
"ഞാൻ പറയുകയാണെങ്കിൽ, അത് ക്രിസ്മസിൻ്റെ
യഥാർത്ഥ കഥയുടെ ആവർത്തനമായിരുന്നു."

31
00:02:11,048 --> 00:02:15,135
"എവിടുന്നെന്നറിയാതെ അപരിചിതർ
അവനെ തിരയാൻ വന്നെത്തി,

32
00:02:15,219 --> 00:02:18,347
കിഴക്കുനിന്നെത്തിയെ
മൂന്ന് രാജാക്കന്മാരെപ്പോലെ."

33
00:02:18,430 --> 00:02:21,100
"ഒരു രാജാവിനെപ്പോലെ
ഞാനും അവർക്കൊപ്പം കൂടി,

34
00:02:21,183 --> 00:02:25,145
ദൈവമാണല്ലോ രാജാക്കന്മാരുടെയെല്ലാം രാജാവ്."

35
00:02:25,229 --> 00:02:30,317
"അപ്പോ ആകെ അഞ്ചു രാജാക്കന്മാരായി,
പക്ഷേ ആകെ ഏഴുപേരുണ്ടായിരുന്നു."

36
00:02:30,401 --> 00:02:33,863
"രണ്ട് സ്ത്രീകളും, അഞ്ച് പുരുഷന്മാരും,
അപ്പോ അഞ്ച് രാജാക്കന്മാർ."

37
00:02:33,946 --> 00:02:38,909
"രണ്ട് രാജ്ഞിമാരും ഞാനും പിന്നെ ദൈവവും,
അപ്പോൾ ആകെ ഒൻപത് രാജാക്കന്മാർ,

38
00:02:38,993 --> 00:02:40,494
രാജ്ഞിമാരുൾപ്പടെ."

39
00:02:41,036 --> 00:02:44,498
"ഞങ്ങൾക്കാർക്കും ഈ നായ
എവിടെപ്പോയെന്ന് ഒരു രൂപവുമില്ലായിരുന്നു."

40
00:02:44,582 --> 00:02:49,169
"അപ്പോ ഞാൻ ആലോചിക്കുകയാണ്, ഇത്
യഥാർത്ഥത്തിൽ യേശുവിൻ്റെ കഥതന്നെയാണ്.

41
00:02:49,253 --> 00:02:52,006
"കാണാതെപോയ ഉണ്ണിയേശുവാണ് ആ നായ."

42
00:02:52,089 --> 00:02:54,592
"ഞാനിപ്പോൾ വല്ലാത്ത വിഷമത്തിലാണ്,

43
00:02:54,675 --> 00:02:57,761
കാരണം, എനിക്ക്
നായയെ നഷ്ടപ്പെടുക മാത്രമല്ല ഉണ്ടായത്,

44
00:02:57,845 --> 00:03:00,389
ആരെങ്കിലും വരുമ്പോൾ ആ നായ
എന്നെ അതറിയിക്കുമായിരുന്നു."

45
00:03:00,472 --> 00:03:03,767
"ഈ ആളുകൾ വന്നു.
അവർക്കവനെ കണ്ടെത്താനായില്ല."

46
00:03:03,851 --> 00:03:07,980
"കൂടാതെ, എൻ്റെ കയ്യിൽ കെംസ് ഉണ്ടോ എന്ന്
അവർ ചോദിക്കാനും തുടങ്ങി."

47
00:03:08,063 --> 00:03:10,608
"എൻ്റെ കയ്യിലുണ്ട്,
പക്ഷേ ഞാനതാർക്കും കൊടുക്കില്ല."

48
00:03:10,691 --> 00:03:14,194
"എനിക്ക് ദേഷ്യം വരുന്നു,
അതിലെനിക്ക് കുറ്റബോധവും തോന്നുന്നു."

49
00:03:14,278 --> 00:03:16,739
"ശരിയാണ്,
എനിക്ക് ദേഷ്യം വരുന്ന സ്വഭാവമുണ്ട്,

50
00:03:16,822 --> 00:03:20,659
പക്ഷേ അതിൽനിന്നുതന്നെ ഞാൻ കെംസ്
നൽകാഞ്ഞതെന്താണെന്ന് മനസ്സിലാക്കാം."

51
00:03:20,743 --> 00:03:21,577
"അവ മരുന്നുകളാണ്."

52
00:03:21,660 --> 00:03:24,830
"എന്തായാലും, നായ അധികം ദൂരെ
പോയിട്ടില്ലെന്ന് പിന്നീട് മനസ്സിലായി."

53
00:03:24,914 --> 00:03:28,042
"ഞാൻ നേരത്തെ ചിലരെ കൊല്ലുന്നത്
അവൻ കേട്ടിരുന്നു,

54
00:03:28,125 --> 00:03:30,461
അവൻ പേടിച്ച് പാനലുകൾക്കുള്ളിൽ ഒളിച്ചതാണ്."

55
00:03:30,544 --> 00:03:32,588
"അവസാനം അവൻ പുറത്തേക്കു വന്നത്,

56
00:03:32,671 --> 00:03:35,424
കൊന്ന ആളുകളിൽ ഒരാളെ
ഞാൻ ചുടാൻ തുടങ്ങിയപ്പോഴാണ്."

57
00:03:35,507 --> 00:03:40,471
"മറ്റു രാജാക്കന്മാരെ കൊല്ലുംമുമ്പ് അത്
മനസ്സിലായിരുന്നെങ്കിൽ എന്നാശിക്കുന്നു."

58
00:03:40,554 --> 00:03:45,059
"എന്നാൽ ആ സമയത്ത് എനിക്കുണ്ടായിരുന്ന
വിവരം വച്ച് ഞാൻ എൻ്റെ പരമാവധി ചെയ്തു."

59
00:03:45,142 --> 00:03:47,478
"ഈ കഥ നീണ്ടുപോയി,

60
00:03:47,561 --> 00:03:50,814
"ക്രിസ്മസ് ആഘോഷിക്കാൻ
ഒരു നായ വേണമെന്ന് എനിക്കറിയില്ലായിരുന്നു,

61
00:03:50,898 --> 00:03:53,984
അതില്ലാതെ ആഘോഷിക്കാൻ ശ്രമിക്കും വരെ."

62
00:03:54,068 --> 00:03:57,655
"അത് കഷ്ടമല്ലേ?
ഞാൻ എന്നെത്തന്നെ വെറുക്കുന്നു."

63
00:03:59,323 --> 00:04:00,783
നന്ദി ബോബ്.

64
00:04:00,866 --> 00:04:04,453
ഗ്യാസ് നിറഞ്ഞ കെംസ് നൽകുന്ന
ലഹരിയെക്കാൾ വേഗത്തിൽ

65
00:04:04,536 --> 00:04:08,666
നിങ്ങൾക്ക് ആശ്വാസമേകുന്ന
ഒരു അവധിക്കാല ഗാനമിതാ.

66
00:11:02,037 --> 00:11:05,123
ഹായ്, ഞാനാണ് ഡി ജെ മിസ്റ്റർ ന്യൂ വെഗാസ്,

67
00:11:05,207 --> 00:11:10,462
നിങ്ങൾ നിശാവസ്ത്രത്തിൽ അലസമായിരുന്ന്
ഈ പാട്ടുകേൾക്കുന്നത് ഞാൻ മനസ്സിൽ കാണുന്നു,

68
00:11:10,545 --> 00:11:14,758
അതെൻ്റെ ഭാവനയെ
45 ആർ.പി.എമ്മിൽ കറക്കാൻ തുടങ്ങുന്നു.

69
00:11:14,841 --> 00:11:16,259
ഇതാ ഒരു ഗാനം.

70
00:15:30,597 --> 00:15:33,600
നോക്കൂ, എനിക്കീ
പഴയ പാട്ടുകൾ കേട്ടിരിക്കാൻ ഇഷ്ടമാണ്,

71
00:15:33,683 --> 00:15:37,812
പക്ഷേ നിങ്ങളുടെ കഥകൾ കേൾക്കാനുള്ള
ഇഷ്ടത്തിൻ്റെ അത്രയുമില്ല.

72
00:15:37,896 --> 00:15:39,606
എനിക്ക് നിങ്ങളുടെ കഥകൾ കേൾക്കണം.

73
00:15:39,689 --> 00:15:43,151
സിൽറ്റ് ലാൻഡിൽ നിന്ന് സ്ലഗിൻസ് റെക്സ്

74
00:15:43,234 --> 00:15:47,572
തൻ്റെ ഓർമ്മകൾ നെയ്തെടുത്ത്
അയച്ചിരിക്കുന്നത് വായിക്കാം.

75
00:15:48,990 --> 00:15:52,619
"വേസ്റ്റ് ലാൻഡിലെ ക്രിസ്മസിനെപ്പറ്റി
ആളുകൾ പരാതിപ്പെട്ടേക്കാം,

76
00:15:52,702 --> 00:15:55,121
പക്ഷേ ഇത് വോൾട്ടുകളിലേതിനേക്കാൾ നല്ലതാണ്."

77
00:15:55,205 --> 00:16:00,627
"വിശ്വസിക്കൂ. ഞാൻ കഴിഞ്ഞ വർഷം വോൾട്ടിലാണ്
ക്രിസ്മസ് ആഘോഷിച്ചത്, മഹാ മോശമായിരുന്നു."

78
00:16:00,710 --> 00:16:04,005
"അവർ ഹവായ് രീതിയിലാണ്
മുഴുവൻ ക്രിസ്മസും ആഘോഷിച്ചത്,

79
00:16:04,089 --> 00:16:06,341
അത് വൃത്തികെട്ടതും ദയനീയവുമായിരുന്നു."

80
00:16:06,424 --> 00:16:09,969
"അവർ പറഞ്ഞു,
"ഹേയ്, ഈ കൂലാ പോർക്ക് കഴിച്ചു നോക്കൂ,

81
00:16:10,053 --> 00:16:12,430
എന്നിട്ടവർ എനിക്കൊരു കോക്ടെയിൽ
വീനിയാ തന്നത്."

82
00:16:12,514 --> 00:16:15,308
"അത് വളരെ നിരാശാജനകമായിരുന്നു."

83
00:16:15,392 --> 00:16:17,936
"വർഷങ്ങളായി എനിക്ക് ആളുകളുമായി
സമ്പർക്കമില്ലായിരുന്നെങ്കിലും,

84
00:16:18,019 --> 00:16:20,897
ഇത് മോശമാണെന്ന് എനിക്ക്
പറയാനാകുമായിരുന്നു."

85
00:16:20,980 --> 00:16:23,233
"എനിക്കു തോന്നുന്നു, 100% വോൾട്ടികളെക്കാൾ

86
00:16:23,316 --> 00:16:26,695
രസികനായ ഒരാളാണ് നിങ്ങളെന്ന് അറിയുന്നത്

87
00:16:26,778 --> 00:16:29,155
നല്ലൊരു ക്രിസ്മസ് സമ്മാനമാണെന്ന്."

88
00:16:29,239 --> 00:16:32,742
"അതെനിക്ക് സാൻ്റ എന്നെ
കേൾക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നു."

89
00:16:32,826 --> 00:16:38,081
"അപ്പോ സാൻ്റ, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ,
ദയവായി യഥാർത്ഥ കൂലാ പോർക്ക് കൊണ്ടുവരണം.

90
00:16:38,164 --> 00:16:42,085
"ഒരുതരം വലിയ പന്നി പോലുള്ളവ വേസ്റ്റ്ലാൻഡിൽ
അലഞ്ഞു നടക്കുന്നത് നമ്മൾ കാാണാറുണ്ട്."

91
00:16:42,168 --> 00:16:46,756
"ഞാൻ കണ്ടിട്ടുണ്ട്, കുറഞ്ഞപക്ഷം
അവ ഉയർത്തുന്ന പൊടിപടലങ്ങളെയെങ്കിലും."

92
00:16:46,840 --> 00:16:52,137
"ശ്രോതാക്കളെല്ലാവരും ചേർന്ന്
ഒരു വേട്ടസംഘം രൂപീകരിച്ചാൽ,

93
00:16:52,220 --> 00:16:54,514
നമ്മളിൽ പകുതിപ്പേർക്ക്
ആഴത്തിലുള്ള കുഴികളെടുക്കാം,

94
00:16:54,597 --> 00:16:59,227
അവയിൽ ചുട്ടുപഴുത്ത, ഒരിക്കലും
തണുത്തു പോകാത്ത പാറക്കല്ലുകൾ നിറയ്ക്കാം,

95
00:16:59,310 --> 00:17:04,566
പിന്നെ ഇവയ്ക്ക് ശരിക്കും
കൂലായുടെ സ്വാദാണോ അല്ലയോ എന്ന് നോക്കാം."

96
00:17:05,275 --> 00:17:07,235
"ഞാൻ പരീക്ഷിക്കാം. ഉറപ്പ്."

97
00:17:07,318 --> 00:17:11,948
"അവർ ചോളം കൃഷി ചെയ്യാൻ നോക്കിയപ്പോൾ
ഉണ്ടായപോലെ എൻ്റെ മുഖത്ത്

98
00:17:12,031 --> 00:17:14,743
പെട്ടെന്ന് ട്യൂമറുകൾ മുളയ്ക്കുന്നുണ്ടോ
എന്ന് നിങ്ങൾക്ക് നോക്കാം."

99
00:17:14,826 --> 00:17:16,870
കേട്ടിട്ട് കൊള്ളാം സ്ലഗിൻസ്.

100
00:17:16,953 --> 00:17:20,248
നിങ്ങളുടെ വേട്ടസംഘത്തിൽ ചേരാൻ
ആദ്യം വരുന്നത് ഞാനായിരിക്കും.

101
00:17:20,331 --> 00:17:24,878
ഇനി, ആർക്കാണ് ഈ പഴയ
അവധിക്കാല ഗാനം തിരിച്ചറിയാനാവുക?

102
00:22:42,361 --> 00:22:47,075
നിങ്ങൾ ഇതിലെ എല്ലാ ഗാനങ്ങളും
കേട്ടാലും ഇല്ലെങ്കിലും,

103
00:22:47,158 --> 00:22:50,369
ഞാൻ നിങ്ങളെ എന്നെന്നും സ്നേഹിക്കും.

104
00:22:50,453 --> 00:22:52,246
ഒന്നിനും അത് മാറ്റാനാകില്ല.

105
00:27:18,804 --> 00:27:22,016
കൂട്ടരേ, ഞാൻ നിങ്ങളെ
ഓരോരുത്തരെയും സ്നേഹിക്കുന്നു.

106
00:27:22,099 --> 00:27:26,062
നിങ്ങളുടെ സ്നേഹം സോണാർ പോലെ എന്നിലേക്ക്
തിരിച്ചുവരുന്നത് എനിക്കറിയാം.

107
00:27:26,145 --> 00:27:29,732
അതൊരു വൻ തിരമാല പോലെ
എന്നിൽ വന്നടിക്കുന്നു.

108
00:27:29,815 --> 00:27:32,568
ഗാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കൂ.

109
00:36:17,593 --> 00:36:20,304
ഇനി വരുന്നത് ആംഗ്രി റോണിൻ്റെ കത്താണ്.

110
00:36:20,387 --> 00:36:26,727
റോൺ പറയുന്നു, "ഞാൻ ദേഷ്യത്തിലാണ്, കാരണം
എല്ലാക്കൊല്ലവും ഒരേ ക്രിസ്മസ് പാട്ടുകളാണ്.

111
00:36:26,810 --> 00:36:29,563
"അവ എനിക്കിപ്പോ തീരെ ഇഷ്ടമല്ല."

112
00:36:29,646 --> 00:36:35,903
"5000 മൈലകലെയുള്ള ഏതോ കുഞ്ഞിനെപ്പറ്റി
ഉള്ള പാട്ടുകൾക്ക് ഞാനുമായി എന്ത് ബന്ധമാ?"

113
00:36:35,986 --> 00:36:40,073
"എൻ്റെ അനുഭവങ്ങളുമായി സംവദിക്കുന്ന
കലയോടാണ് ഞാൻ പ്രതികരിക്കുക."

114
00:36:40,157 --> 00:36:45,329
"വേസ്റ്റ്ലാൻഡിൽ നിർമ്മിച്ച സമകാലിക
റാപ്പുകൾ വല്ലതും കേൾപ്പിക്കൂ."

115
00:36:45,412 --> 00:36:48,248
ക്ഷമിക്കണം റോൺ, നിനക്ക് ദേഷ്യമുണ്ടാകും.

116
00:36:48,332 --> 00:36:52,127
പക്ഷേ ഈ പാട്ടുകൾ മാത്രമേ
നമുക്ക് ഇപ്പോൾ ഈ സ്റ്റേഷനിലുള്ളൂ.

117
00:36:52,210 --> 00:36:56,757
ബാക്കിയുള്ളവയെല്ലാം കൊള്ളസംഘം
കൊളുത്തിയ തീയിൽ നശിച്ചു.

118
00:36:56,840 --> 00:37:02,971
അപ്പോ, ഇന്നുരാത്രി അഞ്ചാമത്തെ തവണ, "ഗോഡ്
റെസ്റ്റ് യു മെറി ജെൻ്റിൽമെൻ," കേൾക്കാം.

119
00:45:44,659 --> 00:45:48,538
നിങ്ങളുടെ കൂടുതൽ ക്രിസ്മസ് ആശംസകളും
ഇഷ്ട ഗാനങ്ങളുമായി ഞാനിതാ വീണ്ടും വന്നു.

120
00:45:48,621 --> 00:45:53,710
ഇതാ ആൻഡി സി. എഴുതുന്നു, "എനിക്ക്
പഴയ ഗാനങ്ങൾ ഇഷ്ടമാണ്,

121
00:45:53,793 --> 00:45:56,629
"പക്ഷേ നൂറിലധികം ആളുകളെ
ഭക്ഷിച്ചെന്ന ബോധത്തോടെ

122
00:45:56,713 --> 00:46:00,884
എനിക്കീ ക്രിസ്മസ് കരോളുകൾ
പാടാൻ പ്രയാസമാണ്."

123
00:46:00,967 --> 00:46:05,472
വിഷമിക്കേണ്ട ആൻഡി, നിനക്കായി ഞങ്ങൾ
ഈ റെക്കോഡുകളെക്കൊണ്ട് പാടിക്കാം.

124
00:46:05,555 --> 00:46:09,809
ആൻഡി തുടരുന്നു, "റുഡോൾഫ്
ദ റെഡ് നോസ്ഡ് റെയിൻഡിയർ' എന്ന പാട്ട്,

125
00:46:09,893 --> 00:46:12,645
ഒരാളെ കൊന്നുകഴിഞ്ഞ് പാടാൻ
വളരെ ബുദ്ധിമുട്ടായിരുന്നു,

126
00:46:12,729 --> 00:46:15,815
പക്ഷേ അയാളുടെ കുടുംബത്തെ മുഴുവൻ
തിന്ന ശേഷം,

127
00:46:15,899 --> 00:46:21,070
എനിക്ക് കരഞ്ഞുകൊണ്ടല്ലാതെ
ആ പാട്ട് പാടാനായില്ല."

128
00:46:21,154 --> 00:46:23,823
"ക്രിസ്മസ് ഒരുമിച്ച് ആഘോഷിച്ചിരുന്നവരെ
ഭക്ഷിച്ചു കഴിയുമ്പോൾ,

129
00:46:23,907 --> 00:46:27,702
അത് ക്രിസ്മസ് സന്തോഷത്തിൻ്റെ ഒരു ഭാഗം
നമ്മളിൽ നിന്ന് എടുത്തു കളയുന്നു."

130
00:46:27,785 --> 00:46:31,664
മനുഷ്യൻ്റെ പിത്താശയത്തിൻ്റെ രുചി
അറിഞ്ഞശേഷം ഞാൻ

131
00:46:31,748 --> 00:46:33,750
"ഓ തിരു രാത്രി" എന്ന് പാടിയാൽ,

132
00:46:33,833 --> 00:46:36,878
"പിത്തത്തെപ്പറ്റി അല്ലാതെ
വേറെന്ത് ഞാൻ ആലോചിക്കും?"

133
00:46:36,961 --> 00:46:38,713
"ആ വാക്കുകൾ പാടാൻ എളുപ്പമാണ്,

134
00:46:38,796 --> 00:46:41,216
പക്ഷേ ആ വാക്കുകൾക്കിനി
ഒരർത്ഥവുമുണ്ടാകില്ല."

135
00:46:41,299 --> 00:46:44,511
"അതായത്, ഒരു മഞ്ഞുവണ്ടിക്കുപോലും
എന്തെങ്കിലും അർത്ഥമുണ്ടോ?"

136
00:46:45,345 --> 00:46:49,265
"ഞാൻ കഴിഞ്ഞ 400 കൊല്ലങ്ങളായി
ഒരു മഞ്ഞുവണ്ടിയുടെ മണിയടി കേട്ടിട്ടില്ല."

137
00:46:49,349 --> 00:46:52,852
"എനിക്കെൻ്റെ സുഹൃത്തുക്കളെയും
അയൽക്കാരെയും കൊന്നു തിന്നാനാകും."

138
00:46:52,936 --> 00:46:56,689
"എന്നാൽ ഒറ്റക്കുതിര ഓടിക്കുന്ന ഒരു തുറന്ന
മഞ്ഞുവണ്ടി, അത് അർത്ഥശൂന്യമാണ്."

139
00:46:56,773 --> 00:47:02,695
"ഞങ്ങൾ കസിനെ തിന്നെന്ന് പറഞ്ഞതിന്
എന്നെ കുടുംബ ഡിന്നറിൽനിന്ന് പുറത്താക്കി."

140
00:47:02,779 --> 00:47:06,699
"കഴിച്ചുകൊണ്ടിരിക്കുമ്പോൾ, നിങ്ങൾ ആരെയാണ്
കഴിക്കുന്നതെന്ന് ഒരിക്കലും പറയരുത്."

141
00:47:06,783 --> 00:47:10,411
"എൻ്റെ കൂടെയുള്ളവർ,
അതവരെ അസ്വസ്ഥരാക്കുന്നു എന്ന് പറഞ്ഞു."

142
00:47:10,495 --> 00:47:14,916
"എനിക്കത് ഉറപ്പിക്കാനാവില്ല, പക്ഷേ
ആളുകൾക്ക് ദേഷ്യം വരുമെന്ന് പറയാനാകും."

143
00:47:14,999 --> 00:47:17,377
"ഞാൻ ഇത്രയും പേരെ ഭക്ഷിക്കരുതായിരുന്നു,

144
00:47:17,460 --> 00:47:20,797
കാരണം, എന്നെ സന്തോഷിപ്പിക്കാൻ
ആരെങ്കിലും എൻ്റെ ചുറ്റും ഉണ്ടായിരുന്നേനെ."

145
00:47:20,880 --> 00:47:23,967
ആൻഡി സി,
എനിക്ക് നിന്നെ സന്തോഷിപ്പിക്കാനാവില്ല,

146
00:47:24,050 --> 00:47:28,513
കാരണം നീ വിവരിച്ചത്
ഒരു ദുഷ്ടൻ്റെ ചെയ്തികളാണ്.

147
00:47:28,596 --> 00:47:31,349
എന്നാൽ ദൈവം നിന്റെ വിധി തീരുമാനിക്കട്ടെ.

148
00:47:31,432 --> 00:47:33,226
ഇതാ ഒരു പഴയ ഗാനം.

149
00:55:56,395 --> 00:56:00,274
സാൻഡി ഗുൽച്ചിൽ നിന്ന് ജോർജ്ജ്
വാഷിംഗ്ടൺ തിസ് എഴുതുന്നു,

150
00:56:00,357 --> 00:56:03,486
"യുദ്ധം ഒരിക്കലും മാറുന്നില്ല.
ക്രിസ്മസും അങ്ങനെതന്നെ.

151
00:56:03,569 --> 00:56:06,447
"എല്ലാക്കൊല്ലവും ഒരേ പാട്ടുകൾ.
നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടോ?"

152
00:56:07,865 --> 00:56:09,867
എനിക്കത് ഇഷ്ടമാണ് ജോർജ്ജ്.

153
00:56:09,950 --> 00:56:14,163
സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന
മണൽക്കൂനകൾക്കിടയിൽ,

154
00:56:14,246 --> 00:56:18,626
എവിടെയാണെന്ന് സ്വയം അറിയാതെ
നിങ്ങൾ ജീവിക്കുമ്പോൾ,

155
00:56:18,709 --> 00:56:24,632
വർഷം മുഴുവൻ വഴികാട്ടുന്ന
നക്ഷത്രങ്ങളാണ് എനിക്ക് ക്രിസ്മസ് പാട്ടുകൾ.

156
00:56:24,715 --> 00:56:29,178
ഞാനത് കേൾക്കുമ്പോൾ ക്രിസ്മസിന്
അധികം താമസമില്ലെന്ന് എനിക്ക് മനസ്സിലാകും.

157
01:00:57,529 --> 01:01:02,242
ഇത് ഡിജെ മിസ്റ്റർ ന്യൂ വെഗാസ് ആണ്,
എനിക്ക് നിങ്ങളുടെ രീതി ഇഷ്ടമാണ്.

158
01:01:02,326 --> 01:01:05,287
എനിക്ക് നിങ്ങളോട് ആകർഷണം തോന്നുന്നു.
മനസ്സിലായോ?

159
01:06:56,430 --> 01:07:00,892
ഇനിയുള്ളത് നമ്മുടെ ദീർഘകാല ശ്രോതാവ്,
ഡിഇ-യിൽ നിന്നുള്ള പി-യുടെ കത്താണ്.

160
01:07:01,226 --> 01:07:03,895
അദ്ദേഹം പറയുന്നു, "ഞാൻ എല്ലാക്കൊല്ലവും
നിങ്ങളുടെ പരിപാടി കേൾക്കാറുണ്ട്."

161
01:07:03,979 --> 01:07:05,063
നന്ദിയുണ്ട് പി.

162
01:07:05,147 --> 01:07:10,318
"കൊല്ലുകയോ തിന്നുകയോ ചെയ്‌തുകൊണ്ട് മുമ്പ്
ക്രിസ്മസ് എന്നോടൊപ്പം ചിലവഴിച്ച

163
01:07:10,402 --> 01:07:12,195
ആളുകളെപ്പറ്റിയാണ് ഞാൻ ആലോചിക്കുന്നത്."

164
01:07:12,279 --> 01:07:16,032
"ഞങ്ങൾ കൊള്ള നടത്തുമ്പോൾ ആളുകളുടെ
ശ്രദ്ധ തിരിക്കാൻ വേണ്ടി

165
01:07:16,116 --> 01:07:19,953
എൻ്റെ കൂടെ കരോൾ പാടാൻ വന്ന ജിമ്മി കെയ്ൻ."

166
01:07:20,579 --> 01:07:24,207
"അവൻ കൊള്ളമുതലിൻ്റെ
പകുതിയിലധികം കൈക്കലാക്കാൻ നോക്കി."

167
01:07:24,291 --> 01:07:26,460
"അതുകൊണ്ട് എനിക്കവൻ്റെ തലയിൽ
ഉണ്ട കയറ്റേണ്ടി വന്നു.

168
01:07:27,294 --> 01:07:31,715
"അല്ലെങ്കിൽ മെല്ലിസ,
ഞങ്ങളുടെ തകർന്ന ഷിപ്പിങ് കണ്ടെയ്നറിനകം

169
01:07:31,798 --> 01:07:34,718
വളരെ നന്നായി അലങ്കരിക്കുമായിരുന്നു,

170
01:07:34,801 --> 01:07:38,305
ആണവവികിരണത്താൽ തിളങ്ങുന്ന
പ്രാണികളെക്കൊണ്ട്,

171
01:07:38,388 --> 01:07:40,515
തികച്ചും ക്രിസ്മസിൻ്റെ
വികാരമുൾക്കൊള്ളുന്ന രീതിയിൽ."

172
01:07:41,224 --> 01:07:45,270
അവൾക്ക് ഗുരുതരമായ ട്യൂമറുകളുണ്ടായിരുന്നു,
ഞാനവളുടെ കഷ്ടപ്പാട് തീർത്തുകൊടുത്തു.

173
01:07:47,147 --> 01:07:49,566
"പിന്നെ എനിക്ക് ബിഗ് സാറയെ
എങ്ങനെ മറക്കാനാകും,

174
01:07:49,649 --> 01:07:53,069
കോപാകുലരായ ബ്രാഹ്മിനുകളെ
ഞങ്ങളുടെ ഗിയറിനോട് ചേർത്തുകെട്ടി

175
01:07:53,153 --> 01:07:56,656
നൂറിലധികം മൈലുകൾ
വേസ്റ്റ്ലാൻഡിലൂടെ ഒരുമിച്ച് സഞ്ചരിച്ചപ്പോൾ

176
01:07:56,740 --> 01:08:01,077
ഞങ്ങളുടെ മെറി സ്ലേയുടെ
ക്യാപ്റ്റനായിരുന്നവളെ?"

177
01:08:01,161 --> 01:08:03,663
"അവൾ ശരിക്ക് നന്ദി പറഞ്ഞില്ല,

178
01:08:03,747 --> 01:08:06,249
അതിനാൽ എനിക്ക് അവളുടെ തലയിലും
ഒരു ബുള്ളറ്റ് കയറ്റേണ്ടി വന്നു."

179
01:08:06,750 --> 01:08:13,089
പക്ഷേ ഞാനവളെപ്പറ്റി മിക്കപ്പോഴും ഓർക്കും,
എത്രകാലമെടുത്താണ്

180
01:08:13,173 --> 01:08:17,511
അവളുടെ തടിച്ച കാലിലെ മാസം ഉണക്കിയതെന്നും
അവസാനം അത് കഴിച്ചു തീർത്തതെന്നും.

181
01:08:17,594 --> 01:08:20,055
"അവൾക്ക് വലിയ, മനോഹരമായ കാലുകളായിരുന്നു."

182
01:08:20,138 --> 01:08:23,517
"അത് ഞാൻ ലൈംഗികച്ചുവയോടെയല്ല,
വിശപ്പിന് ആഹാരമെന്ന നിലയിലാണ് പറയുന്നത്."

183
01:08:24,434 --> 01:08:27,896
"അവളുടെ കാലിൽ ഒരു വലിയ മുഴയുണ്ടായിരുന്നു,

184
01:08:27,979 --> 01:08:30,398
അതിനകത്ത് ഒരു പല്ല് വളരുന്നുണ്ടായിരുന്നു."

185
01:08:30,899 --> 01:08:35,028
"ദയവായി എനിക്ക് 'ഏഞ്ചൽസ്
വീ ഹാവ് ഹേഡ് ഓൺ ഹൈ' കേൾപ്പിച്ചുതരണം."

186
01:17:27,685 --> 01:17:30,229
ഞാൻ ഡിജെ മിസ്റ്റർ ന്യൂ വെഗാസ് ആണ്.

187
01:17:30,313 --> 01:17:32,857
ഞാനും നിങ്ങളും ഉള്ളിടത്തോളം കാലം,

188
01:17:32,940 --> 01:17:36,986
നമുക്കൊരിക്കലും ഒറ്റയ്ക്ക്
വൃത്തികെട്ട അവസ്ഥയിൽ ജീവിക്കേണ്ടിവരില്ല.

189
01:17:37,653 --> 01:17:41,032
ഈ കത്ത് ഹാർട്ട്‌ലാൻഡിൽ നിന്ന്
ഹാർഡ് ടെഡ്ഡിൻ്റെയാണ്.

190
01:17:41,741 --> 01:17:44,744
ടെഡ് എഴുതുന്നു, "ദയവായി
'ലെറ്റ് ഇറ്റ് സ്നോ' കേൾപ്പിച്ചുതരൂ."

191
01:17:44,827 --> 01:17:46,704
"ഞാൻ മഞ്ഞ് മിസ് ചെയ്യുന്നു."

192
01:17:46,788 --> 01:17:49,540
"ആ തണുപ്പ് നല്ലതായിരുന്നു
എന്ന് തോന്നുന്നു,

193
01:17:49,624 --> 01:17:54,170
പക്ഷേ അത് നിങ്ങൾ അപ്രതീക്ഷിതമായി
യുറേനിയം നക്കുമ്പോഴോ

194
01:17:54,253 --> 01:17:59,467
ഒരു പൂപ്പൽ പിടിച്ച ഇടുങ്ങിയ സ്ഥലത്ത്
ഉറങ്ങുമ്പോഴോ ഉള്ള തണുപ്പ് പോലെയല്ല."

195
01:17:59,550 --> 01:18:03,805
"കത്തുന്ന ഉമിയിൽ നിന്ന് അടർന്നു വീഴുന്ന
റേഡിയോ ആക്ടീവ് ലോഹം അല്ലാത്ത മഞ്ഞ്

196
01:18:03,888 --> 01:18:06,641
കാണാനായിരുന്നെങ്കിൽ എന്നാണെൻ്റെ ആഗ്രഹം."

197
01:18:06,724 --> 01:18:08,017
"എനിക്കോർമ്മയുണ്ട്,

198
01:18:08,101 --> 01:18:12,730
മേഘങ്ങൾ എന്നല്ലേ പറയാറ്,
അവയിൽ നിന്ന് പൊഴിയുന്ന ആ മഞ്ഞ്."

199
01:18:12,814 --> 01:18:16,776
"മഞ്ഞുവണ്ടി ഓടിക്കൽ എങ്ങനെയെന്ന്
ഞാൻ ഓർക്കാൻ ശ്രമിക്കുകയായിരുന്നു,

200
01:18:16,859 --> 01:18:20,363
പക്ഷേ മഞ്ഞുവണ്ടികളെപ്പറ്റി
ഓർക്കുമ്പോൾ, എന്തോ കാരണത്താൽ,

201
01:18:20,446 --> 01:18:25,118
കരിഞ്ഞ ശവങ്ങളിൽ നിന്നും ഒടിഞ്ഞ എല്ലുകളിൽ
നിന്നും ഉരിയുന്ന തൊലി മാത്രമാണ് ഓർമ്മയിൽ.

202
01:18:25,201 --> 01:18:27,829
"കഴിഞ്ഞ കൊല്ലം ഞാൻ മഞ്ഞുകണ്ടെന്ന് കരുതി,

203
01:18:27,912 --> 01:18:33,793
പക്ഷേ സത്യത്തിലത് ഒരു ധാന്യപ്പുരയിൽ നിന്ന്
പറന്നു പൊങ്ങുന്ന ഒരു ടൺ ചിതലുകളായിരുന്നു.

204
01:18:33,876 --> 01:18:36,045
"ആ ധാന്യപ്പുരയിൽ ഉണ്ടായിരുന്നത്
എന്തായാലും,

205
01:18:36,129 --> 01:18:40,299
അത് ആ ചിതൽകൂട്ടത്തെക്കാൾ
ഭീകരമായിരുന്നിരിക്കും."

206
01:18:40,383 --> 01:18:43,344
"ഞാനിപ്പോൾ ഇങ്ങനെയാണ് ചിന്തിക്കുന്നത്."

207
01:18:43,845 --> 01:18:46,889
ഞങ്ങളെല്ലാം അങ്ങനെയാണ് ടെഡ്.
ക്രിസ്മസ് ആശംസകൾ.

208
01:18:46,973 --> 01:18:48,391
കുറച്ച് കെംസ് കഴിക്കുക,

209
01:18:48,474 --> 01:18:53,187
നിങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി
മറക്കാനാവുന്നില്ലേ എന്ന് നോക്കുക.

210
01:29:11,346 --> 01:29:13,348
ഇപ്പോൾ ഇത്രയും മാത്രം, കുട്ടികളേ.

211
01:29:15,184 --> 01:29:16,894
ജീവനോടിരിക്കൂ.

212
01:29:16,977 --> 01:29:18,729
ഞാൻ സാങ്കേതികമായി അങ്ങനെയല്ല.

213
01:29:18,812 --> 01:29:22,316
മിസ്റ്റർ ന്യൂ വെഗാസ്,
ഇപ്പോൾ നിങ്ങളോട് വിടപറയുന്നു.

214
01:29:22,941 --> 01:29:28,155
എല്ലാവർക്കും ക്രിസ്മസ് ആശംസകളും
ശുഭരാത്രിയും നേരുന്നു.



